7
അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനി ക്കുണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, ഇതാ എന്‍െറ യജമാനനായ യഹോവ യുടെ ഒരു സന്ദേശം. ഇത് യിസ്രായേല്‍ദേശ ത്തിനുള്ളതാകുന്നു.
അന്ത്യം.
അന്ത്യം വരികയായി.
രാജ്യം മുഴു വന്‍ നശിപ്പിക്കപ്പെടും.
നിന്‍െറ അന്ത്യം ഇതാ വരികയായി!
നിന്‍െറ നേരെ ഞാന്‍ എത്രമാത്രം കോപിഷ്ഠനാണെന്ന് ഞാന്‍ കാട്ടിത്തരും.
നീ ചെയ്ത ദുഷ്ടകൃത്യങ്ങള്‍ ക്ക് ഞാന്‍ നിന്നെ ശിക്ഷിക്കും.
നീ ചെയ്ത സകല ഭയങ്കരകൃത്യങ്ങള്‍ക്കും ഞാന്‍ നിന്നെ ക്കൊണ്ട് പിഴ ഒടുപ്പിക്കും.
നിന്നോടു ഞാന്‍ തരിന്പും കരുണകാട്ടുക യില്ല.
നിന്നോടെനിക്ക് സഹതാപം തോന്നുക യില്ല.
നീ ചെയ്ത ദുഷ്ടകൃത്യങ്ങള്‍ക്കാണ് നിന്നെ ഞാന്‍ ശിക്ഷിക്കുന്നത്.
നീ അത്ര ഭയ ങ്കരകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.
ഞാനാണ് യഹോവയെന്ന് ഇപ്പോള്‍ നീ അറിയും.”
എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു. “ഒന്നിനു പിറകെ ഒന്നായി അത്യാഹിതങ്ങളുണ്ടാവും! അന്ത്യം വരികയാ യി. അതു പെട്ടെന്നു തന്നെവരും! യിസ്രായേല്‍ നിവാസികളേ, നിങ്ങളുടെ ശിക്ഷാകാലമിതാ വരുന്നു. ശത്രു വരുന്നുണ്ട്. ദണ്ഡനത്തിനുള്ള സമയം ഉടന്‍ വരുന്നുണ്ട്! മലകളില്‍ ശത്രുവി ന്‍െറ ഇരന്പല്‍ കൂടിക്കൂടി വരികയാണ്. ഞാന്‍ എത്രമാത്രം കോപിച്ചിരിക്കുന്നു എന്ന് നിങ്ങളെ കാട്ടിത്തരാന്‍ ഇനി ഞാന്‍ വൈകിക്കില്ല. നിങ്ങ ളോടുള്ള എന്‍െറ മുഴുവന്‍ കോപവും ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരുന്നുണ്ട്. നിങ്ങളുടെ ദുഷ്ട കൃത്യങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ ശിക്ഷിക്കും. നിങ്ങള്‍ ചെയ്ത സകലഭീകരകൃത്യങ്ങള്‍ക്കും ഞാന്‍ നിങ്ങളെക്കൊണ്ട് പിഴഒടുപ്പിക്കും. നി ങ്ങളോടു ഞാന്‍ തരിന്പും കരുണ കാട്ടുകയില്ല. നിങ്ങളോടെനിക്കു സഹതാപം തോന്നുകയില്ല. നിങ്ങള്‍ ചെയ്ത ദുഷ്ടകൃത്യങ്ങള്‍ക്കാണ് നിങ്ങ ളെ ഞാന്‍ ശിക്ഷിക്കുന്നത്. നിങ്ങള്‍ അത്രയ്ക്കു ഭയങ്കരമായ കൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. നിങ്ങളെ ശിക്ഷിക്കുന്ന യഹോവ ഞാനാണെ ന്ന് ഇപ്പോള്‍ നിങ്ങള്‍ അറിയും.
10 “ദിനമെത്തിയിരിക്കുന്നു. മൊട്ടിട്ടു വിരിയാ റായ ഒരു ചെടിയെപ്പോലെ, ദണ്ഡനത്തിനുള്ള സമയം ഇതാ എത്തിക്കഴിഞ്ഞു. ശത്രുവിന്‍െറ അഹങ്കാരം പൊട്ടിമുളച്ചിരിക്കുന്നു. 11 ദുഷ്ടരെ ശിക്ഷിക്കാന്‍ അക്രമം ദുഷ്ടതയുടെ ഒരു വടി യായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരും അവ ശേഷിക്കില്ല. അവരുടെ സമൃദ്ധിയോ സന്പ ത്തോ അവശേഷിക്കില്ല. പ്രമാണിമാര്‍ക്കിടയി ലും ആരും അവശേഷിക്കില്ല.
12 “ദണ്ഡനത്തിനുള്ള സമയം എത്തിപ്പോയി. ആ ദിവസം ഇവിടെ എത്തിക്കഴിഞ്ഞു. വസ്തു ക്കള്‍ വാങ്ങുന്നവര്‍ക്ക് സന്തോഷമുണ്ടാവില്ല. വസ്തുക്കള്‍ വില്‍ക്കുന്നവര്‍ അതെപ്പറ്റിയോര്‍ ത്ത് വ്യസനിക്കേണ്ടതില്ല.* വസ്തുക്കള്‍ … വ്യസനിക്കേണ്ടതില്ല അവര്‍ക്കുണ്ടാ കുന്ന ദുരിതങ്ങള്‍ മൂലം വാങ്ങുന്നവനോ വില്‍ക്കുന്ന വനോ വ്യാപാരം നടത്താനാവില്ല എന്നര്‍ത്ഥം. കാരണം ഭയങ്കര ദണ്ഡനത്തില്‍നിന്ന് ഒരുവനും രക്ഷപ്പെടില്ല. 13 സ്വന്തം സ്വത്തു വില്‍ക്കുന്നവര്‍ അതിലേക്കൊ രിക്കലും തിരിച്ചു ചെല്ലുകയില്ല. ഒരുവന്‍ ജീവ നോടെ രക്ഷപ്പെട്ടാലും അവന്‍െറ സ്വത്തിലേ ക്ക് അവന്‍ ഒരിക്കലും തിരിച്ചു ചെല്ലുകയില്ല. എന്തുകൊണ്ടെന്നോ? ഈ ദര്‍ശനം മുഴുവന്‍ ജനക്കൂട്ടത്തിനുമുള്ളതാണ്. അതുകൊണ്ട് ഒരു വന്‍ ജീവനോടെ രക്ഷപ്പെട്ടാലും അത് ജന ത്തെ ആശ്വസിപ്പിക്കയില്ല.
14 “ജനത്തെ താക്കീതു ചെയ്യുന്നതിന് അവര്‍ കാഹളമൂതും. ജനം യുദ്ധത്തിനു തയ്യാറാവും. പക്ഷേ അവര്‍ യുദ്ധം ചെയ്യാന്‍ പോവുകയില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എത്രമാത്രം കോ പിച്ചിട്ടുണ്ടെന്ന് മുഴുവന്‍ ആള്‍ക്കൂട്ടത്തെയും ഞാന്‍ കാട്ടിക്കൊടുക്കും. 15 ശത്രു വാളും പിടിച്ച് നഗരത്തിനു പുറത്തുണ്ട്. രോഗവും പട്ടിണി യും നഗരത്തിനകത്തുണ്ട്. ആരെങ്കിലും വെളി യില്‍ വയലിലേക്കു പോയാല്‍ അവനെ ശത്രു ഭടന്‍ കൊല്ലും. ആരെങ്കിലും അകത്ത് നഗര ത്തില്‍ തങ്ങിയാല്‍ അവനെ പട്ടിണിയും രോഗ വും മുടിക്കും.
16 “എങ്കിലും ജനത്തില്‍ ചിലര്‍ രക്ഷപ്പെടും. ആ രക്ഷപ്പെട്ടവര്‍ മലകളിലേക്കോടും. പക്ഷേ അവര്‍ക്ക് സന്തോഷമുണ്ടാവില്ല. തങ്ങളുടെ സമസ്തപാപങ്ങളെയും ചൊല്ലി അവര്‍ ദു:ഖി ക്കും. അവര്‍ കരയുകയും പ്രാവുകളെപ്പോലെ കുറുകുകയും ചെയ്യും. 17 സ്വന്തം കൈകളുയര്‍ ത്താന്‍ കഴിയാത്തവണ്ണം അവര്‍ അത്രയ്ക്കു ക്ഷീ ണിതരും ദു:ഖിതരും ആയിരിക്കും. അവരുടെ കാലുകള്‍ വെള്ളം പോലെയിരിക്കും. 18 അവര്‍ വിലാപവസ്ത്രങ്ങള്‍ ഇടുകയും പേടിയില്‍ പുതയുകയും ചെയ്യും. ഓരോ മുഖത്തും നിങ്ങള്‍ അപമാനം കാണും. ദു:ഖം കാണിക്കു ന്നതിനുവേണ്ടി അവര്‍ തങ്ങളുടെ തല മുണ്ഡ നം ചെയ്യും. 19 അവര്‍ തങ്ങളുടെ വെള്ളി തെരു വിലേക്കെറിയും. അവര്‍ തങ്ങളുടെ സ്വര്‍ണ്ണ ത്തെ നാറുന്ന പഴന്തുണിയെന്നപോലെ കണ ക്കാക്കും. എന്തുകൊണ്ടെന്നാല്‍ യഹോവ കോപിക്കുന്പോള്‍ അവയ്ക്കൊന്നിനും അവരെ രക്ഷിക്കാന്‍ ശേഷി ഉണ്ടാകയില്ല. അവ ജനത്തെ വീഴ്ത്താനുള്ള ഒരു കെണിയല്ലാതെ മറ്റൊന്നു മായിരുന്നില്ല. അവ ജനത്തിന് ആഹാരം കൊടു ക്കയില്ല, അവരുടെ വയറ്റില്‍ ആഹാരം വെച്ചു കൊടുക്കയുമില്ല.
20 “തങ്ങളുടെ ഭംഗിയുള്ള ആഭരണങ്ങള്‍ ഉപ യോഗിച്ച് അവര്‍ വിഗ്രഹമുണ്ടാക്കി. ആ പ്രതി മയെച്ചൊല്ലി അവര്‍ അഹങ്കരിച്ചിരുന്നു. അവര്‍ അവരുടെ ഭയങ്കരപ്രതിമകളുണ്ടാക്കി. അവര്‍ ആ വൃത്തികെട്ട സാധനങ്ങളുണ്ടാക്കി. അതുകൊണ്ട് ദൈവമായ ഞാന്‍ അവയെ ഒരു നാറുന്ന പഴ ന്തുണിപോലെ എറിഞ്ഞുകളയും. 21 അവയെ എടുത്തുകൊണ്ടുപോകാന്‍ ഞാന്‍ അപരിചി തരെ അനുവദിക്കും. ആ അപരിചിതര്‍ അവയെ പരിഹസിക്കും. അവര്‍ ജനത്തില്‍ ചിലരെ കൊ ല്ലുകയും മറ്റുള്ളവരെ ബന്ദികളാക്കി കൊണ്ടു പോവുകയും ചെയ്യും. 22 ഞാന്‍ അവരില്‍നിന്ന് എന്‍െറ തല തിരിച്ചുകളയും-ഞാന്‍ അവരെ നോക്കുകയില്ല. ആ അപരിചിതര്‍ എന്‍െറ ആല യത്തെ നശിപ്പിക്കും-അവര്‍ ആ വിശുദ്ധ മന്ദിര ത്തിന്‍െറ നിഗൂഢഭാഗങ്ങളില്‍ കടന്ന് അതിനെ അശുദ്ധമാക്കും.
23 “ബന്ദികള്‍ക്കുവേണ്ടി തുടലുകളുണ്ടാക്കുക. എന്തിനെന്നോ? അന്യരെ കൊന്നതിന് പലരും ശിക്ഷിക്കപ്പെടും. നഗരത്തില്‍ എല്ലായിടത്തും ലഹളയുണ്ടാകും. 24 ഞാന്‍ അന്യദേശങ്ങളില്‍ നിന്ന് ദുഷ്ടന്മാരെ കൊണ്ടുവരും. യിസ്രായേ ലിലെ മുഴുവന്‍ വീടുകളും അവര്‍ കയ്യേറും. ഇത്രയധികം അഹമ്മതി ഉള്ളവരാകുന്നതില്‍ നിന്ന് ബലവാന്മാരായ നിങ്ങള്‍ സകലരെയും ഞാന്‍ തടയും. അന്യദേശങ്ങളില്‍നിന്നുള്ള ആ ജനം നിങ്ങളുടെ സകല ആരാധനാലയങ്ങളും കയ്യേറും.
25 “നിങ്ങള്‍ ഭയംകൊണ്ടു വിറയ്ക്കും. നിങ്ങള്‍ സമാധാനം അന്വേഷിക്കും. പക്ഷേ അത് ഒട്ടും കിട്ടുകയില്ല. 26 ഒന്നിനു പിറകെ ഒന്നായി നിങ്ങള്‍ കദനകഥകള്‍ കേള്‍ക്കും. അശുഭവാര്‍ ത്തകളല്ലാതെ മറ്റൊന്നും നിങ്ങള്‍ കേള്‍ക്കയില്ല. നിങ്ങള്‍ ഒരു പ്രവാചകനെ അന്വേഷിക്കുക യും അവനോട് ഒരു ദര്‍ശനം ചോദിക്കുകയും ചെയ്യും. പക്ഷേ അങ്ങനെ ഒന്നുണ്ടാകയില്ല. നിങ്ങളെ ഗ്രഹിപ്പിക്കാന്‍ പുരോഹിതരുടെ പക്കല്‍ ഒന്നുമുണ്ടാകയില്ല. നിങ്ങള്‍ക്കു തരാന്‍ മൂപ്പന്മാരുടെ പക്കലും നല്ല ഉപദേശങ്ങളൊന്നും ഉണ്ടാകയില്ല. 27 മരിച്ചുപോയവര്‍ക്കു വേണ്ടി നിങ്ങളുടെ രാജാവ് കരയുന്നുണ്ടാവും. നേതാക്ക ന്മാര്‍ വിലാപവസ്ത്രം ധരിക്കും. സാധാരണ ക്കാര്‍ വിരണ്ടിരിക്കും. എന്തുകൊണ്ടെന്നാല്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് ഞാന്‍ പകരം വീട്ടും. അവര്‍ക്കുള്ള ശിക്ഷ ഞാന്‍ നിശ്ചയിക്കും. അവരെ ഞാന്‍ ശിക്ഷിക്കുകയും ചെയ്യും. ഞാനാണ് യഹോവയെന്ന് അപ്പോള്‍ അവര റിയും.”