9
1 അപ്പോള്‍ ദൈവം നഗരത്തെ ശിക്ഷിക്കാന്‍ ചുമതലയുള്ള നേതാക്കളെ ഉറക്കെ വിളിച്ചു. ഓരോരുത്തരുടെയും കയ്യില്‍ അവനവന്‍െറ സ്വന്തം നശീകരണായുധമുണ്ടായിരുന്നു.
2 അ പ്പോള്‍ ആറു പുരുഷന്മാര്‍ വടക്കുപുറത്തെ മേലേവാതിലില്‍ നിന്നുള്ള നിരത്തിലൂടെ നട ക്കുന്നത് ഞാന്‍ കണ്ടു. അവരില്‍ ഓരോരുത്ത ന്‍െറയും കയ്യില്‍ സ്വന്തം മാരകായുധമുണ്ടായി രുന്നു. കൂട്ടത്തില്‍ ഒരുത്തന്‍ ദേഹത്ത് ചണയുടു പ്പുകളും അരയില്‍ എഴുത്തുകാരുടെ പേനയും മഷിപ്പൊതിയും ധരിച്ചിരുന്നു. അവര്‍ ആലയ ത്തിലെ ഓടുകൊണ്ടുള്ള യാഗപീഠത്തിനരി കില്‍ ചെന്നു നിന്നു.
3 അതുവരെ യിസ്രായേ ലിലെ ദൈവത്തിന്‍െറ തേജസ്സ് കെരൂബുമാലാ ഖമാരുടെ മുകളില്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ അവന്‍ അവിടെനിന്ന് മേലോട്ടുയര്‍ ന്നു. പിന്നെ തേജസ്സ് ആലയത്തിന്‍െറ വാതില്‍ ക്കല്‍ ചെന്നു. ഉമ്മറപ്പടിക്കു മുകളിലെത്തിയ പ്പോള്‍ അവന്‍ നിന്നു. അപ്പോള്‍ ചണയുടുപ്പും എഴുത്തുകാരുടെ പേനയും മഷിപ്പൊതിയും ധരിച്ചവനെ തേജസ്സ് വിളിച്ചു.
4 പിന്നെ യഹോവ അവനോടു പറഞ്ഞു, “യെരൂശലേംനഗരത്തിലൂടെ പോവുക. ജനം ഈ നഗരത്തില്‍ ചെയ്തുകൂട്ടുന്ന എല്ലാ അതി ക്രമങ്ങളെയുംകുറിച്ച് ദു:ഖിക്കുകയും ക്ഷോഭിക്കു കയും ചെയ്യുന്ന സകലരുടെയും നെറ്റിയില്‍ ഒരടയാളം ഇടുക.”
5-6 അപ്പോള്‍ ദൈവം മറ്റു പുരുഷന്മാരോടു പറയുന്നതു ഞാന്‍ കേട്ടു, “നിങ്ങള്‍ ഒന്നാമന്‍െറ പിന്നാലെ പോകണമെന്ന് ഞാന്‍ ആവശ്യപ്പെ ടുന്നു. നെറ്റിയില്‍ അടയാളമില്ലാത്ത സകലരെ യും നിങ്ങള്‍ കൊല്ലണം. അവര്‍ മൂപ്പന്മാരാ യാലും യുവാക്കളോ യുവതികളോ ആയാലും കുട്ടികളോ അമ്മമാരോ ആയാലും പ്രശ്നമല്ല. നെറ്റിയില്‍ അടയാളമില്ലാത്ത സകലരെയും നിങ്ങളുടെ ആയുധംകൊണ്ട് നിങ്ങള്‍ കൊല്ല ണം. ഒട്ടും കരുണ കാണിക്കരുത്. ആരെക്കുറിച്ചും മനസ്താപപ്പെടരുത്! ഇവിടെ എന്‍െറ ആലയ ത്തില്‍വെച്ചു തുടങ്ങുക.”അതുകൊണ്ട് അവര്‍ ആലയത്തിന്‍െറ മുന്നിലുണ്ടായിരുന്ന മൂപ്പന്മാ രില്‍നിന്നു തുടങ്ങി.
7 ദൈവം അവരോടു പറഞ്ഞു, “ഈ ആലയം അശുദ്ധമാക്കുക-ഈ മുറ്റം ശവശരീരങ്ങള്‍കൊ ണ്ട് നിറക്കുക! ഇപ്പോള്‍ത്തന്നെ പോവുക!”അതുകൊണ്ട് അവര്‍ ചെന്ന് നഗരത്തിലുള്ള വരെ കൊന്നു.
8 അവര്‍ ജനങ്ങളെ കൊല്ലുവാന്‍ പോയ പ്പോള്‍ ഞാന്‍ അവിടെ തങ്ങി. ഞാന്‍ നിലത്തു കമിഴ്ന്നുവീണ് നമസ്കരിച്ചുകൊണ്ടു നിലവി ളിച്ചു, “അയ്യോ എന്‍െറ യജമാനനായ യഹോ വേ, യെരൂശലേമിനോടുള്ള നിന്‍െറ കോപം കാണിക്കുന്നതിനായി യിസ്രായേലിലെ ശേഷി ക്കുന്നവരെ മുഴുവന്‍ നീ കൊല്ലുകയാണോ?”
9 ദൈവം പറഞ്ഞു, “യിസ്രായേലിന്‍െറയും യെഹൂദയുടെയും കുടുംബം ഒട്ടുവളരെ കൊടി യ പാപങ്ങള്‍ ചെയ്തിരിക്കുന്നു! ഈ ദേശത്ത് എല്ലായിടത്തും ജനം കൊല്ലപ്പെടുകയാണ്. ഈ നഗരമാകട്ടെ അക്രമംകൊണ്ട് നിറഞ്ഞുമിരി ക്കുന്നു. എന്തുകാണ്ടെന്നോ? ‘യഹോവ ഈ രാജ്യം വിട്ടുപോയിരിക്കുന്നു’ എന്നു ജനം പറ യുന്നു. ‘നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ യഹോവ യ്ക്കു കാണാനാവില്ല.’ എന്ന് അവര്‍ സ്വയം പറയുന്നു.
10 എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ഒട്ടും കരുണ കാട്ടുകയില്ല. ഇവരോടെ നിക്ക് അനുതാപം തോന്നുകയില്ല. ഇത് അവര്‍ സ്വയം വരുത്തി വച്ചതാണ്-അവര്‍ അര്‍ഹിച്ച ദണ്ഡനം കൊടുക്കുക മാത്രമേ ഞാന്‍ ചെയ്യു ന്നുള്ളൂ!”
11 അപ്പോള്‍ ചണയുടുപ്പും എഴുത്തുകാരന്‍െറ പേനയും മഷിയും പിടിച്ചിരുന്നവന്‍ തിരിച്ചു വരികയും ഇങ്ങനെ ഉണര്‍ത്തിക്കുകയും ചെ യ്തു, “നീ കല്പിച്ചത് ഞാന്‍ ചെയ്തിരിക്കുന്നു.”