19
1 ദൈവം എന്നോടു പറഞ്ഞു, “യിസ്രായേ ലിലെ പ്രഭുക്കളെക്കുറിച്ചുള്ള ഈ ശോക ഗാനം നീ തീര്‍ച്ചയായും പാടണം.
2 “‘നിന്‍െറ അമ്മ ആണ്‍സിംഹങ്ങളുടെ കൂടെ കിടക്കുന്ന
ഒരു പെണ്‍സിംഹത്തെപ്പോലെയാ ണ്.
യുവആണ്‍സിംഹങ്ങളുടെ കൂടെ കഴിഞ്ഞു കൂടിയ
അവള്‍ക്ക് ധാരാളം കുഞ്ഞുങ്ങളുണ്ടായി രുന്നു.
3 സിംഹക്കുഞ്ഞുങ്ങളില്‍ ഒന്നിനെ അവള്‍ വള ര്‍ത്തി.
അവന്‍ കരുത്തനായ ഒരു യുവസിംഹ മായി വളര്‍ന്നു.
അവന്‍ തന്‍െറ ഇരയെ പിടി ക്കാന്‍ പഠിച്ചു.
അവന്‍ ഒരു മനുഷ്യനെ കൊന്നു തിന്നു.
4 അവന്‍ ഗര്‍ജ്ജിക്കുന്നത് ജനം കേട്ടു.
അവര്‍ അവനെ അവരുടെ കെണിയില്‍ കുടുക്കുകയും ചെയ്തു!
അവര്‍ ആ യുവസിംഹത്തിന്‍െറ വായ്ക്കു കൊളുത്തുകളിട്ട്
ഈജിപ്തിലേക്കു കൊണ്ടു പോയി.
5 ആ കുഞ്ഞ് നായകനാകണമെന്ന് അമ്മ സിംഹം ആശിച്ചിരുന്നു.
എന്നാല്‍ ആശമുഴു വന്‍ ഇപ്പോള്‍ അവള്‍ക്കു നഷ്ടപ്പെട്ടു.
അതു കൊണ്ട് അവള്‍ തന്‍െറ വേറൊരു കുഞ്ഞിനെ എടുത്ത്
ഒരു സിംഹമാകാന്‍ പരിശീലിപ്പിച്ചു.
6 അവന്‍ മുതിര്‍ന്ന സിംഹങ്ങളുടെ കൂടെ വേട്ട യ്ക്കു പോയി.
അവന്‍ കരുത്തനായ ഒരു യുവ സിംഹമായി.
അവന്‍ തന്‍െറ ഇരയെ പിടി ക്കാന്‍ പഠിച്ചു.
അവന്‍ ഒരു മനുഷ്യനെ കൊന്നു തിന്നു.
7 അവന്‍ രാജധാനികള്‍ ആക്രമിക്കയും നഗര ങ്ങള്‍ നശിപ്പിക്കയും ചെയ്തു.
ആ ദേശത്തുള്ള സകലരും അവന്‍െറ മുരള്‍ച്ച കേള്‍ക്കുന്പോള്‍ മിണ്ടാന്‍പോലും ഭയന്നിരുന്നു.
8 പിന്നെ അവനുചുറ്റും പാര്‍ത്തിരുന്നവര്‍ അവനായി ഒരു കെണിയൊരുക്കി.
അവര വനെ അതില്‍ കുടുക്കി.
9 അവര്‍ അവനെ ചങ്ങലയ്ക്കിട്ടു.
അവര്‍ അവനെ ബാബിലോണ്‍രാജാവിന്‍െറ അടു ക്കല്‍ കൊണ്ടുപോകുകയും
തടവറയിലിടുക യും ചെയ്തു.
ഇനിയിപ്പോള്‍ യിസ്രായേലിലെ പര്‍വതങ്ങളില്‍
അവന്‍െറ ഗര്‍ജ്ജനം നിങ്ങള്‍ കേള്‍ക്കുകയില്ല.
10 വെള്ളത്തിനടുത്തു നട്ട
ഒരു മുന്തിരിവള്ളി പോലെയാണ് നിന്‍െറ അമ്മ.
വെള്ളം ധാരാളമു ണ്ടായിരുന്നതുകൊണ്ട്
അവള്‍ തഴച്ചു വളരുക യും ധാരാളം ഫലങ്ങളുണ്ടാവുകയും ചെയ്തു.
11 അവള്‍ക്ക് വലിയ കൊന്പുകള്‍ വളര്‍ന്നു.
അവ ഉറപ്പുള്ള ഒരു ഊന്നുവടിപോലെയിരുന്നു.
അവ രാജാവിന്‍െറ ചെങ്കോല്‍പോലെയിരുന്നു.
ആ വള്ളി ധാരാളം കൊന്പുകളോടെ
മേലോട്ടു മേലോട്ട് മേഘങ്ങള്‍ മുട്ടെ വളര്‍ന്നു.
12 പക്ഷേ ആ വള്ളി വേരോടെ പിഴുത് നില ത്തെറിയപ്പെട്ടു.
ചൂടുള്ള കിഴക്കന്‍ കാറ്റു വീശി അതിന്‍െറ ഫലങ്ങള്‍ ഉണക്കി.
അതിന്‍െറ ബല മുള്ള കൊന്പുകള്‍ ഒടിഞ്ഞു.
അവയെല്ലാം തീയിലേക്കെറിയപ്പെട്ടു.
13 ഇപ്പോള്‍ ആ മുന്തിരിവള്ളിയെ മരുഭൂമി യില്‍ നട്ടിരിക്കുന്നു.
അത് വളരെ ഉണങ്ങി വര ണ്ട ഒരു സ്ഥലമാണ്.
14 വലിയ കൊന്പില്‍നിന്ന് ഒരു തീ പുറപ്പെട്ടു
പടര്‍ന്ന് അതിന്‍െറ സകലവള്ളികളും ഫല ങ്ങം നശിപ്പിച്ചു കളഞ്ഞു.
അതുകൊണ്ട് ബല മുള്ള ഊന്നുവടി ഉണ്ടായിരുന്നില്ല.
രാജാവിന്‍െറ ചെങ്കോലും ഉണ്ടായിരുന്നില്ല.’
ഇത് ഒരു ശോകഗാനമായിരുന്നു.* ഇത് … ഗാനമായിരുന്നു ഹാമൂതല്‍, യെഹൂദയിലെ രാജാവിന്‍െറ ഭാര്യയായ യോശിയാഹു എന്നിവരു ടെയും, രാജാവാകാന്‍ അനുവദിക്കാതെ പിടിച്ചു കൊണ്ടുപോയി പ്രവാസിയാക്കപ്പെട്ട അവളുടെ രണ്ടു പുത്രന്മാരുടെയും ദുരന്തത്തെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തകഥ. വചനം 19:1കാണുക. ഇതൊരു ശോകസ്തുതി കൂടിയായിരുന്നു. മരണത്തെ പ്പറ്റിയുള്ള ഒരു വിലാപമായി അത് പാടുകയും ചെയ്തിരുന്നു.”