വരണ്ട അസ്ഥികളുടെ ദര്‍ശനം
37
യഹോവയുടെ ശക്തി എന്നിലേക്കു വന്നു. യഹോവയുടെ ആത്മാവ് എന്നെ നഗരത്തിനു പുറത്തേക്ക് എടുത്തുകൊണ്ടു പോവുകയും താഴ്വരയുടെ നടുവില്‍കൊണ്ടു നിര്‍ത്തുകയും ചെയ്തു. താഴ്വര നിറയെ മരി ച്ചവരുടെ അസ്ഥികളായിരുന്നു. യഹോവ എന്നെ അസ്ഥികള്‍ക്കിടയിലൂടെ ചുറ്റി നടത്തി ച്ചു. താഴ്വരയില്‍ വളരെ അസ്ഥികള്‍ ഉണ്ടായി രുന്നു. അസ്ഥികള്‍ വളരെ വരണ്ടിരുന്നതായി ഞാന്‍ കണ്ടു. അനന്തരം എന്‍െറ യജമാനനും യഹോവയുമായവന്‍ എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്കു ജീവന്‍ വയ്ക്കാനാകുമോ?”
ഞാന്‍ ഉത്തരം പറഞ്ഞു, “എന്‍െറ യജമാന നായ യഹോവേ, ആ ചോദ്യത്തിനുത്തരം നിന ക്കു മാത്രമേ അറിയൂ.”
എന്‍െറ യജമാനനായ യഹോവ എന്നോടു പറഞ്ഞു, “എനിക്കായി ആ അസ്ഥികളോടു സംസാരിക്കുക. ആ അസ്ഥികളോട് ഇപ്രകാരം പറയുക, ‘വരണ്ട അസ്ഥികളേ, യഹോവയുടെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക! എന്‍െറ യജമാനനായ യഹോവ നിങ്ങളോട് ഇപ്രകാരം പറയുന്നു, നിങ്ങളില്‍ ഞാന്‍ ശ്വാസം നിറ യ്ക്കും. നിങ്ങള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും! നിങ്ങളില്‍ ഞാന്‍ ഞരന്പുകളും മാംസ വും വച്ചുപിടിപ്പിക്കുകയും ചര്‍മ്മംകൊണ്ടു പൊതിയുകയും ചെയ്യും. അനന്തരം നിങ്ങളില്‍ ഞാന്‍ ശ്വാസം നിവേശിപ്പിക്കുകയും നിങ്ങള്‍ ജീവനിലേക്കു തിരികെ വരികയും ചെയ്യും! അപ്പോള്‍, യഹോവ ഞാനാകുന്നെന്ന് നിങ്ങള റിയും.’”
അതിനാല്‍ ഞാന്‍ അസ്ഥികളോട് യഹോ വയ്ക്കുവേണ്ടി അവന്‍ പറഞ്ഞതുപോലെ സം സാരിച്ചു. അപ്പോള്‍ ഞാന്‍ ഒരു വലിയശബ്ദം കേട്ടു. അസ്ഥികള്‍ ചലിയ്ക്കാന്‍ തുടങ്ങി. അസ്ഥികള്‍ അസ്ഥികളോടുചേരുവാന്‍ ആരം ഭിച്ചു! അപ്പോള്‍, ഞരന്പും മാംസവും എന്‍െറ കണ്‍മുന്പില്‍ വച്ച് അസ്ഥികളെപൊതിയു ന്നതു ഞാന്‍ കണ്ടു. ചര്‍മ്മം അവയെ പൊതി യാനാരംഭിച്ചു. പക്ഷേ ആ ശരീരങ്ങള്‍ അനങ്ങി യില്ല എന്തെന്നാല്‍ അവയ്ക്കുള്ളില്‍ ശ്വാസം ഉണ്ടായിരുന്നില്ല.
അപ്പോള്‍ എന്‍െറ യജമാനനായ യഹോവ എന്നോടു പറഞ്ഞു, “എനിക്കുവേണ്ടി കാറ്റി നോടു സംസാരിക്കുക. മനുഷ്യപുത്രാ കാറ്റി നോട് എനിക്കുവേണ്ടി സംസാരിക്കുക. യജമാ നനും യഹോവയുമായവന്‍ ഇപ്രകാരം പറയു ന്നതായി കാറ്റിനോടു പറയുക, ‘കാറ്റേ, എല്ലാ വശത്തുനിന്നും വന്ന് ഈ മൃതദേഹങ്ങളിലേക്കു ശ്വാസം കയറ്റുക! അവരിലേക്കു നിശ്വാസം നിറയ്ക്കുക അവര്‍ വീണ്ടും ജീവിക്കട്ടെ!’”
10 അതിനാല്‍ ഞാന്‍ യഹോവയ്ക്കുവേണ്ടി കാറ്റിനോടു സംസാരിച്ചു. യഹോവ പറഞ്ഞ തുപോലെ, മൃതദേഹങ്ങളിലേക്കു ശ്വാസം വന്നു കയറുകയും ചെയ്തു. അവര്‍ ജീവന്‍വച്ച് എഴുന്നേറ്റുനിന്നു. അവര്‍ അനേകമനേകം പേരുണ്ടായിരുന്നു. അവര്‍ വലിയൊരു സൈന്യ മുണ്ടായിരുന്നു!
11 അപ്പോള്‍ എന്‍െറ യജമാനനായ യഹോവ എന്നോടു സംസാരിച്ചു, “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ സമസ്ത യിസ്രായേല്‍കുടുംബ ത്തെയും പോലെയാണ്. യിസ്രായേല്‍ജനത പറയുന്നു, ‘ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി വരണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശനഷ്ട പ്പെട്ടിരിക്കുന്നു. ഞങ്ങള്‍ പൂര്‍ണ്ണമായും നശിപ്പി ക്കപ്പെട്ടിരിക്കുന്നു!’ 12 അതിനാല്‍ അവരോടു എനിക്കുവേണ്ടി സംസാരിക്കുക. യജമാനനും യഹോവയുമായവന്‍ ഇപ്രകാരം പറയുന്നു വെന്ന് അവരോടു പറയുക, ‘എന്‍െറ ജനമേ, ഞാന്‍ നിങ്ങളുടെ കല്ലറകള്‍ തുറക്കുകയും ആ കല്ലറകളില്‍നിന്നും നിങ്ങളെ ഞാന്‍ എഴുന്നേ ല്‍പ്പിക്കുകയും ചെയ്യും. നിങ്ങളെ ഞാന്‍ യിസ്രാ യേല്‍ദേശത്തേക്കു കൊണ്ടുവരും. 13 എന്‍െറ ജനമേ, നിങ്ങളുടെ കല്ലറകള്‍ ഞാന്‍ തുറക്കു കയും അതില്‍നിന്നും നിങ്ങളെ എഴുന്നേല്പിക്കു കയും ചെയ്യും. അപ്പോള്‍, ഞാനാണു യഹോ വയെന്നു നിങ്ങളറിയും. 14 എന്‍െറ ആത്മാ വിനെ ഞാന്‍ നിങ്ങളില്‍ നിറയ്ക്കുകയും നിങ്ങള്‍ വീണ്ടും ജീവനിലേക്കു വരികയും ചെയ്യും. അപ്പോള്‍ ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തം ദേശത്തേക്കു നയിക്കും. അപ്പോള്‍, ഞാനാണു യഹോവയെന്ന് നിങ്ങളറിയും. ഇക്കാര്യങ്ങള്‍ ഞാനാണു പറഞ്ഞതെന്നും അവ യെ നടപ്പാക്കിയതു ഞാനാണെന്നും നിങ്ങള റിയും.’”യഹോവയാണ് അക്കാര്യങ്ങള്‍ പറ ഞ്ഞത്.
യെഹൂദയും യിസ്രായേലും ഒന്നാകണം
15 യഹോവയുടെ വചനം വീണ്ടും എന്നി ലേക്കു വന്നു. അവന്‍ പറഞ്ഞു, 16 “മനുഷ്യ പുത്രാ, ഒരു വടിയെടുക്കുകയും അതിന്മേല്‍ ഈ സന്ദേശമെഴുതുകയും ചെയ്യുക, ‘ഈ വടി യെഹൂദയ്ക്കും അവന്‍െറ സുഹൃത്തുക്കളായ യിസ്രായേല്‍ജനതയ്ക്കും.’ പിന്നെ, മറ്റൊരു വടി കൂടി എടുത്ത് അതില്‍ ഇങ്ങനെ എഴുതുക, ‘എഫ്രയീമിന്‍െറ ഈ വടി യോസേഫിനും അവന്‍െറ സുഹൃത്തുക്കളായ യിസ്രായേലുകാ ര്‍ക്കുമുള്ളത്.’ 17 അനന്തരം ആ രണ്ടു വടികളും കൂട്ടിച്ചേര്‍ക്കുക. നിങ്ങളുടെ കൈയില്‍ അവ ഒറ്റ വടിയായിത്തീരും.
18 “അതിന്‍െറ അര്‍ത്ഥമെന്താണെന്നു വിശദീ കരിക്കാന്‍ നിന്‍െറ ജനം നിന്നോടാവശ്യപ്പെ ടും. 19 യജമാനനും യഹോവയുമായവന്‍ ഇപ്ര കാരം പറയുന്നെന്ന് അവരോടു പറയുക, ‘എഫ്രയീമിന്‍െറയും അവന്‍െറ സുഹൃത്തുക്ക ളായ യിസ്രായേല്‍ഗോത്രങ്ങളുടെയും കൈയി ലുള്ള യോസേഫിന്‍െറ ആ വടി ഞാനെടുക്കും. അനന്തരം ആ വടി ഞാന്‍ യെഹൂദയുടെ വടി യോടൊപ്പംവയ്ക്കുകയും അവയെ രണ്ടിനെ യും ഒന്നിപ്പിക്കുകയും ചെയ്യും. എന്‍െറ കൈ യില്‍ അവ ഒറ്റ വടിയായിത്തീരും!’
20 “ആ വടികള്‍ നിന്‍െറ കൈയില്‍ അവരുടെ മുന്പില്‍ പിടിക്കുക. ആ വടികളില്‍ നീ ഈ പേരുകള്‍ എഴുതി. 21 യജമാനനും യഹോവയു മായവന്‍ ഇപ്രകാരം പറയുന്നുവെന്ന് ജനങ്ങ ളോടു പറയുക, ‘യിസ്രായേല്‍ജനതചെന്നു ചേര്‍ന്നിരിക്കുന്ന ജനതകള്‍ക്കിടയില്‍നിന്നും ഞാന്‍ യിസ്രായേലുകാരെ എടുക്കും. നാനാ ഭാഗത്തുനിന്നും അവരെ സമാഹരിച്ച് അവരുടെ സ്വന്തം ദേശത്തേക്കു കൊണ്ടുവരും. 22 അവരെ ഞാന്‍ യിസ്രായേലിന്‍െറപര്‍വതപ്രദേശത്ത് ഒരൊറ്റ രാഷ്ട്രമാക്കിമാറ്റും. ഒരേരാജാവ് അവ രുടെയെല്ലാം രാജാവായിരിക്കും. അവര്‍ രണ്ടു രാഷ്ട്രങ്ങളായി തുടരുകയില്ല. അവരിനി രണ്ടു സാമ്രാജ്യങ്ങളായി വിഭജിക്കപ്പെടുകയില്ല. 23 അവര്‍ തങ്ങളുടെ വിഗ്രഹങ്ങളാലോ ഭീകര പ്രതിമകളാലോ തങ്ങളുടെ മറ്റു കുറ്റകൃത്യങ്ങ ളാലോ തങ്ങളെത്തന്നെ മലിനരാക്കുകയില്ല. പക്ഷേ, അവരെ ഞാന്‍ അവര്‍ പാപം ചെയ്തി രിക്കുന്ന സകല സ്ഥലങ്ങളില്‍നിന്നും രക്ഷി ക്കും. അവരെ ഞാന്‍ കഴുകിശുദ്ധരാക്കും. അവര്‍ എന്‍െറ ജനതയും ഞാന്‍ അവരുടെ ദൈവവു മായിരിക്കും.
24 “‘എന്‍െറ ദാസനായ ദാവീദ് അവര്‍ക്കുമേല്‍ രാജാവുമായിരിക്കും. അവര്‍ക്കെല്ലാംമേല്‍ ഒരേ ഇടയന്‍ മാത്രമുണ്ടായിരിക്കും. അവര്‍ എന്‍െറ ചട്ടങ്ങളും കല്പനകളുമനുസരിച്ചു ജീവിക്കും. ഞാന്‍ അവരോടു പറഞ്ഞകാര്യങ്ങള്‍ അവര്‍ ചെയ്യും. 25 എന്‍െറ ദാസനായ യാക്കോബിനു ഞാന്‍ നല്‍കിയ ദേശത്ത് അവര്‍ വസിക്കും. നിങ്ങളുടെ പൂര്‍വികര്‍ ആ സ്ഥലത്തു ജീവിച്ചു. എന്‍െറ ജനവും അവിടെ ജീവിക്കും. അവരും അവരുടെ കുട്ടികളും പേരക്കുട്ടികളും എന്നെ ന്നേക്കുമായി അവിടെ വസിക്കും. എന്‍െറ ദാസ നായ ദാവീദ് എന്നെന്നേക്കും അവരുടെ നേതാ വായിരിക്കുകയും ചെയ്യും. 26 അവരുമായി ഞാനൊരു സമാധാനക്കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഈ കരാര്‍ നിത്യമായി തുടരും. അവ ര്‍ക്ക് അവരുടെ ദേശം നല്‍കാമെന്നും ഞാന്‍ സമ്മതിച്ചു. അവരുടെ ആളുകളെ അനവധി യാക്കിത്തീര്‍ക്കാമെന്നു ഞാന്‍ സമ്മതിച്ചു. എന്‍െറ വിശുദ്ധകൂടാരം അവര്‍ക്കിടയില്‍ സ്ഥാ പിക്കാമെന്നും ഞാന്‍ സമ്മതിച്ചു. 27 എന്‍െറ വിശുദ്ധകൂടാരം അവരോടൊപ്പമായിരിക്കും. അതെ ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍െറ ജനതയുമാകും. 28 ഞാനാണു യഹോവ യെന്ന് അന്യരാഷ്ട്രങ്ങള്‍ അറിയുകയും ചെയ്യും. യിസ്രായേലിനെ, അവര്‍ക്കിടയില്‍ ഞാനെന്‍െറ വിശുദ്ധകൂടാരത്തെ എന്നെന്നേ ക്കുമായി സ്ഥാപിച്ചുകൊണ്ട്, ഞാനെന്‍െറ വിശുദ്ധജനതയാക്കുന്നുവെന്ന് അവരറിയുക യും ചെയ്യും.’”