വിശുദ്ധ ഉപയോഗത്തിനുള്ള ദേശ ത്തിന്‍െറ വീതിക്കല്‍
45
“കൈവശമാക്കുന്നതിന് നിങ്ങള്‍ ദേശം നറുക്കിട്ടു വീതം വയ്ക്കുന്പോള്‍ വിശു ദ്ധാവശ്യങ്ങള്‍ക്കായി ഒരു ഭാഗം യഹോവ യ്ക്കുള്ള വഴിപാടായി നീക്കിവയ്ക്കണം. ദേശ ത്തിന് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപ തിനായിരം മുഴം വീതിയുമുണ്ടായിരിക്കണം. ഈ ദേശം മുഴുവനും വിശുദ്ധമായിരിക്കും. അഞ്ഞൂറു മുഴം നീളമുള്ള വശങ്ങളോടു കൂടിയ ഒരു സമചതുരപ്രദേശം ആലയത്തിനുവേണ്ടി ഉണ്ടാകും. ആലയത്തിനു ചുറ്റിലും അന്‍പതു മുഴം വീതിയില്‍ ഒരു തുറന്ന സ്ഥലമുണ്ടായി രിക്കും. ദൈവാലയത്തിന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും നിങ്ങള്‍ അളക്കും. ഈ അതിവിശുദ്ധസ്ഥലത്താ യിരിക്കും ദൈവാലയം.
യഹോവയെ ശുശ്രൂഷിക്കാന്‍ അവന്‍െറ സമീപത്തെത്തുന്ന പുരോഹിതര്‍ക്ക്, ആലയ ത്തിലെ ദാസന്മാര്‍ക്ക് അവകാശപ്പെട്ടതാണ് ദേശത്തിന്‍െറ ഈ വിശുദ്ധഭാഗം. പുരോഹിത ന്മാരുടെ വീടുകള്‍ക്കും ആലയത്തിനുമുള്ള സ്ഥലമായിരിക്കും ഇത്. ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള മറ്റൊരു പ്രദേശം ആലയത്തില്‍ ശുശ്രൂഷനട ത്തുന്ന ലേവ്യര്‍ക്കുള്ളതായിരുന്നു. ലേവ്യര്‍ക്ക് താമസിക്കാനുള്ള നഗരങ്ങള്‍ക്കായും ഈ സ്ഥലം ഉപയോഗിക്കും.
അയ്യായിരം മുഴം വീതിയും ഇരുപത്തയ്യാ യിരം മുഴം നീളവുമുള്ള ഒരു പ്രദേശം നിങ്ങള്‍ നഗരത്തിനു നല്‍കും. വിശുദ്ധപ്രദേശത്തിന്‍െറ അരികു ചേര്‍ന്നായിരിക്കും ഇത്. മുഴുവന്‍ യിസ്രായേല്‍കുടുംബത്തിനും വേണ്ടിയുള്ളതാ യിരിക്കുമിത്. വിശുദ്ധപ്രദേശത്തിന്‍െറ ഇരുവ ശത്തും നഗരത്തിന്‍െറ സ്ഥലത്തും ഭരണാധി പന് കുറച്ച് സ്ഥലമുണ്ടായിരിക്കും. വിശുദ്ധപ്ര ദേശത്തിനും നഗരത്തിന്‍േറതായ സ്ഥലത്തിനും ഇടയിലായിരിക്കും ഇത്. ഒരു ഗോത്രത്തിന്‍െറ സ്ഥലത്തിനു തുല്യമായ വീതിയിലായിരിക്കും അത്. പടിഞ്ഞാറെ അതിര്‍ത്തി മുതല്‍ കിഴക്കെ അതിര്‍ത്തിവരെ അതുണ്ടായിരിക്കും. യിസ്രാ യേലില്‍ ഭരണാധിപന്‍െറ സ്വത്തായിരിക്കും അത്. അതിനാല്‍ ഭരണാധിപന് എന്‍െറ ജനത യുടെ ജീവിതം കഠിനമാക്കേണ്ടിവരില്ല. പക്ഷേ അവര്‍ ആ സ്ഥലം യിസ്രായേലുകാരുടെ ഗോത്രങ്ങള്‍ക്കു നല്‍കും.”
എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറഞ്ഞു, “യിസ്രായേല്‍ഭരണാധിപന്മാരേ, മതി! ക്രൂരന്മാരായിരിക്കുന്നതും ആളുകളില്‍ നിന്നും സാധനങ്ങളപഹരിക്കുന്നതും നിര്‍ത്തു ക! നീതിയോടെയിരിക്കുകയും നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക! എന്‍െറ ജനത്തെ അവരുടെ ഭവനങ്ങളില്‍നിന്ന് ഓടിക്കുന്നത് അവസാനിപ്പിക്കുക!”എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറഞ്ഞു.
10 “മനുഷ്യരെ വഞ്ചിക്കുന്നതു നിര്‍ത്തുക. കൃത്യ തയുള്ള അളവുകോലും ത്രാസ്സും ഉപയോഗി ക്കുക! 11 ഏഫയ്ക്കും ബത്തിനും ഒരേ വലിപ്പമാ യിരിക്കണം. ഒരു ബത്തും ഏഫയും പത്തി ലൊന്ന് ഹോമെരിനു തുല്യമായിരിക്കണം. ഹോമെരിനെ അടിസ്ഥാനമാക്കിയായിരിക്കും ആ അളവുകള്‍. 12 ഒരു ശേക്കല്‍ ഇരുപതു ഗേരാ യ്ക്കു തുല്യമായിരിക്കണം. ഒരു മീനാ അറുപതു ശേക്കലിനു തുല്യമായിരിക്കണം. ഇരുപതു ശേക്കലും ഇരുപത്തഞ്ചു ശേക്കലും പതിനഞ്ചു ശേക്കലും കൂടുന്നതായിരിക്കണം ഇത്. 13 “നിങ്ങള്‍ നല്‍കേണ്ട വിശിഷ്ടവഴിപാട് ഇതാ യിരിക്കണം:
ഓരോ ഹോമെര്‍ ഗോതന്പിന് ആറിലൊന്ന് ഏഫ ഗോതന്പ്;
ഓരോ ഹോമെര്‍ യവത്തിന് ആറിലൊന്ന് ഏഫ യവം;
14 ഓരോ കോര്‍ ഒലിവെണ്ണയ്ക്കു പത്തി ലൊന്നു ബത്ത് ഒലീവെണ്ണ;
പത്തു ബത്ത് ഒരു ഹോമെര്‍. പത്തു ബത്ത് ഒരു കോര്‍.
എന്നത് ഓര്‍മ്മിക്കുക.
15 യിസ്രായേലിലെ നന്നായി ജലസേചനം ചെയ്ത ഓരോ പുല്‍മേട്ടില്‍നിന്നും
ഓരോ ഇരു നൂറു ചെമ്മരിയാടുകള്‍ക്കും ഒരാട്.
“ധാന്യബലികള്‍ക്കും ഹോമബലികള്‍ക്കും സമാധാനബലികള്‍ക്കും വേണ്ടിയുള്ളതാണ് ആ വിശേഷവഴിപാടുകള്‍. ആളുകളെ ശുദ്ധീ കരിക്കാനാണ് ഈ ബലികള്‍.”എന്‍െറ യജമാന നായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
16 “ഈ രാജ്യത്തെ ഓരോരുത്തരും ഈ വഴി പാട് യിസ്രായേലിന്‍െറ ഭരണാധിപനായി നല്‍കണം. 17 എന്നാല്‍ ഹോമബലികള്‍, ധാന്യ-പാനീയബലികള്‍ എന്നിവകൊണ്ട് വിശേഷ ഉത്സവദിവസങ്ങള്‍ ആഘോഷിക്കാന്‍ ആവശ്യ മുള്ളതെല്ലാം ഭരണാധിപന്‍ അവര്‍ക്കു നല്‍ക ണം. വിരുന്നുദിനങ്ങള്‍, അമാവാസി, ശബത്ത്, പിന്നെ യിസ്രായേല്‍കുടുംബത്തിന്‍െറ സകല വിരുന്നുകള്‍ക്കും ആവശ്യമായ ഹോമബലിക ളും ധാന്യബലികളും പാനീയബലികളും ഭര ണാധിപന്‍ ലഭ്യമാക്കണം. യിസ്രായേല്‍കുടും ബത്തെ ശുദ്ധീകരിക്കാനുപയോഗിക്കുന്ന എല്ലാ പാപബലികളും ധാന്യബലികളും ഹോമബ ലികളും സമാധാനബലികളും ഭരണാധിപന്‍ നല്‍കണം.”
18 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ഒന്നാം മാസത്തിലെ ഒന്നാം തീയതി യാതൊരു ന്യൂനതയുമില്ലാത്ത ഒരു കാളക്കു ട്ടിയെ നിങ്ങളെടുക്കണം. ആലയത്തിനെ ശുദ്ധീ കരിക്കാന്‍ ആ കാളയെ ഉപയോഗിക്കണം. 19 ആ പാപബലിയുടെ രക്തം കുറച്ചെടുത്ത് പുരോ ഹിതന്‍ ആലയത്തിന്‍െറ കട്ടിളകളിലും യാഗ പീഠത്തിന്‍െറ താങ്ങിന്‍െറ നാലുമൂലകളിലും നടുമുറ്റത്തിലേക്കുള്ള കവാടത്തിന്‍െറ കട്ടിളക ളിലും തളിക്കണം. 20 അബദ്ധത്തിലോ അറിയാ തെയോ പാപം ചെയ്തവര്‍ക്കുവേണ്ടി അതേ കാര്യം ആ മാസത്തിന്‍െറ ഏഴാം ദിവസം നിങ്ങള്‍ അനുഷ്ഠിക്കണം. അങ്ങനെ നിങ്ങള്‍ ആലയം ശുദ്ധീകരിക്കും.
പെസഹാവിരുന്നിലെ വഴിപാടുകള്‍
21 “ഒന്നാം മാസത്തിന്‍െറ പതിനാലാം തീയതി നിങ്ങള്‍ പെസഹാ ആഘോഷിക്കണം. പുളിപ്പി ല്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍ ഈ സമയ ത്താണാരംഭിക്കുന്നത്. ആ ഉത്സവം ഏഴുനാള്‍ നീണ്ടുനില്‍ക്കും. 22 ആ സമയത്ത് ഭരാണാധി പന്‍ തനിക്കും സകലയിസ്രായേലുകാര്‍ക്കു മായി ഒരു കാളയെ അര്‍പ്പിക്കും. പാപബലി ക്കുള്ളതായിരിക്കും കാള. 23 ഏഴു തിരുനാളുക ളിലും ഭരണാധിപന്‍ യാതൊരു ന്യൂനതയുമി ല്ലാത്ത ഏഴു കാളകളെയും ഏഴ് ആണാടുകളെ യും സമര്‍പ്പിക്കണം. അവ യഹോവയ്ക്കുള്ള ഹോമയാഗങ്ങളായിരിക്കും. ഏഴു ദിവസത്തെ ഉത്സവകാലം മുഴുവനും ഓരോ ദിവസവും ഭര ണാധിപന്‍ ഓരോ കാളയെ സമര്‍പ്പിക്കും. ഓരോ ദിവസവും അയാള്‍ ഓരോ ആണാടി നെ ഒരു പാപബലിയായി നല്‍കും. 24 ഓരോ കാളയോടുമൊപ്പം ഭരണാധിപന്‍ ഓരോ ഏഫ യവം ധാന്യബലിയായും ഓരോ ആണാടിനോ ടുമൊപ്പം ഓരോ ഏഫ യവവും അര്‍പ്പിക്കണം. ഓരോ ഏഫ ധാന്യത്തോടുമൊപ്പം അയാള്‍ ഒരു ഹീന്‍ തൈലം നല്‍കണം. 25 കൂടാരത്തിരു നാളിനും ഭരണാധിപന്‍ ഇതേകാര്യം ഏഴു ദിവസം ചെയ്യണം. ഏഴാം മാസത്തിന്‍െറ പതി നഞ്ചാം ദിവസമാണ് ഈ ഉത്സവം ആരംഭിക്കു ന്നത്. ഈ വഴിപാടുകള്‍ പാപബലികളും ഹോമയാഗങ്ങളും ധാന്യ ബലികളും തൈല ബലികളുമായിരിക്കും.”