12
1 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു,
2 “മനു ഷ്യപുത്രാ, വഴക്കാളികളായ കലഹക്കാരുടെ ഇടയിലാണ് നീ പാര്‍ക്കുന്നത്- അവര്‍ എപ്പോ ഴും എനിക്കെതിരെ തിരിയുന്നു. കാണാന്‍ കണ്ണു ണ്ടെങ്കിലും അവര്‍ക്കുവേണ്ടി ഞാന്‍ ചെയ്ത കാര്യങ്ങള്‍ കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല. കേള്‍ക്കാന്‍ ചെവിയുണ്ടെങ്കിലും അവരോടു ചെയ്യുവാന്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ കേള്‍ക്കുന്നില്ല. എന്തുകൊണ്ടെന്നോ? അവര്‍ കലഹികളാണ്.
3 അതുകൊണ്ട് മനുഷ്യപുത്രാ, നിന്‍െറ മാറാപ്പുകള്‍ ഒരുക്കിക്കോളൂ. ഒരു വിദൂര രാജ്യത്തേക്കു പോകുന്നതുപോലെ കാട്ടുക. അത് പകല്‍സമയത്ത് ജനത്തിന്‍െറ മുന്പാകെ ചെയ്യണം. ഒരുപക്ഷേ, അവര്‍ നിന്നെ കാണുക യും തങ്ങള്‍ വളരെ ശാഠ്യമുള്ളവരാണെന്ന് മന സ്സിലാക്കുകയും ചെയ്യും.
4 “ജനം കാണുന്നതിനുവേണ്ടി നിന്‍െറ മാറാ പ്പുകള്‍ പകല്‍നേരത്തു പുറത്തേക്കെടുക്കുക. വൈകുന്നേരം ഒരു വിദൂരരാജ്യത്തേക്ക് ഒരു ബന്ദിയായി പുറപ്പെട്ടുപോകുന്നതുപോലെ കാട്ടുക.
5 ജനം കാവലോടെ നോക്കിനില്‍ക്കെ മതിലില്‍ ഒരു തുളയുണ്ടാക്കി അതിലൂടെ പുറ ത്തു കടക്കുക.
6 രാത്രിയില്‍ മാറാപ്പു തോളിലിട്ടു സ്ഥലം വിടുക. പോകുന്നത് എങ്ങോട്ടെന്നു നീ കാണാതിരിക്കാന്‍ വേണ്ടി നിന്‍െറ മുഖം മൂടുക. ഇതെല്ലാം നീ ചെയ്യുന്നത് ജനം കാണു ന്നതിനു വേണ്ടിയാവണം. എന്തുകൊണ്ടെ ന്നാല്‍ ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തി നുള്ള ഒരു ദൃഷ്ടാന്തമായി ഉപയോഗിക്കയാണ്.”
7 അതുകൊണ്ട് യെഹെസ്കേല്‍ എന്ന ഞാന്‍ എന്നോടു കല്പിച്ചതുപോലെ ചെയ്തു. പകല്‍ നേരത്ത് ഞാന്‍ എന്‍െറ മാറാപ്പുകള്‍ എടുക്കു കയും വിദൂരരാജ്യത്തേക്കു പുറപ്പെട്ടുപോകുന്ന തുപോലെ കാട്ടുകയും ചെയ്തു. അന്ന് വൈകു ന്നേരം എന്‍െറ കൈകള്‍ ഉപയോഗിച്ച് ഞാന്‍ മതിലില്‍ ഒരു തുളയുണ്ടാക്കി. രാത്രിയില്‍ എന്‍െറ മാറാപ്പു തോളിലിട്ടുകൊണ്ട് ഞാന്‍ സ്ഥലംവിട്ടു. അങ്ങനെ സകല ജനവും കാണേ ണ്ടതിലേക്കായി ഞാന്‍ അങ്ങനെ ചെയ്തു.
8 പിറ്റേന്നു രാവിലെ യഹോവയുടെ അരുള പ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു,
9 “മനു ഷ്യപുത്രാ, നീ ചെയ്തത് എന്തായിരുന്നു എന്ന് യിസ്രായേലിലെ ആ കലഹക്കാര്‍ നിന്നോടു ചോദിച്ചുവോ?
10 അവരുടെ യജമാനനായ യഹോവ പറഞ്ഞതാണിവ എന്ന് അവരോടു പറയുക. ഈ സന്ദേശം യെരൂശലേമിന്‍െറ നേ താവിനെയും അവിടെ പാര്‍ക്കുന്ന മുഴുവന്‍ യിസ്രായേലുകാരെയും സംബന്ധിക്കുന്നതാ ണ്.
11 ‘ഞാന്‍ നിങ്ങള്‍ മുഴുവന്‍ ജനത്തിനുമുള്ള ഒരു ദൃഷ്ടാന്തമാണ്. ഞാന്‍ കാട്ടിയ പ്രവൃത്തി കള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു സംഭവിക്കും.’ എന്ന് അവരോടു പറയുക. തീര്‍ച്ചയായും അവര്‍ ഒരു വിദൂരരാജ്യത്തേക്കു തടവുകാരായി കൊണ്ടുപോകപ്പെടും.
12 അവരുടെ നേതാവ് മതിലില്‍ ഒരു തുളയുണ്ടാക്കി അതിലൂടെ രാത്രി യില്‍ തന്‍െറ യാത്രാഭാണ്ഡവും പേറി ഒളിച്ചു രക്ഷപ്പെടും. മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി അവന്‍ തന്‍െറ മുഖം മറയ്ക്കും. എങ്ങോ ട്ടാണ് താന്‍ പോകുന്നതെന്ന് അവന്‍െറ കണ്ണു കള്‍ കാണുകയില്ല.
13 അവന്‍ രക്ഷപ്പെടാന്‍ ശ്രമി ക്കും. പക്ഷേ ദൈവമായ ഞാന്‍ അവനെ പിടി ക്കും! അവന്‍ എന്‍െറ കെണിയില്‍ പിടിക്കപ്പെ ടും. അവനെ ഞാന്‍ കല്‍ദയരുടെ ദേശമായ ബാബിലോണിലേക്കു കൊണ്ടുവരികയും ചെയ്യും. പക്ഷേ താന്‍ എങ്ങോട്ടാണ് പോകുന്ന തെന്ന് അവനു കാണാന്‍ കഴിയില്ല. ശത്രു അവ ന്‍െറ കണ്ണുകള്‍ തുരന്നെടുത്ത് അവനെ കുരുട നാക്കും. അവന്‍ അവിടെ മരിക്കുകയും ചെയ്യും.
14 രാജാവിന്‍െറ ആള്‍ക്കാരെ യിസ്രായേലിനു ചുറ്റുമുള്ള പുറനാടുകളില്‍ ഞാന്‍ ബലാല്‍ക്കാ രമായി പാര്‍പ്പിക്കും. അവന്‍െറ സൈന്യത്തെ ഞാന്‍ കാറ്റില്‍ ചിതറിക്കും. ശത്രുഭടന്മാര്‍ അവ രെ തങ്ങളുടെ വാളുകളെടുത്ത് ഓടിക്കും.
15 അപ്പോള്‍ ആ ജനം അറിയും ഞാനാണ് യഹോവ എന്ന്. അവരെ രാഷ്ട്രങ്ങളുടെ ഇട യില്‍ ചിതറിച്ചത് ഞാനാണെന്ന് അവരറിയും. അവരെ പുറനാടുകളിലേക്കു തുരത്തിയത് ഞാനാണെന്ന് അവരറിയും.
16 “പക്ഷേ അവരില്‍ അല്പം ചിലരെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കും. അവര്‍ രോഗവും പട്ടിണിയും യുദ്ധവുംകൊണ്ട് മരിക്കയില്ല. എനിക്കെതിരെ തങ്ങള്‍ ചെയ്തുകൂട്ടിയ അതി ക്രമങ്ങളെപ്പറ്റി തങ്ങള്‍ ചെന്നെത്തുന്നിടങ്ങളി ലെ ജനത്തോടു പറയേണ്ടതിനായി അവരെ ഞാന്‍ ശേഷിപ്പിക്കും. ഞാനാണ് യഹോവ എന്ന് അപ്പോള്‍ അവര്‍ അറിയുകയും ചെയ്യും.”
17 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു.
18 “മനുഷ്യപുത്രാ, അത്യധികം പേടിച്ചതായി നീ അഭിനയിക്കണം. നിന്‍െറ ആഹാരം കഴിക്കുന്പോള്‍ നീ വിറയ്ക്ക ണം. നിന്‍െറ വെള്ളം കുടിക്കുന്പോള്‍ നീ വേവ ലാതിയും ഭയവും കാട്ടണം.
19 സാധാരണജന ത്തോടു നീ ഈ കാര്യങ്ങള്‍ പറയണം: ‘യെരൂശ ലേമിലും യിസ്രായേലിലെ ഇതരഭാഗങ്ങളിലും പാര്‍ക്കുന്നവരോടു നമ്മുടെ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ആഹാരം കഴിക്കുന്പോള്‍ അത്യ ധികം വേവലാതിപ്പെടും. നിങ്ങള്‍ നിങ്ങളുടെ വെള്ളം കുടിക്കുന്പോള്‍ അത്യധികം ഭയപ്പെടും. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ദേശത്തുള്ള സകല വസ്തുക്കളും ശൂന്യമാക്കപ്പെടും. അവി ടെ വസിക്കുന്ന എല്ലാവരുടെയും ക്രൂരതമൂലമാ ണിതു സംഭവിക്കുക.
20 നിങ്ങളുടെ നഗരങ്ങളില്‍ ഇപ്പോള്‍ ഒട്ടേറെ ജനം പാര്‍ക്കുന്നുണ്ട്- എന്നാല്‍ ആ നഗരങ്ങള്‍ ശൂന്യമാക്കപ്പെടും. നിങ്ങളുടെ മുഴുവന്‍ രാജ്യവും ശൂന്യമാക്കപ്പെടും! അപ്പോള്‍ നിങ്ങളറിയും ഞാനാണ് യഹോവ എന്ന്.”
21 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു.
22 “മനുഷ്യപുത്രാ,
ദുരിതം ഉടന്‍ വരികയില്ല,
ദര്‍ശനങ്ങള്‍ സംഭ വിക്കാതിരിക്കുകയും ചെയ്യും
എന്ന് യിസ്രായേല്‍ദേശത്തെപ്പറ്റി ജനം പറയുന്നതെന്ത്?
23 “ഈ ചൊല്ല് അവരുടെ യജമാനനായ യഹോവ നിര്‍ത്തിക്കുമെന്ന് ആ ജനത്തോടു പറയുക. ഇനിമേല്‍ യിസ്രായേലിനെപ്പറ്റി അവര്‍ അങ്ങനെ പറയുകയില്ല. പക്ഷേ, അവ രോടു പറയുക:
ഈ ദുരിതം ഉടനെ വരും,
ദര്‍ശനങ്ങള്‍ വൈകാതെ സംഭവിക്കും.
24 “യിസ്രായേലില്‍ ഇനിമേലാല്‍ കപടദര്‍ശ നങ്ങള്‍ ഒന്നും ഉണ്ടാകയില്ല. സത്യമായിത്തീരാ ത്ത കാര്യങ്ങള്‍ പറയുന്ന ജാലവിദ്യക്കാര്‍ ഇനി മേലാല്‍ അവിടെയുണ്ടായിരിക്കില്ല.
25 എന്തു കൊണ്ടെന്നാല്‍ യഹോവ ഞാനാകുന്നു. എനി ക്കു പറയണമെന്നു തോന്നുന്നതെന്തോ അതു ഞാന്‍ പറയുകയും അതു സംഭവിക്കുകയും ചെയ്യും! കാലം നീണ്ടുപോകാന്‍ ഞാന്‍ അനുവ ദിക്കയില്ല. ദുരിതങ്ങളെല്ലാം ഉടനെ വരുന്നുണ്ട്, നിങ്ങളുടെ ആയുഷ്കാലത്തുതന്നെ. കലഹി കളേ, ഞാന്‍ വല്ലതും പറയുന്പോള്‍ അതു ഞാന്‍ സംഭവിപ്പിക്കുന്നു.”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
26 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു,
27 “മനുഷ്യപുത്രാ, ഞാന്‍ നിനക്കു തന്ന ദര്‍ശനങ്ങള്‍ എന്നോ വരാനിരിക്കുന്ന ഒരു കാലത്തെപ്പറ്റിയാണെന്ന് യിസ്രായേലിലെ ജനം വിചാരിക്കുന്നു. വളരെ വളരെ കൊല്ലങ്ങള്‍ക്കുശേഷം നടക്കാനുള്ള കാര്യങ്ങളെപ്പറ്റിയാണ് നീ പറയുന്നതെന്ന് അവര്‍ വിചാരിക്കുന്നു.
28 അതുകൊണ്ട് നീ അവ രോട് ഇതുകൂടി പറയണം, ‘എന്‍െറ യജമാന നായ യഹോവ പറയുന്നു: ഇനിയും ഞാന്‍ വൈകിക്കില്ല. എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ അതു സംഭവിച്ചിരിക്കും!’’’ എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.