ഈജിപ്തിനെതിരെയുള്ള സന്ദേശം
29
പ്രവാസത്തിന്‍െറ പത്താം വര്‍ഷം പത്താം മാസത്തിന്‍െറ (ജനുവരി) പന്ത്ര ണ്ടാം തീയതി എന്‍െറ യജമാനനായ യഹോവ യുടെ സന്ദേശം എനിക്കു ലഭിച്ചു. അവന്‍ പറഞ്ഞു, “മനുഷ്യപുത്രാ, ഈജിപ്തിലെ രാജാ വായ ഫറവോന്‍െറ നേരെ നോക്കുക. എനി ക്കുവേണ്ടി അവനും മുഴുവന്‍ ഈജിപ്തിനും എതിരായി പ്രവചിക്കുക. ഇങ്ങനെ പയുക, ‘എന്‍െറ യഹോവയാകുന്ന ദൈവം ഇപ്രകാരം പറയുന്നു,
“‘ഈജിപ്തിലെ രാജാവായ ഫറവോനേ, ഞാന്‍ നിനക്കെതിരാകുന്നു.
നൈല്‍നദീതീര ത്തു കിടക്കുന്ന അവന്‍െറ വലിയ ഭീകരജീവി യാണു നീ.
നീ പറയുന്നു, “ഇതെന്‍െറ നദിയാ ണ്!
ഞാനാണിതിനെ സൃഷ്ടിച്ചത്!”
4-5 ”‘പക്ഷേ ഞാന്‍ നിന്‍െറ താടിയെല്ലില്‍ കൊളുത്തിടും.
നൈല്‍നദിയിലെ മത്സ്യങ്ങള്‍ നിന്‍െറ ചെതുന്പലുകളില്‍ പറ്റിപ്പിടിക്കും.
നിന്നെയും നിന്‍െറ മത്സ്യങ്ങളെയും
നിന്‍െറ നദികളില്‍നിന്നും ഞാന്‍ പൊക്കിയെടുത്ത് തീരത്തേക്കിടുകയും
വിജനതയില്‍ ഉപേക്ഷി ക്കുകയും ചെയ്യും.
നീ നിലത്തുവീഴും, ആരും നിന്നെ എടുത്ത് കുഴിച്ചിടുകയില്ല.
നിന്നെ ഞാന്‍ കാട്ടുമൃഗങ്ങള്‍ക്കും കാട്ടുപക്ഷികള്‍ക്കും നല്‍കും.
നീ അവര്‍ക്കു ഭക്ഷണമായിത്തീരും.
അപ്പോള്‍ ഈജിപ്തില്‍ വസിക്കുന്ന
സക ലജനവും ഞാനാണു യഹോവയെന്നറിയും!
ഞാനെന്തുകൊണ്ട് ഇക്കാര്യങ്ങളൊക്കെ ചെയ്യും?
എന്തുകൊണ്ടെന്നാല്‍ യിസ്രായേല്‍ ജനത താങ്ങിനായി ഈജിപ്തിലേക്കു ചാഞ്ഞു.
പക്ഷേ ഈജിപ്ത് ഒരു ഞാങ്കണവടി മാത്രമാ യിരുന്നു.
യിസ്രായേലുകാര്‍ താങ്ങിനായി ഈജിപ്തി ലേക്കു ചാഞ്ഞു.
പക്ഷേ ഈജിപ്ത് അവരുടെ കൈകളിലും തോളുകളിലും തുളഞ്ഞുകയറുക മാത്രമായിരുന്നു.
അവര്‍ നിന്‍െറമേല്‍ താങ്ങി നായി ചാഞ്ഞു,
പക്ഷേ നീ ഒടിഞ്ഞു പോയി അവരുടെ നടുവുളുക്കി.’”
അതിനാല്‍ എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
“നിനക്കെതിരെ ഞാനൊ രു വാളുകൊണ്ടു വരും.
നിന്‍െറ സകല മനുഷ്യ രെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും.
ഈജിപ്ത് ശൂന്യമാവുകയും നശിപ്പിക്കപ്പെ ടുകയും ചെയ്യും?
അപ്പോള്‍ ഞാനാണു യഹോ വയെന്ന് അവരറിയും.”
ദൈവം പറഞ്ഞു, “ഞാനെന്തിനിങ്ങനെയൊ ക്കെ ചെയ്യുമെന്നോ? എന്തെന്നാല്‍ ‘ഈ നദി എന്‍േറതാകുന്നു. ഞാനാണിതു സൃഷ്ടിച്ചത്’ എന്നു നീ പറഞ്ഞു. 10 അതിനാല്‍ ദൈവമായ ഞാന്‍ നിനക്കെതിരാകുന്നു നിന്‍െറ നൈല്‍ന ദിയുടെ അനവധി ശാഖകള്‍ക്കും ഞാനെതിരാ കുന്നു. ഈജിപ്തിനെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. മിദ്ഗോള്‍ മുതല്‍ അസ്വാന്‍വ രെയും എത്യോപ്യയുടെ അതിര്‍ത്തിവരെയും നഗരങ്ങള്‍ ശൂന്യമാകും. 11 ഒരു വ്യക്തിയോ മൃഗ മോ ഈജിപ്തിലൂടെ കടന്നുപോവുകയില്ല. നാല്പതുവര്‍ഷത്തോളം ഒന്നും അതിലേ കടന്നു പോവുകയോ താമസമാക്കുകയോ ഇല്ല. നാല്പ തു വര്‍ഷക്കാലം നഗരങ്ങള്‍ പാഴായിക്കിടക്കും! 12 ഈജിപ്തിനെ ഞാന്‍ നശിപ്പിക്കും. പട്ടണ ങ്ങള്‍ നാല്പതുവര്‍ഷത്തേക്കു ശൂന്യമായിരിക്കും. ഈജിപ്തുകാരെ ഞാന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചിതറിക്കും. വിദേശരാജ്യങ്ങളില്‍ ഞാനവരെ അപരിചിതരായി ചിതറിക്കും.”
13 എന്‍െറ യജമാനനായയഹോവ ഇപ്രകാരം പറയുന്നു, “ഈജിപ്തുകാരെ ഞാന്‍ അനവധി രാജ്യങ്ങള്‍ക്കിടയില്‍ ചിതറിക്കും. നാല്പതു വര്‍ഷ ങ്ങളുടെ അവസാനത്തില്‍ അവരെ ഞാന്‍ വിണ്ടും ഒത്തുചേര്‍ക്കും. 14 ഈജിപ്തുകാരായ അടിമകളെ ഞാന്‍ തിരികെകൊണ്ടുവരും. ഈജിപ്തുകാരെ ഞാന്‍ അവര്‍ ജനിച്ചദേശ മായ പത്രോസിലേക്കു കൊണ്ടുവരും. പക്ഷേ അവരുടെ രാജ്യം പ്രധാനമായിരിക്കില്ല. 15 അത് ഏറ്റവും എളിമയുള്ളതായിരിക്കും. ഒരിക്കലും അത് അന്യരാജ്യങ്ങളെക്കാള്‍ സ്വയം ഉയര്‍ ത്തില്ല. രാഷ്ട്രങ്ങള്‍ക്കുമേല്‍ അവര്‍ക്കു ഭരണം നടത്താനാകാതിരിക്കാന്‍ ഞാനവരെ വളരെ ചെറുതാക്കും. 16 യിസ്രായേലിന്‍െറ കുടുംബം ഇനിയൊരിക്കലും ഈജിപ്തിനെ ആശ്രയിക്കു കയുമില്ല. സഹായത്തിനായി ദൈവത്തിലേ ക്കു തിരിയാതെ ഈജിപ്തിലേക്കു തിരിഞ്ഞ തങ്ങളുടെ പാപങ്ങളെപ്പറ്റി യിസ്രായേലുകാര്‍ ഓര്‍മ്മിക്കും. യജമാനനും യഹോവയും ഞാനാ ണെന്നും അവര്‍ അറിയും.”
ഈജിപ്തിനെ ബാബിലോ ണിനു ലഭിക്കും
17 പ്രവാസത്തിന്‍െറ ഇരുപത്തേഴാംവര്‍ഷ ത്തിലെ ആദ്യമാസം (ഏപ്രില്‍) ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. യഹോവ പറഞ്ഞു, 18 “മനുഷ്യപുത്രാ, ബാബി ലോണ്‍രാജാവായനെബൂഖദ്നേസര്‍ തന്‍െറ സൈന്യത്തെക്കൊണ്ട് ടൈറിനെതിരെ കഠിന മായി യുദ്ധം ചെയ്യിച്ചു. അവര്‍ എല്ലാ ഭടന്മാരു ടെയും തല മൊട്ടയടിച്ചു. കഠിനഭാരം വഹിച്ച് എല്ലാവരുടെയും തോളുകളിലെ തൊലി പോയി. ടൈറിനെ തോല്പിക്കാന്‍ നെബൂഖദ്നേ സരും സൈന്യവും കഠിനാദ്ധ്വാനം ചെയ്തു. പക്ഷേ ടൈറിലെ ആ കഠിനാദ്ധ്വാനം കൊണ്ട് അവര്‍ക്ക് ഒന്നും നേടാനായില്ല.” 19 അതിനാല്‍ എന്‍െറ യജമാനനായ യഹോവ പറയുന്നു, “അതിനാല്‍ ഈജിപ്തുദേശത്തെ ഞാന്‍ ബാബിലോണ്‍ രാജാവായനെബൂഖദ്നേസരി നുനല്‍കും. നെബൂഖദ്നേസര്‍ ഈജിപ്തു കാരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യും. ഈജിപ്തിലെ വിലയേറിയ അനവധി വസ്തു ക്കള്‍ നെബൂഖദ്നേസര്‍ കൊണ്ടുപോകും. നെബൂഖദ്നേസരിന്‍െറ സൈന്യത്തിനുള്ള ശന്പളമായിരിക്കും ഇത്. 20 ഈജിപ്തുദേശത്തെ ഞാന്‍ നെബൂഖദ്നേസരിന് അവന്‍െറ കഠിനാ ദ്ധ്വാനത്തിനുള്ള പ്രതിഫലമായി നല്‍കിയി രുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ എനിക്കു വേണ്ടി അദ്ധ്വാനിച്ചു!”എന്‍െറ യജമാനനായ യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു!
21 “അന്ന് യിസ്രായേല്‍കുടുംബത്തെ ഞാന്‍ ബലപ്പെടുത്തും. അനന്തരം യെഹെസ്കേലേ, ഞാനാണു യഹോവയെന്ന് അവരെ അറിയി ക്കത്തക്കവിധം അവരോടു സംസാരിക്കാന്‍ നിന്നെ ഞാനനുവദിക്കും.”