ദൈവാലയത്തില്‍ നിന്നൊഴു കുന്ന വെള്ളം
47
1 ആ മനുഷ്യന്‍ എന്നെ ആലയത്തിന്‍െറ കവാടത്തിങ്കലേക്കു തിരികെ കൊണ്ടു പോയി. ആലയത്തിന്‍െറ കിഴക്കെ കവാടത്തി ലൂടെ ജലം പ്രവഹിക്കുന്നതു ഞാന്‍ കണ്ടു. കിഴക്കുഭാഗത്തായിരുന്നു ആലയത്തിന്‍െറ മുന്‍ വശം. ആലയത്തിന്‍െറ തെക്കുവശത്തുനിന്നു വെള്ളം പുറപ്പെടുകയും യാഗപീഠത്തില്‍നിന്ന് തെക്കോട്ടൊഴുകുകയും ചെയ്തു.
2 ആ മനുഷ്യന്‍ എന്നെ വടക്കെ കവാടത്തിലൂടെയും പിന്നെ പുറത്തു കൂടെ കിഴക്കുവശത്തുള്ള പുറത്തെ കവാടത്തിലേക്കും നയിച്ചു. കവാടത്തിന്‍െറ തെക്കുവശത്തു കൂടിയായിരുന്നു വെള്ളം ഒഴുകി യിരുന്നത്.
3 കൈയില്‍ ഒരു അളവുനാടയുമായി അയാള്‍ കിഴക്കോട്ടുനടന്നു. അയാള്‍ ആയിരംമുഴം അളന്നു. പിന്നെ, അവിടത്തെ വെള്ളത്തിലൂടെ നടക്കാന്‍ അയാള്‍ എന്നോടു പറഞ്ഞു. വെള്ളം കണങ്കാല്‍ വരെയേ ഉണ്ടായിരുന്നുള്ളൂ.
4 അയാള്‍ മറ്റൊരു ആയിരം മുഴങ്ങള്‍ കൂടി അളന്നു. അന ന്തരം ആ സ്ഥലത്തുള്ള വെള്ളത്തിലൂടെ നട ക്കാന്‍ അയാള്‍ എന്നോടു പറഞ്ഞു. അവിടെ വെള്ളം എന്‍െറ മുട്ടുകള്‍വരെ ഉയര്‍ന്നു. പിന്നെ അയാള്‍ മറ്റൊരു ആയിരം മുഴം കൂടി അളക്കുക യും എന്നോട് അവിടത്തെ വെള്ളത്തിലൂടെ നടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ അരയറ്റം വെള്ളമുണ്ടായിരുന്നു.
5 അയാള്‍ മറ്റൊരു ആയിരം മുഴം അളന്നു. പക്ഷേ അവിടെ മുറിച്ചു കടക്കാവുന്നതിലുമധികം വെള്ളമുണ്ടായിരുന്നു. അതൊരു നദിയായിത്തീ ര്‍ന്നു. അതു നീന്തിക്കടക്കാനാകുന്നതിലും ആഴ മുള്ളതായിരുന്നു.
6 അപ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു, “മനുഷ്യ പുത്രാ, നീ കണ്ട കാര്യങ്ങ ളൊക്കെ വളരെ ശ്രദ്ധിച്ചോ?”
അനന്തരം അയാള്‍ എന്നെ നദീതീരത്തു കൂടി തിരികെ നയിച്ചു.
7 നദീതീരത്തുകൂടെ തിരികെ പ്പോകവേ, നദിയുടെ ഇരുകരകളിലും ഞാന്‍ നിരവധി മരങ്ങള്‍ കണ്ടു.
8 അയാള്‍ എന്നോടു പറഞ്ഞു, “ഈ വെള്ളം കിഴക്ക് അറാബാ താഴ്വരയിലേക്കാണ് ഒഴുകുന്നത്.
9 ചാവുകടലി ലേക്കൊഴുകുന്ന ഈ വെള്ളം പുതിയതും ശുദ്ധ വുമാകുന്നു. ഈ ജലത്തില്‍ ധാരാളം മത്സ്യങ്ങ ളുണ്ട്. ഈ നദി പോകുന്നിടത്തെല്ലാം എല്ലാ ത്തരം മൃഗങ്ങളും ജീവിക്കും.
10 ഏന്‍-ഗേതിമുതല്‍ ഏന്‍-എഗ്ലയീംവരെ നദീതീരത്തൊക്കെ മീന്‍പി ടുത്തക്കാര്‍ നില്‍ക്കുന്നതു നിനക്കു കാണാം. അവര്‍ മീന്‍വലകളെറിഞ്ഞ് പലതരം മത്സ്യ ങ്ങളെ പിടിക്കുന്നതു നിനക്കു കാണാം. മദ്ധ്യ ധരണ്യാഴിയിലുള്ളത്ര മത്സ്യം ചാവുകടലിലു ണ്ടായിരിക്കും.
11 പക്ഷേ ചെറുകണ്ടങ്ങളും ചതു പ്പുനിലങ്ങളും ശുദ്ധമാവുകയില്ല. അവ ഉപ്പിനു നീക്കിവച്ചിരിക്കും.
12 നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവ യുടെ ഇല ഒരിക്കലും ഉണങ്ങിവീഴുകയില്ല. ആ മരങ്ങളില്‍ ഒരിക്കലും പഴങ്ങളുണ്ടാകാതി രിക്കില്ല. മരങ്ങള്‍ എല്ലാമാസവും പഴങ്ങളു ണ്ടാക്കും. എന്തുകൊണ്ടെന്നാല്‍, ഈ മരങ്ങള്‍ ക്കുള്ള ജലം ആലയത്തില്‍നിന്നും വരുന്നു. മര ങ്ങളുടെ പഴങ്ങള്‍ ആഹാരത്തിനും ഇലകള്‍ അസുഖം മാറാനും ഉതകും.”
ഗോത്രങ്ങള്‍ക്കായുള്ള ദേശവിഭജനം
13 എന്‍െറ യജമാനനായ യഹോവ ഇപ്ര കാരം പറയുന്നു, “യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍ ദേശം വിഭജിക്കുന്നതി നുള്ള അതിരുകള്‍ ഇവയാണ്. യോസേഫിനു രണ്ടു ഭാഗങ്ങള്‍ കിട്ടും.
14 നിങ്ങള്‍ ദേശം തുല്യ മായി വീതം വയ്ക്കും. ഈ സ്ഥലം നിങ്ങളുടെ പൂര്‍വികര്‍ക്കു വാഗ്ദാനം ചെയ്തതാണ്. അതി നാല്‍ ഈ ദേശം ഞാന്‍ നിങ്ങള്‍ക്കു തരുന്നു.
15 “ഇതാ, ദേശത്തിന്‍െറ അതിരുകള്‍: വട ക്കുവശത്ത് ഇത് മദ്ധ്യധരണ്യാഴിമുതല്‍ ഹെതോണ്‍ വഴി ഹമാത്തിലേക്കു തിരിയുന്നി ടംവരെയും അവിടെനിന്ന് സെദാദ്,
16 ദമസ്ക സിനും ഹമാത്തിനും ഇടയിലെ അതിര്‍ത്തിയി ലുള്ളത് ബേരോത്ത് സിബ്രയിം ഹെൌറാന്‍െറ അതിര്‍ത്തിയിലുള്ള ഹാസേര്‍ ഹത്തികോന്‍ വരെയും.
17 അങ്ങനെ കടല്‍മുതല്‍ ദമസ്ക സിന്‍െറ വടക്കെ അതിര്‍ത്തിയിലുള്ള ഹാസേര്‍ ഏനാന്‍ വരെയും ഹമാത്തിലേക്കും അതിര്‍ത്തി പോകുന്നു. ഇതായിരിക്കും വടക്കു വശം.
18 “കിഴക്കുവശത്ത് ഹെൌറാനും ദമസ്കസിനും മുതല്‍ ഗിലെയാദിനും യിസ്രായേല്‍ദേശത്തി നും ഇടയിലുള്ള നദീതീരത്തുകൂടി അതു നീണ്ടു കിടക്കുന്നു. കിഴക്കെസമുദ്രംവരെ അതുണ്ടായി രിക്കും. അത് അളക്കുക. ഇതായിരിക്കും കിഴക്കെ അതിര്‍ത്തി.
19 “തെക്കുവശത്ത്, അതിര്‍ത്തി താമാര്‍ മുതല്‍ മെരീബാ-കാദേശിലുള്ള ജലാശയം വരെയാ യിരിക്കും. പിന്നെ അത് ഈജിപ്ത്അരുവി വഴി മദ്ധ്യധരണ്യാഴിവരെ പോകും. ഇതായിരി ക്കും തെക്കെ അതിര്‍ത്തി.
20 “പടിഞ്ഞാറുഭാഗത്ത് ലെബോഹമാത്തിനു മുന്പില്‍ ഉള്ള പ്രദേശം വരെ മദ്ധ്യധരണ്യാഴി യായിരിക്കും അതിര്‍ത്തി. ഇതായിരിക്കും നിങ്ങ ളുടെ പടിഞ്ഞാറേ അതിര്‍ത്തി.
21 “അങ്ങനെ നിങ്ങള്‍ ഈ ദേശം നിങ്ങള്‍ക്കിട യില്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു വീതിക്കും.
22 നിങ്ങള്‍ അതിനെ നിങ്ങള്‍ക്കും നിങ്ങള്‍ക്കി ടയില്‍ വസിക്കുന്നവരും നിങ്ങള്‍ക്കിടയില്‍ കുട്ടികളുള്ളവരുമായ വിദേശികള്‍ക്കും സ്വത്താ യി വീതിക്കും. ആ വിദേശികള്‍ യിസ്രായേല്‍ മക്കളെപ്പോലെ വസിക്കുന്നവരായിരിക്കും. നിങ്ങള്‍ അവര്‍ക്കായി യിസ്രായേല്‍ഗോത്ര ങ്ങള്‍ക്കിടയില്‍ കുറച്ചുസ്ഥലം വീതം വയ്ക്കും.
23 അവന്‍ വസിക്കുന്ന ഗോത്രത്തിന്‍െറ സ്ഥല ത്തുതന്നെ വിദേശിക്ക് കുറച്ചു സ്ഥലം നല്‍ക ണം.”എന്‍െറ യജമാനനായ യഹോവയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.