17
അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു. “മനു ഷ്യപുത്രാ, യിസ്രായേല്‍കുടുംബത്തോട് ഈ കഥ പറയുക. അവരോടു അതിന്‍െറ അര്‍ത്ഥം ചോദിക്കുക. അവരോടു പറയുക:
സര്‍വശക്തനായ യഹോവ പറയുന്നു:
നീണ്ട ചിറകുകളുള്ള ഒരു വലിയ കഴുകന്‍ ലെബാനോ നിലേക്കു വന്നു.
ധാരാളം പുള്ളികളോടുകൂടി യുള്ള ചിറകുകള്‍ ആ കഴുകനുണ്ടായിരുന്നു.
കഴുകന്‍ വലിയ ദേവദാരുമരത്തിന്‍െറ തല പ്പ് ഒടിച്ചു.
കഴുകന്‍ ഒരു വലിയ ദേവദാരുമര ത്തിന്‍െറ ഇളം കൊന്പൊടിക്കുകയും
അതു കനാനിലേക്കു കൊണ്ടുവരികയും ചെയ്തു.
ആ കൊന്പ് അവന്‍ കച്ചവടക്കാരുടെ പട്ടണത്തില്‍ കൊണ്ടുനട്ടു.
പിന്നെ ആ കഴുകന്‍ കനാനില്‍നിന്നു കുറച്ചു വിത്തുകൊണ്ടുവന്നു.
അത് അവന്‍ നല്ല മണ്ണില്‍ ഒരു നല്ല നദിക്കരയില്‍ നട്ടു.
വിത്തുകള്‍ വളര്‍ന്ന് ഒരു മുന്തിരിവള്ളി യായി.
അതൊരു നല്ലവള്ളിയായിരുന്നു.
കുറി യതെങ്കിലും അത് ഒരു വലിയ പ്രദേശമാകെ പടര്‍ന്നു പന്തലിച്ചു.
അതിന് ശാഖകള്‍ വള ര്‍ന്നു.
തമ്മില്‍ ചെറിയ വള്ളികള്‍ ഏറെ നീളം വെച്ചു.
അപ്പോള്‍ വലിയ ചിറകുകളും ധാരാളം തൂവലുകളുമുള്ള വേറൊരു കഴുകന്‍
ആ മുന്തി രിവള്ളി കണ്ടു.
മുന്തിരിവള്ളി ആ പുതിയ കഴുകന്‍െറ പരിരക്ഷണം കൊതിച്ചു.
അതി നാല്‍ അത് അതിന്‍െറ വേരുകളും ശാഖകളും ആ കഴുകന്‍െറ നേര്‍ക്ക് നീട്ടി.
അതിന്‍െറ ശാഖ കള്‍ അതു നട്ട സ്ഥലത്തിനു പുറത്തേക്കു വളര്‍ ന്നു.
പുതിയ കഴുകന്‍ വേണം തന്നെ നനയ്ക്കാ നെന്ന് മുന്തിരിവള്ളി ഇച്ഛിച്ചു.
മുന്തിരിവള്ളി നട്ടത് ധാരാളം വെള്ളം കിട്ടു ന്നതിനടുത്ത് ഒരു നല്ല നിലത്തായിരുന്നു.
അതിന് ശാഖകളും ഫലങ്ങളും ഉണ്ടാക്കാമായി രുന്നു.
അതിന് ഒരു വിശേഷപ്പെട്ട മുന്തിരിവള്ളി ആകാമായിരുന്നു.”
എന്‍െറ യജമാനനായ യഹോവ ഇങ്ങനെ അരുളിച്ചെയ്തു.
“ആ ചെടി തളിര്‍ക്കുമെന്നു നീ വിചാരിക്കുന്നുണ്ടോ? ഇല്ല!
ആദ്യത്തെ കഴു കന്‍ ചെടിയെ മണ്ണില്‍നിന്നു പിഴുതെടുക്കും.
ആ പക്ഷി ചെടിയുടെ വേരു പൊട്ടിച്ചുകള യും.
അത് മുന്തിരി മുഴുവന്‍ തിന്നുകളയും.
അപ്പോള്‍ പുതിയ ഇലകള്‍ വാടും.
ചെടി വല്ലാതെ ക്ഷീണിക്കും.
ബലമുള്ള കൈകളോ ഊക്കുള്ള ഒരു രാഷ്ട്രമോ
ആ ചെടി വേരോടെ പിഴുതെടുക്കാന്‍ വരില്ല.
10 നട്ട സ്ഥലത്തുതന്നെ ആ ചെടി വളരുമോ?
ഇല്ല! ചൂടുള്ള കിഴക്കന്‍കാറ്റടിക്കുകയും ചെടി വാടിക്കരിഞ്ഞു പോകയും ചെയ്യും.
നട്ടയിട ത്തുതന്നെ ആ ചെടി കരിഞ്ഞുപോകും.”
11 എനിക്ക് യഹോവയുടെ അരുളപ്പാടു ണ്ടായി. അവന്‍ പറഞ്ഞു, 12 യിസ്രായേലേ, “ജനത്തിന് ഈ കഥ വ്യാഖ്യാനിച്ചു കൊടു ക്കുക-അവര്‍ എപ്പോഴും എനിക്കെതിരെ തിരി യുകയാണല്ലോ. അവരോട് ഈ കാര്യങ്ങള്‍ പറ യുക: ആദ്യത്തെ കഴുകന്‍ ബാബിലോണിലെ രാജാവായ നെബൂഖദ് നേസര്‍ ആകുന്നു. അവന്‍ വന്ന് യെരൂശലേമിലെ രാജാവിനെയും മറ്റു നേതാക്കന്മാരെയും പിടിച്ചുകൊണ്ടു പോയി. അവരെ അവന്‍ ബാബിലോണില്‍ കൊണ്ടു വന്നു. 13 പിന്നെ രാജകുടുംബത്തിലു ള്ള ഒരുവനുമായി നെബൂഖദ്നേസര്‍ ഒരു കരാ റുണ്ടാക്കുകയും തന്നോടു വിശ്വസ്തനായിരി ക്കുമെന്ന് അവനെക്കൊണ്ട് ബലാല്‍ക്കാരമായി വാഗ്ദാനം ചെയ്യിക്കുകയും ചെയ്തു. അവനെ നെബൂഖദ്നേസര്‍ യെഹൂദയിലെ രാജാവാക്കി യശേഷം അവിടെനിന്ന് ശക്തിയുള്ള പുരുഷ ന്മാരെ മുഴുവന്‍ പിടിച്ചു കൊണ്ടുപോവുകയും ചെയ്തു, 14 അങ്ങനെ നെബൂഖദ്നേസരിനെ തിരെ തിരിയാന്‍ ഇനിയൊരിക്കലും പ്രാപ്തി യില്ലാത്ത ഒരു രാജ്യമായി യെഹൂദ തളര്‍ന്നു പോയി. പുതിയ രാജാവുമായി നെബൂഖദ്നേ സര്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ ജനം നിര്‍ ബന്ധിക്കപ്പെട്ടിരുന്നു. 15 എന്നിരുന്നാലും നെബൂ ഖദ്നേസരിനോടു മത്സരിക്കാന്‍ ഈ പുതിയ രാജാവ് ശ്രമിച്ചു! അവന്‍ കുതിരകളെയും യോദ്ധാക്കളെയും തന്നു സഹായിക്കണമെന്ന അപേക്ഷയുമായി ഈജിപ്തിലേക്കു ദൂതന്മാരെ അയച്ചു. യെഹൂദയിലെ പുതിയരാജാവ് ഈ ശ്രമത്തില്‍ വിജയിക്കുമെന്നു നീ വിചാരിക്കു ന്നുണ്ടോ? കരാര്‍ ലംഘിക്കാനും ദണ്ഡനത്തില്‍ നിന്നു രക്ഷപ്പെടാനും വേണ്ടത്ര ശക്തി ഈ പുതിയ രാജാവിനുണ്ടാവുമെന്നു നീ വിചാരി ക്കുന്നുണ്ടോ?”
16 എന്‍െറ യജമാനനായ യഹോവ പറയുന്നു, “എന്‍െറ ജീവന്‍വെച്ച് ഞാന്‍ പ്രതിജ്ഞ ചെയ്യാം, ഈ പുതിയ രാജാവ് ബാബിലോ ണില്‍വെച്ച് മരിക്കും! നെബൂഖദ്നേസര്‍ പുതിയ രാജാവായി വാഴിച്ച ഇവന്‍ നെബൂഖ ദ്നേസരുമായി ഉണ്ടാക്കിയ കരാര്‍ ധിക്കരിക്കു കയും ലംഘിക്കുകയും ചെയ്തു. 17 ഈജിപ്തി ലെ രാജാവ് ധാരാളം യോദ്ധാക്കളെ അയച്ചേ ക്കാം. എങ്കിലും അവന് യെഹൂദയിലെ രാജാ വിനെ രക്ഷിക്കാന്‍ കഴിയില്ല. ഈജിപ്തിന്‍െറ മഹാശക്തി യെഹൂദയെ രക്ഷിക്കില്ല. നഗരം പിടിച്ചെടുക്കുന്നതിനുവേണ്ടി നെബൂഖദ്നേസ രിന്‍െറ സൈന്യം ചേറുകൊണ്ട് നിരത്തുകളും മതിലുകളും ഉണ്ടാക്കും. അനവധി പേര്‍ മരിക്കും. 18 പക്ഷേ യെഹൂദയിലെരാജാവ് രക്ഷപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ അവന്‍ നെബൂഖദ്നേസ രിനോടുള്ള കരാര്‍ ധിക്കരിക്കുകയും ലംഘി ക്കുകയും ചെയ്തു.” 19 എന്‍െറ യജമാനനായ യഹോവ ഈ ഒരുറപ്പു തരുന്നു: “എന്‍െറ ജീവ നാണെ, യെഹൂദയിലെ രാജാവിനെ ശിക്ഷിക്കു മെന്ന് ഞാന്‍ ശപഥം ചെയ്യുന്നു. കാരണം എന്‍െറ താക്കീതുകള്‍ അവന്‍ ധിക്കരിച്ചു. ഞങ്ങള്‍ തമ്മിലുള്ള കരാര്‍ അവന്‍ ലംഘിച്ചു. 20 അവനെ ഞാന്‍ എന്‍െറ കെണിയില്‍ വീഴ് ത്തും. എന്നിട്ട് അവനെ ബാബിലോണില്‍ കൊണ്ടുവന്ന് അവിടെയിട്ടു ദണ്ഡിപ്പിക്കും. അവനെ ഞാന്‍ ശിക്ഷിക്കും. കാരണം അവന്‍ എന്നോടു മത്സരിച്ചു. 21 അവന്‍െറ സൈന്യ ത്തെ ഞാന്‍ നശിപ്പിക്കും. അവന്‍െറ ഏറ്റവും നല്ല യോദ്ധാക്കളെ ഞാന്‍ മുടിക്കും. ശേഷിക്കു ന്നവരെ ഞാന്‍ കാറ്റില്‍ ചിതറിക്കുകയും ചെയ്യും. അപ്പോള്‍ ഞാനാണ് യഹോവ എന്നും ഞാനാണ് ഇതെല്ലാം പറഞ്ഞതെന്നും ഞാനാ ണ് യഹോവ എന്ന് നിങ്ങളറിയും.”
22 എന്‍െറ യജമാനനായ യഹോവ ഇങ്ങനെ അരുളിച്ചെയ്തു:
“ഉയരമുള്ള ദേവദാരുമരത്തിന്‍െറ ഒരു കൊന്പ് ഞാന്‍ എടുക്കും.
ആ മരത്തിന്‍െറ തലപ്പില്‍ നിന്നും ഞാനൊരു ചെറിയ ശാഖ ഒടിച്ചെടു ക്കും.
വളരെയധികം ഉയരമുള്ള ഒരു മലയുടെ മുകളില്‍ ഞാന്‍തന്നെ അതു നടും.
23 യിസ്രായേലിലെ ഉയരമുള്ള ഒരു മലയുടെ മുകളില്‍ ഞാന്‍തന്നെ അതു നടും.
ആ കൊന്പ് ഒരു മരമായി വളരും.
അതിന് ശാഖകളും ഫല ങ്ങളും ഉണ്ടാകും.
അത് മനോഹരമായ ഒരു ദേവ ദാരുവായിത്തീരും.
അനേകം പറവകള്‍ അതി ന്‍െറ ശാഖകളില്‍ വന്നിരിക്കും.
അതിന്‍െറ ശാഖ കളുടെ നിഴലുകളില്‍ അനേകം പറവകള്‍ പാര്‍ക്കും.
24 അപ്പോള്‍ ഞാനാണ് ഉയര്‍ന്ന മരങ്ങളെ നിലംപൊത്തിക്കുന്നതും
ചെറിയ മരങ്ങളെ പൊക്കംവെപ്പിക്കുന്നതും
എന്ന് മറ്റു മരങ്ങള്‍ അറിയും.
പച്ചമരങ്ങളെ ഉണക്കുന്നതും
ഉണക്ക മരങ്ങളെ തളിര്‍പ്പിക്കുന്നതും ഞാന്‍ തന്നെ.
യഹോവ ഞാനാകുന്നു.
എന്തെങ്കിലും ചെയ്യും എന്നു ഞാന്‍ പറഞ്ഞെങ്കില്‍ അതു ചെയ്തി രിക്കും.”