പുതിയ ദൈവാലയം
40
ഞങ്ങള്‍ പ്രവാസികളായി കൊണ്ടു പോകപ്പെട്ടതിന്‍െറ ഇരുപത്തഞ്ചാംവര്‍ ഷത്തിന്‍െറ ആരംഭമാസത്തിന്‍െറ (ഒക്ടോബര്‍) പത്താംതീയതി യഹോവയുടെ ശക്തി എന്നി ലേക്കു വന്നു. ബാബിലോണുകാര്‍ യെരൂശലേം പിടിച്ചെടുത്തതിനു പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്. അന്ന്, ഒരു ദര്‍ശനത്തില്‍ യഹോവ എന്നെ അവിടേക്കു കൊണ്ടുപോയി.
ഒരു ദര്‍ശനത്തില്‍ ദൈവം എന്നെ യിസ്രാ യേലിലേക്കു കൊണ്ടുപോയി. അവന്‍ എന്നെ ഒരു ഉയര്‍ന്ന പര്‍വതത്തിന്മേല്‍ നിര്‍ത്തി. ആ പര്‍വതത്തില്‍, എനിക്കു മുന്പിലായി തെക്കു വശത്ത് നഗരം പോലെ കാണപ്പെട്ട ഒരു കെട്ടിട മുണ്ടായിരുന്നു. യഹോവ എന്നെ അവിടേക്കു കൊണ്ടുവന്നു. അവിടെ, മിനുസപ്പെടുത്തിയ വെങ്കലംപോലെ തിളങ്ങുന്ന ഒരാളുണ്ടായി രുന്നു. അയാളുടെ കയ്യില്‍ ഒരു തുണി നാടയും അളവുകോലും ഉണ്ടായിരുന്നു. കവാടത്തിനരി കില്‍ നില്‍ക്കുകയായിരുന്നു അയാള്‍. അയാള്‍ എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, നിന്‍െറ കണ്ണുകളും കാതുകളും ഉപയോഗിക്കുക. ഇതി ലെല്ലാം നോക്കുകയും ഞാന്‍ പറയുന്നതു ശ്രദ്ധി ച്ചു കേള്‍ക്കുകയും ചെയ്യുക. ഞാന്‍ നിന്നെ കാണിച്ചു തരുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക. എന്തുകൊണ്ടെന്നാല്‍, ഞാന്‍ നിന്നെ എല്ലാം കാണിച്ചുതരുന്നതിന് നീ ഇങ്ങോട്ടു കൊണ്ടു വരപ്പെട്ടിരിക്കുന്നു. നീ കാണുന്നതെല്ലാം യിസ്രായേല്‍കുടുംബത്തോടു പറയണം.”
ആലയത്തെ ചുറ്റി പുറമതില്‍ ഉണ്ടായിരു ന്നതു ഞാന്‍ കണ്ടു. ആ മനുഷ്യന്‍െറ കയ്യില്‍ സാധനങ്ങള്‍ അളക്കാനുള്ള ഒരളവുകോല്‍ ഉണ്ടായിരുന്നു. അതിന് ആറു മുഴം നീളമുണ്ടാ യിരുന്നു. അതിനാല്‍ അയാള്‍ ആ മതിലിന്‍െറ കനം അളന്നു. ഒരു കോലായിരുന്നു അതിന്‍െറ കനം. അയാള്‍ മതിലിന്‍െറ ഉയരം അളന്നു. ഒരു കോല്‍ ഉയരമുണ്ടായിരുന്നു അതിന്.
പിന്നെ അയാള്‍ കിഴക്കേ കവാടത്തിങ്ക ലേക്കു പോയി. അയാള്‍ പടികള്‍ കയറിച്ചെല്ലു കയും കവാടത്തിന്‍െറ ചവിട്ടുപടി അളക്കു കയും ചെയ്തു. അതിന് ഒരു കോല്‍ വീതിയു ണ്ടായിരുന്നു. അടുത്ത ഉമ്മറപ്പടിക്കും ഒരു കോല്‍ വീതിയായിരുന്നു. പാറാവുകാരുടെ മുറിക ള്‍ക്ക് ഒരുകോല്‍ നീളവും ഒരുകോല്‍ വിതിയുമാ യിരുന്നു. മുറികളുടെ ഭിത്തികള്‍ തമ്മില്‍ അഞ്ചു മുഴം അകലം. ആലയത്തിലേക്കു തിരിഞ്ഞിരുന്ന കവാടത്തിന്‍െറ അവസാനത്തില്‍ പൂമുഖത്തി നരികെയുള്ള ഉമ്മറപ്പടിക്ക് ഒരു കോല്‍ വീതി. പിന്നെ ആ മനുഷ്യന്‍ പൂമുഖം അളന്നു. അതിന് എട്ടുമുഴം നീളമുണ്ടായിരുന്നു. കവാട ത്തിന്‍െറ ഇരുപുറമുള്ള ഭിത്തികളും അയാള്‍ അളന്നു. ഓരോവശത്തെ ഭിത്തിക്കും രണ്ടുമുഴം വീതിയുണ്ടായിരുന്നു. ആലയത്തിലേക്കഭിമുഖ മായി നിന്ന കവാടത്തിന്‍െറ അവസാനത്തി ലായിരുന്നു പൂമുഖം. 10 കവാടത്തിന്‍െറ ഇരു വശത്തും മൂന്നു കൊച്ചുമുറികള്‍ വീതമുണ്ടായി രുന്നു. എല്ലാ മുറികള്‍ക്കും ഒരേ അളവായിരുന്നു. അവയുടെ പാര്‍ശ്വഭിത്തികള്‍ക്കുമെല്ലാം ഒരേ അളവായിരുന്നു. 11 അയാള്‍ കവാടത്തിന്‍െറ പ്രവേശനദ്വാരം അളന്നു. അതിന് പത്തുമുഴം വീതിയും പതിമൂന്നു മുഴം നീളവുമായിരുന്നു. 12 ഓരോ മുറിയുടെയും മുന്പില്‍ താഴ്ന്ന ഒരു ഭിത്തിയുണ്ടായിരുന്നു. ആ ഭിത്തിക്ക് ഒരു മുഴം പൊക്കവും ഒരു മുഴം കനവുമായിരുന്നു. മുറി കള്‍ സമചതുരമായിരുന്നു. ഓരോ ഭിത്തിക്കും. ആറു മുഴമായിരുന്നു നീളം.
13 ഒരു പാറാവുമുറിയുടെ മേല്‍ക്കൂരയുടെ അരികുമുതല്‍ അടുത്ത മുറിവരെയുള്ള പ്രവേശ നകവാടം അയാള്‍ അളന്നു. അത് ഇരുപത്തഞ്ചു മുഴമുണ്ടായിരുന്നു. ഓരോ വാതിലും മറ്റേ വാതി ലിനു നേരെ എതിര്‍ വശത്തായിരുന്നു. 14 മുറ്റ ത്തെ പൂമുഖത്തിന്‍െറ വശങ്ങളിലെ തൂണുകള്‍ അയാള്‍ അളന്നു. അതിന്‍െറ ആകെ അളവ് അറുപതു മുഴമായിരുന്നു. പൂമുഖത്തിന്‍െറ വശ ങ്ങളിലെ തൂണുകള്‍ ചുറ്റിയുണ്ടായിരുന്നു കവാടം. 15 പുറത്തെ പ്രവേശനകവാടത്തി ന്‍െറ ഉള്ളരികു മുതല്‍ പൂമുഖത്തിന്‍െറ മറ്റേ അറ്റം വരെ അന്പതു മുഴമുണ്ടായിരുന്നു. 16 എല്ലാ പാറാ വുമുറികളുടെയും പാര്‍ശ്വഭിത്തികളുടെയും പൂമുഖത്തിന്‍െറയും മുകളില്‍ ചെറിയ ജനാ ലകളുണ്ടായിരുന്നു. ജനാലകളുടെ വീതിയേ റിയ ഭാഗം പ്രവേശനകവാടത്തിനഭിമുഖമായി രുന്നു. പ്രവേശനകവാടത്തിന്‍െറ ഇരുപുറവു മുള്ള ഭിത്തികളില്‍ പനമരങ്ങള്‍ ആലേഖനം ചെയ്തിരുന്നു.
പുറത്തെ മുറ്റം
17 അനന്തരം ആ മനുഷ്യന്‍ എന്നെ പുറത്തെ മുറ്റത്തേക്കു നയിച്ചു. ആ മുറ്റത്തിനു ചുറ്റിലും മുപ്പതു മുറികളും ഒരു നടപ്പാതയും ഞാന്‍ കണ്ടു. ചുവരിനോടു ചേര്‍ന്നും നടപ്പാതയ്ക്ക് അഭിമുഖവുമായിട്ടായിരുന്നു മുറികള്‍. 18 പ്രവേ ശനകവാടങ്ങളുടെ നീളത്തിന്‍െറയത്ര വീതി നടപ്പാതയ്ക്കുണ്ടായിരുന്നു. പ്രവേശനകവാട ത്തിന്‍െറ അകത്തെ അറ്റംവരെ എത്തുന്നതായി രുന്നു നടപ്പാത. 19 താഴത്തെ പ്രവേശന കവാട ത്തിന്‍െറ അകം മുതല്‍ അകത്തെ മുറ്റത്തിന്‍െറ പുറംവരെയുള്ള അകലം ആ മനുഷ്യന്‍ അളന്നു. കിഴക്കുവശത്തും അതേ പോലെതന്നെ വടക്കു വശത്തും അത് നൂറു മുഴമായിരുന്നു.
20 പിന്നെ ആ മനുഷ്യന്‍ പുറത്തെ മുറ്റത്തിനു ചുറ്റുമുള്ള മതിലിലെ വടക്കെ പ്രവേശനകവാട ത്തിന്‍െറ നീളവും വീതിയും അളന്നു. 21 ഈ കവാടത്തിനും അതിന്‍െറ ഓരോ വശത്തുള്ള മൂന്നു മുറികള്‍ക്കും അതിന്‍െറ പൂമുഖത്തിനു മൊക്കെ ആദ്യത്തെ കവാടത്തിന്‍െറ അതേ അളവായിരുന്നു. കവാടത്തിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയുമായി രുന്നു. 22 അതിന്‍െറ ജനാലകള്‍, പൂമുഖം, പന മരങ്ങളുടെ ചിത്രപ്പണികള്‍ എന്നിവയ്ക്കും കിഴ ക്കെ കവാടത്തിന്‍െറ അതേ അളവായിരുന്നു. പുറത്ത്, കവാടംവരെ നയിക്കുന്ന ഏഴു പടവു കളുണ്ടായിരുന്നു. അതിന്‍െറ പൂമുഖം കവാട ത്തിന്‍െറ അകത്തെ അരികിലായിരുന്നു. 23 വട ക്കെ കവാടത്തിന്‍െറ എതിര്‍വശത്തുനിന്ന് മുറ്റ ത്തിനു കുറുകെയും കിഴക്കുവശത്തും ഒരു കവാട മുണ്ടായിരുന്നു. അകത്തെ ഭിത്തിയിലുള്ള കവാടം മുതല്‍ പുറത്തെ ഭിത്തിയിലുള്ള കവാ ടംവരെ ആ മനുഷ്യന്‍ അളന്നു. കവാടം മുതല്‍ കവാടംവരെ നൂറു മുഴമായിരുന്നു.
24 അനന്തരം ആ മനുഷ്യന്‍ എന്നെ തെക്കെ മതിലിലേക്കു കൊണ്ടുപോയി. തെക്കെ ഭിത്തി യില്‍ ഞാനൊരു കവാടം കണ്ടു. അതിന്‍െറ പാര്‍ശ്വഭിത്തികളും പൂമുഖവും അയാള്‍ അളന്നു. അവ മറ്റു കവാടങ്ങളുടെ അതേ അള വായിരുന്നു. 25 ജനാലകള്‍ക്കും പൂമുഖത്തിനും ഉണ്ടായിരുന്ന അളവുകള്‍ മറ്റു കവാടങ്ങളു ടെയും പൂമുഖങ്ങളുടെയും പോലെ തന്നെയാ യിരുന്നു. കവാടത്തിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയുമായിരുന്നു. 26 ഈ കവാടത്തിലേക്ക് ഏഴു പടവുകളുണ്ടായിരുന്നു. അതിന്‍െറ പൂമുഖം കവാടത്തിന്‍െറ അകത്തെ അരികിലായിരുന്നു. കവാടത്തിന്‍െറ ഇരു വശ ങ്ങളിലുമായുള്ള ഭിത്തികളില്‍ പനമരങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുമുണ്ടായി രുന്നു. 27 അകത്തെ മുറ്റത്തിന്‍െറ തെക്കുവശത്ത് ഒരു കവാടമുണ്ടായിരുന്നു. അകത്തെ ഭിത്തി യിലെ കവാടംമുതല്‍ പുറത്തെ ഭിത്തിയിലെ കവാടംവരെ ആ മനുഷ്യന്‍ അളന്നു. കവാടം മുതല്‍ കവാടംവരെ നൂറു മുഴമായിരുന്നു.
അകത്തെ മുറ്റം
28 അനന്തരം ആ മനുഷ്യന്‍ എന്നെ തെക്കെ കവാടത്തിലൂടെ അകത്തെ മുറ്റത്തേക്കു നയി ച്ചു. ഈ കവാടം അയാള്‍ അളന്നു. അകത്തെ മുറ്റത്തേക്കുള്ള മറ്റു കവാടങ്ങളുടെ അതേ അള വായിരുന്നു ഈ കവാടത്തിന്. 29 അതിന്‍െറ മുറി കള്‍, പാര്‍ശ്വഭിത്തികള്‍, പൂമുഖം എന്നിവയും മറ്റു കവാടങ്ങളുടെ അതേ അളവുകളുള്ളവ യായിരുന്നു. കവാടത്തിനും അതിന്‍െറ പൂമുഖ ത്തിനു ചുറ്റിലും ജനാലകളുണ്ടായിരുന്നു. കവാ ടത്തിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയുമായിരുന്നു. 30 പൂമുഖത്തിനു ഇരു പത്തഞ്ചു മുഴം വീതിയും അഞ്ചു മുഴം നീളവു മായിരുന്നു. 31 അതിന്‍െറ പൂമുഖം പുറത്തെ മുറ്റത്തിന് തൊട്ടടുത്തുള്ള കവാടത്തിന്‍െറ അന്ത്യത്തിലായിരുന്നു. കവാടത്തിന്‍െറ ഇരു പുറത്തുമുള്ള ഭിത്തികളില്‍ പനമരങ്ങള്‍ ആലേ ഖനം ചെയ്തിരുന്നു. കവാടത്തിലേക്കു നയി ക്കുന്ന എട്ടുപടികളും അവിടെയുണ്ടായിരുന്നു.
32 അനന്തരം ആ മനുഷ്യന്‍ എന്നെ കിഴക്കു വശത്തുള്ള ഉള്‍ത്തളത്തിലേക്കു നയിച്ചു. അയാള്‍ കവാടം അളന്നു. അതിന് മറ്റു കവാട ങ്ങളുടെ അതേ അളവുകളായിരുന്നു. 33 അതി ന്‍െറ മുറികള്‍, പാര്‍ശ്വഭിത്തികള്‍, പൂമുഖം എന്നിവയ്ക്കും മറ്റു കവാടങ്ങളുടെ അതേ അള വുകളായിരുന്നു. കവാടത്തിനും അതിന്‍െറ പൂമുഖത്തിനും ചുറ്റുമായി ജനാലകള്‍ ഉണ്ടാ യിരുന്നു. കവാടത്തിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയുമുണ്ടായിരുന്നു. 34 അതിന്‍െറ പൂമുഖമാകട്ടെ, പുറത്തളത്തിനു തൊട്ടടുത്തുള്ള കവാടത്തിന്‍െറ ഒടുവിലുമായി രുന്നു. കവാടത്തിന്‍െറ ഇരുവശത്തുമുള്ള ഭിത്തി കളില്‍ പനമരങ്ങള്‍ ആലേഖനം ചെയ്തിട്ടു മുണ്ടായിരുന്നു. കവാടത്തിലേക്കു നയിക്കുന്ന എട്ടു പടവുകളും അവിടെയുണ്ടായിരുന്നു.
35 അനന്തരം ആ മനുഷ്യന്‍ എന്നെ വടക്കെ കവാടത്തിലേക്കു നയിച്ചു. അയാള്‍ അത് അള ന്നു. അതിനും മറ്റു കവാടങ്ങളുടെ അതേ അളവു കളായിരുന്നു. 36 അതിന്‍െറ മുറികള്‍, പാര്‍ശ്വഭി ത്തികള്‍, പൂമുഖം എന്നിവയ്ക്കും മറ്റു കവാട ങ്ങളുടെ അതേ അളവുകളായിരുന്നു. കവാട ത്തിനും അതിന്‍െറ പൂമുഖത്തിനു ചുറ്റിലും ജനാലകളുണ്ടായിരുന്നു. കവാടത്തിന് അന്‍ പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതി യും ഉണ്ടായിരുന്നു. 37 അതിന്‍െറ പൂമുഖം പുറ ത്തളത്തിന്‍െറ തൊട്ടടുത്തുള്ള കവാടത്തിന്‍െറ അവസാനത്തിലായിരുന്നു. കവാടത്തിന്‍െറ ഇരു പുറവുമുള്ള ഭിത്തികളില്‍ പനമരങ്ങള്‍ ആലേഖനം ചെയ്തിരുന്നു. കവാടത്തിലേക്കു നയിക്കുന്ന എട്ടു പടികളും അവിടെയുണ്ടായി രുന്നു.
ബലികള്‍ തയ്യാറാക്കാനുള്ള മുറികള്‍
38 ഈ കവാടത്തിന്‍െറ പൂമുഖത്തേക്കു തുറ ക്കുന്ന വാതിലുള്ള ഒരു മുറിയുണ്ടായിരുന്നു. പുരോഹിതന്മാര്‍ ഹോമയാഗത്തിനുള്ള മൃഗ ങ്ങളെ കഴുകുന്ന സ്ഥലമായിരുന്നു അത്. 39 ഈ പൂമുഖത്തിന്‍െറ വാതിലിനിരുപുറവുമായി രണ്ടു മേശകളുണ്ടായിരുന്നു. ഹോമയാഗങ്ങള്‍, പാപബലികള്‍, അപരാധബലികള്‍ എന്നിവ യ്ക്കായുള്ള മൃഗങ്ങള്‍ വധിക്കപ്പെട്ടിരുന്നത് ഈ മേശകളിന്മേല്‍ വച്ചായിരുന്നു. 40 ഈ പൂമുഖ ത്തിന്‍െറ പുറംഭിത്തിയിലെ വാതിലിന്‍െറ ഇരു പുറവുമായി രണ്ടു മേശകള്‍ കൂടിയുണ്ടായി രുന്നു. 41 അങ്ങനെ അകംഭിത്തിയിന്മേല്‍ നാലു മേശകളും പുറംഭിത്തിയിന്മേല്‍ നാലുമേശകളു മടക്കം എട്ടു മേശകളുണ്ടായിരുന്നു. ബലിക്കായു ള്ള മൃഗങ്ങളെ കൊല്ലാന്‍ ഈ മേശകളാണ് പുരോഹിതന്മാര്‍ ഉപയോഗിച്ചത്. 42 ഹോമയാ ഗങ്ങള്‍ക്കായി ചെത്തുകല്ലുകൊണ്ടുണ്ടാക്കിയ നാലുമേശകളും ഉണ്ടായിരുന്നു. ഈ മേശകള്‍ക്ക് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമുണ്ടായിരുന്നു. ഈ മേശക ളില്‍, പുരോഹിതന്മാര്‍ ഹോമയാഗങ്ങള്‍ക്കും മറ്റുബലികള്‍ക്കുമായി മൃഗങ്ങളെ കൊല്ലാനുപ യോഗിക്കുന്ന തങ്ങളുടെ ഉപകരണങ്ങള്‍ വച്ചു. 43 അവിടെ ഭിത്തികളില്‍ മൂന്നിഞ്ചു വീതം നീള മുള്ള കൊളുത്തുകളുണ്ടായിരുന്നു. വഴിപാടുക ളുടെ മാംസം ഈ മേശകളിലാണു വച്ചിരുന്നത്.
പുരോഹിതന്മാരുടെ മുറികള്‍
44 നടുമുറ്റത്ത് ഗായകര്‍ക്കായി രണ്ടു മുറിക ളുണ്ടായിരുന്നു. ഒന്നു തെക്കോട്ടഭിമുഖീകരിച്ച് വടക്കെ കവാടത്തിനോടു ചേര്‍ന്നായിരുന്നു. മറ്റേത് വടക്കോട്ടഭിമുഖീകരിച്ച് തെക്കെ കവാട ത്തിനോടു ചേര്‍ന്നുമായിരുന്നു. 45 ആ മനുഷ്യന്‍ എന്നോടു പറഞ്ഞു, “ആലയത്തില്‍ ശുശ്രൂഷ നടത്തുന്ന പുരോഹിതന്മാര്‍ക്കുള്ളതാണ് തെ ക്കോട്ടു തിരിഞ്ഞിരിക്കുന്ന മുറി. 46 എന്നാല്‍ വട ക്കോട്ടുള്ള മുറി യാഗപീഠത്തില്‍ ശുശ്രൂഷ നട ത്തുന്ന പുരോഹിതര്‍ക്കുള്ളതാണ്. ലേവിയുടെ ഗോത്രക്കാരാണ് പുരോഹിതന്മാര്‍. എന്നാല്‍ ഈ രണ്ടാമത്തെ സംഘം പുരോഹിതന്മാര്‍ സദോക്കിന്‍െറ പിന്‍ഗാമികളാകുന്നു. യഹോ വയെ ശുശ്രൂഷിക്കാനുള്ള ബലികളുമായി യാഗ പീഠത്തിലേക്കു പോകാന്‍ അനുവാദമുള്ളത് അവര്‍ക്കു മാത്രമാകുന്നു.” 47 ആ മനുഷ്യന്‍ അക ത്തളം അളന്നു. തളം ഒരു ശരിയായ സമചതുര മായിരുന്നു. അതിന് നൂറു മുഴം നീളവും നൂറു മുഴം വീതിയുമായിരുന്നു. ആലയത്തിന്‍െറ മുന്പിലായിരുന്നു യാഗപീഠം.
ആലയത്തിന്‍െറ പൂമുഖം
48 അനന്തരം ആ മനുഷ്യന്‍ എന്നെ ആലയ ത്തിന്‍െറ പൂമുഖത്തിലേക്കു നയിക്കുകയും പൂമുഖത്തിന്‍െറ ഇരുപുറത്തുമുള്ള ഭിത്തികള്‍ അളക്കുകയും ചെയ്തു. ഓരോ പാര്‍ശ്വഭി ത്തിക്കും അഞ്ചു മുഴം കനവും മൂന്നു മുഴം വീതിയുമുണ്ടായിരുന്നു. അവയ്ക്കിടയിലുള്ള ഇട പതിനാലു മുഴമായിരുന്നു. 49 പൂമുഖത്തിന് ഇരുപതു മുഴം നീളവും പന്ത്രണ്ടു മുഴം വീതി യുമായിരുന്നു. പടവുകള്‍ പൂമുഖംവരെ ഉണ്ടാ യിരുന്നു. പൂമുഖത്തിന്‍െറ ഇരുപുറവുമുള്ള ഭിത്തികള്‍ക്ക് ഓരോന്നിനു ഓരോ തൂണു വീത വും ഉണ്ടായിരുന്നു.