4
“മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് അതിന്മേല്‍ ഒരു നഗരത്തിന്‍െറ-യെരൂ ശലേം നഗരത്തിന്‍െറ-ചിത്രം വരയ്ക്കുക. പിന്നെ, നഗരം പിടിച്ചടക്കാന്‍ ഒരു സൈന്യം എങ്ങനെ അതു വളയുന്നുവോ അതുപോലെ പ്രവര്‍ത്തിക്കുക. അതിനുചുറ്റും ഒരു മണ്‍മതില്‍ കെട്ടുക. നഗരമതില്‍വരേക്കും ഒരു മണല്‍പാത ഉണ്ടാക്കുക. ഇടിച്ചു തകര്‍ക്കാനുള്ള മരത്തടികള്‍ കൊണ്ടുവരികയും നഗരത്തിനു ചുറ്റും സൈനി കത്താവളങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുക. പിന്നെ ഒരു ഇരുന്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും നടുവില്‍ വയ്ക്കുക. അത് നിന്നെ യും നഗരത്തെയും വേര്‍തിരിക്കുന്ന ഒരു ഇരുന്പു മതില്‍ പോലെയായിരിക്കും. നഗരത്തിന്‍െറ വിരോധിയാണ് നീ എന്ന് അങ്ങനെ നീ കാണി ച്ചു കൊടുക്കും. നഗരത്തെ നീ വളയുകയും ആക്രമിക്കുകയും ചെയ്യും. കാരണം ഇത് യിസ്രാ യേലിനുവേണ്ടിയുള്ള ഒരു ദൃഷ്ടാന്തമാണ്. യെ രൂശലേമിനെ ദൈവമായ ഞാന്‍ നശിപ്പിക്കു മെന്ന് ഇതു തെളിയിക്കും.
“പിന്നെ നീ നിന്‍െറ ഇടതുവശം ചരിഞ്ഞു കിടക്കണം. യിസ്രായേല്‍ജനത്തിന്‍െറ പാപ ങ്ങള്‍ നിന്‍െറമേല്‍ സ്വയം ഏല്‍പ്പിക്കുകയാണെ ന്നു കാണിക്കുന്ന പ്രവൃത്തികള്‍ നീ ചെയ്യണം. എത്രദിവസം നീ ഇടതുവശം ചരിഞ്ഞു കിട ക്കുന്നുവോ അത്രയുംദിവസം ആ പാപം നീ പേറും. യിസ്രായേലിന്‍െറ പാപം നീ 390 ദിവസം പേറണം. അങ്ങനെ, ഒരു വര്‍ഷ ത്തിന് ഒരു ദിവസം എന്ന നിരക്കില്‍ നീ അതു പേറണം.
“അതു കഴിഞ്ഞാല്‍ പിന്നെ നാല്പതു ദിവസം നീ നിന്‍െറ വലതുവശം ചരിഞ്ഞുകിടക്കും. ആ നാല്പതു ദിവസങ്ങളില്‍ ഒരു വര്‍ഷത്തിന് ഒരു ദിവസം എന്ന കണക്കില്‍ നീ യെഹൂദ യുടെ പാപമായിരിക്കും പേറുക. യെഹൂദ എത്ര കാലം ശിക്ഷിക്കപ്പെടണമെന്ന് ഞാന്‍ നിന്നോ ടു പറയുന്നു.”
ദൈവം തുടര്‍ന്നു പറഞ്ഞു, “യെരൂശലേ മിനെതിരെയുള്ള ആക്രമണത്തിനു നേര്‍ക്കു നിന്‍െറ മുഖം തിരിക്കുക. നീ യെരൂശലേം നഗര ത്തെ ആക്രമിക്കുന്നതുപോലെ നടിക്കുക. നിന്‍െറ കുപ്പായക്കൈ തെറുത്തുകയറ്റുകയും കൈകള്‍ നഗ്നമാക്കുകയും ചെയ്യുക. നിന്‍െറ കൈ ഇഷ്ടികയ്ക്കുമേല്‍ ഉയര്‍ത്തുക. ഇതെല്ലാം ചെയ്തുകൊണ്ട് എന്‍െറ ദൂതനെപ്പോലെ നഗര ത്തിനെതിരെ പ്രവചിക്കുക. ഞാന്‍ നിന്‍െറ മേല്‍ കയര്‍കെട്ടും. നിന്‍െറ ആക്രമണത്തിന്‍െറ ദിനങ്ങള്‍ തീരുന്നതുവരെ ഒരു വശത്തുനിന്ന് വേറൊരു വശത്തേക്കു തിരിയാന്‍ നിനക്കു കഴി വുണ്ടാകയില്ല.”
ദൈവം ഇതും പറഞ്ഞു, “അപ്പം ഉണ്ടാക്കുന്ന തിനു നീ കുറച്ചു ധാന്യം സന്പാദിക്കണം. ഗോത ന്പും യവവും അമരയും പയറും ചാമയും ചോ വും ഒരു പാത്രത്തില്‍ ഇട്ടു കലര്‍ത്തി അരച്ചു മാവാക്കണം. നീ ഒരു വശം തിരിഞ്ഞു കിടക്കുന്ന 390 ദിവസവും ആ മാവു കൊണ്ടുണ്ടാക്കിയ അപ്പം മാത്രമേ തിന്നാവൂ. 10 ഓരോ ദിവസത്തെ യും അപ്പത്തിന് ഓരോ കോപ്പ മാത്രം മാവ് എടുക്കാനേ നിന്നെ അനുവദിക്കൂ. നേരത്തോടു നേരം ആ അപ്പം ഇടയ്ക്കിടെ നീ തിന്നുകൊ ള്ളണം. 11 ഒരു ദിവസം മൂന്നു കോപ്പ വെള്ളം മാത്രം നിനക്കു കുടിക്കാം. നേരത്തോടു നേരം ഇടയ്ക്കിടെ അതു നിനക്കു കുടിക്കാം. 12 ഉണ ങ്ങിയ മനുഷ്യമലം കൊണ്ടുണ്ടാക്കിയ തീയില്‍ നീ നിന്‍െറ യവം ചുട്ടെടുക്കണം. ജനത്തിന്‍െറ സാന്നിദ്ധ്യത്തില്‍ ആ തീയില്‍ നീ നിന്‍െറ അപ്പമുണ്ടാക്കണം.” 13 പിന്നെ യഹോവ പറ ഞ്ഞു, “പുറംദേശങ്ങളില്‍ യിസ്രായേല്‍കുടും ബം അശുദ്ധമായ അപ്പം തിന്നുമെന്ന് ഇതു കാട്ടിക്കൊടുക്കും. അവരെ യിസ്രായേലില്‍നി ന്നും പുറം ദേശങ്ങളിലേക്കു ഓടിക്കുന്നതും ഞാനായിരിക്കും”
14 അപ്പോള്‍ യെഹെസ്കേല്‍ എന്ന ഞാന്‍ പറഞ്ഞു, “അയ്യോ, എന്‍െറ യജമാനനായ യഹോവേ, ഞാന്‍ ഒരിക്കലും അശുദ്ധമായ ഭക്ഷ ണം കഴിച്ചിട്ടില്ലല്ലോ. രോഗം വന്നു ചത്തമൃഗ ത്തിന്‍െറയോ വന്യമൃഗം കൊന്ന മൃഗത്തിന്‍െറ യോ ഇറച്ചി ഞാന്‍ ഒരിക്കലും തിന്നിട്ടില്ല. ചെറിയ കുഞ്ഞായിരുന്ന കാലംതൊട്ട് ഇന്നു വരെ അശുദ്ധമായ ഇറച്ചി ഞാന്‍ തിന്നിട്ടില്ല. അത്തരം കെട്ട ഇറച്ചി ഒരിക്കലും എന്‍െറ വാ യില്‍ ചെന്നിട്ടില്ല.”
15 അപ്പോള്‍ ദൈവം എന്നോടു പറഞ്ഞു, “ശരി! അപ്പം ചുടാന്‍ ഉണങ്ങിയ മനുഷ്യമല ത്തിനു പകരം ഉണങ്ങിയ പശുവിന്‍ചാണകം ഉപയോഗിക്കാന്‍ ഞാന്‍ നിന്നെ അനുവദി ക്കാം.”
16 പിന്നെ ദൈവം എന്നോടു പറഞ്ഞു, “മനു ഷ്യപുത്രാ, യെരൂശലേമിലെ അപ്പശേഖരം ഞാന്‍ നശിപ്പിക്കുകയാണ്. ജനത്തിന് തിന്നാന്‍ അല്പം അപ്പം മാത്രമേ ഉണ്ടാവുകയുള്ളൂ. തങ്ങ ളുടെ ഭക്ഷ്യവിതരണത്തെക്കുറിച്ച് അവര്‍ അത്യ ന്തം പരവശരാവും. കുടിക്കാന്‍ വെള്ളവും അല്പം മാത്രമേ അവര്‍ക്കുണ്ടാവൂ. ഉള്ള വെള്ളം കുടിക്കുന്പോള്‍ അവര്‍ അതിയായി പേടിക്കും. 17 കാരണം ജനത്തിന് ഭക്ഷണവും വെള്ളവും തികയുകയില്ല. അവര്‍ അന്യോന്യം അങ്ങേയറ്റം പേടിക്കും. തങ്ങളുടെ പാപങ്ങള്‍ കാരണം തങ്ങള്‍ ക്ഷയിക്കുന്നത് അവര്‍ തമ്മില്‍ത്തമ്മില്‍ കാണും.