അശ്ശൂര്‍ ദേവദാരുമരംപോലെ
31
പ്രവാസത്തിന്‍െറ പതിനൊന്നാം വര്‍ഷ ത്തിലെ മൂന്നാം മാസം (ജൂണ്‍) ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. യഹോവ പറഞ്ഞു, “മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോനോടും അവന്‍െറ ജനതയോടും ഇപ്രകാരം പറയുക,
“‘നീ എത്ര മഹിമയുള്ളവന്‍!
ആരോടാണു ഞാന്‍ നിന്നെ ഉപമിക്കുക?
ഇതാ, മനോഹരമായ ശാഖകളോടു കൂടിയ ലെബാനോനിലെ ഉയരമുള്ള ദേവദാരുമരം പോലെയായിരുന്നു അശ്ശൂര്‍.
അതിന്‍െറ തണല്‍ വനത്തിലെ തണല്‍പോലെയായിരുന്നു.
അത് മാനംമുട്ടെ വലുതായിരുന്നു!
ജലം മരത്തിനെ വളര്‍ത്തി. ആഴമുള്ള നദി മരത്തെ ഉയരമുള്ളതാക്കി.
മരം നട്ടിരുന്ന സ്ഥല ത്തിനുചുറ്റും നദി ഒഴുകി.
നിലത്തെ മറ്റു ചെടികള്‍ക്ക് ആ ചെടിയില്‍നിന്നും ഒഴുകിയ ചെറു
അരുവികളിലൂടെ ജലം ലഭിച്ചു.
അതിനാല്‍ ആ മരം മറ്റെല്ലാ മരങ്ങളെക്കാളും ഉയരമുള്ളതായിത്തീര്‍ന്നു.
അതിന് അനവധി ശാഖകള്‍ വളര്‍ന്നു.
സമൃദ്ധമായി വെള്ളമുണ്ടാ യിരുന്നതിനാല്‍
വൃക്ഷശാഖകള്‍ പടര്‍ന്നു പന്ത ലിച്ചു.
ആകാശത്തിലെ പറവകളെല്ലാം
ആ വൃക്ഷ ശാഖകളില്‍ കൂടുകൂട്ടി.
സകലമൃഗങ്ങളും ആ മരച്ചുവട്ടില്‍ പ്രസവിച്ചു.
സകലമഹാരാഷ്ട്ര ങ്ങളും ആ മരത്തണലില്‍ കഴിഞ്ഞു.
മരം വളരെ മനോഹരമായിരുന്നു.
അത് എത്ര മാത്രം വലുതായിരുന്നു!
അതിന്‍െറ ശാഖകള്‍ ക്കെന്തു നീളമായിരുന്നു,
അതിന്‍െറ വേരുകളില്‍ നിറയെ ജലമുണ്ടായിരുന്നു!
ദൈവത്തിന്‍െറ ഉദ്യാനത്തിലെ ദേവദാരുമര ങ്ങള്‍ക്കുപോലും
ഈ മരത്തോളം പൊക്കമുണ്ടാ യിരുന്നില്ല.
സൈപ്രസ്മരത്തിന് ഇത്രയധികം ശാഖകളുണ്ടായിരുന്നില്ല.
അരിഞ്ഞില്‍വൃക്ഷ ത്തിന് അത്രയധികം ശാഖകളില്ല.
ദൈവത്തി ന്‍െറ തോട്ടത്തിലെ ഒരു മരത്തിനും
ഈ മരത്തി ന്‍െറയത്ര സൌന്ദര്യമുണ്ടായിരുന്നില്ല.
അനവധി ശാഖകളോടെ
ദൈവമായ ഞാന്‍ ഇതിനെ സുന്ദരമാക്കി.
ദൈവത്തിന്‍െറ ഉദ്യാന മായ ഏദെനിലുള്ള സകല മരങ്ങളും
ഇതിന്‍െറ മനോഹാരിതയില്‍ അസൂയയുള്ളതായി.’”
10 അതിനാല്‍ എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ആ മരം ഉയ രെ വളര്‍ന്നു. അതിന്‍െറ തലപ്പ് മേഘങ്ങളോളം എത്തി. അതിന് അഹങ്കാരമുണ്ടാകത്തക്കവിധം അതു വളര്‍ന്നു! 11 അതിനാല്‍ ഞാനതിനെ ശക്ത നായ ഒരു രാജാവിനെ ഏല്പിച്ചു. ആ ഭരണാ ധിപന്‍ മരത്തെ അതിന്‍െറ തിന്മകള്‍ക്ക് ശിക്ഷി ക്കും. ആ മരത്തെ ഞാനെന്‍െറ തോട്ടത്തില്‍ നിന്നും തള്ളിക്കളഞ്ഞിരിക്കുന്നു. 12 പരദേശി കള്‍- ലോകത്തിലെ ഏറ്റവും ഭീകരന്മാര്‍-മരം വെട്ടുകയും അതിന്‍െറ ശാഖകള്‍ പര്‍വതങ്ങ ളിലും അതിന്‍െറ താഴ്വരകളിലും ചിതറിക്കു കയും ചെയ്യും. അതിന്‍െറ ഒടിഞ്ഞ അവയവ ങ്ങള്‍ ദേശത്തെ അരുവികളിലൂടെ ഒഴുകിപ്പോ കും. ആ മരത്തിന്‍െറ തണല്‍ അവശേഷിക്കാ ത്തതിനാല്‍ ജനതകളെല്ലാം അവിടം വിടും. 13 നിലംപതിച്ച ആ മരത്തില്‍ പക്ഷികള്‍ കൂടു കൂട്ടുന്നു. അതിന്‍െറ വീണശാഖകള്‍ക്കുമേല്‍ കാട്ടുമൃഗങ്ങള്‍ നടക്കുന്നു.
14 “ഇനി, വെള്ളമുള്ളിടത്തു നില്‍ക്കുന്ന ഒരു മരവും അഹങ്കരിക്കുകയില്ല. മേഘങ്ങളെ സ്പര്‍ ശിക്കാന്‍ അവര്‍ ശ്രമിക്കുകയില്ല. ആ ജലം കുടിച്ച് ശക്തമാകുന്ന മരങ്ങളിലൊന്നും തന്‍െറ ഉയരത്തില്‍ അഹങ്കരിക്കില്ല. എന്തുകൊണ്ടെ ന്നാല്‍ അവയെല്ലാം തന്നെ മരണത്തിന് ഏല്പിക്ക പ്പെട്ടുകഴിഞ്ഞു. അവയെല്ലാം തന്നെ പാതാള ത്തിലേക്ക്-ശിയോളിലേക്കു പോകും. അവിടെ യവര്‍ മരിച്ചു പാതാളത്തിലായവരോടു ചേരും.”
15 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ആ മരം പാതാളത്തിലേക്കു പതിച്ച അന്ന് ജനത്തെ ഞാന്‍ കരയിച്ചു. അഗാധത കൊണ്ട് അവനെ ഞാന്‍ മൂടി. അതിന്‍െറ അരു വികളും സകലജലവും ഞാന്‍ തടഞ്ഞു. ലെബാനോനെക്കൊണ്ട് ഞാന്‍ വിലപിപ്പിച്ചു. ആ വലിയ മരത്തെച്ചൊല്ലിയുള്ള വ്യസനം കൊണ്ട് ആ വയലിലെ മറ്റു മരങ്ങള്‍ രോഗാ തുരമായി. 16 മരത്തെ ഞാന്‍ വീഴ്ത്തി. മരം വീഴു ന്ന ശബ്ദംകേട്ട് രാഷ്ട്രങ്ങള്‍ ഭയന്നുവിറച്ചു. നരകക്കുഴിയിലേക്കു പോയ മനുഷ്യരോടു ചേരാന്‍ ഞാന്‍ ആ മരത്തെയും നരകക്കുഴിയി ലേക്കയച്ചു. പണ്ട് ഏദെനിലെ സകലവൃക്ഷങ്ങ ളും ലെബാനോനിലെ ഏറ്റവും നല്ലവൃക്ഷങ്ങ ളും ആ ജലം കുടിച്ചു. ആ വൃക്ഷങ്ങള്‍ അധോ ലോകത്ത് ആശ്വാസം കൊണ്ടിരുന്നു. 17 അതെ, ആ മരങ്ങളും ഈ മരത്തോടൊപ്പം നരകക്കുഴി യിലേക്കു വീണു. യുദ്ധത്തില്‍ വധിക്കപ്പെട്ടവ രോട് അവര്‍ ചേര്‍ന്നു. ആ മരിച്ചവര്‍ ആയിരു ന്നു അതിന്‍െറ ശക്തി. മറ്റു രാഷ്ട്രങ്ങള്‍ക്കിട യില്‍ അവര്‍ അതിന്‍െറ തണലില്‍ വസിച്ചു.
18 “ഈജിപ്തേ, ഏദെനില്‍ മഹത്തരവും വലു തുമായ നിരവധി മരങ്ങളുണ്ടായിരുന്നു. ആ മരങ്ങളില്‍ ഏതിനോടാണു ഞാന്‍ നിന്നെ താര തമ്യം ചെയ്യേണ്ടത്! അവയെല്ലാം പാതാളത്തി ലേക്കു പോയി! നീയും ആ വിദേശികളോ ടൊപ്പം നരകക്കുഴിയില്‍ പതിക്കും. നീ, യുദ്ധ ത്തില്‍ വധിക്കപ്പെട്ടവരോടൊപ്പം അവിടെ കിടക്കും.
“അതെ, ഫറവോനും അവനോടൊപ്പമുള്ള ആള്‍ക്കൂട്ടത്തിനും അങ്ങനെ സംഭവിക്കും!”എന്‍െറ യജമാനനായ യഹോവയാണ് അക്കാ ര്യങ്ങള്‍ പറയുന്നത്.