ദൈവത്തെപ്പോലെയെന്ന് ടൈര്‍ സ്വയം കരുതുന്നു
28
1 യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു,
2 “മനുഷ്യ പുത്രാ, ടൈറിന്‍െറ ഭരണാധിപനോടു പറ യുക, ‘എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു,
“നീ വലിയ അഹങ്കാരിയാകുന്നു!
നീ പറയു കയാണ്, “ഞാനൊരു ദൈവമാകുന്നു!
സമുദ്രങ്ങ ളുടെ മദ്ധ്യത്തില്‍
ദൈവങ്ങളുടെ ഇരിപ്പിട ത്തില്‍ ഞാനിരിക്കുന്നു.”
“പക്ഷേ നീയൊരു മനുഷ്യനാണ്, ദൈവമല്ല!
നീ ദൈവമാണെന്ന് നീ മാത്രമാണു കരുതുന്നത്.
3 ദാനിയേലിനെക്കാള്‍ ജ്ഞാനിയെന്ന് നീ സ്വയം കരുതുന്നു!
സകലരഹസ്യങ്ങളും നിന ക്കു കണ്ടുപിടിക്കാനാവുമെന്ന് നീ കരുതുന്നു!
4 നിന്‍െറ ജ്ഞാനവും ധാരണാശക്തിയും വഴി
നിനക്ക് അനവധി സ്വത്തു ലഭിച്ചിരിക്കുന്നു.
നിന്‍െറ ഖജനാവില്‍ നീ സ്വര്‍ണ്ണവും വെള്ളി യും നിറച്ചു.
5 നിന്‍െറ മഹാജ്ഞാനത്താലും കച്ചവടത്താ ലും
നിന്‍െറ സ്വത്ത് നീ വര്‍ദ്ധിപ്പിച്ചു.
ഇപ്പോള്‍ ആ സന്പത്തിനാല്‍
നീ അഹങ്കരിക്കുകയും ചെയ്യുന്നു.
6 അതിനാല്‍ എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
ടൈറേ, നീയൊരു ദൈ വത്തെപ്പോലെയായിരുന്നുവെന്നു സ്വയം കരുതി.
7 നിനക്കെതിരെ ഞാന്‍ വിദേശീയരെ യുദ്ധ ത്തിനു കൊണ്ടുവരും.
രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും ക്രൂരന്മാരാണവര്‍!
നിന്‍െറ ജ്ഞാന ത്തിന്‍െറ മനോഹാരിതയ്ക്കെതിരെ, ജ്ഞാനം കൊണ്ടു നീ നേടിയ വസ്തുക്കള്‍ക്കെതിരെ
അവന്‍ തന്‍െറവാളുപയോഗിക്കും.
നിന്‍െറ മഹത്വം അവര്‍ നശിപ്പിക്കും.
8 അവര്‍ നിന്നെ കുഴിമാടത്തിലേക്കു കൊണ്ടു വരും.
കടലില്‍ വച്ചു മരിച്ചനാവികനെപ്പോ ലെയായിത്തീരും നീ.
9 “ഞാനൊരു ദൈവമാകുന്നു”
എന്ന് നിന്‍െറ കൊലയാളിയോട് അപ്പോഴും നീ പറയുമോ?
ഇല്ല! നിന്നെ മുറവേല്പിക്കുന്നവരുടെ കൈയില്‍
നീയൊരു വെറുംമനുഷ്യനാണ്, ദൈവമല്ല.
10 അപരിചിതര്‍ നിന്നെ പരിച്ഛേദിക്കപ്പെ ടാത്തവനെപ്പോലെ കരുതുകയും വധിക്കുകയും ചെയ്യും.
ഞാന്‍ കല്പന നല്‍കിയതിനാല്‍ അതൊക്കെ സംഭവിക്കും!’”
എന്‍െറ യജമാന നായ യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു.
11 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാ യി. അവന്‍ പറഞ്ഞു,
12 “മനുഷ്യപുത്രാ, ടൈ റിലെ രാജാവിനെപ്പറ്റിയുള്ള ഈ ശോകഗാനം പാടുക. അവനോടു പറയുക, ‘എന്‍െറ യജമാ നനായ യഹോവ ഇപ്രകാരം പറയുന്നു,
“നീ സന്പൂര്‍ണ്ണതയുടെ മുദ്രയുള്ളവനായി രുന്നു.
നിന്നില്‍ ജ്ഞാനം നിറഞ്ഞിരുന്നു.
നീ സൌന്ദര്യം തികഞ്ഞവനായിരുന്നു.
13 നീ ദൈവത്തിന്‍െറ ഉദ്യാനമായ ഏദെനി ലുണ്ടായിരുന്നു.
വിലപിടിച്ച എല്ലാ കല്ലുകളും -
പവിഴവും പുഷ്പരാഗവും രത്നവും ഗോമേ ദകവും ഗോമേദക മാര്‍ബിളും ഇന്ദ്രനീലവും വൈഡൂര്യവും മരതകവും കൊണ്ടു പൊതിയ പ്പെട്ടവനായിരുന്നു.
ആ കല്ലുകളോരോന്നും സ്വര്‍ണ്ണത്തിലുറപ്പിച്ചിരുന്നു.
നീ സൃഷ്ടിക്ക പ്പെട്ട ദിവസംതന്നെ ഈ സൌന്ദര്യങ്ങളെല്ലാം നിനക്കുവേണ്ടി മാത്രമായി തയ്യാറാക്കപ്പെട്ടതാ ണ്.
ദൈവം നിന്നെ കരുത്തനാക്കി.
14 അഭിഷിക്തരായ കെരൂബുകളില്‍ ഒരുവനാ യിരുന്നു നീ.
നിന്‍െറ ചിറകുകള്‍ എന്‍െറ സിം ഹാസനത്തിനുമേല്‍ വിരിച്ചിരിക്കുന്നു.
നിന്നെ ഞാന്‍ ദൈവത്തിന്‍െറ വിശുദ്ധപര്‍വതത്തിലി രുത്തുകയും ചെയ്തു.
അഗ്നിപോലെ തിള ങ്ങിയ രത്നങ്ങള്‍ക്കിടയില്‍ നീ നടന്നു.
15 ഞാന്‍ സൃഷ്ടിച്ചപ്പോള്‍ നീ നീതിമാനും വിശ്വസ്തനുമായിരുന്നു.
പക്ഷേ നീ പിന്നീട് ദുഷ്ടനായിത്തീര്‍ന്നു.
16 നിന്‍െറ വ്യാപാരം നിനക്കനവധി ധനം നേടിത്തന്നു.
പക്ഷേ അതും നിന്നില്‍ ക്രൂരത നിറച്ചു.
നീ പാപവും ചെയ്തു.
അതിനാല്‍ നിന്നെ ഞാനൊരു അഴുക്കു വസ്തുവിനെപ്പോ ലെ പരിഗണിച്ചു-
ദൈവത്തിന്‍െറ പര്‍വത ത്തില്‍നിന്നും നിന്നെ ഞാന്‍ എറിഞ്ഞു.
വിശി ഷ്ട കെരൂബുമാലാഖമാരിലൊരുവനായിരുന്നു നീ.
നിന്‍െറ ചിറകുകള്‍ എന്‍െറ സിംഹാസന ത്തിനുമേലെ വിടര്‍ന്നു.
പക്ഷേ അഗ്നിപോ ലെ ജ്വലിച്ച രത്നങ്ങള്‍ക്കിടയില്‍നിന്നും
നിന്നെ ഞാന്‍ തുരത്തി.
17 നിന്‍െറ സൌന്ദര്യം നിന്നെ അഹങ്കാരിയാ ക്കി.
നിന്‍െറ മഹത്വം നിന്‍െറ ജ്ഞാനത്തെ തളര്‍ത്തി.
അതിനാല്‍ നിന്നെ ഞാന്‍ നിലത്തേ ക്കെറിഞ്ഞു.
മറ്റു രാജാക്കന്മാര്‍ ഇപ്പോള്‍ നിന്നെ തുറിച്ചു നോക്കുകയും ചെയ്യുന്നു.
18 നീ നിരവധി അനീതികള്‍ ചെയ്തു.
നീ കുബുദ്ധിയായൊരു കച്ചവടക്കാരനായിരുന്നു.
അങ്ങനെ നീ വിശുദ്ധസ്ഥലത്തെ അശുദ്ധ മാക്കി.
അതിനാല്‍ ഞാന്‍ നിനക്കുള്ളില്‍നിന്നു തന്നെ തീകൊണ്ടുവന്നു.
അതു നിന്നെ എരിച്ചു! നീ കത്തിച്ചാന്പലായി നിലത്തുവീണു.
ഇപ്പോ ഴെല്ലാവര്‍ക്കും നിന്‍െറ അവമതി കാണാ നാകുന്നു.
19 നിനക്കെന്തു സംഭവിച്ചു എന്നറിഞ്ഞ്
അന്യ രാജ്യക്കാരെല്ലാം ഞെട്ടിയിരിക്കുന്നു.
മനുഷ്യരെ വളരെ ഭയപ്പെടുത്താന്‍ നിനക്കെന്തു സംഭവി ച്ചു.
നീ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടി രിക്കുന്നു.’”
സീദോനിനെതിരെയുള്ള സന്ദേശം
20 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാ യി. അവന്‍ പറഞ്ഞു,
21 “മനുഷ്യപുത്രാ, സീദോ നിലേക്കു നോക്കി ആ സ്ഥലത്തിനെതിരെ പ്രവ ചിക്കുക.
22 അവരോടു പറയുക, ‘എന്‍െറ ദൈ വവും യജമാനനുമായ യഹോവ ഇപ്രകാരം പറയുന്നു,
“സീദോനേ, ഞാന്‍ നിനക്കെതിരാകുന്നു!
നിന്‍െറ ജനം എന്നെ ആദരിക്കാന്‍ പഠിക്കും!
സീദോനെ ഞാന്‍ ശിക്ഷിക്കും.
അപ്പോള്‍, ഞാ നാകുന്നു യഹോവയെന്നു ജനം അറിയും.
അപ്പോള്‍ ഞാന്‍ വിശുദ്ധനെന്നു ജനം മനസ്സി ലാക്കുകയും
എന്നെ അപ്രകാരം കരുതുകയും ചെയ്യും.
23 സീദോന് ഞാന്‍ രോഗങ്ങളും മരണവും അയയ്ക്കും.
നഗരത്തിനുള്ളിലുള്ള അനേകര്‍ മരിക്കുകയും ചെയ്യും.
നഗരത്തിനുപുറത്തുള്ള വാള്‍ അനേകരെ കൊല്ലും.
ഞാനാണു യഹോ വയെന്ന് അവരപ്പോള്‍ അറിയും!’”
രാഷ്ട്രങ്ങള്‍ യിസ്രായേലിനെ പരിഹ സിക്കുന്നതവസാനിപ്പിക്കും
24 “‘യിസ്രായേലിനു ചുറ്റുമുള്ള രാഷ്ട്രങ്ങള്‍ അവളെവെറുത്തു. പക്ഷേ ആ രാഷ്ട്രങ്ങള്‍ക്കു ദുരന്തങ്ങള്‍ സംഭവിക്കും. പിന്നെ യിസ്രായേല്‍ കുടുംബത്തെ ഉപദ്രവിക്കാന്‍ കൂര്‍ത്ത മുള്ളു കളോ മുള്‍പ്പടര്‍പ്പുകളോ ഉണ്ടായിരിക്കില്ല. ഞാനാണവരുടെ യഹോവയാകുന്ന ദൈവ മെന്ന് അവരറിയുകയും ചെയ്യും.’”
25 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറഞ്ഞു, “യിസ്രായേലുകാരെ ഞാന്‍ അന്യ രാജ്യങ്ങള്‍ക്കിടയില്‍ ചിതറിച്ചു. പക്ഷേ യിസ്രാ യേലിന്‍െറ കുടുംബത്തെ ഞാന്‍ വീണ്ടും ഒരുമി ച്ചുകൂട്ടും. അപ്പോള്‍ ആ രാഷ്ട്രങ്ങള്‍ ഞാന്‍ വിശുദ്ധനാണെന്നറിയും. എന്നോട് അപ്രകാരം പെരുമാറുകയും ചെയ്യും. ആ സമയം യിസ്രാ യേലുകാര്‍ അവരുടെ ദേശത്തുവസിക്കും. എന്‍െറ ദാസനായ യാക്കോബിനു ഞാന്‍ നല്‍ കിയതാണ് ആ സ്ഥലം.
26 ആ സ്ഥലത്ത് അവര്‍ സുരക്ഷിതരായി വസിക്കും. അവര്‍ വീടുകള്‍ പണിയുകയും മുന്തിരിത്തോപ്പുകള്‍ നടുകയും ചെയ്യും. അവര്‍ക്കുചുറ്റുമുള്ള, അവരെ വെറുത്ത രാഷ്ട്രങ്ങളെ ദൈവമായ ഞാന്‍ ശിക്ഷിക്കും. അനന്തരം യിസ്രായേലുകാര്‍ സുരക്ഷിതരായി വസിക്കും. ഞാനാണവരുടെ ദൈവമാകുന്ന യഹോവയെന്ന് അവരറിയുകയും ചെയ്യും.”