13
അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു., “മനു ഷ്യപുത്രാ, എനിക്കുവേണ്ടി നീ യിസ്രായേലി ലെ പ്രവാചകരോടു സംസാരിക്കണം. ആ പ്രവാചകര്‍ സംസാരിക്കുന്നത് യഥാര്‍ത്ഥ ത്തില്‍ എനിക്കുവേണ്ടിയല്ല. സ്വന്തം മനസ്സില്‍ നിന്നുള്ള കാര്യങ്ങളാണവര്‍ പറയുന്നത്- തങ്ങ ള്‍ക്കു പറയണമെന്നുള്ള കാര്യങ്ങള്‍. അതു കൊണ്ട് നീ അവരോടു തീര്‍ച്ചയായും സംസാ രിക്കണം. അവരോട് ഈ കാര്യങ്ങള്‍ പറയുക: ‘യഹോവയില്‍നിന്നുള്ള ഈ സന്ദേശം ശ്രദ്ധി ച്ചുകേള്‍ക്കുക! ബുദ്ധികെട്ട പ്രവാചകരേ, എന്‍െറ യജമാനനായ യഹോവ പറയുന്നു, നിങ്ങള്‍ക്ക് അശുഭകാര്യങ്ങള്‍ വന്നു ഭവിക്കും. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ആത്മാക്കളെയാണ് പിന്തുടരുന്നത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍, ദര്‍ശ നങ്ങളില്‍ കാണുന്നത് ജനത്തോടു പറയുന്നില്ല.
“‘യിസ്രായേലേ, നിന്‍െറ പ്രവാചകര്‍ പൊ ളിഞ്ഞു ശൂന്യമായ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഓടുന്ന കുറുക്കന്മാരെപ്പോലെയിരിക്കും. തക ര്‍ന്ന നഗരമതിലുകള്‍ക്കരികെ നീ സൈനി കരെ നിര്‍ത്തിയില്ല. യിസ്രായേല്‍കുടുംബത്തി ന്‍െറ രക്ഷയ്ക്കായി നീ മതിലുകള്‍ കെട്ടിയി ട്ടില്ല. അതുകൊണ്ട് നിങ്ങളെ ശിക്ഷിക്കാനുള്ള നാള്‍ യഹോവയ്ക്കു കൈവരുന്പോള്‍ നിങ്ങള്‍ യുദ്ധം തോല്‍ക്കും!
“‘കള്ളപ്രവാചകര്‍ പറഞ്ഞു, അവര്‍ ദര്‍ശന ങ്ങള്‍ കണ്ടെന്ന്.’ അവര്‍ മായാവിദ്യ കാട്ടുകയും ചിലതൊക്കെ സംഭവിക്കുമെന്നു പറയുകയും ചെയ്തു-പക്ഷേ അതു പൊളിയായിരുന്നു. യഹോവയാണ് തങ്ങളെ അയച്ചതെന്ന് അവര്‍ പറഞ്ഞു. പക്ഷേ അത് പൊളിയായിരുന്നു. തങ്ങളുടെ നുണകള്‍ യാഥാര്‍ത്ഥ്യമാകുന്നതും നോക്കി അവര്‍ ഇപ്പോഴും കാത്തിരിക്കുന്നു.
“‘കപടപ്രവാചകരേ, നിങ്ങള്‍ കണ്ട ദര്‍ശന ങ്ങള്‍ സത്യമായിരുന്നില്ല. നിങ്ങള്‍ മായാവിദ്യ കാട്ടുകയും ചിലതൊക്കെ സംഭവിക്കുമെന്നു പറയുകയും ചെയ്തു-പക്ഷേ നിങ്ങള്‍ കള്ളം പറഞ്ഞു. അതെല്ലാം യഹോവയാണു പറഞ്ഞ തെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ ഞാന്‍ നിങ്ങ ളോടു സംസാരിച്ചിട്ടില്ല!’”
എന്നാല്‍ ഇപ്പോള്‍ എന്‍െറ യജമാനനായ യഹോവ സത്യമായും സംസാരിക്കും! അവന്‍ പറയുന്നു, “നിങ്ങള്‍ കള്ളം പറഞ്ഞു. നിങ്ങള്‍ പൊയ്ദര്‍ശനങ്ങള്‍ കണ്ടു. അതുകൊണ്ട് ഇപ്പോള്‍ ദൈവമായ ഞാന്‍ നിങ്ങള്‍ക്കെതി രാണ്!”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു. യഹോവ പറയുന്നു, “കപടദര്‍ശനങ്ങള്‍ കാണുകയും കള്ളം പറയു കയും ചെയ്ത പ്രവാചകരെ ഞാന്‍ ശിക്ഷിക്കും. അവരെ എന്‍െറ ജനത്തിന്‍െറ ഇടയില്‍നിന്ന് ഞാന്‍ നീക്കും. യിസ്രായേല്‍കുടുംബത്തിന്‍െറ പേരുവിവരപ്പട്ടികയില്‍ അവരുടെ പേരുകളു ണ്ടാകയില്ല. ഇനി ഒരിക്കലും അവര്‍ യിസ്രായേ ല്‍ദേശത്തു വരികയില്ല. അപ്പോള്‍ നിങ്ങള റിയും ഞാനാണ് യജമാനനും യഹോവയും എന്ന്!
10 “ആ കള്ളപ്രവാചകര്‍ എന്‍െറ ജനത്തോടു വീണ്ടുംവീണ്ടും പൊളി പറഞ്ഞു. സമാധാനം ഉണ്ടാകുമെന്ന് പ്രവാചകര്‍ പറഞ്ഞു. സമാ ധാനം ഇല്ലാതെയുമായി. ജനം മതിലുകള്‍ നന്നാക്കുകയും യുദ്ധത്തിനു തയ്യാറാവുകയും വേണം. പക്ഷേ അവരാവട്ടെ പൊളിഞ്ഞ മതി ലുകളില്‍ നേര്‍ത്തൊരുപാളി കുമ്മായം പൂശുക മാത്രം ചെയ്യുന്നു. 11 ഞാന്‍ പേമാരിയും ആലിപ്പ ഴവും കൊടുങ്കാറ്റും അയയ്ക്കുമെന്ന് അവരോടു പറയുക. കാറ്റ് ശക്തിയായി വീശുകയും ഒരു ചുഴലിക്കാറ്റു വരികയും ചെയ്യും. അപ്പോള്‍ മതില്‍ നിലം പൊത്തും. 12 മതില്‍ നിലം പൊത്തിക്കഴിയുന്പോള്‍ ‘നിങ്ങള്‍ മതിലില്‍ പൂശിയ കുമ്മായം എവിടെ?’ എന്ന് ജനം പ്രവാ ചകരോടു ചോദിക്കും.” 13 എന്‍െറ യജമാന നായ യഹോവ പറയുന്നു, “ഞാന്‍ കുപിതനാ യാല്‍ നിങ്ങള്‍ക്കെതിരെ ഞാന്‍ കൊടുങ്കാറ്റും പേമാരിയും അയയ്ക്കും. ഞാന്‍ കുപിതനാ യാല്‍ ആകാശത്തുനിന്ന് ആലിപ്പഴം പെയ്യിച്ച് നിങ്ങളെ ഞാന്‍ നിശ്ശേഷം നശിപ്പിക്കും! 14 നിങ്ങള്‍ മതിലില്‍ കുമ്മായം പൂശി. പക്ഷേ ഞാന്‍ മതില്‍ മുഴുവന്‍ ഇടിച്ചിടും. ഞാനതിനെ നിലം പരിശാക്കും. അതിന്‍െറ അടിത്തറ തെളിയും. മതില്‍ നിങ്ങളുടെമേല്‍ വീഴുകയും നിങ്ങള്‍ നശിക്കുകയും ചെയ്യും. അപ്പോള്‍ ഞാനാണ് യഹോവ എന്നു നിങ്ങളറിയും. 15 മതി ലിനും അതില്‍ കുമ്മായം പൂശിയവര്‍ക്കുമെ തിരെ ഞാന്‍ എന്‍െറ കോപം കാണിച്ചു തീര്‍ ക്കും. എന്നിട്ട് ഞാന്‍ പറയും, ‘ഇവിടെ മതിലൊ ന്നുമില്ല. അതില്‍ കുമ്മായം പൂശിയവരും നശിച്ചു.’
16 “ഇതത്രയും യിസ്രായേലിലെ കപടപ്രവാ ചകര്‍ക്കു സംഭവിക്കും. സമാധാനം ഉണ്ടാകുമെ ന്ന് അവര്‍ യെരൂശലേം-നിവാസികളോടു പറ യുന്നുണ്ടെങ്കിലും അവിടെ സമാധാനമില്ല.”എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.
17 ദൈവം പറഞ്ഞു, “മനുഷ്യപുത്രാ, നീ നിന്‍െറ യിസ്രായേല്‍ജനതയുടെ പ്രവാചക ന്മാരെ നോക്കൂ. അവര്‍ എനിക്കുവേണ്ടി സംസാ രിക്കുന്നില്ല. തങ്ങള്‍ക്കു പറയേണ്ട കാര്യങ്ങള്‍ അവര്‍ പറയുന്നു. അതുകൊണ്ട് നീ എനിക്കു വേണ്ടി അവര്‍ക്കെതിരെ സംസാരിക്കണം. അവ രോട് ഈ കാര്യങ്ങള്‍ നീ പറയണം. 18 ‘എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയു ന്നു: സ്ത്രീകളേ, നിങ്ങള്‍ക്കു കഷ്ടപ്പാടുകള്‍ ഉണ്ടാവും. ജനത്തിന് കൈകളില്‍ അണിയാന്‍ നിങ്ങള്‍ തുണിയുടെ വളയങ്ങള്‍ തുന്നുന്നു. ജന ത്തിന് അവരുടെ തലകളില്‍ അണിയാന്‍ നിങ്ങള്‍ വിശേഷപ്പെട്ട വേഷ്ടികള്‍ ഉണ്ടാക്കു ന്നു. ജനജീവിതം നിയന്ത്രിക്കാനുള്ള മാന്ത്രിക ശക്തികള്‍ ആ വസ്തുക്കള്‍ക്കുണ്ടെന്നു നിങ്ങള്‍ പറയുന്നു. സ്വയം ജീവനോടെ ഇരിക്കാന്‍ വേണ്ടിമാത്രം നിങ്ങള്‍ ആ മനുഷ്യരെ കുടുക്കു ന്നു! 19 ഞാന്‍ പ്രധാനമല്ലെന്നു നിങ്ങള്‍ ജനത്തെ ക്കൊണ്ടു ചിന്തിപ്പിക്കുന്നു. ഒരു പിടി യവത്തി നും അല്പം അപ്പക്കഷണങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ അവരെ എനിക്കെതിരെ തിരിക്കുന്നു. എന്‍െറ ജനത്തോടു നിങ്ങള്‍ നുണകള്‍ പറയു ന്നു. അവരാകട്ടെ നുണകള്‍ കേള്‍ക്കാന്‍ ഇഷ്ട പ്പെടുകയും ചെയ്യുന്നു. ജീവിച്ചിരിക്കേണ്ടവരെ നിങ്ങള്‍ കൊല്ലുന്നു. ജീവിച്ചിരിക്കേണ്ടാത്ത വരെ നിങ്ങള്‍ ജീവനോടെയിരുത്തുന്നു. 20 അതു കൊണ്ട് യജമാനനും യഹോവയുമായവന്‍ നിങ്ങളോട് ഈ കാര്യങ്ങള്‍ പറയുന്നു: ജനത്തെ കുടുക്കാന്‍ നിങ്ങള്‍ തുണിവളയങ്ങളുണ്ടാക്കു ന്നു- എന്നാല്‍ ഞാന്‍ അവരെ മോചിപ്പിക്കും. നിങ്ങളുടെ കൈകളില്‍നിന്ന് ആ വളയങ്ങള്‍ ഞാന്‍ പറിച്ചുകളയുകയും ജനം നിങ്ങളില്‍ നിന്ന് സ്വതന്ത്രരാവുകയും ചെയ്യും. അവര്‍ കെണിയില്‍നിന്നു പറന്നുപോകുന്ന പറവക ളെപ്പോലെയിരിക്കും! 21 ആ വേഷ്ടികള്‍ പറിച്ചു ചീന്തി എന്‍െറ ജനത്തെ നിങ്ങളുടെപിടി യില്‍നിന്ന് ഞാന്‍ മോചിപ്പിക്കും. അവര്‍ നിങ്ങ ളുടെ കെണിയില്‍നിന്ന് രക്ഷപ്പെടുകയും ഞാനാണ് യഹോവയെന്ന് നിങ്ങള്‍ അറിയു കയും ചെയ്യും.
22 “‘പ്രവാചകരായ നിങ്ങള്‍ നുണ പറയുന്നു. നിങ്ങളുടെ നുണകള്‍ നല്ല മനുഷ്യരെ വേദനി പ്പിക്കുന്നു-അതും, ഞാന്‍ വേദനിപ്പിക്കാന്‍ തയ്യാ റാവാതിരുന്ന നല്ല മനുഷ്യരെ! നിങ്ങള്‍ ചീത്ത മനുഷ്യരെ താങ്ങുകയും പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്നു. അവരുടെ ജീവിതരീതി തിരു ത്തണമെന്ന് അവരോടു നിങ്ങള്‍ പറയുന്നില്ല. അവരുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കു ന്നില്ല! 23 ഒരു വ്യാജദര്‍ശനവും ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. ഒരു മായാജാലവും ഇനി നിങ്ങള്‍ കാട്ടുകയില്ല. നിങ്ങളുടെ പിടി യില്‍നിന്ന് എന്‍െറ ജനത്തെ ഞാന്‍ മോചിപ്പി ക്കും. ഞാനാണ് യഹോവ എന്ന് നിങ്ങളറിയു കയും ചെയ്യും.’”