യിസ്രായേല്‍ദേശം പുനര്‍നിര്‍മ്മിക്കപ്പെടും
36
“മനുഷ്യപുത്രാ, യിസ്രായേലിന്‍െറ പര്‍വതങ്ങളോട് എനിക്കുവേണ്ടി സംസാരിക്കുക. യഹോവയുടെ വചനത്തിനു ചെവിയോര്‍ക്കാന്‍ യിസ്രായേലിന്‍െറപര്‍വത ങ്ങളോടു പറയുക! യജമാനനും യഹോവയു മായവന്‍ ഇപ്രകാരം പറയുന്നുവെന്ന് അവ രോടു പറയുക, ‘ശത്രു നിങ്ങളെ ദുഷിച്ചു പറ ഞ്ഞു. അവര്‍ പറഞ്ഞു, ആഹാ! ഇനി അവരുടെ പ്രാചീനപര്‍വതങ്ങള്‍ ഞങ്ങളുടേതാകും!’
“അതിനാല്‍ യിസ്രായേലിലെ പര്‍വതങ്ങ ളോട് എനിക്കുവേണ്ടി പ്രവചിക്കുക. യജമാ നനും യഹോവയുമായവന്‍ ഇപ്രകാരം പറയു ന്നുവെന്ന് അവരോടു പറയുക, ‘ശത്രു നിങ്ങ ളുടെ നഗരങ്ങളെ നശിപ്പിക്കുകയും എല്ലാവശ ത്തുനിന്നും നിങ്ങളെ ആക്രമിക്കുകയും ചെ യ്തു. നിങ്ങള്‍ ശേഷിക്കുന്നരാഷ്ട്രക്കാരുടെ കൈവശമാകുന്നതിനാണ് അവര്‍ ഇതു ചെയ്ത ത്. പിന്നെ ജനങ്ങള്‍ നിങ്ങളെപ്പറ്റി സംസാരി ക്കുകയും മുരളുകയും ചെയ്തു.’”
അതിനാല്‍, യിസ്രായേലിലെ പര്‍വതങ്ങളേ, എന്‍െറ യജമാനനായ യഹോവയുടെ വാക്കു കള്‍ ശ്രദ്ധിക്കുക! പര്‍വതങ്ങളോടും കുന്നുക ളോടും അരുവികളോടും താഴ്വരകളോടും ശൂന്യാവശിഷ്ടങ്ങളോടും ചുറ്റിലുമുള്ള ബാക്കി രാഷ്ട്രങ്ങളാല്‍ പരിഹസിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത പരിത്യക്ത മായ നഗരങ്ങളോടും ഒക്കെയാണ് എന്‍െറ യജ മാനനായ യഹോവ ഇതു പറയുന്നത്. എന്‍െറ യജമാനനായ യഹോവ പറയുന്നു, “ഞാന്‍ സത്യം ചെയ്യുകയും രാഷ്ട്രങ്ങള്‍ക്കെതിരെ സംസാരിക്കുകയും ചെയ്യും. ഏദോമിനെതിരെ ഞാനെന്‍െറ അസഹിഷ്ണതയുടെ അഗ്നി യോടെ സംസാരിക്കും! ഏദോമിനെയും മറ്റു രാഷ്ട്രങ്ങളെയും ഞാന്‍ എന്‍െറ കോപത്തിനി രയാക്കും. ആ രാഷ്ട്രങ്ങള്‍ എന്‍െറ ദേശം കൈ വശപ്പെടുത്തി. എത്രത്തോളം പുച്ഛം അതി നോടു കാണിക്കാന്‍ കഴിഞ്ഞു. എന്ത് ആഹ്ലാദ മായിരുന്നു അവര്‍ അതു പിടിച്ചടക്കിയപ്പോള്‍. കൊള്ളയടിക്കാനും നശിപ്പിക്കാനുമാണവര്‍ അതു പിടിച്ചെടുത്തത്!”
“അതിനാല്‍ യിസ്രായേല്‍ ദേശത്തെപ്പറ്റി ഇപ്രകാരം പറയുക. പര്‍വതങ്ങളോടും കുന്നു കളോടും അരുവികളോടും താഴ്വരകളോടും സംസാരിക്കുക. യജമാനനും യഹോവയുമായ വന്‍ ഇപ്രകാരം പറയുന്നുവെന്ന് അവരോടു പറയുക, ‘ഞാനെന്‍െറ അസഹിഷ്ണതയെ യും കോപത്തെയും എനിക്കായി സംസാരി ക്കാന്‍ അനുവദിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ക്ക് ആ രാഷ്ട്രങ്ങളില്‍നിന്നും വളരെ അവമതികള്‍ സഹിക്കേണ്ടിവന്നിരുന്നു.’”
അതുകൊണ്ട് എന്‍െറ യജമാനനും യഹോ വയുമായവന്‍ ഇപ്രകാരം പറയുന്നു, “ഞാനാ കുന്നു ഈ ശപഥം ചെയ്യുന്നവന്‍! നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങള്‍ക്ക് അതുമൂലം വളരെ അപമാനം സഹിക്കേണ്ടിവരുമെന്ന് ഞാന്‍ ശപ ഥം ചെയ്യുന്നു.
“എന്നാല്‍ യിസ്രായേലിലെ പര്‍വതങ്ങളേ, നിങ്ങളില്‍ പുതിയമരങ്ങള്‍ നട്ടുവയ്ക്കപ്പെടു കയും എന്‍െറ ജനങ്ങള്‍ക്കായി പഴങ്ങളുണ്ടാ ക്കുകയും ചെയ്യും. എന്‍െറ ജനം ഉടന്‍ തിരികെ വരും. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഉഴുതുമറിക്ക പ്പടും. മനുഷ്യര്‍ നിന്നില്‍ വിത്തു വിതയ്ക്കും. 10 നിന്നില്‍ അനവധിപേര്‍ജീവിക്കും. യിസ്രാ യേല്‍കുടുംബം മുഴുവനും അവിടെ വസിക്കും. നഗരങ്ങള്‍ക്ക് അവയില്‍ വസിക്കുന്ന ജനങ്ങ ളുണ്ടാകും. നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടും. 11 നിങ്ങള്‍ക്കു ഞാന്‍ നിരവധി മനുഷ്യരെയും മൃഗങ്ങളെയും നല്‍കും. അവര്‍ വളരുകയും ധാരാളം കുട്ടികളുണ്ടാവുകയും ചെയ്യും. പഴയകാലത്തെപ്പോലെ നിങ്ങളില്‍ ജീവിക്കാന്‍ ഞാന്‍ മനുഷ്യരെ കൊണ്ടുവരും. നിങ്ങള്‍ക്ക് ഞാന്‍ പണ്ടത്തേതിനെക്കാള്‍ നന്മ യുണ്ടാക്കും. അപ്പോള്‍, ഞാനാണു യഹോവ യെന്ന് നിങ്ങളറിയും. 12 അതെ, നിരവധിആളു കളെ-എന്‍െറജനമായ യിസ്രായേലുകാരെ -ഞാന്‍ നിങ്ങളുടെ രാജ്യത്തേക്കു നയിക്കും. നിങ്ങള്‍ അവരുടെ അവകാശമായിരിക്കും. നിങ്ങളിനി ഒരിക്കലും അവരുടെ കുട്ടികളെ അപഹരിക്കുകയില്ല.”
13 എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു, “യിസ്രായേല്‍ദേശമേ, ജന ങ്ങള്‍ നിന്നെപ്പറ്റി ദുഷിച്ചുപറയുന്നു. നിന്‍െറ ജനത്തെ നീ നശിപ്പിച്ചുവെന്ന് അവര്‍ പറയു ന്നു. അവരുടെ കുട്ടികളെ നീ അപഹരിച്ചു വെന്നും അവര്‍ പറയുന്നു. 14 പക്ഷേ നീയിനി ആളുകളെ നശിപ്പിക്കില്ല. അവരുടെ കുട്ടികളെ നീയിനി അപഹരിക്കുകയില്ല.”എന്‍െറ യജമാ നനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറ ഞ്ഞത്. 15 “അന്യരാഷ്ട്രങ്ങള്‍ ഇനി നിന്നെ അപ മാനിക്കാന്‍ ഞാന്‍ അനുവദിക്കില്ല. നിങ്ങളിനി മേല്‍ അവരാല്‍ പീഡിപ്പിക്കപ്പെടുകയില്ല. നീയിനി നിന്‍െറ ജനതയുടെ കുഞ്ഞുങ്ങളെ അപഹരിക്കുകയില്ല.”എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
യഹോവ തന്‍െറതന്നെ സല്‍പ്പേ രിനെ സംരക്ഷിക്കും
16 അനന്തരം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു, 17 “മനുഷ്യ പുത്രാ, യിസ്രായേലിന്‍െറകുടുംബം അവരുടെ സ്വന്തം ദേശത്തുവസിച്ചു. പക്ഷേ തങ്ങള്‍ ചെയ്ത തിന്മകള്‍കൊണ്ട് അവര്‍ ആ ദേശത്തെ കളങ്കപ്പെടുത്തി. അവര്‍ എനിക്ക് ഋതുവായ ഒരു സ്ത്രീയെപ്പോലെയായിരുന്നു. 18 ആ ദേശ ത്ത് ആളുകളെ കൊന്ന് അവര്‍ രക്തംചിന്തി. തങ്ങളുടെ വിഗ്രഹങ്ങള്‍ മൂലം അവര്‍ ആ ദേശ ത്തെ അശുദ്ധമാക്കി. അതിനാല്‍ ഞാനവരെ ഞാനെത്ര കോപിച്ചിരുന്നുവെന്നു കാണിച്ചു കൊടുത്തു. 19 അവരെ ഞാന്‍ രാഷ്ട്രങ്ങള്‍ക്കി ടയില്‍ ചിതറിക്കുകയും സകലദേശങ്ങളിലും വ്യാപിപ്പിക്കുകയും ചെയ്തു. അവരുടെ തിന്മ കള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ നല്‍കി. 20 പക്ഷേ ആ അന്യദേശങ്ങളില്‍പോലും അവര്‍ എന്‍െറ വിശുദ്ധനാമത്തെ കളങ്കപ്പെടുത്തി. എങ്ങനെ? ആ രാഷ്ട്രങ്ങള്‍ പറഞ്ഞു, ‘ഇവര്‍ യഹോവയുടെ ജനതയാകുന്നു. പക്ഷേ അവര്‍ അവന്‍െറ ദേശംവിട്ടു. അതിനാല്‍ യഹോ വയ്ക്കു ചില കുഴപ്പങ്ങളുണ്ട്!’
21 “യിസ്രായേലുകാര്‍ തങ്ങള്‍പോയ സ്ഥല ങ്ങളിലൊക്കെ എന്‍െറ വിശുദ്ധനാമം നശിപ്പി ച്ചു. എനിക്ക് എന്‍െറ നാമത്തെച്ചൊല്ലി വ്യസ നമായി. 22 അതിനാല്‍ യജമാനനും യഹോവ യുമായവന്‍ യിസ്രായേല്‍കുടുംബത്തോട് ഇപ്രകാരം പറയുന്നു, ‘യിസ്രായേല്‍കുടുംബമേ, നീ പോയിടത്തൊക്കെ എന്‍െറ നാമത്തെ നശി പ്പിച്ചു. ഇതവസാനിപ്പിക്കാന്‍ ചിലതു ചെയ്യാന്‍ പോവുകയാണു ഞാന്‍. യിസ്രാ യേലേ, നിന്നെക്കരുതിയല്ല ഞാനിതു ചെയ്യുക. എന്‍െറ വിശുദ്ധനാമത്തിനുവേണ്ടിയാണു ഞാനിതു ചെയ്യുക. 23 എന്‍െറ മഹാനാമം സത്യ മായും വിശുദ്ധമെന്നു ഞാന്‍ ആ രാഷ്ട്രങ്ങളെ കാണിക്കും. എന്‍െറ നാമത്തെ നിങ്ങള്‍ ദുഷി പ്പിച്ചു. നിങ്ങളെ ഞാന്‍ എന്‍െറനാമത്തെ ആദരിക്കുന്നവരാക്കും. അപ്പോള്‍, ഞാനാണു യഹോവയെന്നു ആ രാഷ്ട്രങ്ങള്‍ അറിയും.’”എന്‍െറ യജമാനനായ യഹോവയാണിതു പറ ഞ്ഞത്.
24 ദൈവം പറഞ്ഞു, “നിങ്ങളെ ഞാന്‍ ആ രാഷ്ട്രങ്ങളില്‍നിന്നും പുറത്തേക്കുകൊണ്ടുപോ വുകയും സ്വന്തം ദേശത്തേക്കു തിരികെ കൊണ്ടുവരികയും ചെയ്യും. 25 അനന്തരം നിങ്ങ ളെ ഞാന്‍ ശുദ്ധജലം തളിച്ചുശുദ്ധീകരിക്കും. നിങ്ങളുടെ മാലിന്യമെല്ലാം ഞാന്‍ കഴുകിക്ക ളയും. ആ വൃത്തികെട്ട വിഗ്രഹങ്ങളില്‍നിന്നു നിങ്ങളിലുള്ള അഴുക്കുമുഴുവനും ഞാന്‍ കഴു കിക്കളയുകയും നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യും.”
26 ദൈവം പറഞ്ഞു, “നിങ്ങളില്‍ ഞാന്‍ പുതി യൊരാത്മാവിനെ നിറയ്ക്കുകയും ചിന്താരീ തിയെ മാറ്റിമറിക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തില്‍നിന്നും ഞാന്‍ ശിലാഹൃദയം എടു ത്തുകളയുകയും മൃദുലമായ മനുഷ്യഹൃദയം വച്ചുതരികയും ചെയ്യും. 27 എന്‍െറ ആത്മാ വിനെ ഞാന്‍ നിങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും. നിങ്ങള്‍ എന്‍െറ നിയമങ്ങള്‍ അനു സരിക്കുന്ന തരത്തില്‍ നിങ്ങളെ ഞാന്‍ മാറ്റും. എന്‍െറ കല്പനകള്‍ നിങ്ങള്‍ ശ്രദ്ധയോടെ അനു സരിക്കും. 28 അനന്തരം, ഞാന്‍ നിങ്ങളുടെ പൂര്‍ വികര്‍ക്കു നല്‍കിയ ദേശത്തു നിങ്ങള്‍ വസി ക്കും. ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍െറ ജനതയുമായിരിക്കും.”
29 ദൈവം പറഞ്ഞു, “നിങ്ങളെ ഞാന്‍ നിങ്ങ ളുടെ അശുദ്ധിയില്‍നിന്നു രക്ഷിക്കുകയും നിങ്ങ ളെ പരിപാലിക്കുകയും ചെയ്യും. ധാന്യത്തോടു വളരാന്‍ ഞാന്‍ കല്‍പ്പിക്കും. നിങ്ങള്‍ക്കെതിരെ ഞാന്‍ പട്ടിണിക്കാലത്തെ കൊണ്ടുവരികയില്ല. 30 നിങ്ങള്‍ ഇനിയും രാഷ്ട്രങ്ങള്‍ക്കിടയില്‍ പട്ടി ണിക്കാരെന്നും ദരിദ്രരെന്നുമുള്ള അപമാനം നേരിടാനിടയാകാതിരിക്കാന്‍ നിങ്ങളുടെ മര ങ്ങളില്‍ പഴം സമൃദ്ധിയായി വളര്‍ത്തുകയും വയലുകളില്‍ നല്ലവിളവുണ്ടാക്കുകയും ചെ യ്യും. 31 നിങ്ങള്‍ നിങ്ങളുടെ ചീത്തപ്രവൃത്തി കളെ അനുസ്മരിക്കും. അക്കാര്യങ്ങള്‍ നന്നായി രുന്നില്ലെന്ന് നിങ്ങള്‍ ഓര്‍മ്മിക്കും. അപ്പോള്‍ നിങ്ങള്‍ സ്വന്തം പാപങ്ങള്‍ക്കും കൊടുംപ്രവൃ ത്തികള്‍ക്കും സ്വയം വെറുക്കും.”
32 എന്‍െറ യജമാനനായ യഹോവ പറയു ന്നു, “നിങ്ങള്‍ ഇത് ഓര്‍മ്മിച്ചുകൊള്ളുക, നിങ്ങ ളുടെ നന്മയ്ക്കായല്ല ഞാനിതു ചെയ്യുന്നത്! എന്‍െറ സല്‍പേരിനുവേണ്ടിയാണു ഞാനിതു ചെയ്യുന്നത്! യിസ്രായേല്‍കുടുംബമേ, നിങ്ങള്‍ സ്വന്തം ജീവിതമാര്‍ഗ്ഗങ്ങളെച്ചൊല്ലി ലജ്ജിതരും അപമാനിതരുമാവുക!”
33 എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു, “നിങ്ങളുടെ പാപങ്ങളെ ഞാന്‍ കഴുകിക്കളയുന്ന ദിവസം ജനങ്ങളെ ഞാന്‍ നിങ്ങളുടെ നഗരങ്ങളിലേക്കു തിരികെ കൊണ്ടുവരും. നശിപ്പിക്കപ്പെട്ട ആ നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടും. 34 വിജനമാക്കപ്പെട്ട ദേശം വീണ്ടും ഉഴുതുമറിക്കപ്പെടും. ആ വഴി കടന്നു പോകുന്നവര്‍ക്കു മുന്പില്‍ അതിനെ ശൂന്യമായി ഇടുന്നതിനു പകരം അവിടെ കൃഷി ചെയ്യപ്പെടും. 35 അവര്‍ പറയും, ‘പണ്ട് ഈ ദേശം നശിപ്പിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഇത് ഏദെന്‍തോട്ടം പോലെയായിരിക്കുന്നു. നഗരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. അവ തകര്‍ ന്നതും ശൂന്യവുമായിരുന്നു. എന്നാലിപ്പോള്‍ അവ സംരക്ഷിതവും ജനവാസമുള്ളവയുമായി രിക്കുന്നു.’”
36 ദൈവം പറഞ്ഞു, “അപ്പോള്‍ നിങ്ങള്‍ക്കു ചുറ്റിലും അവശേഷിക്കുന്ന രാഷ്ട്രങ്ങള്‍, ഞാനാണു യഹോവയെന്നും നശിപ്പിക്കപ്പെട്ട ആ സ്ഥലങ്ങള്‍ ഞാന്‍ പുനര്‍നിര്‍മ്മിച്ചു വെന്നും അറിയും. ശൂന്യമായിരുന്ന ഈ ദേശത്ത് ഞാന്‍ പലതും കൃഷി ചെയ്തിരിക്കുന്നു. ഞാനാ കുന്നു യഹോവ. ഞാനാണിക്കാര്യങ്ങള്‍ പറ ഞ്ഞത്, അവയെല്ലാം ഞാന്‍ സംഭവിപ്പിക്കുക യും ചെയ്യും!”
37 എന്‍െറ യജമാനനായ യഹോവ ഇക്കാര്യ ങ്ങള്‍ പറയുന്നു, “യിസ്രായേല്‍ കുടുംബത്തെ എന്‍െറയടുത്തേക്കു വരുന്നതിനും ഇക്കാര്യ ങ്ങള്‍ തങ്ങള്‍ക്കായി ചെയ്യാന്‍ എന്നോടാവശ്യ പ്പെടാനും ഞാന്‍ അനുവദിക്കും. അവരെ വലിയൊരു ജനതയായി ഞാന്‍ വളര്‍ത്തു കയും ചെയ്യും. അവര്‍ ആട്ടിന്‍പറ്റങ്ങളെപ്പോ ലെ ആയിരിക്കും. 38 വിശേഷഉത്സവക്കാലത്ത്, ബലിക്കായുള്ള ചെമ്മരിയാട്ടിന്‍പറ്റങ്ങളാല്‍ യെരൂശലേം നിറഞ്ഞു. അതേപോലെ ജനങ്ങള്‍ നഗരങ്ങളിലും നശിപ്പിക്കപ്പെട്ട സ്ഥലങ്ങളിലും നിറയും. അപ്പോള്‍, ഞാനാണു യഹോവ യെന്ന് അവരറിയും.”