ഗോഗിന്‍െറയും സേനയുടെയും മരണം
39
“മനുഷ്യപുത്രാ, ഗോഗിനെതിരെ എനി ക്കുവേണ്ടി സംസാരിക്കുക. യജമാനനും യഹോവയുമായവന്‍ ഇപ്രകാരം പറയുന്നു വെന്ന് അവനോടു പറയുക, ‘മേശെക്, തൂബല്‍ രാഷ്ട്രങ്ങളിലെ ഏറ്റവും പ്രമാണിയായ നേതാ വാണു നീ! പക്ഷേ ഞാന്‍ നിനക്കെതിരാകുന്നു. നിന്നെ ഞാന്‍ പിടികൂടുകയും തിരികെ കൊ ണ്ടുവരികയും ചെയ്യും. വളരെവടക്കുനിന്നും നിന്നെ ഞാന്‍ കൊണ്ടുവരും. യിസ്രായേലിലെ പര്‍വതങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനാണു നിന്നെ ഞാന്‍ കൊണ്ടുവരിക. പക്ഷേ, നിന്‍െറ ഇടതു കൈയില്‍നിന്നും ഞാന്‍ വില്ലു തട്ടി യിടും. വലതുകൈയില്‍നിന്നും അന്പുകളും തട്ടിക്കളയും. യിസ്രായേലിലെ പര്‍വതങ്ങളില്‍ നീ വധിക്കപ്പെടും. നീയും നിന്‍െറ സൈനി കവ്യൂഹങ്ങളും നിന്നോടൊപ്പമുള്ള സകല രാഷ്ട്രങ്ങളും യുദ്ധത്തില്‍ വധിക്കപ്പെടും. നിങ്ങളെ ഞാന്‍ മാംസഭുക്കുകളായ എല്ലാത്തരം പക്ഷികള്‍ക്കും സകലകാട്ടുമൃഗങ്ങള്‍ക്കുമായി നല്‍കും. നിങ്ങള്‍ നഗരത്തിലേക്കു പ്രവേശി ക്കയില്ല. വയലുകളില്‍വച്ച് നിങ്ങള്‍ വധിക്ക പ്പെടും. ഞാന്‍ അരുളിയിരിക്കുന്നു!’”എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദൈവം പറഞ്ഞു, “മാഗോഗിനും തീരദേശ വാസികള്‍ക്കുമെതിരെ ഞാന്‍ തീ അയയ്ക്കും. തങ്ങള്‍ സുരക്ഷിതരെന്ന് അവര്‍ കരുതുന്നു. പക്ഷേ ഞാനാണു യഹോവയെന്ന് അവര റിയും. എന്‍െറ യിസ്രായേല്‍ജനതയ്ക്കിട യില്‍ എന്‍െറ വിശുദ്ധനാമത്തെ ഞാന്‍ അറിയു മാറാക്കുകയും ചെയ്യും. എന്‍െറ വിശുദ്ധനാമ ത്തെ മനുഷ്യര്‍ നശിപ്പിക്കാന്‍ ഞാന്‍ ഇടകൊ ടുക്കുകയില്ല. ഞാനാണു യഹോവയെന്ന് രാഷ്ട്രങ്ങള്‍ അറിയും. യിസ്രായേലില്‍വിശുദ്ധ നായവന്‍ ഞാനാകുന്നുവെന്ന് അവര്‍ അറിയും. ആ കാലത്തിന്‍െറ വരവായി! അതു സംഭവി ക്കും!”യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. “ഞാന്‍ പറയുന്നത് ആ ദിവസത്തെപ്പറ്റിയാണ്.
“അപ്പോള്‍, യിസ്രായേലിലെ നഗരങ്ങളില്‍ വസിക്കുന്നവര്‍ പുറത്തേക്കിറങ്ങിപ്പോകും. ശത്രുവിന്‍െറ ആയുധങ്ങള്‍ ശേഖരിച്ച് അവര്‍ നശിപ്പിക്കും. പരിചകളും വില്ലുകളും അന്പു കളും ഗദകളും കുന്തങ്ങളും എല്ലാം അവര്‍ കത്തിക്കും. ആ ആയുധങ്ങളെ അവര്‍ ഏഴുവര്‍ ഷത്തേക്കു വിറകായി ഉപയോഗിക്കും. 10 ഈ ആയുധങ്ങള്‍ വിറകായി ഉപയോഗിക്കുന്നതി നാല്‍ അവര്‍ക്ക് വയലില്‍നിന്നു വിറകു ശേഖരി ക്കുകയോ വനത്തില്‍നിന്നും വിറകുവെട്ടിയെ ടുക്കുകയോ വേണ്ടിവരില്ല. അവരില്‍നിന്നും മോഷ്ടിക്കാന്‍ വന്ന ഭടന്മാരില്‍നിന്നും അവര്‍ വിലയേറിയ വസ്തുക്കള്‍ കവര്‍ന്നെടുക്കും. അവരില്‍നിന്നും നല്ല വസ്തുക്കള്‍ അപഹരിച്ച ഭടന്മാരില്‍നിന്നും നല്ല വസ്തുക്കള്‍ അവര്‍ എടുക്കും.”എന്‍െറ യജമാനനായ യഹോവയാ ണിതു പറയുന്നത്.
11 ദൈവം പറഞ്ഞു, “അപ്പോള്‍, ഗോഗിനെ കുഴിച്ചിടാന്‍ യിസ്രായേലില്‍ ഞാന്‍ ഒരു സ്ഥലം തെരഞ്ഞെടുക്കും. ചാവുകടലിനു കിഴ ക്കുള്ള, സഞ്ചാരിളുടെ താഴ്വരയിലാണവന്‍ സംസ്കരിക്കപ്പെടുക. അത് സഞ്ചാരികളുടെ വഴി തടയും. എന്തെന്നാല്‍ ഗോഗും അവന്‍െറ മുഴുവന്‍ സൈന്യവും ആ സ്ഥലത്തു കുഴിച്ചി ടപ്പെടും. ജനങ്ങള്‍ അതിനെ ‘ഗോഗിന്‍െറ സൈന്യത്തിന്‍െറ താഴ്വര’ എന്നു വിളിക്കും. 12 അവരെ കുഴിച്ചിടാന്‍ യിസ്രായേല്‍കുടുംബം ഏഴു മാസങ്ങളെടുക്കും. ദേശത്തെ ശുദ്ധമാക്കാന്‍ അവര്‍ ഇതു ചെയ്യേണ്ടതുണ്ട്. 13 ദേശത്തെ ജന ങ്ങള്‍ ആ ശത്രുഭടന്മാരെ കുഴിച്ചിടും. ഞാന്‍ എനിക്കുതന്നെ മഹത്വമുണ്ടാക്കുന്ന ദിവസം അവര്‍ പ്രസിദ്ധരായിത്തീരും.”എന്‍െറ യജമാ നനായ യഹോവയാണിതു പറഞ്ഞത്.
14 ദൈവം പറഞ്ഞു, “ദേശത്തെ ശുദ്ധമാക്കാന്‍ പണിക്കാര്‍, അവരെ കുഴിച്ചിടുകയെന്ന മുഴു വന്‍ സമയജോലിക്കു നിയുക്തരാകും. അവര്‍ ഏഴുമാസത്തേക്കു പണിയെടുക്കും. അവര്‍ മൃത ദേഹങ്ങള്‍തേടി ചുറ്റിനടക്കും. 15 ആ പണിക്കാര്‍ തെരഞ്ഞു കൊണ്ടുനടക്കും. അവരിലൊരുവന്‍ ഒരു അസ്ഥി കണ്ടാല്‍ അവന്‍ അതിന്‍െറ അടു ത്ത് ഒരു അടയാളമിടും. മറവു ചെയ്യുന്നവര്‍ വന്ന് ഗോഗിന്‍െറ സൈന്യത്തിന്‍െറ താഴ്വ രയില്‍ ആ അസ്ഥി മറവുചെയ്യുംവരെ ആ അടയാളം അവിടെത്തന്നെ ഉണ്ടാകും. 16 മരിച്ച വരുടെ ആ നഗരം ഹമോനാ* ഹമോനാ “ആള്‍ത്തിരക്ക്” എന്നാണു എബ്രായ പദത്തിനര്‍ത്ഥം. എന്നറിയപ്പെടും. അങ്ങനെ ആ ദേശത്തെ അവര്‍ ശുദ്ധീകരിക്കും.”
17 എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്, “മനുഷ്യപുത്രാ, സകല പക്ഷികളോടും കാട്ടുമൃഗങ്ങളോടും എനിക്കുവേണ്ടി സംസാരിക്കുക. അവരോട് ‘ഇവിടെ വരിക! ഇവിടെ വരിക! കൂട്ടം ചേരുക. നിങ്ങള്‍ക്കായി ഞാനൊരുക്കുന്ന ഈ ബലി വന്നു തിന്നുക. യിസ്രായേലിന്‍െറപര്‍വതങ്ങ ളില്‍ ഒരു വലിയ ബലിയുണ്ടാകും. വന്ന് മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുക. 18 ശക്തരായ ഭടന്മാരുടെ ശരീരങ്ങളില്‍നിന്നുള്ള മാംസം നിങ്ങള്‍ തിന്നും. ലോകനേതാക്കളുടെ രക്തം നിങ്ങള്‍ കുടിക്കും. അവര്‍ ബാശാനില്‍ നിന്നുള്ള ആണാടുകളെയും കുഞ്ഞാടുകളെയും കോലാടുകളെയും തടിച്ച കാളകളെയും പോലെയായിരിക്കും. 19 നിങ്ങള്‍ക്ക് ആവശ്യമു ള്ളത്ര കൊഴുപ്പുതിന്നാം. നിങ്ങള്‍ക്കാവശ്യമു ള്ളത്ര രക്തം, ഉന്മത്തരാകുവോളം കുടിക്കാം. ഞാന്‍ നിങ്ങള്‍ക്കായി കൊല്ലുന്ന എന്‍െറ ബലി കളില്‍നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യും. 20 നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ എന്‍െറ മേശ യില്‍ നിറയെ മാംസമുണ്ടായിരിക്കും. കുതിര കളും തേരാളികളും ശക്തരായ ഭടന്മാരും മറ്റെല്ലാ പോരാളികളും അതിലുണ്ടാകും.’”എന്‍െറ യജമാനനായ യഹോവയാണിക്കാര്യങ്ങള്‍ പറ ഞ്ഞത്.
21 ദൈവം പറഞ്ഞു, “ഞാന്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ കാണാന്‍ അന്യരാഷ്ട്രങ്ങളെ ഞാന്‍ അനുവദിക്കും. ആ രാഷ്ട്രങ്ങള്‍ എന്നെ ആദ രിക്കാനും തുടങ്ങും! ആ ശത്രുവിനെതിരെ ഞാന്‍ ഉപയോഗിച്ച ശക്തി അവര്‍ കാണും. 22 പിന്നെ, അന്നു മുതല്‍, ഞാനാണവരുടെ ദൈവമായ യഹോവയെന്ന് യിസ്രായേല്‍കുടുംബം അറി യും. 23 യിസ്രായേല്‍കുടുംബം തടവുകാരായി പിടിക്കപ്പെട്ട് അന്യരാജ്യങ്ങളിലേക്കു കൊണ്ടു പോകപ്പെട്ടത് എന്തുകൊണ്ടെന്ന് ആ രാഷ്ട്ര ങ്ങള്‍ അറിയുകയും ചെയ്യും. എന്‍െറ ജനം എനിക്കെതിരെ തിരിഞ്ഞുവെന്ന് അവര്‍ പഠി ക്കും. അതിനാല്‍ ഞാന്‍ അവരില്‍നിന്നും തിരിഞ്ഞു. ശത്രുക്കള്‍ അവരെ തോല്പിക്കാന്‍ ഞാനിടയാക്കി. അതിനാല്‍ എന്‍െറ ജനം യുദ്ധ ത്തില്‍ കൊല്ലപ്പെട്ടു. 24 അവര്‍ പാപം ചെയ്യുക യും സ്വയം മലിനരാക്കുകയും ചെയ്തു. അതി നാല്‍ അവരുടെ പ്രവൃത്തികള്‍ക്ക് ഞാനവരെ ശിക്ഷിച്ചു. ഞാന്‍ അവരില്‍നിന്നകലുകയും അവരെ സഹായിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.”
25 അതിനാല്‍ എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ഇനി യാക്കോ ബിന്‍െറ കുടുംബത്തെ ഞാന്‍ തടവില്‍നിന്നും തിരികെ കൊണ്ടുവരും. മുഴുവന്‍ യിസ്രായേല്‍ കുടുംബത്തോടും എനിക്കു കാരുണ്യമുണ്ടായി രിക്കും. എന്‍െറ വിശുദ്ധനാമത്തോടു ഞാനെ ന്‍െറ തീഷ്ണത പ്രകടിപ്പിക്കും. 26 ജനങ്ങള്‍ തങ്ങ ളുടെ ലജ്ജയും എനിക്കെതിരെ എങ്ങനെ തിരി ഞ്ഞുവെന്നതും മറക്കും. അവര്‍ സ്വന്തം ദേശത്ത് സുരക്ഷിതരായി ജീവിക്കും. ആരും അവരെ ഭയപ്പെടുത്തുകയില്ല. 27 എന്‍െറ ജനത്തെ ഞാന്‍ അന്യരാജ്യങ്ങളില്‍നിന്നും തിരികെ കൊണ്ടു വരും. അവരെ ഞാന്‍ അവരുടെ ശത്രുക്കളുടെ ദേശങ്ങളില്‍നിന്നും സമാഹരിക്കും. അപ്പോള്‍, ഞാനെത്രമാത്രം വിശുദ്ധനാണെന്ന് അനവധി രാഷ്ട്രങ്ങള്‍ കാണും. 28 അവരുടെ ദൈവമാകുന്ന യഹോവ ഞാനാണെന്ന് അവരറിയും. എന്തു കൊണ്ടെന്നാല്‍, ഞാനവരെ അവരുടെ വീടുക ളില്‍നിന്നും ഓടിക്കുകയും അന്യരാജ്യങ്ങളി ലേക്കു തടവുകാരായി വിടുകയും ചെയ്തു. അനന്തരം ഞാനവരെ ഒരുമിച്ചുകൂട്ടി അവ രുടെ സ്വന്തം ദേശത്തേക്കു മടക്കിക്കൊണ്ടുവ രികയും ചെയ്തു. ഇനിമേല്‍ അവരിലാരെയും ഞാന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരിടത്തും ഉപേക്ഷിക്ക യില്ല. 29 എന്‍െറ ആത്മാവിനെ ഞാന്‍ യിസ്രായേലിന്‍െറ കുടുംബത്തിനുമേല്‍ ചൊ രിയും. അക്കാലത്തിനു ശേഷം, ഞാനൊരി ക്കലും എന്‍െറ ജനത്തില്‍നിന്നകലുകയില്ല.”എന്‍െറ യജമാനനായ യഹോവയാണിതു പറഞ്ഞത്.