പുരോഹിതന്മാരുടെ മുറി
42
അനന്തരം ആ മനുഷ്യന്‍ എന്നെ വടക്കെ കവാടത്തിലൂടെ പുറത്തളത്തിലേക്കു നയിച്ചു. നിരോധിതപ്രദേശത്തിനു വടക്കാ യിരുന്ന, നിരവധി മുറികളുള്ള ഒരു കെട്ടിടവും വടക്കുവശത്തെ കെട്ടിടവുമിരിക്കുന്ന ഭാഗത്തേ ക്കാണ് ആ മനുഷ്യന്‍ എന്നെ കൊണ്ടുപോയത്. ഈ മന്ദിരത്തിന് നൂറു മുഴം നീളവും അന്‍പതു മുഴം വീതിയുമായിരുന്നു. വടക്കുവശത്തെ മുറ്റ ത്തുകൂടിയാണ് ആളുകള്‍ അതിലേക്കു പ്രവേ ശിച്ചത്. കെട്ടിടത്തിന് മൂന്നു നിലകളും മട്ടുപ്പാ വുകളും ഉണ്ടായിരുന്നു. ഇരുപതു മുഴമുള്ള നടു മുറ്റം, കെട്ടിടത്തിനും ആലയത്തിനും ഇടയിലാ യിരുന്നു. മറുവശത്ത് മുറികള്‍ നടപ്പാതയ്ക്ക ഭിമുഖമായിരുന്നു. പ്രവേശനദ്വാരം വടക്കുവശ ത്തായിരുന്നുവെങ്കിലും പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു പാത മന്ദിരത്തി ന്‍െറ തെക്കുവശത്തുകൂടി പോകുന്നുണ്ടായി രുന്നു. 5-6 ഈ മന്ദിരത്തിന് മൂന്നു നിലകളുടെ ഉയരമുള്ളതിനാലും പുറത്തളത്തിലേതുപോ ലെ തൂണുകള്‍ ഇല്ലാത്തതിനാലും നടുവില ത്തേതും താഴത്തേതും നിലകളിലെ മുറികളെ ക്കാള്‍ വളരെ പിന്നിലായിരുന്നു മുകളിലത്തെ മുറികള്‍. മുകളിലത്തെ നില നടുവിലത്തേ തിനെക്കാളും നടുവിലത്തെ നില താഴത്തേതി നെക്കാളും ഇടുങ്ങിയതായിരുന്നു. കാരണം- മട്ടു പ്പാവ് ഈ സ്ഥലം കൈയടക്കി. മുറികള്‍ക്കു സമാന്തരമായി പുറത്തളത്തിലൂടെ വെളിയില്‍ ഒരു ഭിത്തിയുണ്ടായിരുന്നു. അത് മുറികള്‍ക്കു മുന്നില്‍ അന്‍പതു മുഴം നീളത്തില്‍ ആയിരു ന്നു. പുറമുറ്റത്തെ മുറിനിരയ്ക്ക് അന്‍പതു മുഴ മായിരുന്നു നീളം. എങ്കിലും ആലയത്തിന്‍െറ വശത്ത് കെട്ടിടത്തിന്‍െറ ആകെ നീളം നൂറു മുഴമായിരുന്നു. കിഴക്കുവശത്തുള്ള ഈ മുറിക ളുടെ അടിയിലായി പുറമുറ്റത്തുനിന്നും പ്രവേ ശിക്കത്തക്കവിധം പ്രവേശനദ്വാരം ഉണ്ടായിരു ന്നു. 10 മുറ്റത്തിന്‍െറ വശത്ത് ഭിത്തി തുടങ്ങുന്നി ടത്തായിരുന്നു പ്രവേശനദ്വാരം.
നിരോധിതമേഖലയ്ക്കും മറ്റേ മന്ദിരത്തിനും അടുത്തായി തെക്കുവശത്ത് മുറികളുണ്ടായി രുന്നു. ആ മുറികളുടെ മുന്പിലായി 11 ഒരു പാത യുണ്ടായിരുന്നു. അവ വടക്കുവശത്തെ മുറിക ളെപ്പോലെയായിരുന്നു. അവയ്ക്കു അതേ നീള വും വീതിയും അതേ വാതിലുകളുമാണ് ഉണ്ടാ യിരുന്നത്. 12 താഴത്തെ മുറികളിലേക്കുള്ള പ്രവേ ശന ദ്വാരം, ഭിത്തിയുടെ വശത്തുള്ള വഴിയുടെ തുറന്ന അറ്റത്തുനിന്നും ആളുകള്‍ക്കു പ്രവേശി ക്കത്തക്കവിധം മന്ദിരത്തിന്‍െറ കിഴക്കെ അറ്റ ത്തായിരുന്നു.
13 ആ മനുഷ്യന്‍ എന്നോടു പറഞ്ഞു, “നിരോ ധിതമേഖലയ്ക്കെതിരെയുള്ള വടക്കെ മുറികളും തെക്കെ മുറികളും വിശുദ്ധമാകുന്നു. യഹോവ യ്ക്കു ബലിയര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ക്കു ള്ളതാണ് ഈ മുറികള്‍. അവിടെയാണ് പുരോ ഹിതന്മാര്‍ അതി വിശുദ്ധബലിവസ്തുക്കള്‍ ഭക്ഷിക്കുക. ഇവിടെത്തന്നെയാണ് അതിവിശു ദ്ധബലി വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലവും. എന്തെന്നാല്‍ ഈ സ്ഥലം വിശുദ്ധമാകുന്നു. ധാന്യബലി, പാപബലി, അപരാധബലി എന്നിവയാണ് അതിവിശുദ്ധബലികള്‍. 14 വി ശുദ്ധമേഖലയില്‍ പ്രവേശിക്കുന്ന പുരോഹിത ന്മാര്‍ പുറമുറ്റത്തേക്കു പോകുന്നിനുമുന്പ് തങ്ങ ളുടെ ശുശ്രൂഷാവസ്ത്രങ്ങള്‍ ആ വിശുദ്ധസ്ഥല ത്തുവച്ചിട്ടു പോകണം. എന്തെന്നാല്‍, ഈ വസ്ത്രങ്ങള്‍ വിശുദ്ധമാകുന്നു. ഒരു പുരോഹി തന് മറ്റാളുകള്‍ നില്‍ക്കുന്ന ആലയത്തിന്‍െറ ഭാഗത്തേക്കു പോകണമെങ്കില്‍ അയാള്‍ ആ മുറികളിലേക്കു പോവുകയും മറ്റുവസ്ത്രങ്ങള്‍ ധരിക്കുകയും വേണം.”
പുറമുറ്റം
15 ആലയത്തിന്‍െറ അകത്തെ ഭാഗം അളക്കു ന്നത് ആ മനുഷ്യന്‍ തീര്‍ത്തു. പിന്നെ അയാള്‍ എന്നെ കിഴക്കെ കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുവരികയും ആ പ്രദേശത്തിനു ചുറ്റിലും അളക്കുകയും ചെയ്തു. 16 മുഴക്കോലുപയോ ഗിച്ച് അയാള്‍ കിഴക്കുവശം അളന്നു. അഞ്ഞൂറു മുഴമായിരുന്നു അതിന്‍െറ നീളം. 17 വടക്കുവശം അയാള്‍ അളന്നു. അഞ്ഞൂറു മുഴമായിരുന്നു അതിന്‍െറ നീളം. 18 തെക്കുവശം അയാള്‍ അള ന്നു. അഞ്ഞൂറു മുഴമായിരുന്നു നീളം. 19 അയാള്‍ പടിഞ്ഞാറുവശം ചുറ്റിപോവുകയും അത് അള ക്കുകയും ചെയ്തു. അത് അഞ്ഞൂറു മുഴമുണ്ടാ യിരുന്നു. 20 ആലയത്തിനു ചുറ്റുമുള്ള നാലു ഭിത്തികളും അയാള്‍ അളന്നു. ഭിത്തിക്ക് അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതി യുമായിരുന്നു. വിശുദ്ധപ്രദേശത്തെ വിശുദ്ധ മല്ലാത്ത പ്രദേശത്തുനിന്നും ഇതു വേര്‍തിരിച്ചു.