ടൈറിനെപ്പറ്റി ദു:ഖസന്ദേശം
26
1 പ്രവാസത്തിന്‍െറ പതിനൊന്നാംവര്‍ഷം മാസത്തിലെ ഒന്നാംതീയതി യഹോവ യുടെ വചനം എന്നിലേക്കു വന്നു. അവന്‍ പറഞ്ഞു,
2 “മനുഷ്യപുത്രാ, യെരൂശലേമിനെ ടൈര്‍ പരിഹസിച്ചു. ടൈര്‍ ആഹ്ലാദത്തോടെ പറഞ്ഞു, ‘ആഹാ! ജനങ്ങളെ സംരക്ഷിക്കുന്ന നഗരകവാടമായിരിക്കുന്ന യെരൂശലേം തകര്‍ക്ക പ്പെട്ടിരിക്കുന്നു! നഗരകവാടം എനിക്കായി തുറ ന്നിരിക്കുന്നു. നഗരം(യെരൂശലേം) നശിപ്പിക്ക പ്പെട്ടിരിക്കുന്നതിനാല്‍ എനിക്കതില്‍നിന്നും വിലപിടിച്ച വസ്തുക്കള്‍ സമൃദ്ധമായി കിട്ടും!
3 അതിനാല്‍, എന്‍െറ യജമാനനായ യഹോവ പറയുന്നു: “ടൈറേ, ഞാന്‍ നിനക്കെതിരായിരി ക്കുന്നു! അനേകംരാഷ്ട്രങ്ങളെ ഞാന്‍ നിന ക്കെതിരെ യുദ്ധത്തിനു കൊണ്ടുവരും. കടല്‍പ്പു റത്ത് തിരമാലകളെത്തുന്പോലെ അവര്‍ പിന്നെ യും പിന്നെയും വരും.”
4 ദൈവം പറഞ്ഞു, “ആ ശത്രുക്കള്‍ ടൈറിന്‍െറ മതിലുകള്‍ നശിപ്പിക്കുകയും അവളുടെ ഗോ പുരങ്ങള്‍ തകര്‍ക്കുകയും ചെയ്യും. അവളുടെ മണ്ണിലെ മേല്‍മണ്ണു മുഴുവനും ഞാന്‍ വടിച്ചുക ളയും. ടൈറിനെ ഞാനൊരു മൊട്ടപ്പാറയാക്കും.
5 ടൈര്‍, സമുദ്രമദ്ധ്യത്തില്‍ ജനം വലവിരി ച്ചുണക്കുന്ന നിരപ്പായ ഒരു സ്ഥലമായിത്തീരും. ഞാന്‍ പറഞ്ഞിരിക്കുന്നതിനാല്‍ അതു സംഭ വിക്കും!”രാഷ്ട്രങ്ങള്‍ക്ക് ടൈര്‍ഭടന്മാര്‍ യുദ്ധ ത്തില്‍ കവര്‍ന്നെടുക്കുന്ന വിലപിടിച്ചവസ്തു പോലെയായിത്തീരും.
6 വന്‍കരയിലുള്ള അവ ളുടെ പുത്രിമാര്‍ യുദ്ധത്തില്‍ കൊല്ലപ്പെടും. അപ്പോള്‍, ഞാനാണു യഹോവയെന്ന് അവര്‍ അറിയും.”
നെബൂഖദ്നേസര്‍ ടൈറിനെ ആക്രമിക്കും
7 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ടൈറിനെതിരെ ഞാന്‍ വടക്കു നിന്നും ഒരു ശത്രുവിനെ കൊണ്ടുവരും. ബാബി ലോണിലെ മഹാരാജാവായ നെബൂഖദ്നേസ രാണ് ആ ശത്രു! അവന്‍ വലിയൊരു സൈന്യ ത്തെ കൊണ്ടുവരും. കുതിരകളും തേരുകളും കുതിരപ്പടയാളികളും അനേകമനേകം മറ്റു ഭട ന്മാരും ഉണ്ടായിരിക്കും. വ്യത്യസ്തരാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും ആ ഭടന്മാര്‍.
8 വന്‍കരയി ലുള്ള നിന്‍െറ പുത്രിമാരെ നെബൂഖദ്നേസര്‍ വധിക്കും. നിന്‍െറ നഗരത്തെ ആക്രമിക്കാന്‍ അവര്‍ ബലമുള്ള മതില്‍ കെട്ടും. നിന്‍െറ നഗര ത്തിനുചുറ്റും അവന്‍ ഒരു ഉപരോധക്കൂന നിര്‍ മ്മിക്കുകയും ഒരു പ്രതിരോധക്കോട്ട തന്‍െറ ഭടന്മാര്‍ക്ക് പ്രതിരോധത്തിനായി ഉയര്‍ത്തുക യും ചെയ്യും.
9 നിന്‍െറ മതിലുകള്‍ പൊളിക്കാന്‍ അവന്‍ ഇടിക്കട്ടകള്‍ കൊണ്ടുവരും. കോടാലിക ള്‍കൊണ്ട് അവന്‍ നിന്‍െറ ഗോപുരങ്ങള്‍ തക ര്‍ക്കും.
10 അവരുടെ കുതിരകള്‍, അവയുടെ കാലിലെ പൊടികൊണ്ട് നിങ്ങളെ മൂടാന്‍ പോന്നത്രയുണ്ടാകും. ബാബിലോണ്‍രാജാവ് നിന്‍െറ നഗരകവാടങ്ങളിലൂടെ നഗരത്തിലേ ക്കു കടക്കുന്പോള്‍ കുതിരപ്പടയാളികളുടെയും വണ്ടികളുടെയും തേരുകളുടെയും ശബ്ദംകൊ ണ്ട് നിന്‍െറ മതിലുകള്‍ വിറയ്ക്കും. അതെ, അവര്‍ നിന്‍െറ നഗരത്തിലേക്കു പ്രവേശിക്കും. എന്തെന്നാല്‍ അതിന്‍െറ മതിലുകള്‍ തകര്‍ക്ക പ്പെടും.
11 ബാബിലോണ്‍രാജാവ് നിന്‍െറ നഗര ത്തിലൂടെ കുതിരപ്പുറത്തേറി വരും. അവന്‍െറ കുതിരകളുടെ കുളന്പുകള്‍ നിന്‍െറ തെരുവുക ളില്‍ ആഞ്ഞുപതിക്കും. നിന്‍െറ ജനത്തെ അവന്‍ വാളുകള്‍ കൊണ്ടു വധിക്കും. നിന്‍െറ നഗരത്തിലെ ബലമുള്ള തൂണുകള്‍ നിലംപതി ക്കും.
12 നിന്‍െറ സന്പത്ത് നെബൂഖദ്നേസരി ന്‍െറ ഭടന്മാര്‍ കവര്‍ന്നു കൊണ്ടുപോകും. നീ വില്‍ക്കാനിരിക്കുന്ന വസ്തുക്കള്‍ അപഹരിക്ക പ്പെടും. നിന്‍െറ മതിലുകളും പ്രസന്നഗൃഹ ങ്ങളും അവര്‍ തകര്‍ക്കും. സകലതും-നിന്‍െറ കല്ലും തടിയും കരിങ്കല്ലും-അവര്‍ ചവറുപോ ലെ കടലിലേക്കെറിയും.
13 അങ്ങനെ നിന്‍െറ ആനന്ദഗീതങ്ങള്‍ ഞാനവസാനിപ്പിക്കും. ജനം ഇനിയൊരിക്കലും നിന്‍െറ വീണ കേള്‍ക്കുക യില്ല.
14 നിന്നെ ഞാന്‍ ഒരു മൊട്ടപ്പാറയാക്കും. മീന്‍വലകള്‍ വിരിക്കുന്നതിനുള്ള ഒരു സ്ഥലമാ യിത്തീരും നീ! ഇനി നീ പുനര്‍നിര്‍മ്മിക്കപ്പെ ടുകയില്ല. എന്തുകൊണ്ടെന്നാല്‍, യഹോവയാ കുന്ന ഞാന്‍ അരുളിയിരിക്കുന്നു!”എന്‍െറ യജ മാനനായ യഹോവ അക്കാര്യങ്ങള്‍ പറഞ്ഞു.
മറ്റു രാഷ്ട്രങ്ങള്‍ ടൈറിനു വേണ്ടി വിലപിക്കും
15 എന്‍െറ യജമാനനായ യഹോവ ടൈറി നോടു ഇതു പറയുന്നു, “നിന്‍െറ വീഴ്ചയുടെ ശബ്ദം കേട്ട് മദ്ധ്യധരണ്യാഴിയുടെ തീരത്തുള്ള രാജ്യങ്ങള്‍ വിറയ്ക്കും. നിന്‍െറയാളുകള്‍ക്കു മുറിവേല്‍ക്കുകയും അവര്‍ വധിക്കപ്പെടുകയും ചെയ്യുന്പോഴാണതു സംഭവിക്കുക.
16 അപ്പോള്‍ സമുദ്രതീര രാജ്യങ്ങളിലെ സകലനേതാക്കളും തങ്ങളുടെ സിംഹാസനങ്ങളില്‍നിന്നിറങ്ങുക യും തങ്ങളുടെ വ്യസനം പ്രകടിപ്പിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ അംഗവസ്ത്രങ്ങളും മനോഹരമായ അലങ്കാരവസ്ത്രങ്ങളും ഊരും. പിന്നെ അവര്‍ തങ്ങളുടെ വിറയല്‍ വസ്ത്രമെ ന്നപോലെ ധരിക്കും. അവര്‍ ഭയന്നുവിറച്ച് തറ യിലിരിക്കും. നീ എത്ര വേഗത്തിലാണു തകര്‍ക്ക പ്പെട്ടത് എന്നതില്‍ അവര്‍ ഞെട്ടും.
17 നിന്നെ പ്പറ്റി അവര്‍ ഈ ശോകഗീതം ആലപിക്കും,
“ടൈറേ, നീയൊരു പ്രസിദ്ധനഗരമായി രുന്നു.
നിന്നില്‍ വസിക്കാന്‍ ജനം കടല്‍ കടന്നു മെത്തി.
നീ പ്രസിദ്ധയായിരുന്നു,
എന്നാലി പ്പോള്‍ നശിച്ചിരിക്കുന്നു!
നീ സമുദ്രതീരത്തെ ശക്തയായിരുന്നു.
ടൈറും അവളുടെ നിവാസി കളും അവിടെ വസിക്കുന്നവരില്‍ ഭീതി പര ത്തി.
18 ഇപ്പോള്‍ നിന്‍െറ വീഴ്ചയുടെ ദിനത്തില്‍
സമുദ്രതീരത്തുള്ള രാജ്യങ്ങള്‍ ഭയംകൊണ്ടു വിറ യ്ക്കും.
സമുദ്രതീരത്ത് നീ നിരവധി അധിനി വേശപ്രദേശങ്ങള്‍ സ്ഥാപിച്ചു.
ഇപ്പോള്‍ നിന്‍െറ വിനാശത്തില്‍ അവര്‍ അന്പരക്കുന്നു!’”
19 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ടൈറേ, ഞാന്‍ നിന്നെ നശിപ്പിക്കും. നീ വയസ്സായ, ശുന്യമായൊരു നഗരമായിത്തീ രുകയും ചെയ്യും. ആരും അവിടെവസിക്കുക യില്ല. സമുദ്രത്തെ ഞാന്‍ നിന്‍െറമേല്‍കൂടി ഒഴു ക്കും. പെരുവെള്ളം നിന്നെമൂടും.
20 നിന്നെ ഞാന്‍ ആ അഗാധതയിലേക്കയയ്ക്കും- മരിച്ച വരുടെ ലോകത്തേക്ക്. നീ പണ്ടു മരിച്ചവരോടു ചേരും. നിന്നെ ഞാന്‍ മറ്റെല്ലാ, വൃദ്ധ,ശൂന്യനഗ രങ്ങളെയും പോലെ താഴേക്കയയ്ക്കും. പാതാള ത്തിലേക്കു പോകുന്ന മറ്റെല്ലാവരോടുമൊപ്പം നീ വസിക്കും. പിന്നെ, ആരും നിന്നില്‍ വസി ക്കുകയില്ല. ഇനിയൊരിക്കലും ജീവിക്കുന്നവ രുടെ ദേശത്തു നീ അറിയപ്പെടില്ല!
21 നിനക്കു സംഭവിച്ചതില്‍ അന്യജനതകള്‍ ഭയപ്പെടും. നീ അവസാനിക്കും! മനുഷ്യര്‍ നിന്നെ തേടുമെങ്കി ലും അവരൊരിക്കലും നിന്നെ കണ്ടെത്തുക യില്ല!”എന്‍െറ യജമാനനായ യഹോവ പറയു ന്നതാണിത്.