ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലം
41
അനന്തരം ആ മനുഷ്യന്‍ എന്നെ വിശുദ്ധ സ്ഥലത്തേക്കു കൊണ്ടുപോയി. അയാള്‍ ആ മുറിയുടെ ഇരുവശത്തെ ഭിത്തികളും അള ന്നു. ആ ഭിത്തികള്‍ക്ക് ഓരോവശത്തും ആറു മുഴം വീതമായിരുന്നു കനം. വാതിലിന് പത്തു മുഴം വീതിയുണ്ടായിരുന്നു. പ്രവേശനദ്വാര ത്തിന്‍െറ പാര്‍ശ്വങ്ങള്‍ക്ക് അഞ്ചു മുഴമായി രുന്നു. ആ മനുഷ്യന്‍ ആ മുറി അളന്നു. അതിന് നാല്പതു മുഴം നീളവും ഇരുപതു മുഴം വീതി യുമുണ്ടായിരുന്നു.
ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലം
പിന്നെ ആ മനുഷ്യന്‍ അവസാനത്തെ മുറിയിലേക്കു പോയി. പ്രവേശനകവാടത്തി ന്‍െറ ഇരുവശത്തെയും ഭിത്തികള്‍ അയാള്‍ അളന്നു. ഓരോ പാര്‍ശ്വഭിത്തിക്കും രണ്ടു മുഴം കനവും ഏഴു മുഴം വീതിയുമായിരുന്നു. പ്രവേ ശനകവാടത്തിന് ആറുമുഴം വീതിയുണ്ടായി രുന്നു. അനന്തരം അയാള്‍ മുറിയുടെ നീളം അളന്നു. അതിന് ഇരുപതു മുഴം നീളവും ഇരു പതു മുഴം വീതിയുമായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു, “ഇതാണ് അതിവിശുദ്ധ സ്ഥലം.”
ആലയത്തിനു ചുറ്റിലുമുള്ള മറ്റുമുറികള്‍
അനന്തരം അയാള്‍ ആലയത്തിന്‍െറ ഭിത്തി കള്‍ അളന്നു. അതിന് ആറുമുഴം കനമുണ്ടായി രുന്നു. ആലയത്തിനു ചുറ്റിലും പാര്‍ശ്വമുറി കളുണ്ടായിരുന്നു. അവയ്ക്കു നാലു മുഴമായിരു ന്നു വീതി. ഒന്നിനുമേല്‍ ഒന്നായി മൂന്നുനിലക ളിലായായിരുന്നു പാര്‍ശ്വമുറികള്‍. ഓരോ നില യിലും മുപ്പതു മുറികള്‍ വീതമുണ്ടായിരുന്നു. ആലയത്തിന്‍െറ ഭിത്തികള്‍ താങ്ങുകള്‍ കൊണ്ടാണു നിര്‍ത്തിയിരുന്നത്. ആ പാര്‍ശ്വ മുറികള്‍ ഈ താങ്ങുകളില്‍ താങ്ങിയിരുന്നു. പക്ഷേ അവ ആലയഭിത്തികളില്‍ സ്പര്‍ശിച്ചി രുന്നില്ല. ആലയത്തിനുചുറ്റുമുള്ള പാര്‍ശ്വമു റികളുടെ ഓരോനിലയും താഴത്തെ നിലയെ ക്കാള്‍ വീതിയേറിയതായിരുന്നു. ആലയത്തിനു ചുറ്റിലുമുള്ള മുറികളുടെ ഭിത്തികള്‍ മുകളി ലേക്കു പോകുന്തോറും വീതി കുറഞ്ഞുവന്നു. അതിനാല്‍ മുകളിലത്തെ നിലകളിലെ മുറി കള്‍ കൂടുതല്‍ വീതിയുള്ളവയാകുന്നു. ഏറ്റവും താഴത്തെ നിലയില്‍നിന്നും മദ്ധ്യനിലയിലൂടെ മുകളിലത്തെ നിലവരെ ഒരു കോണിപ്പടിയു ണ്ടായിരുന്നു.
ആലയത്തിനു ചുറ്റും ഒരു ഉയര്‍ന്ന തറയും ഞാന്‍ കണ്ടു. അത് പാര്‍ശ്വമുറികളുടെ അടിത്ത റയായിരുന്നു. അതിന് ആറുമുഴമായിരുന്നു ഉയരം. പാര്‍ശ്വമുറികളുടെ പുറംഭിത്തിക്ക് അഞ്ചുമുഴമായിരുന്നു കനം. ആലയത്തിന്‍െറ യും 10 പുരോഹിതരുടെ മുറികളുടെയും പാര്‍ശ്വ ഭിത്തികള്‍ക്കിടയില്‍ ഒരു തുറന്ന പ്രദേശമുണ്ടാ യിരുന്നു. അതിന് ഇരുപതു മുഴം വീതി. ആലയ ത്തിനു ചുറ്റിലുമായിട്ടായിരുന്നു അത്. 11 പാര്‍ ശ്വമുറികളുടെ വാതിലുകള്‍ ഉയര്‍ന്ന തറയി ലേക്കു തുറന്നിരുന്നു. വടക്കുവശത്തും തെക്കു വശത്തും ഓരോ പ്രവേശനകവാടമുണ്ടായി രുന്നു. ഉയര്‍ന്ന തറയ്ക്കു ചുറ്റുപാടും അഞ്ചുമുഴ മായിരുന്നു വീതി. 12 ആലയത്തിന്‍െറ പടി ഞ്ഞാറ് ഈ നിരോധിതമേഖലയില്‍ ഒരു മന്ദിര മുണ്ടായിരുന്നു. മന്ദിരത്തിന് എഴുപതു മുഴം വീതിയും തൊണ്ണൂറു മുഴം നീളവുമുണ്ടായി രുന്നു. മന്ദിരത്തിന്‍െറ ഭിത്തിക്കു ചുറ്റു പാടും അഞ്ചുമുഴം കനമുണ്ടായിരുന്നു. 13 അനന്തരം ആ മനുഷ്യന്‍ ആലയം അളന്നു. ആലയത്തിന് നൂറു മുഴം നീളം. മന്ദിരവും അതിന്‍െറ മതിലുകളും അടക്കം നിരോധിതമേഖലയാകെയും നൂറു മുഴമായിരുന്നു. 14 ആലയത്തിനു മുന്പില്‍ കിഴക്കു വശത്തെ നിരോധിതമേഖലയ്ക്കു നൂറു മുഴമാ യിരുന്നു നീളം.
15 ആലയത്തിനു പിന്നിലുള്ള നിരോധിതമേ ഖലയിലെ മന്ദിരത്തിന്‍െറ നീളം ആ മനുഷ്യന്‍ അളന്നു. ഒരു ഭിത്തിമുതല്‍ മറ്റേ ഭിത്തിവരെ നൂറു മുഴമായിരുന്നു അളവ്. അതിവിശുദ്ധസ്ഥ ലത്തിനും വിശുദ്ധസ്ഥലത്തിനും അകത്തളത്തി നഭിമുഖമായിരുന്ന പൂമുഖത്തിനും 16 എല്ലാ ഭിത്തിയിലും തടിപ്പലകകള്‍ തറച്ചിരുന്നു. അതിനു ചുറ്റിലുമുള്ള സകലജനലുകള്‍ക്കും കതകുകള്‍ക്കും തടികൊണ്ടുള്ള അഴി ഉണ്ടായി രുന്നു. പ്രവേശനകവാടത്തിനു മീതെയുള്ള 17 ഭിത്തിയുടെ ഭാഗത്തും തറമുതല്‍ ജനലുകള്‍ വരെ ആലയത്തിനുചുറ്റും പലകകള്‍ തറച്ചി രുന്നു.
ആലയത്തിന്‍െറ അകത്തെ മുറിയിലും പുറ ത്തെ മുറിയിലും ഉള്ള എല്ലാ ഭിത്തികളിലും 18 കെരൂബുമാലാഖമാരുടെയും പനമരങ്ങളുടെ യും ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. എല്ലാ കെരൂബുമാലാഖമാര്‍ക്കും രണ്ടു മുഖങ്ങള്‍ ഉണ്ടായിരുന്നു. 19 ഒരു മുഖം ഒരുവശത്തെ പന മരത്തിലേക്കു നോക്കുന്ന ഒരു മനുഷ്യന്‍േറതാ യിരുന്നു. മറ്റേത് മറുവശത്തെ പനമരത്തിലേക്കു നോക്കുന്ന ഒരു സിംഹത്തിന്‍െറ മുഖവും. അവ ആലയത്തിനു ചുറ്റും ആലേഖനം ചെയ്യപ്പെ ട്ടിരുന്നു. 20 തറമുതല്‍ വാതിലിനു മുകളിലുള്ള നിലവരെ വിശുദ്ധസ്ഥലത്തിന്‍െറ എല്ലാ ഭിത്തികളിലും കെരൂബുമാലാഖമാരെയും പന മരങ്ങളെയും ആലേഖനം ചെയ്തിരുന്നു.
21 വിശുദ്ധസ്ഥലത്തിന്‍െറ ഇരുപുറവുമുള്ള ഭിത്തികള്‍ സമചതുരമായിരുന്നു. അതിവിശുദ്ധ സ്ഥലത്തിനു മുന്പിലായി തടികൊണ്ടുണ്ടാ ക്കിയ 22 യാഗപീഠം പോലെ തോന്നിക്കുന്ന എന്തോ ഉണ്ടായിരുന്നു. അതിന്‍െറ ഉയരം മൂന്നു മുഴം. നീളം രണ്ടുമുഴം. മൂലകളും ചുവടും വശ ങ്ങളും തടികൊണ്ടുണ്ടാക്കപ്പെട്ടതുമാണ്. ആ മനുഷ്യന്‍ എന്നോടു പറഞ്ഞു, “ഇതാകുന്നു യഹോവയുടെ സന്നിധിയിലുള്ള മേശ.”
23 വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധ സ്ഥല ത്തിനും ഓരോ ഇരട്ടക്കതകുണ്ടായിരുന്നു. 24 ഓരോ കതകും രണ്ടു ചെറുകതകുകള്‍കൊ ണ്ടുണ്ടാക്കിയവയാണ്. ഓരോ കതകും യഥാര്‍ ത്ഥത്തില്‍ ചലിക്കുന്ന ഓരോ കതകുകളായി രുന്നു. 25 വിശുദ്ധസ്ഥലത്തിന്‍െറ കതകുകളില്‍ കെരൂബുമാലാഖമാരെയും പനമരങ്ങളെയും ആലേഖനം ചെയ്തിരുന്നു. ഭിത്തികളില്‍ ആലേ ഖനം ചെയ്യപ്പെട്ടിരുന്നവയെപ്പോലെതന്നെ ആയിരുന്നു അവയും. പുറത്തെ പൂമുഖത്തി ന്‍െറ മുന്‍വശത്ത് തടികൊണ്ടുള്ള ഉമ്മറപ്പടിയു ണ്ടായിരുന്നു. 26 അവയ്ക്കു ചുറ്റും ചട്ടങ്ങളുള്ള ജനാലകളുണ്ടായിരുന്നു. പൂമുഖത്തിന്‍െറ ഇരു പുറത്തുമുള്ള ഭിത്തികളിലും പൂമുഖത്തിന്‍െറ മേല്‍ക്കൂരയിലും ആലയത്തിനു ചുറ്റുമുള്ള മുറി കളിലും പനമരങ്ങളും ഉണ്ടായിരുന്നു.