2
1 ശബ്ദം പറഞ്ഞു, “മനുഷ്യപുത്രാ, എഴുന്നേ ല്‍ക്കുക. ഞാന്‍ നീയുമായി സംസാരിക്കും.”
2 അപ്പോള്‍ ഒരു കാറ്റുവന്ന് എന്നെ എഴുന്നേല്‍ പ്പിച്ച് കാലില്‍ നിര്‍ത്തി. എന്നോടു സംസാരി ച്ചവനെ ഞാന്‍ ശ്രദ്ധിച്ചുകേട്ടു.
3 അവന്‍ എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, യിസ്രാ യേല്‍കുടുംബത്തോടു സംസാരിക്കാന്‍ ഞാന്‍ നിന്നെ അയയ്ക്കുകയാണ്. അവര്‍ പലതവണ എനിക്കെതിരെ തിരിഞ്ഞു. അവരുടെ പൂര്‍വി കരും എനിക്കെതിരെ തിരിഞ്ഞു. അവര്‍ എനി ക്കെതിരെ പലവട്ടം പാപം ചെയ്തിട്ടുണ്ട്. ഇന്നും എനിക്കെതിരെ അവര്‍ പാപം ചെയ്തു കൊണ്ടേയിരിക്കുന്നു.
4 ആ പൂര്‍വികരുടെ പുത്ര ന്മാരോട് സംസാരിക്കാന്‍ ഞാന്‍ നിന്നെ അയയ് ക്കുന്നു. പക്ഷേ അവര്‍ മഹാശാഠ്യക്കാരും കര്‍ക്ക ശബുദ്ധിക്കാരുമാണ്. എങ്കിലും നീ അവരോടു സംസാരിക്കണം. ‘നമ്മുടെ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറയുന്നു’ എന്നു നീ പറയണം.
5 പക്ഷേ അവര്‍ നിന്നെ കേള്‍ക്കു കയില്ല. എനിക്കെതിരെ പാപം ചെയ്യുന്നത് അവര്‍ നിര്‍ത്തുകയില്ല. കാരണം, അവര്‍ മഹാക ലഹികളാണ്- അവര്‍ എപ്പോഴും എനിക്കെ തിരെ തിരിയുന്നു. എന്നാല്‍ അവര്‍ ശ്രദ്ധിക്കു കയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താലും അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ജീവി ച്ചിരിക്കുന്നുണ്ടെന്ന് അവര്‍ അറിയുന്നതിനായി നീ ഈ കാര്യങ്ങള്‍ പറയണം.
6 “മനുഷ്യപുത്രാ, അവരെ നീ പേടിക്കരുത്. അവര്‍ പറയുന്നതിനെയും നീ പേടിക്കരുത്. അവര്‍ നിനക്കെതിരെ തിരിയുകയും നിന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നതു നേരു തന്നെ. അവര്‍ മുള്ളുകളെപ്പോലെയി രിക്കും. തേളുകളുടെ കൂടെയാണ് നീ പാര്‍ക്കുന്ന തെന്ന് നിനക്കുതോന്നും. എന്നാല്‍ അവര്‍ പറ യുന്നതിനെ നീ പേടിക്കരുത്. അവര്‍ നിഷേധി കളാണ്. എന്നാലും അവരെ പേടിക്കരുത്.
7 അവര്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഞാന്‍ പറ യുന്ന കാര്യങ്ങള്‍ നീ അവരോടു പറയണം. എനിക്കെതിരെ പാപം ചെയ്യുന്നത് അവര്‍ നിര്‍ ത്തുകയില്ല. കാരണം അവര്‍ കലഹികളാണ്.
8 “മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന കാര്യങ്ങള്‍ നീ ശ്രദ്ധിച്ചു കേള്‍ക്കണം. അവ രെപ്പോലെ നീ എനിക്കെതിരെ കലഹിക്കരുത്. നിന്‍െറ വായ തുറന്ന് ഞാന്‍ നിനക്കു തരുന്നതു തിന്നുക. ഞാന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ച് അത് ജനത്തോടു പറയുകയും ചെയ്യുക.”
9 അപ്പോള്‍ എന്‍െറ നേരെ ഒരു കൈ നീളു ന്നത് യെഹെസ്കേല്‍ എന്ന ഞാന്‍കണ്ടു. അത് വാക്കുകള്‍ എഴുതിയ ഒരു ചുരുള്‍ പിടിച്ചിട്ടു ണ്ടായിരുന്നു.
10 അവന്‍ ആ ചുരുള്‍ എന്‍െറ മുന്പില്‍ നിവര്‍ത്തി. അതില്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും എഴുത്തുണ്ടായിരുന്നു. അതില്‍ എല്ലാത്തരം ശോകഗാനങ്ങളും ശോകകഥകളും താക്കീതുകളും ഉണ്ടായിരുന്നു.