3
ദൈവം എന്നോടു പറഞ്ഞു, “മനുഷ്യ പുത്രാ, നീ കാണുന്നതു തിന്നുക. ഈ ചുരുള്‍ തിന്നിട്ട് യിസ്രായേല്‍ കുടുംബത്തോട് ഈ കാര്യങ്ങള്‍ ചെന്നു പറയുക.”
അങ്ങനെ ഞാന്‍ വായ തുറക്കുകയും അവന്‍ ചുരുള്‍ എന്‍െറ വായില്‍ ഇടുകയും ചെയ്തു. എന്നിട്ട് ദൈവം പറഞ്ഞു, “മനുഷ്യപുത്രാ, ഈ ചുരുള്‍ ഞാന്‍ നിനക്കു തരികയാണ്. അതു വിഴുങ്ങുക! ആ ചുരുള്‍ നിന്‍െറ ശരീരം നിറ യ്ക്കട്ടെ!”
അതുകൊണ്ട് ആ ചുരുള്‍ ഞാന്‍ തിന്നു. അത് എന്‍െറ വായില്‍ തേന്‍പോലെ മധുരിച്ചു.
അപ്പോള്‍ ദൈവം എന്നോടു പറഞ്ഞു, “മനു ഷ്യപുത്രാ, യിസ്രായേല്‍കുടുംബത്തിന്‍െറ അടു ക്കല്‍ ചെല്ലുക. എന്‍െറ വാക്കുകള്‍ അവനോടു പറയുക. ഞാന്‍ നിന്നെ അയയ്ക്കുന്നത് അപ രിചിതഭാഷ സംസാരിക്കുന്ന അന്യജനങ്ങളുടെ അടുക്കലേക്കല്ല. വേറൊരു ഭാഷ നീ പഠിക്കേണ്ട തില്ല. ഞാന്‍ നിന്നെ അയയ്ക്കുന്നത് യിസ്രാ യേല്‍കുടുംബത്തിന്‍െറ അടുക്കലേക്കാണ്! ഞാന്‍ നിന്നെ അയയ്ക്കുന്നത് നിനക്കു മനസ്സി ലാകാത്ത കഠിനഭാഷകള്‍ സംസാരിക്കുന്നവ രുടെ പലപല ദേശങ്ങളിലേക്കല്ല. അവരോടു സംസാരിക്കാനാണു നിന്നെ ഞാനയച്ചിരുന്ന തെങ്കില്‍പോലും അവര്‍ നിന്നെ ശ്രദ്ധിച്ചു കേള്‍ ക്കുമായിരുന്നു. നീ പറയുന്നതു മനസ്സിലായി ല്ലെങ്കില്‍പോലും അവര്‍ ശ്രദ്ധിക്കുമായിരുന്നു. അവര്‍ മഹാശാഠ്യക്കാരും തലക്കടുപ്പമുള്ള വരും കഠിനഹൃദയരുമാണ്. യിസ്രായേല്‍ ജനം നിന്നെ കേള്‍ക്കാന്‍ വിസമ്മതിക്കും. അവര്‍ക്കു ഞാന്‍ പറയുന്നതു ശ്രദ്ധിക്കാന്‍ ആഗ്രഹമില്ല! എന്നാല്‍ നിന്നെ ഞാന്‍ അവരോളം തന്നെ ശാഠ്യമുള്ളവനാക്കും. നിന്‍െറ തല അവരുടേതി നോളം തന്നെ കടുപ്പമുള്ളതായിരിക്കും! വില പിടിപ്പുള്ള ഒരു കല്ലുണ്ട്, വജ്രംപോലെ കടുപ്പ മുള്ള കല്ല്. അതേപോലെ, ഞാന്‍ നിന്‍െറ തല അവരുടേതിനേക്കാള്‍ കടുപ്പമുള്ളതാക്കും. നീ അവരേക്കാള്‍ ശാഠ്യമുള്ളവനായിരിക്കും. അതു കൊണ്ട് നീ അവരെ പേടിക്കുകയില്ല. എനിക്കെ തിരെ എപ്പോഴും തിരിയുന്ന അവരെ നീ പേടി ക്കുകയില്ല.”
10 അപ്പോള്‍ ദൈവം എന്നോടു പറഞ്ഞു, “മനു ഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന ഓരോ വാക്കും നീ ശ്രദ്ധിച്ചുകേള്‍ക്കുകയും ഓര്‍ക്കു കയും വേണം. 11 പിന്നെ, പ്രവാസത്തിലുള്ള നിന്‍െറ ജനത്തിന്‍െറ അടുക്കല്‍ ചെന്ന് നമ്മുടെ ‘യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറ യുന്നു’ എന്നു പറയണം. അവര്‍ നിന്നെ ശ്രവി ക്കുകയില്ല. പാപം ചെയ്യുന്നത് നിര്‍ത്തുകയു മില്ല. അവര്‍ ശ്രദ്ധിച്ചാലുമില്ലെങ്കിലും ഈ കാര്യ ങ്ങള്‍ നീ അവരോടു പറയണം.”
12 അപ്പോള്‍ ആത്മാവ് എന്നെ എടുത്തുയര്‍ ത്തുകയും ഞാന്‍ എന്‍െറ പിന്നില്‍ ഒരു ശബ്ദം കേള്‍ക്കുകയും ചെയ്തു. അത് ഇടിമുഴക്കം പോലെ അത്യുച്ചത്തിലായിരുന്നു. അതു പറ ഞ്ഞു, “യഹോവയുടെ പ്രതാപം അനുഗൃഹീ തമാണ്!” 13 പിന്നെ മൃഗങ്ങളുടെ ചിറകുകള്‍ ചലിക്കാന്‍ തുടങ്ങി. അന്യോന്യം തൊട്ടപ്പോള്‍ ചിറകുകള്‍ വളരെ വലിയശബ്ദമുണ്ടാക്കി. അവയുടെ മുന്‍വശത്തുള്ള ചക്രങ്ങളും വലിയ ശബ്ദമുണ്ടാക്കിത്തുടങ്ങി-അത് ഇടിമുഴക്കം പോലെ ഉച്ചത്തിലായിരുന്നു. 14 ആത്മാവ് എന്നെ പൊക്കി ദൂരെകൊണ്ടുപോയി. ഞാന്‍ അവിടം വിട്ടുപോയി. ഞാന്‍ അതീവദു:ഖിത നായിരുന്നു. എന്‍െറ ആത്മാവ് ആകുലപ്പെട്ടി രുന്നു. എങ്കിലും യഹോവയുടെ ശക്തി ഞാന്‍ എന്നില്‍ അനുഭവിച്ചു! 15 കെബാര്‍നദിയുടെ കരയിലുള്ള തേല്‍-ആബീബില്‍ ബലമായി പാര്‍പ്പിക്കപ്പെട്ട യിസ്രായേല്‍ജനത്തിന്‍െറ അടുക്കല്‍ ഞാന്‍ ചെന്നു. ഞെട്ടലോടെയും മിണ്ടാട്ടമില്ലാതെയും ഏഴുദിവസം ഞാന്‍ അവി ടെ അവരുടെ കൂടെ ഇരുന്നു.
16 ഏഴു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് യഹോവയുടെ അരുളപ്പാടുണ്ടായി. അവന്‍ പറ ഞ്ഞു, 17 “മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രാ യേലിനു കാവല്‍ക്കാരനാക്കുന്നു. ഞാന്‍ നി ന്നോടു പറയാന്‍ പോകുന്നകാര്യങ്ങള്‍ ശ്രദ്ധി ക്കുകയും യിസ്രായേലിന് എന്‍െറ താക്കീ തുകള്‍ നല്‍കുകയും വേണം. 18 ‘ഈ ദുഷ്ടന്‍ മരിക്കും!’ എന്നു ഞാന്‍ പറഞ്ഞാല്‍ നീ അവനെ താക്കീതു ചെയ്യണം! അവന്‍െറ ജീവിതരീതി മാറ്റണമെന്നും ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതു നിര്‍ത്തണമെന്നും നീ അവനോടു പറയണം. അവനെ നീ താക്കീതു ചെയ്യുന്നില്ലെങ്കില്‍ അവന്‍ മരിക്കും. പാപം ചെയ്തതുകൊണ്ട് അവന്‍ മരിക്കും. പക്ഷേ അവന്‍െറ മരണത്തിന് ഞാന്‍ നിന്നെയും ഉത്തരവാദിയാക്കും! കാരണം നീ അവന്‍െറ അടുക്കല്‍ പോകുകയും അവ ന്‍െറ പ്രാണനെ രക്ഷിക്കുകയും ചെയ്തി ല്ലല്ലോ.
19 “ജീവിതരീതി മാറ്റാനും ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതു നിര്‍ത്താനും നീ ഒരുവനെ താക്കീ തു ചെയ്യുമായിരിക്കാം. അവന്‍ നിന്നെ കേള്‍ ക്കാന്‍ കൂട്ടാക്കുന്നില്ലെങ്കിലോ, അവന്‍ മരിക്കും. പാപം ചെയ്തതുകൊണ്ട് അവന്‍ മരിക്കും. എന്നാല്‍ നീ അവനെ താക്കീതു ചെയ്തു. അതുകൊണ്ട് നിന്‍െറ പ്രാണനെ നീ രക്ഷിച്ചു.
20 “അല്ലെങ്കില്‍, നല്ലവനായ ഒരുവന്‍ നന്മ വെടിഞ്ഞെന്നിരിക്കാം. അവനെ വീഴ്ത്താനിട യാക്കുന്ന എന്തെങ്കിലും അവന്‍െറ മുന്പില്‍ ഞാന്‍ വെച്ചുവെന്നിരിക്കാം. അവന്‍ ദുഷ്പ്രവൃ ത്തികള്‍ ചെയ്യാന്‍ തുടങ്ങുകയും അതുകൊണ്ട് മരിക്കുകയും ചെയ്യും. അവന്‍ പാപം ചെയ്യുന്ന തിനാലും നീ അവനെ താക്കീതു ചെയ്യാത്തതി നാലും അവന്‍ മരിക്കും. അവന്‍െറ മരണത്തിന് ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. അവന്‍ ചെയ്ത നല്ലകാര്യങ്ങള്‍ മുഴുവന്‍ ജനം ഓര്‍ക്കു കയുമില്ല.
21 “എന്നാല്‍ നല്ലവനെ നീ താക്കീതു ചെയ്യു കയും പാപം ചെയ്യരുതെന്ന് അവനോടാവ ശ്യപ്പെടുകയും അവന്‍ പാപം ചെയ്യാതിരിക്കു കയുമാണെങ്കിലോ? അവന്‍ മരിക്കുകയില്ല. കാരണം നീ അവനെ താക്കീതു ചെയ്യുകയും അവന്‍ കേള്‍ക്കുകയും ചെയ്തു. അങ്ങനെ നീ നിന്‍െറ സ്വന്തം പ്രാണനെ രക്ഷിച്ചു.”
22 യഹോവയുടെ ശക്തി എന്നിലേക്കു വന്നു. അവന്‍ എന്നോടു പറഞ്ഞു, “എഴുന്നേറ്റ് താഴ്വ രയിലേക്കു പോവുക. അവിടെവച്ച് നിന്നോടു ഞാന്‍ സംസാരിക്കും.”
23 അതുകൊണ്ട് ഞാന്‍ എഴുന്നേറ്റ് താഴ്വരയി ലേക്കു പോയി. യഹോവയുടെ തേജസ്സ് അവി ടെ ഉണ്ടായിരുന്നു.-കെബാര്‍നദിക്കടുത്തുവച്ച് ഞാന്‍ കണ്ടിരുന്നതുപോലെതന്നെ യഹോവ യുടെ തേജസ്സ് അവിടെയും ഉണ്ടായിരുന്നു അതു കൊണ്ട് ഞാന്‍ കമിഴ്ന്നുവീണു നമസ്കരിച്ചു. 24 പക്ഷേ ഒരു ആത്മാവു വന്ന് എന്നെ എഴു ന്നേല്‍പ്പിച്ചു നിര്‍ത്തി. അവന്‍ എന്നോടു പറ ഞ്ഞു, “നീ വീട്ടില്‍ ചെന്നു കതകടച്ച് അകത്തി രിക്കുക. 25 മനുഷ്യപുത്രാ, ആളുകള്‍ കയറുമായി വന്ന് നിന്നെ കെട്ടിയിടും. അവര്‍ ജനത്തിന്‍െറ ഇടയില്‍ പോകാന്‍ നിന്നെ അനുവദിക്കയില്ല. 26 നിന്‍െറ നാക്ക് ഞാന്‍ നിന്‍െറ അണ്ണാക്കില്‍ പറ്റിക്കും-നീ മൂകനായിപ്പോകും. അങ്ങനെ, തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അവരെ പഠി പ്പിച്ചുകൊടുക്കാന്‍ അവര്‍ക്ക് ആരുമില്ലാതാകും. എന്തിനെന്നോ? അവര്‍ എല്ലായ്പ്പോഴും എനി ക്കെതിരെ തിരിയുകയാണ്. 27 പക്ഷേ നിന്നോടു ഞാന്‍ സംസാരിക്കും. എന്നിട്ട് നിന്നെ സംസാ രിക്കാന്‍ ഞാന്‍ അനുവദിക്കും. പക്ഷേ, ‘നമ്മുടെ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറ യുന്നു’ എന്നു നീ അവരോടു നിശ്ചയമായും പറയണം. അതു കേള്‍ക്കണമെന്ന് ഒരുവനു തോന്നുന്നെങ്കില്‍ അവന്‍ കേള്‍ക്കട്ടെ. എന്നാ ലൊരുത്തന്‍ അതിനു വിസമ്മതിക്കുകയാണെ ങ്കില്‍ അവന്‍ വിസമ്മതിച്ചുകൊള്ളട്ടെ. പക്ഷേ അവര്‍ എപ്പോഴും എനിക്കെതിരെ തിരിയുക യാണ്.