യഹോവ തന്‍െറ ജനത്തി നിടയില്‍ വസിക്കും
43
1 ആ മനുഷ്യന്‍ എന്നെ കിഴക്കെ കവാട ത്തിലേക്കു നയിച്ചു.
2 അവിടെ യിസ്രാ യേലിന്‍െറ ദൈവത്തിന്‍െറ തേജസ്സ് കിഴക്കു നിന്നും വന്നു. ദൈവത്തിന്‍െറ ശബ്ദം കടലി രന്പുംപോലെയായിരുന്നു. ദൈവത്തിന്‍െറ തേജസ്സില്‍നിന്നുള്ള പ്രകാശംകൊണ്ട് അവിടം പ്രകാശപൂരിതമായിരുന്നു.
3 അവന്‍ നഗരം നശിപ്പിക്കാന്‍ വന്നപ്പോഴും കെബാര്‍ നദീതീര ത്തുവച്ചും എനിക്കുണ്ടായ ദര്‍ശനങ്ങള്‍പോലെ യുള്ള ദര്‍ശനങ്ങളാണു ഞാന്‍ കണ്ടത്. ഞാന്‍ നിലത്തു മുട്ടുകുത്തി മുഖം നിലത്തമര്‍ത്തി ആരാധിച്ചു.
4 കിഴക്കെ കവാടത്തിലൂടെയാണ് യഹോവയുടെ തേജസ്സ് ദൈവാലയത്തിലേക്കു വന്നത്.
5 അനന്തരം ആത്മാവ് എന്നെ എടുത്ത് അക ത്തളത്തിലേക്കു കൊണ്ടുവന്നു. ദൈവാലയം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞി രുന്നു.
6 ആലയത്തിനുള്ളില്‍നിന്നും ആരോ സംസാരിക്കുന്നതു ഞാന്‍ കേട്ടു. ആ മനുഷ്യന്‍ അപ്പോഴും എനിക്കുസമീപം നില്‍ക്കുന്നുണ്ടാ യിരുന്നു.
7 ആലയത്തില്‍ നിന്നുള്ളശബ്ദം എന്നോടു പറഞ്ഞു, “മനുഷ്യപുത്രാ, എന്‍െറ സിംഹാസനവും പാദപീഠവുമുള്ള സ്ഥലമാ ണിത്. ഈ സ്ഥലത്ത് യിസ്രായേല്‍ജനതയുടെ യിടയില്‍ ഞാന്‍ എന്നെന്നേക്കുമായി വസി ക്കും. യിസ്രായേല്‍കുടുംബം ഇനിയൊരിക്കലും എന്‍െറ വിശുദ്ധനാമത്തെ കളങ്കപ്പെടുത്തുക യില്ല. രാജാക്കന്മാരും അവരുടെ പ്രജകളും ലൈം ഗികപാപങ്ങള്‍മൂലമോ തങ്ങളുടെ രാജാക്ക ന്മാരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്കരിച്ചോ എന്‍െറ നാമത്തെ അപമാനിക്കുകയില്ല.
8 തങ്ങ ളുടെ ഉമ്മറപ്പടി എന്‍െറ ഉമ്മറപ്പടിയോടു ചേര്‍ ത്തും തങ്ങളുടെ കട്ടിളക്കാലുകള്‍ എന്‍െറ കട്ടി ളക്കാലിനോടു ചേര്‍ത്തും അവരിനി എന്‍െറ നാമത്തിനു നാണക്കേടുണ്ടാക്കുകയില്ല. മുന്പ് അവരെ എന്നില്‍നിന്നും വേര്‍തിരിച്ചത് ഒരു ഭിത്തി മാത്രം. അങ്ങനെ അവര്‍ ഓരോ പാപം ചെയ്യുന്പോഴും ആ കൊടുംകൃത്യങ്ങള്‍ ചെയ്യു ന്പോഴും എന്‍െറ നാമത്തിന് അപമാനം വരു ത്തി. അതിനാലാണ് ഞാന്‍ കോപിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്തത്.
9 ഇനി അവര്‍ തങ്ങളുടെ ലൈംഗികപാപങ്ങളെയും രാജാക്കന്മാരുടെ മൃതദേഹങ്ങളെയും എന്നില്‍ നിന്നകലേക്കു കൊണ്ടുപോകട്ടെ. അപ്പോള്‍ ഞാന്‍ എന്നെന്നേക്കും അവര്‍ക്കിടയില്‍ വസിക്കും.
10 “മനുഷ്യപുത്രാ, ഇനി യിസ്രായേല്‍കുടും ബത്തോട് ആലയത്തെപ്പറ്റി പറയുക. അപ്പോള്‍ ആലയത്തെപ്പറ്റിയുള്ള പദ്ധതിയെ പ്പറ്റി പഠിക്കുന്പോള്‍ അവര്‍ തങ്ങളുടെ പാപ ങ്ങളെച്ചൊല്ലി ലജ്ജിതരാകും.
11 തങ്ങള്‍ ചെയ്തിരിക്കുന്ന സകലതിന്മകളെച്ചൊല്ലിയും അവര്‍ ലജ്ജിതരാകും. ആലയത്തിന്‍െറ രൂപ രേഖ അവര്‍ അറിയട്ടെ. അതെങ്ങനെ നിര്‍മ്മി ക്കപ്പെടണമെന്ന് അവര്‍ അറിയട്ടെ. പ്രവേശന ദ്വാരങ്ങളും പുറത്തേക്കുള്ള വഴികളും എവിടെ യെന്നും അതിന്‍െറ സകല സ്വരൂപവും അവര്‍ അറിയട്ടെ. ദൈവാലയത്തിന്‍െറ എല്ലാ ചട്ടങ്ങ ളെയും നിയമങ്ങളെയുംപറ്റി അവരെ പഠിപ്പി ക്കുക. ദൈവാലയത്തിന്‍െറ നിയമങ്ങളും ചട്ട ങ്ങളും അവര്‍ അനുസരിക്കുന്നതിനായി ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം എഴുതിവയ്ക്കു ക.
12 ഇതാണ് ആലയത്തിന്‍െറ നിയമം. ഈ അതിരുകള്‍ക്കുള്ളിലുള്ള പര്‍വതത്തിന്‍െറ മുക ളിലെ മുഴുവന്‍ പ്രദേശവും അതിവിശുദ്ധമാ കുന്നു. ഇതാണ് ആലയത്തിന്‍െറ നിയമം.
യാഗപീഠം
13 “നീളമുള്ള അളവുകോലുപയോഗിച്ചുള്ള യാഗപീഠത്തിന്‍െറ അളവുകളാണിത്. യാഗപീ ഠത്തിന്‍െറ തറയ്ക്കു ചുറ്റും ഒരു കുഴിയുണ്ടായി രുന്നു. അതിന് ഒരു മുഴം ആഴവും ഓരോ വശ ത്തും ഓരോ മുഴം വീതിയും. ഒരു ചാണ്‍ പൊക്ക ത്തില്‍ അതിനുചുറ്റും ഒരു അരികുമുണ്ടായി രുന്നു. യാഗപീഠത്തിന്‍െറ ഉയരം ഇപ്രകാരമാ യിരുന്നു,
14 തറമുതല്‍ താഴത്തെ അരികുവരെ അടിത്തറയുടെ അളവ് രണ്ടു മുഴം. അതിന് ഒരു മുഴം വീതി. ചെറിയ തട്ടുമുതല്‍ വലിയ തട്ടുവരെ നാലുമുഴം. രണ്ടുമുഴമായിരുന്നു അതി ന്‍െറ വീതി.
15 യാഗപീഠത്തിലെ അടുപ്പിന് നാലു മുഴമായിരുന്നു ഉയരം. നാലു മൂലകള്‍ ക്കും കൊന്പിന്‍െറ രൂപമായിരുന്നു.
16 യാഗപീഠ ത്തിലെ അടുപ്പിന് പന്ത്രണ്ടു മുഴം നീളവും പന്ത്രണ്ടു മുഴം വീതിയുമുണ്ടായിരുന്നു. അതൊ രു സമചതുരമായിരുന്നു.
17 തട്ടും ഒരു സമചതു രമായിരുന്നു. പതിനാലു മുഴം നീളവും പതി നാലു മുഴം വീതിയും. അതിനുചുറ്റുമുള്ള അരി കിന് അര മുഴം വീതിയുണ്ടായിരുന്നു. അടിത്ത റയുടെ ചുറ്റുമുള്ള കുഴിക്ക് രണ്ടു മുഴമായിരുന്നു വീതി. യാഗപീഠത്തിലേക്കുള്ള പടികള്‍ കിഴ ക്കുവശത്തായിരുന്നു.”
18 അനന്തരം ആ മനുഷ്യന്‍ എന്നോടു പറ ഞ്ഞു, “മനുഷ്യപുത്രാ, യജമാനനും യഹോവ യുമായവന്‍ ഇപ്രകാരം പറയുന്നു, ‘യാഗപീഠ ത്തിനുള്ള ചട്ടങ്ങള്‍ ഇവയാകുന്നു, നീ യാഗ പീഠം നിര്‍മ്മിക്കുന്പോള്‍ ഹോമയാഗങ്ങളര്‍പ്പി ക്കാനും അതിന്മേല്‍ രക്തം തളിക്കാനും ഈ ചട്ടങ്ങള്‍ ഉപയോഗിക്കുക.
19 സാദോക്കിന്‍െറ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് ഒരു കാളക്കു ട്ടിയെ നീ പാപബലിയായി നല്‍കും. ലേവി ഗോത്രത്തില്‍നിന്നുള്ള പുരോഹിതന്മാരാണി വര്‍. എനിക്കുള്ള വഴിപാടുകള്‍ നല്‍കി എന്നെ ശുശ്രൂഷിക്കുന്നവരാണ് ഇവര്‍.’”എന്‍െറ യജമാ നനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറ ഞ്ഞത്.
20 “കാളയുടെ രക്തത്തില്‍ കുറച്ചെടുത്ത് നീ യാഗപീഠത്തിന്‍െറ നാലുകൊന്പുകളിലും തട്ടിന്‍െറ നാലു മൂലകളിലും ചുറ്റുമുള്ള അരി കിലും തളിക്കണം. അങ്ങനെ നീ യാഗപീഠത്തെ ശുദ്ധീകരിക്കണം.
21 അനന്തരം പാപബലി യുടെ കാളയെ എടുക്കുകയും ദൈവാലയപ്ര ദേശത്തും ദൈവാലയമന്ദിരത്തിനു പുറത്തും യഥാസ്ഥാനങ്ങളില്‍ ഹോമിക്കുകയും ചെയ്യുക.
22 “രണ്ടാംദിവസം യാതൊരു കുറവുമില്ലാത്ത ഒരു ആണ്‍കോലാടിനെ നീ അര്‍പ്പിക്കും. പാപ ബലിയായിട്ടായിരിക്കും അത്. കാളയെക്കൊണ്ട് യാഗപീഠം ശുദ്ധീകരിച്ചതുപോലെ പുരോഹി തന്മാര്‍ ഇതുപയോഗിച്ചും യാഗപീഠം ശുദ്ധ മാക്കും.
23 യാഗപീഠം ശുദ്ധമാക്കുന്ന കര്‍മ്മം കഴി ഞ്ഞാലുടന്‍ നീ ഒരു കുറവുമില്ലാത്ത കാളക്കുട്ടി യെയും ആട്ടിന്‍പറ്റത്തില്‍നിന്നും ഒരു കുറവു മില്ലാത്ത ഒരു ആണാടിനെയും അര്‍പ്പിക്കണം.
24 പിന്നെ നീ അവയെ യഹോവയുടെ സന്നി ധിയില്‍ അര്‍പ്പിക്കും. പുരോഹിതന്മാര്‍ അതി ന്മേല്‍ ഉപ്പു തളിക്കും. പിന്നെ പുരോഹിതന്മാര്‍ കാളയെയും ആണാടിനെയും യഹോവയ്ക്കു ഹോമബലിയായി നല്‍കും.
25 പാപബലിയര്‍ പ്പിക്കാന്‍ ഏഴുദിവസത്തേക്കു ദിവസംതോറും ഒരു കോലാടിനെ വീതം നീ ഒരുക്കും. കൂടാതെ ഒരു കാളക്കുട്ടിയെയും ആട്ടിന്‍പറ്റത്തില്‍നിന്നും ഒരാണാടിനെയും നീ ഒരുക്കും. ഈ മൃഗങ്ങള്‍ക്ക് യാതൊരു ന്യൂനതയും ഉണ്ടായിരിക്കാന്‍ പാടില്ല.
26 ഏഴു ദിവസത്തേക്കു പുരോഹിത ന്മാര്‍ യാഗപീഠത്തെ ശുദ്ധമാക്കുകയും ദൈവ ത്തെ ആരാധിക്കുന്നതിനായി തയ്യാറാക്കുകയും ചെയ്യും.
27 ഏഴു ദിവസങ്ങള്‍ക്കുശേഷം, പുരോ ഹിതന്മാര്‍ നിന്‍െറ ഹോമയാഗങ്ങളും സമാധാ നബലികളും യാഗപീഠത്തിലര്‍പ്പിക്കണം. അപ്പോള്‍ നിന്നെ ഞാന്‍ സ്വീകരിക്കും.”എന്‍െറ യജമാനനായ യഹോവ പറഞ്ഞതാണ് ഇക്കാ ര്യങ്ങള്‍.