5
1-2 “മനുഷ്യപുത്രാ, നിന്‍െറ പട്ടിണിയുടെ കാലം കഴിഞ്ഞാല്‍ നീ ഈ കാര്യങ്ങള്‍ ചെയ്യ ണം. മൂര്‍ച്ചയുള്ള ഒരു വാളെടുത്ത് ക്ഷുരകന്‍െറ കത്തികൊണ്ടെന്നപോലെ നീ നിന്‍െറ മുടിയും താടിയും വടിക്കണം. ആ രോമം ഒരു തുലാസി ലിട്ടു തൂക്കിയശേഷം മൂന്നായി ഭാഗിക്കണം. അതില്‍ മൂന്നിലൊന്നു രോമം നഗരത്തിന്‍െറ ചിത്രം വരച്ച ഇഷ്ടികമേല്‍വെച്ച് ‘നഗര ത്തില്‍’ ഇട്ടു ചുടണം. നഗരത്തിനകത്തുവെച്ച് ചിലര്‍ മരിക്കുമെന്ന് ഇതു കാണിക്കുന്നു. ഇനി യൊരു വാളെടുത്ത് നിന്‍െറ മുടിയുടെ മൂന്നിലൊന്ന് ചെറുതായി അരിഞ്ഞ് നഗരത്തിനുചുറ്റും ഇട ണം. ചിലര്‍ നഗരത്തിനു പുറത്തുവെച്ച് മരിക്കു മെന്ന് ഇതു കാണിക്കും. പിന്നെ മൂന്നിലൊന്നു രോമം വായുവില്‍ എറിയണം- അതിനെ കാറ്റ് ദൂരത്തേക്കു പാറ്റിക്കളയട്ടെ. എന്‍െറ വാള്‍ ഊരി ചിലരെ ദൂരദേശങ്ങളിലേക്ക് ആട്ടി ഓടിക്കുമെ ന്ന് ഇതു കാണിക്കും. പക്ഷേ അതില്‍ കുറച്ചു രോമം എടുത്ത് നീ നിന്‍െറ അങ്കിയില്‍ തെറുക്ക ണം. എന്‍െറ ജനത്തില്‍ കുറച്ചു പേരെ ഞാന്‍ രക്ഷിക്കുമെന്ന് ഇതു കാണിക്കും. ആ രോമ ത്തില്‍ പിന്നെയും കുറച്ചെടുത്ത് നീ തീയിലെ റിയണം. അവിടെ ഒരു തീ പുറപ്പെട്ട് യിസ്രായേ ല്‍ഭവനം മുഴുവന്‍ ചാന്പലാക്കുമെന്ന് ഇതു കാണിക്കും.” പിന്നെ എന്‍െറ യജമാനനായ യഹോവ എന്നോടു പറഞ്ഞു, “ഈ ഇഷ്ടിക യെരൂശലേമിന്‍െറ രൂപമാകുന്നു. യെരൂശലേമി നെ ഞാന്‍ അന്യരാഷ്ട്രങ്ങളുടെ നടുക്കുവെച്ചി രിക്കുന്നു. അവളുടെ ചുറ്റിലും രാജ്യങ്ങള്‍ ഉണ്ട്. യെരൂശലേമിലെ ജനം എന്‍െറ കല്പനകളോടെ തിര്‍ത്തു മത്സരിച്ചിരിക്കുന്നു. മറ്റേതു രാഷ്ട്രത്തെ ക്കാളും നീചര്‍ അവരായിരുന്നു! അവരുടെ ചുറ്റി ലുമുള്ള രാജ്യങ്ങളിലെ ഏതു ജനത്തേക്കാളു മേറെ എന്‍െറ നിയമങ്ങള്‍ അധികവും ലംഘി ച്ചത് അവരാണ്. എന്‍െറ കല്പനകള്‍ കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. എന്‍െറ നിയമങ്ങള്‍ അനു സരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല!”
അതുകൊണ്ട് എന്‍െറ യജമാനനായ യഹോ വ പറയുന്നു, “നിങ്ങളോടു ഞാന്‍ അതിഭയങ്ക രമായ ക്രിയകള്‍ ചെയ്യും! കാരണം നിങ്ങള്‍ ഒരിക്കലും എന്‍െറ നിയമങ്ങള്‍ അനുസരിച്ചില്ല. നിങ്ങള്‍ ഒരിക്കലും എന്‍െറ കല്പനകള്‍ അനു സരിച്ചില്ല. നിങ്ങള്‍ക്കുചുറ്റും പാര്‍ക്കുന്ന ജന ങ്ങളേക്കാളേറെ എന്‍െറ കല്പനകള്‍ അധികവും ലംഘിച്ചതു നിങ്ങളാണ്! ആ ജനങ്ങള്‍ തെറ്റെ ന്നു സമ്മതിക്കുന്ന കാര്യങ്ങള്‍പോലും നിങ്ങള്‍ ചെയ്തു!” അതുകൊണ്ട് എന്‍െറ യജമാനനായ യഹോവ പറയുന്നു, “ഇപ്പോള്‍ ഞാന്‍ പോലും നിങ്ങള്‍ക്കെതിരാണ്! മറ്റുള്ള ആ ജനങ്ങള്‍ കാണ്‍ കെ ഞാന്‍ നിങ്ങളെ ശിക്ഷിക്കും. ഞാന്‍ മുന്പൊ രിക്കലും ചെയ്തിട്ടില്ലാത്ത കൃത്യങ്ങള്‍ നിങ്ങ ളോടു ചെയ്യും. ആ ഭയങ്കരകൃത്യങ്ങള്‍ പിന്നീടൊ രിക്കലും ഞാന്‍ ചെയ്യുകയുമില്ല! കാരണം നിങ്ങള്‍ അത്ര ക്രൂരകൃത്യങ്ങളാണു ചെയ്തിരി ക്കുന്നത്. 10 യെരൂശലേമിലെ ജനം സ്വന്തം മക്കളെ മാതാപിതാക്കളും സ്വന്തം മാതാപിതാ ക്കളെ മക്കളും തിന്നുവാനുള്ളത്രയ്ക്കു വിശപ്പു ള്ളവരായിപ്പോകും. നിങ്ങളെ ഞാന്‍ നാനാരീതി യില്‍ ശിക്ഷിക്കും. എന്നിട്ടും ജീവനോടെ ബാക്കിയാവുന്നവരെ ഞാന്‍ എല്ലാവശങ്ങളി ലേക്കും ചിതറിച്ചുകളയും.
11 എന്‍െറ യജമാനനായ യഹോവ പറയുന്നു, “യെരൂശലേമേ, എന്‍െറ ജീവന്‍വെച്ച് ഞാന്‍ സത്യം ചെയ്യുന്നു. ഞാന്‍ നിന്നെ ശിക്ഷിക്കും! നിന്നെ ശിക്ഷിക്കുമെന്നു ഞാന്‍ ആണയിടുന്നു! കാരണം എന്‍െറ വിശുദ്ധസ്ഥലത്തോടു നീ ഭയങ്കരകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു! തരിന്പും ദയയോ മനസ്താപമോ ഇല്ലാതെ നിന്നെ ഞാന്‍ ശിക്ഷിക്കും! 12 നിന്‍െറ ജനത്തില്‍ മൂന്നി ലൊന്ന് നഗരത്തിനകത്തുവച്ച് രോഗവും പട്ടി ണിയും കൊണ്ടുമരിക്കും. മൂന്നിലൊന്ന് നഗര ത്തിനു പുറത്തുവച്ച് യുദ്ധത്തില്‍ മരിക്കും. മൂന്നിലൊന്നിനെ ഞാന്‍ എന്‍െറ വാളൂരി നാനാദിക്കുകളിലേക്ക്, ദൂരദേശങ്ങളിലേക്ക് ആട്ടിയോടിക്കും. 13 നിന്‍െറ ജനത്തിനു നേരെ യുള്ള എന്‍െറ കോപം അപ്പോള്‍ മാത്രമേ ഞാന്‍ അടക്കൂ. എന്നോടവര്‍ ചെയ്ത ദുഷ്ടകൃ ത്യങ്ങള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെട്ടുവെന്ന് ഞാന്‍ അറിയും. ഞാനാണ് യഹോവയെന്നും അവ രോട് എനിക്കുള്ള ഉറ്റസ്നേഹം കൊണ്ടാണ് ഞാന്‍ അവരോടു സംസാരിച്ചതെന്നും അവരും അറിയും!”
14 ദൈവം പറഞ്ഞു, “യെരൂശലേമേ, നിന്നെ ഞാന്‍ നശിപ്പിക്കും-നീ വെറുമൊരു കല്‍ക്കൂന്പാ രമായിപ്പോകും. നിനക്കു ചുറ്റിലുമുള്ളവര്‍ നിന്നെ പരിഹസിക്കും. വഴിപോകുന്ന ഓരോരു ത്തരും നിന്നെ പരിഹസിക്കും. 15 നിനക്കുചുറ്റി ലുമുള്ളവര്‍ നിന്നെ പരിഹസിക്കും, പക്ഷേ നീ അവര്‍ക്കൊരു താക്കീതായിരിക്കുകയും ചെയ്യും. ഞാന്‍ കോപിച്ചിരുന്നതും നിന്നെ ശിക്ഷിച്ചതും അവര്‍ കാണും. ഞാന്‍ അത്യധികം കോപിച്ചിരുന്നു. ഞാന്‍ നിന്നെ താക്കീതു ചെ യ്തു. ഞാന്‍ എന്തു ചെയ്യുമെന്ന് യഹോവ യായ ഞാന്‍ നിന്നോടു പറഞ്ഞു! 16 നിനക്ക് പട്ടിണിയുടെ ഭീകരനാളുകള്‍ വരുത്തുമെന്ന് ഞാന്‍ നിന്നോടു പറഞ്ഞു. നിന്നെ നശിപ്പി ക്കുന്ന കാര്യങ്ങള്‍ നിനക്കു വരുത്തുമെന്ന് ഞാന്‍ നിന്നോടു പറഞ്ഞു. നിന്‍െറ ഭക്ഷണശേഖരം എടുത്തുകളയുമെന്നും പട്ടിണിയുടെ ആ നാളു കള്‍ വീണ്ടും വീണ്ടും വരുമെന്നും ഞാന്‍ നിന്നോടു പറഞ്ഞു. 17 നിന്‍െറ പൈതങ്ങളെ കൊല്ലുന്നതിന് പട്ടിണിയേയും ക്രൂരമൃഗങ്ങളേ യും നിനക്കെതിരെ അയയ്ക്കുമെന്ന് ഞാന്‍ നിന്നോടു പറഞ്ഞു. നഗരംമുഴുക്കെ രോഗവും മരണവും ഉണ്ടാവുമെന്ന് ഞാന്‍ നിന്നോടു പറ ഞ്ഞു. നിന്നോടു യുദ്ധം ചെയ്യാന്‍ ആ ശത്രു യോദ്ധാക്കളെ കൊണ്ടുവരുമെന്ന് ഞാന്‍ നിന്നോടു പറഞ്ഞു! ഇതെല്ലാം സംഭവിക്കുമെ ന്നു യഹോവയായ ഞാന്‍ നിന്നോടു പറഞ്ഞു. ഇതെല്ലാം സംഭവിക്കുകയും ചെയ്യും!”