16
1 അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു.
2 “മനു ഷ്യപുത്രാ, യെരൂശലേമിലെ ജനത്തോട് അവര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളെപ്പറ്റി നീ ഇങ്ങനെ പറയുക,
3 ‘എന്‍െറ യജമാനനായ യഹോവ യെരൂലേമിനോട് ഈ കാര്യങ്ങള്‍ പറയുന്നു: നിന്‍െറ ചരിത്രത്തിലേക്കു നോക്കു ക. നീ ജനിച്ചത് കനാനിലായിരുന്നു. നിന്‍െറ അപ്പന്‍ ഒരു അമോര്യനും അമ്മ ഒരു ഹിത്യക്കാ രിയുമായിരുന്നു.
4 യെരൂശലേമേ, നീ ജനിച്ച ദിവസം നിന്‍െറ പൊക്കിള്‍ക്കൊടി മുറിക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല. ആരും നിന്നെ ഉപ്പു പുരട്ടി കഴുകി വെടിപ്പാക്കിയില്ല. ആരും നിന്നെ തുണിയില്‍ പൊതിഞ്ഞില്ല.
5 യെരൂശലേമേ, ആര്‍ക്കും നിന്നോടു അലിവുണ്ടായിരുന്നില്ല. ആരും നിന്നെ സംരക്ഷിച്ചില്ല. യെരൂശലേമേ, നീ ജനിച്ച ദിവസംതന്നെ, ചോര പൊതി ഞ്ഞിരുന്നപ്പോള്‍ത്തന്നെ, നീ വെളിന്പറന്പിലേ ക്കെറിയപ്പെട്ടിരുന്നു.
6 “‘അപ്പോള്‍ ദൈവമായ ഞാന്‍ അതു വഴി വന്നു. ചോരയില്‍ കാലിട്ടടിക്കുന്ന നിന്നെ ഞാന്‍ കണ്ടു. നീ ചോര പുരണ്ടു കിടക്കുകയാ യിരുന്നെങ്കിലും “ജീവിക്കുക!”എന്ന് ഞാന്‍ പറ ഞ്ഞു. അതെ, നീ ചോര പുരണ്ടു കിടക്കുകയാ യിരുന്നുവെങ്കിലും ഞാന്‍ പറഞ്ഞു, “ജീവി ക്കുക!”
7 ഞാന്‍ നിന്നെ വയലിലെ ചെടിയെ പ്പോലെ വളരുമാറാക്കി. വളര്‍ന്നു വളര്‍ന്നു നീ ഒരു യുവതിയായി: നീ സുന്ദരിയായി, നിന്‍െറ മാറ് വളരുകയും മുടി വളരുകയും ചെയ്തു. പക്ഷേ നീ അപ്പോഴും വിവസ്ത്രയും നഗ്ന യുമായിരുന്നു.
8 നിന്നെ കടന്നു പോയപ്പോള്‍ ഞാന്‍ നിന്നെ വീണ്ടും ഉഴിഞ്ഞു നോക്കി. നിനക്കപാകതവന്നുവെന്നും നീ പ്രേമത്തിനു പാകമായെന്നും ഞാന്‍ കണ്ടു. അതുകൊണ്ട് ഞാന്‍ നിന്‍െറമേല്‍ എന്‍െറ വസ്ത്രം പുതപ്പി ച്ച്* നിന്‍െറ … പുതപ്പിച്ച് ദൈവം അവളുടെ സംര ക്ഷണം ഏറ്റെടുത്തെന്ന് ഇതു കാണിക്കുന്നു. നിന്‍െറ നഗ്നതമറച്ചു. നിന്നെ വേള്‍ക്കാ മെന്നു സത്യം ചെയ്ത് നീയുമായി ഞാന്‍ കരാ റുണ്ടാക്കി.† കരാറുണ്ടാക്കി ഇവിടെ അര്‍ത്ഥം വിവാഹസഖ്യം എന്നാണെങ്കിലും ദൈവം യിസ്രായേലുകാരുമായി ഉണ്ടാക്കിയ സഖ്യത്തെയും ഇത് സൂചിപ്പിക്കുന്നു. അങ്ങനെ നീ എന്‍േറതായി.’”എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.
9 “‘ഞാന്‍ നിന്നെ വെള്ളത്തില്‍ കുളിപ്പിച്ചു. ഞാന്‍ നിന്‍െറ ചോര കഴുകിക്കള ഞ്ഞു. ഞാന്‍ നിന്‍െറ ദേഹത്ത് തൈലം പുരട്ടി.
10 ‡ 10മുതല്‍ 13 വരെയുള്ള വാക്യങ്ങള്‍ വിശുദ്ധകൂടാരം ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കളെ പരാമര്‍ശി ക്കുന്നു. പുറ. 25-40 കാണുക.ഞാന്‍ നിനക്ക് മനോഹരമായ ഉടുപ്പും മൃദു വായ തോലിന്‍െറ ചെരിപ്പുകളും തന്നു. ഞാന്‍ നിനക്ക് ലിനന്‍ തലക്കച്ചയും പട്ടിന്‍െറ ഉത്തരീ യവും തന്നു.
11 പിന്നെ ഞാന്‍ നിനക്ക് ചില ആഭരണങ്ങള്‍ തന്നു. നിന്‍െറ കൈകളില്‍ വള കളും കഴുത്തില്‍ മാലയും ഞാന്‍ അണിയിച്ചു.
12 നിനക്കു ഞാന്‍ മൂക്കുവളയങ്ങളും ഏതാനും കാതുവളയങ്ങളും തലയില്‍ മനോഹരമായൊരു കിരീടവും നല്‍കി.
13 വെള്ളിയും പൊന്നും കൊ ണ്ടുള്ള ആഭരണങ്ങളും ലിനനും പട്ടും ചിത്ര ത്തയ്യലുള്ള ഉടുപ്പും അണിഞ്ഞ നീ സുന്ദരിയാ യിരുന്നു. നീ ഏറ്റവും മുന്തിയ ഭക്ഷണം കഴിച്ചു. അതീവ സുന്ദരിയായിരുന്ന നീ അങ്ങനെ ഒരു റാണിയായി വിലസി!
14 രാഷ്ട്രങ്ങള്‍ക്കിടയില്‍ നീ സൌന്ദര്യംകൊണ്ടു പ്രസിദ്ധയായിരുന്നു. ഞാന്‍ നിന്നെ സുന്ദരിയായി സൃഷ്ടിച്ചതി നാല്‍ നിന്‍െറ സൌന്ദര്യം കുറ്റമറ്റതായിരുന്നു!’”എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു.
15 ദൈവം പറഞ്ഞു, “പക്ഷേ നീ നിന്‍െറ സൌന്ദര്യത്തെ അടച്ചാശ്രയിച്ചു തുടങ്ങി. നീ നിന്‍െറ ഖ്യാതി ഉപയോഗിക്കുകയും എന്നോടു വിശ്വാസവഞ്ചന കാട്ടുകയും ചെയ്തു. വഴി പോയ ഓരോ പുരുഷനോടും നീ ഒരു വേശ്യ യെപ്പോലെ പെരുമാറി. അവര്‍ സകലര്‍ക്കും നീ നിന്നെത്തന്നെ കൊടുത്തു!
16 നിന്‍െറ ഭംഗി യുള്ള വസ്ത്രങ്ങള്‍ക്കൊണ്ട് നീ നിന്‍െറ ആരാ ധനസ്ഥലങ്ങള്‍ അലങ്കരിച്ചു. ആ സ്ഥലങ്ങളില്‍ നീ ഒരു വേശ്യയെപ്പോലെ പെരുമാറി. മുന്പു ചെയ്യപ്പെട്ടിട്ടില്ലാത്തതുപോലെയും ഇനി ചെയ്യപ്പെടാനിടയില്ലാത്തതു പോലെയുമാണു നീ കാര്യങ്ങള്‍ ചെയ്തത്!
17 കൂടാതെ ഞാന്‍ നിനക്കു തന്ന ആഭരണങ്ങളുടെ പൊന്നും വെള്ളിയുംകൊണ്ട് നീ പുരുഷന്മാരുടെ പ്രതിമ കള്‍ ഉണ്ടാക്കി. അവയോടും നീ സംഭോഗം ചെയ്തു!
18 പിന്നെ നീ നിന്‍െറ മനോഹരമായ ഉടുപ്പെടുത്ത് ആ പ്രതിമകള്‍ക്ക് ഉടുപ്പുകളു ണ്ടാക്കി. ഞാന്‍ നിനക്കുതന്ന സുഗന്ധദ്രവ്യ വും ധൂപവും എടുത്ത് നീ ആ വിഗ്രഹങ്ങളുടെ മുന്പാകെ വെച്ചു.
19 ഞാന്‍ നിനക്ക് അപ്പവും തേനും എണ്ണയും തന്നു. പക്ഷേ നീ ആ ഭോജനം നിന്‍െറ വിഗ്രഹങ്ങള്‍ക്കു കൊടുത്തു. നിന്‍െറ വ്യാജദൈവങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നീ അവയെ സുഗന്ധവസ്തുവായി ഉപയോ ഗിച്ചു.”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
20 ദൈവം പറഞ്ഞു, “എനിക്ക് നിന്നിലുണ്ടായ നമ്മുടെ കുഞ്ഞുങ്ങളെ നീ എടുക്കുകയും കൊന്ന് ആ വ്യാജദൈവങ്ങള്‍ക്ക് ബലികൊടു ക്കുകയും ചെയ്തു! അതു നീ വേശ്യയെപ്പോലെ പെരുമാറുകയും എന്നെ വഞ്ചിക്കുകയും ആ വ്യാജദൈവങ്ങളെ പ്രീതിപ്പെടുത്തുകയും ചെ യ്തപ്പോള്‍ കാട്ടിയ ചീത്തത്തരങ്ങളില്‍ ചിലതു മാത്രമാണ്.
21 നീ എന്‍െറ പുത്രന്മാരെ കശാപ്പു ചെയ്യുകയും തീയിലിട്ട് ആ വ്യാജദൈവങ്ങ ള്‍ക്ക് കൊടുക്കുകയും ചെയ്തു.
22 നീ എന്നെ ഉപേക്ഷിച്ചുകൊണ്ട് ആ അതിക്രമങ്ങള്‍ മുഴു വന്‍ ചെയ്തു. എന്നാലോ, നിന്‍െറ ബാല്യ കാലത്തെപ്പറ്റി നീ ഒട്ടും ഓര്‍ത്തതുമില്ല. ഞാന്‍ നിന്നെ കണ്ടെത്തുന്പോള്‍ നീ നഗ്നയായി ചോരയില്‍ കാലിട്ടടിക്കുകയായിരുന്നെന്ന് നീ ഓര്‍ത്തതേയില്ല.
23 “ആ സകല ചീത്തക്കാര്യങ്ങള്‍ക്കും ശേഷം, ഹാ, യെരൂശലേമേ, നിന്‍െറ കാര്യം മഹാകഷ്ട മായിരിക്കും!”എന്‍െറ യജമാനനായ യഹോവ ഇതു മുഴുവന്‍ പറഞ്ഞു.
24 “എല്ലാറ്റിനും പുറമെ വ്യാജദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി നീ ഉന്നതസ്ഥലങ്ങളുണ്ടാക്കി. വ്യാജദൈവ ങ്ങളെ ആരാധിക്കാനുള്ള സ്ഥലങ്ങള്‍ ഓരോ തെരുവുമൂലയിലും ഓരോ നിരത്തിന്‍െറ തല യ്ക്കലും നീ പണിതു.
25 അങ്ങനെ നീ നിന്‍െറ സൌന്ദര്യത്തെ തരംതാഴ്ത്തിക്കളഞ്ഞു. വഴിയേ പോയ ഓരോ പുരുഷനെയും വശീകരിക്കാന്‍ നീ അതുപയോഗിച്ചു. അവരെ നിന്‍െറ കാലു കള്‍ കാണിക്കാന്‍വേണ്ടി നീ നിന്‍െറ വസ്ത്രം ഉയര്‍ത്തി. പിന്നെ ആ പുരുഷന്മാരോടു നീ ഒരു വേശ്യയെപ്പോലെ ആയിരുന്നു.
26 അതിനു ശേഷം നീ നിന്‍െറ അയല്‍ക്കാരും വലിയ ജനനേന്ദ്രിയമുള്ളവരുമായ ഈജിപ്തുകാര്‍ക്കു നിന്നെ സമര്‍പ്പിച്ചു. എന്നെ ക്രുദ്ധനാക്കാന്‍ വേണ്ടി നീ അവരോടു പലപ്രാവശ്യം രതിയി ലേര്‍പ്പെട്ടു.
27 അതുകൊണ്ട് നിന്നെ ഞാന്‍ ശിക്ഷിച്ചു! ഭക്ഷണത്തില്‍ നിനക്കുള്ള വീതം ഞാന്‍ കുറച്ചു. നിന്നോടു തോന്നിയതെന്തും ചെയ്യാന്‍ നിന്‍െറ വൈരികളായ ഫെലിസ്ത്യ രുടെ പുത്രിമാരെ ഞാന്‍ അനുവദിച്ചു. നിന്‍െറ ആഭാസങ്ങള്‍ കണ്ട് അവര്‍ പോലും ഞെട്ടിയ താണല്ലോ.
28 പിന്നെ നീ രതിക്കുവേണ്ടി അശ്ശൂ ര്യരെ പ്രാപിച്ചു. പക്ഷേ നിനക്കു മതിയാ വോളം കിട്ടിയില്ല. നീ ഒരിക്കലും തൃപ്തയായി രുന്നില്ലല്ലോ.
29 അതുകൊണ്ട് നീ കനാന്യരെ പ്രാപിച്ചു, പിന്നെ ബാബിലോണുകാരെയും, എന്നിട്ടും നീ തൃപ്തയായിരുന്നില്ല.
30 നീ അത്ര യ്ക്കു ദുര്‍ബലയാണ്. നിന്നെക്കൊണ്ടു പാപം ചെയ്യിക്കാന്‍ ആ സകലപുരുഷന്മാരെയും നീ അനുവദിച്ചു. നീ ഗര്‍വിഷ്ഠയായ വെറും ഒരു വേശ്യയെപ്പോലെ പെരുമാറി.”എന്‍െറ യജമാ നനായ യഹോവ ആ കാര്യങ്ങള്‍ പറഞ്ഞു.
31 ദൈവം പറഞ്ഞു, “എങ്കിലും നീ തീര്‍ത്തും ഒരു വേശ്യയെപ്പോലെ ആയിരുന്നില്ല. നീ ഓരോ നിരത്തിന്‍െറ തലയ്ക്കലും നിന്‍െറ മേടു കളും ഓരോ തെരുവിന്‍െറ മൂലയിലും നിന്‍െറ ഉന്നതസ്ഥലങ്ങളുമുണ്ടാക്കി. ആ സകലപുരുഷ ന്മാരുമായി നീ രതിയിലേര്‍പ്പെട്ടു. എങ്കിലും ഒരു വേശ്യ ചെയ്യാറുള്ളതുപോലെ നീ അവ രോടു കൂലി ചോദിച്ചില്ല.
32 വേശ്യേ, നിന്‍െറ സ്വന്തം ഭര്‍ത്താവിനെക്കാളും അപരിചിതരോ ടുള്ള രതിയാണ് നിനക്കു പത്ഥ്യം.
33 മിക്കവേശ്യ കള്‍ക്കും പുരുഷന്മാര്‍ രതിക്കുള്ള കൂലി കൊടു ക്കാറുണ്ട്. പക്ഷേ നീ നിന്‍െറ പല കാമുകന്മാര്‍ ക്കും അങ്ങോട്ടു പണം കൊടുത്തു. ചുറ്റിലുമുള്ള സകല പുരുഷന്മാര്‍ക്കും അകത്തുവന്ന് നിന്നോടു രതിയിലേര്‍പ്പെടുന്നതിനു നീ കൂലി കൊടുത്തു.
34 നീ മിക്കവേശ്യകളുടെയും നേര്‍ വിപരീതമാണ്. മിക്കവേശ്യകളും പുരുഷന്മാ രില്‍നിന്ന് രതിക്കുള്ള കൂലി പിടുങ്ങുന്പോള്‍ നീ നിന്നോടു രതിയിലേര്‍പ്പെടുന്നതിന് പുരു ഷന്മാര്‍ക്ക് അങ്ങോട്ടു കൂലി കൊടുക്കുന്നു.”
35 വേശ്യേ, യഹോവയുടെ ഈ സന്ദേശം ശ്രദ്ധിച്ചു കേള്‍ക്കുക.
36 എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു: “നീ നിന്‍െറ പണം ചെലവഴിച്ചുകൊണ്ട് നിന്‍െറ നഗ്നശരീരം കാണാനും നീയുമായി രതിയി ലേര്‍പ്പെടാനും നിന്‍െറ കാമുകരെയും വ്യാജ ദൈവങ്ങളെയും അനുവദിച്ചു. നീ നിന്‍െറ കുഞ്ഞുങ്ങളെ കൊല്ലുകയും അവരുടെ ചോര ചൊരിയിക്കുകയും ചെയ്തിരിക്കുന്നു. ഇതായി രുന്നല്ലോ ആ വ്യാജദൈവങ്ങള്‍ക്കുള്ള നിന്‍െറ സമ്മാനം.
37 അതുകൊണ്ട് നിന്‍െറ സകലകാമു കരെയും ഞാന്‍ കൂട്ടിവരുത്തുകയാണ്. നീ സ്നേഹിച്ച സകലപുരുഷന്മാരെയും വെറുത്ത സകലപുരുഷന്മാരെയും ഞാന്‍ കൂട്ടിവരുത്തി ഉടുതുണിയില്ലാത്ത നിന്നെ കാണാന്‍ അവരെ അനുവദിക്കും.§ ഉടുതുണിയില്ലാതെ .. അനുവദിക്കും എബ്രായഭാഷ യില്‍ ഈ വാചകത്തിന്‍െറ അര്‍ത്ഥം “മറുരാജ്യ ത്തേക്കു തടവുകാരായി കൊണ്ടുപോവുക” എന്നാണ്. അവര്‍ പൂര്‍ണ്ണനഗ്നയായ നിന്നെ കാണും.
38 എന്നിട്ട് നിന്നെ ഞാന്‍ ശിക്ഷിക്കും. പാപിയും കൊലപാതകിയും വ്യഭിചാരിണിയും ആയതിന് നിന്നെ ഞാന്‍ ശിക്ഷിക്കും. ക്രുദ്ധനും അസൂയാലുവുമായ ഒരു ഭര്‍ത്താവ് എങ്ങനെയോ അതുപോലെ ഞാന്‍ നിന്നെ ശിക്ഷിക്കും.
39 നിന്നെ ഞാന്‍ നിന്‍െറ ശത്രുക്കളുടെ പിടിയിലാക്കും. നിന്‍െറ ആരാധ നാസ്ഥലങ്ങള്‍ അവര്‍ തകര്‍ക്കും. നിന്‍െറ യാഗ സ്ഥലങ്ങള്‍ അവര്‍ തകര്‍ക്കും. നിന്‍െറ ഉടുപ്പു കള്‍ അവര്‍ വലിച്ചുകീറും. നിന്‍െറ മനോഹര മായ ആഭരണങ്ങള്‍ അവരെടുക്കും. നിന്നെ അവര്‍ വിവസ്ത്രയും നഗ്നയുമാക്കും.
40 നിന്നെ കൊല്ലുന്നതിനുവേണ്ടി അവര്‍ ഒരാള്‍ക്കൂട്ടത്തെ കൊണ്ടുവരികയും നിന്നെ കല്ലെറിയുകയും ചെയ്യും. പിന്നെ തങ്ങളുടെ വാളുകള്‍ കൊണ്ട് അവര്‍ നിന്നെ അരിഞ്ഞു തുണ്ടങ്ങളാക്കും.
41 അവര്‍ നിന്‍െറ വീടുകള്‍ കത്തിക്കും. മറ്റു സ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍ അവര്‍ നിന്നെ ശിക്ഷിക്കും. നീ ഒരു വേശ്യയെപ്പോലെ ജീവി ക്കുന്നത് ഞാന്‍ നിര്‍ത്തലാക്കും. നിന്‍െറ കാമു കര്‍ക്ക് നീ കൂലികൊടുക്കുന്നത് ഞാന്‍ നിര്‍ത്ത ലാക്കും.
42 അതിനുശേഷം ഞാന്‍ എന്‍െറ കോപ വും അസൂയയും അടക്കും. പിന്നെ ഞാന്‍ ശാന്ത നാകും. വീണ്ടും ഞാന്‍ കോപിക്കയില്ല.
43 ഇതെ ല്ലാം സംഭവിക്കുന്നതെന്തിനെന്നോ? എന്തെ ന്നാല്‍ നിന്‍െറ യൌവനകാലത്തെ ദിനങ്ങള്‍ നീ മറന്നു. എല്ലാത്തരം തിന്മകളും ചെയ്ത് നീയെന്നെ കോപാകുലനാക്കി. അതിനാല്‍ ആ തിന്മകളുടെ പേരില്‍ എനിക്കു നിന്നെ ശിക്ഷി ക്കേണ്ടതുണ്ട്. പക്ഷേ നീ നിന്‍െറ അതിക്രമ ങ്ങളെക്കൂടാതെ ഈ അനാശാസ്യപ്രവൃത്തികളും ചെയ്തിരുന്നുവല്ലോ”. എന്‍െറ യജമാനനായ യഹോവയാണ് ആ കാര്യങ്ങള്‍ പറഞ്ഞത്.
44 “നിന്നെക്കുറിച്ചു പറയുന്നവര്‍ക്കെല്ലാം ഇപ്പോള്‍ പറയാന്‍ ഒരു കാര്യം കൂടിയായി. ‘അമ്മ എങ്ങനെയോ അങ്ങനെ മകളും’ എന്ന് അവര്‍ പറയും.
45 നീ നിന്‍െറ അമ്മയുടെ മകള്‍ തന്നെ. നിന്‍െറ ഭര്‍ത്താവിനെയോ മക്കളെയോ നീ ഗൌനിക്കുന്നില്ല. നീ നിന്‍െറ സഹോദരിയെ പ്പോലെ തന്നെ. രണ്ടുപേരും അവരവരുടെ ഭര്‍ ത്താക്കന്മാരെയും മക്കളെയും വെറുത്തുവല്ലോ. നീ നിന്‍െറ മാതാപിതാക്കളെപ്പോലെ തന്നെ. നിന്‍െറ അമ്മ ഒരു ഹിത്യസ്ത്രീയും അപ്പന്‍ ഒരു അമോര്യനും ആയിരുന്നു.
46 നിന്‍െറ ജ്യേഷ്ഠ ത്തി ആയിരുന്ന ശമര്യയും അവളുടെ പുത്രി മാരും നിന്‍െറ വടക്കുഭാഗത്തു പാര്‍ത്തു. നിന്‍െറ അനിയത്തി ആയിരുന്ന സൊദോമും.** നിന്‍െറ … സൊദോം ശമര്യയിലെയും സൊദോ മിലെയും ആളുകളെപ്പോലെ യെഹൂദയിലെ ജനവും ദുഷിച്ചു പോയെന്ന് യെഹെസ്കേല്‍ പറയുകയാ ണ്. ആളുകള്‍ അത്രയ്ക്കു ദുഷ്ടരായിരുന്നതുകൊണ്ട് ദൈവം ആ നഗരങ്ങളെ നിശ്ശേഷം നശിപ്പിച്ചു. അവ ളുടെ പുത്രിമാരും നിന്‍െറ തെക്കുഭാഗത്തും പാര്‍ ത്തു.
47 അവര്‍ ചെയ്ത അതിക്രമങ്ങളെല്ലാം നീയും ചെയ്തു. പക്ഷേ നീ അവയെക്കാളെ ല്ലാം ഏറെ വഷളായതും കൂടി ചെയ്തു.
48 യജമാ നനും യഹോവയും ഞാനാകുന്നു. ഞാന്‍ ഉയി രോടെ ഇരിക്കുന്നു. ആ ഉയിര്‍വെച്ച് ഞാന്‍ സത്യം ചെയ്യുന്നു. നിന്‍െറ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ഒരിക്കലും നീയും നിന്‍െറ പുത്രിമാരും ചെയ്തുകൂട്ടിയത്ര ചീത്തപ്രവൃത്തികള്‍ ചെയ്തിട്ടില്ല.”
49 ദൈവം പറഞ്ഞു, “നിന്‍െറ സഹോദരി സൊദോമും അവളുടെ പുത്രിമാരും ഗര്‍വിഷ്ഠ കളായിരുന്നു. ഭക്ഷണവും സമയവും അവര്‍ക്ക് വേണ്ടതിലേറെ ഉണ്ടായിരുന്നു. എന്നിട്ടും ദരിദ്ര രെയും അശരണരെയും അവര്‍ സഹായിച്ചില്ല.
50 സൊദോമും അവളുടെ പുത്രിമാരും കണക്കറ്റ് അഹങ്കരിക്കുകയും എന്‍െറ മുന്നില്‍വെച്ച് അതിക്രമങ്ങള്‍ ചെയ്തുതുടങ്ങുകയും ചെയ്തു. അതെല്ലാം അവര്‍ ചെയ്യുന്നതു കണ്ടപ്പോള്‍ ഞാന്‍ അവരെ ശിക്ഷിച്ചു.”
51 ദൈവം പറഞ്ഞു, “ശമര്യചെയ്ത ചീത്ത ത്തരങ്ങള്‍ നീ ചെയ്തതിന്‍െറ പകുതിയോളമേ വരൂ. നീ ശമര്യയെക്കാളും വളരെഅധികം അതിക്രമങ്ങള്‍ ചെയ്തു. നീ നിന്‍െറ സഹോദ രിമാരെക്കാളും എത്രയോ അധികം അതിക്രമ ങ്ങള്‍ ചെയ്തിരിക്കുന്നു. നിന്നോടു തട്ടിച്ചു നോക്കിയാല്‍ സൊദോമും ശമര്യയും നല്ലവര ത്രെ.
52 അതുകൊണ്ട് നിന്‍െറ ലജ്ജ നീ തന്നെ പേറുക. താരതമ്യത്തില്‍ നീ നിന്‍െറ സഹോ ദരിമാരെ നല്ലവരാക്കിയിരിക്കുന്നു. ഭയങ്കരകൃത്യ ങ്ങള്‍ ചെയ്തിരിക്കുന്ന നീ അതുകൊണ്ട് ലജ്ജി ക്കുകതന്നെ വേണം.”
53 ദൈവം പറഞ്ഞു, “ഞാന്‍ സൊദോമിനെ യും അതിന്‍െറ ചുറ്റുമുള്ളപട്ടണങ്ങളെയും നശിപ്പിച്ചു. ശമര്യയെയും അതിന്‍െറ ചുറ്റുമുള്ള പട്ടണങ്ങളെയും ശൂന്യമാക്കി. യെരൂശലേമേ, നിന്നെ ഞാന്‍ ശൂന്യമാക്കുകയും നിന്‍െറ അടിമ കളെ തിരികെകൊണ്ടുവരികയും ചെയ്യും. പക്ഷേ ആ നഗരങ്ങളെ ഞാന്‍ വീണ്ടും പണി യും. യെരൂശലേമേ, നിന്നെ ഞാന്‍ വീണ്ടും പണിയുകയും നിന്‍െറ തടവുകാരെ തിരികെ കൊണ്ടുവരികയും ചെയ്യും.
54 നിന്നെ ഞാന്‍ ആശ്വസിപ്പിക്കും. നീ നിന്‍െറ ദുഷ്ടതകള്‍ തിരി ച്ചറിയുകയും നിന്‍െറ ദുഷ്പ്രവൃത്തികളില്‍ സ്വയം ലജ്ജിക്കുകയും ചെയ്യുന്പോള്‍ നീ നിന്‍െറ സഹോദരിമാരെ ആശ്വസിപ്പിക്കും.
55 അങ്ങനെ നീയും നിന്‍െറ സഹോദരിമാരും വീണ്ടും ഉണ്ടാക്കപ്പെടും. സൊദോമും അതിനു ചുറ്റുമുള്ളപട്ടണങ്ങളും ശമര്യയും അതിനു ചുറ്റു മുള്ളപട്ടണങ്ങളും നീയും നിനക്കു ചുറ്റുമുള്ള പട്ടണങ്ങളും വീണ്ടും ഉണ്ടാക്കപ്പെടും.”
56 ദൈവം പറഞ്ഞു, “മുന്പ്, അഹങ്കരിച്ചു കൊണ്ട് നീ നിന്‍െറ സഹോദരിയായ സൊദോ മിനെ കളിയാക്കി. പക്ഷേ ഇനി ഒരിക്കലും നീ അതു ചെയ്യുകയില്ല.
57 നീ അതുചെയ്തത് നീ ശിക്ഷിക്കപ്പെടുന്നതിനും നിന്‍െറ അയല്‍ ക്കാര്‍ നിന്നെ പുച്ഛിച്ചു തുടങ്ങുന്നതിനും മുന്പായിരുന്നു. ഇപ്പോഴാവട്ടെ സിറിയയുടെ യും അതിനുചുറ്റുമുള്ളയിടങ്ങളുടെയും ഫെലി സ്ത്യയുടെയും പുത്രിമാര്‍ നിന്നെ കളിയാക്കുക യാണ്.
58 നീ ചെയ്ത തിന്മകള്‍ക്ക് നീ ശിക്ഷി ക്കപ്പെടുകതന്നെ വേണം-നിങ്ങളുടെ ദുര്‍ന്നട പ്പിനും വെറുപ്പിക്കുന്ന പ്രവൃത്തികള്‍ക്കും.”യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു.
59 എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു. “നീ എന്നെ ചെയ്തത് എങ്ങ നെയോ അതുപോലെ ഞാന്‍ നിന്നെയും ചെയ്യും! നിന്‍െറ വിവാഹവാഗ്ദാനം നീ ലംഘിച്ചു. നമ്മുടെ കരാര്‍ നീ മാനിച്ചില്ല.
60 പക്ഷേ നിനക്കു ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ നീയുമായി ഉണ്ടാക്കിയ കരാര്‍ ഞാന്‍ ഓര്‍മ്മിക്കും. നീയുമായി ശാശ്വതമായൊരു കരാര്‍ ഞാന്‍ സ്ഥാപിക്കും!
61 ഞാന്‍ നിന്‍െറ സഹോദരിമാരെ നിന്‍െറ അടുക്കല്‍ കൊണ്ടു വന്നു നിന്‍െറ പുത്രിമാരാക്കും. അത് നമ്മുടെ കരാറിലില്ലെങ്കിലും നിനക്കുവേണ്ടി ഞാന്‍ അതുചെയ്യും. അപ്പോള്‍ നീ കാട്ടിയ അതിക്ര മങ്ങള്‍ നീ സ്വയം ഓര്‍ക്കുകയും ലജ്ജിക്കയും ചെയ്യും.
62 അതുകൊണ്ട് നീയുമായി ഞാന്‍ എന്‍േറതായ കരാറുണ്ടാക്കും. ഞാനാണ് യഹോ വ എന്ന് അങ്ങനെ നീ അറിയുകയും ചെയ്യും.
63 എന്നെ നീ ഓര്‍ക്കേണ്ടതിലേക്കായി ഞാന്‍ നിന്നോടു നല്ലവനായിരിക്കും. അപ്പോള്‍ നീ സ്വയം ചെയ്തുകൂട്ടിയ ചീത്തത്തരങ്ങളെപ്പറ്റി യുള്ള ലജ്ജ മൂത്ത് ഒന്നും മിണ്ടാന്‍ വയ്യാതെ ആയിപ്പോകും. ഞാന്‍ നിന്നെ ശുദ്ധീകരിക്കുക യും നിന്നോടു പൊറുക്കുകയും ചെയ്യുന്പോള്‍ നിനക്കു ലജ്ജ തോന്നും. പിന്നെ ഒരിക്കലും നീ ലജ്ജിക്കേണ്ടി വരികയുമില്ല!”എന്‍െറ യജ മാനനായ യഹോവ ആ കാര്യങ്ങള്‍ പറഞ്ഞു.