മൊര്‍ദ്ദെഖായി ആദരിക്കപ്പെട്ടു
10
പിന്നെ അഹശ്വേരോശുരാജാവ് തന്‍റെ രാജ്യത്തെ സമുദ്രതീരത്തെ സകല വിദൂരനഗരങ്ങളിലും ഉള്ള എല്ലാ പ്രജകള്‍ക്കും നികുതികള്‍ ചുമത്തി. അവന്‍റെ ശക്തിയും കരുത്തുമുള്ള ഓരോ പ്രവൃത്തിയും രാജാവ് സ്ഥാനക്കയറ്റം കൊടുത്ത മൊര്‍ദ്ദെഖായിയുടെ മഹത്തായപ്രവൃത്തിയും മേദ്യയിലെയും പാര്‍സിയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. രാജാവ് മൊര്‍ദ്ദെഖായിയെ ഒരു ശ്രേഷ്ഠവ്യക്തിയാക്കി. യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശുരാജാവിനു രണ്ടാമനായിരുന്നു. അവന്‍ സ്വാധീനശക്തിയുള്ളവനും യെഹൂദസഹോദരങ്ങളില്‍ ധാരാളം പേര്‍ക്കു പ്രിയപ്പെട്ടവനുമായിരുന്നു. അവന്‍ തന്‍റെ ജനങ്ങളുടെ ക്ഷേമം നോക്കുകയും തന്‍റെ എല്ലാ ജനങ്ങള്‍ക്കുംവേണ്ടി സമാധാനത്തിന്‍റെ സന്ദേശം കൊണ്ടുവരികയും ചെയ്തു.