പുറപ്പാട്
യാക്കോബിന്‍റെ കുടുംബം ഈജിപ്തില്‍
1
1 യാക്കോബ് തന്‍റെ പുത്രന്മാരോടൊത്ത് ഈജിപ് തിലേക്കു യാത്ര ചെയ്തു. ഓരോ പുത്രന്മാരോ ടുമൊപ്പം അവനവന്‍റെ കുടുംബവുമുണ്ടായിരുന്നു. യിസ്രായേലിന്‍റെ പുത്രന്മാര്‍ ഇവരായിരുന്നു:
2 രൂബേ ന്‍, ശിമെയോന്‍, ലേവി, യെഹൂദാ,
3 യിസ്സാഖാര്‍, സെ ബൂലൂന്‍, ബെന്യാമീന്‍,
4 ദാന്‍, നഫ്താലി, ഗാദ്, ആശേര്‍;
5 യാക്കോബിന്‍റെ നേരിട്ടുള്ള പിന്‍ഗാമികളായി എഴുപതു പേരുണ്ടായിരുന്നു. (യോസേഫ് ആ പന്ത്രണ്ടു പേരില്‍ ഒരാളായിരുന്നുവെങ്കിലും അയാള്‍ ആ സമയത്തുതന്നെ ഈജിപ്തിലായിരുന്നു.)
6 പിന്നീട്, യോസേഫും സഹോദരന്മാരും ആ തലമുറ യിലെ എല്ലാവരും മരിച്ചു.
7 പക്ഷേ യിസ്രായേ ല്‍ജന തയ്ക്ക് അനേകം സന്തതികളുണ്ടാവുകയും അവരുടെ സം ഖ്യ കൂടുതല്‍ വളരുകയും ചെയ്തു. യിസ്രായേല്‍ജനത ശക് തി പ്രാപിക്കുകയും ഈജിപ്തുരാജ്യമാകെ അവരെക് കൊണ്ടു നിറയുകയും ചെയ്തു.
യിസ്രായേല്‍ജനതയ്ക്ക് കുഴപ്പങ്ങള്‍
8 അനന്തരം ഒരു പുതിയ രാജാവ് ഈജിപ്തു ഭരിക്കാന്‍ തുടങ്ങി. ഈ രാജാവിനു യോസേഫിനെ അറിയി ല്ലായി രുന്നു.
9 ഈ രാജാവ് തന്‍റെ ജനതയോടു പറഞ്ഞു, “നോക് കൂ, യിസ്രായേലുകാര്‍ നമ്മെക്കാള്‍ എണ്ണത്തില്‍ പെരു കുകയും ശക്തരായിത്തീരുകയും ചെയ്തിരിക്കുന്നു!
10 അ വര്‍ അനേകമായിത്തീരുന്നതു തടയാന്‍ നാം ഒരു നല്ല പദ് ധതി ആസൂത്രണം ചെയ്യണം. അല്ലാത്തപക്ഷം ഒരു യു ദ്ധം ഉണ്ടാവുകയാണെങ്കില്‍ അവര്‍ നമ്മുടെ ശത്രു ക്ക ളോടു ചേരുകയും നമ്മെ തോല്പിക്കുകയും നമ്മുടെ രാജ് യത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യും.”
11 യിസ്രായേലുകാരുടെ ജീവിതം പ്രയാസമേറി യതാ ക്കിത്തീര്‍ക്കുവാന്‍ ഈജിപ്തുകാര്‍ തീരുമാനിച്ചു. അ തിനാല്‍ ഈജിപ്തുകാര്‍ അവര്‍ക്കുമേല്‍ യജമാനന്മാരെ നി യോഗിച്ചു. ആ യജമാനന്മാര്‍ യിസ്രായേലുകാരെ, രാജാ വിനു വേണ്ടി പീഥോം, റയംസേസ് എന്നീ നഗരങ്ങള്‍ പ ണിയാന്‍ നിയോഗിച്ചു. ഈ നഗരങ്ങള്‍ ധാന്യങ്ങളും മറ്റു സാധനങ്ങളും സംഭരിക്കാന്‍ രാജാവ് ഉപയോ ഗിച് ചു.
12 ഈജിപ്തുകാര്‍ യിസ്രായേലുകാരെ കഠിനാദ്ധ്വാനം ചെയ്യിച്ചു. പക്ഷേ യിസ്രായേലുകാര്‍ വളരെയധികം പ ണി ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ അവര്‍ കൂടുതല്‍ വളരുകയും വ്യാപിക്കുകയും ചെയ്തു. ഈജിപ്തുകാര്‍ യി സ്രായേലുകാരെക്കുറിച്ച് വളരെയധികം ഭയമുള്ള വരാ യിത്തീര്‍ന്നു.
13 അതിനാല്‍ ഈജിപ്തുകാര്‍ യിസ്രായേ ലു കാരെക്കൊണ്ട് കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യിച്ചു.
14 ഈജിപ്തുകാര്‍ യിസ്രായേലുകാരുടെ ജീവിതം കൂടു തല്‍ കഠിനമാക്കി. അവര്‍ അവരെക്കൊണ്ട് ഇഷ്ടികയും കുമ്മായവുമുണ്ടാക്കുന്ന കഠിനജോലികള്‍ ചെയ്യിച്ചു. വയലുകളിലും അത്യദ്ധ്വാനം ചെയ്യിച്ചു. അവര്‍ ചെയ് യേണ്ടി വന്നത് എല്ലാ വേലകളിലും കാഠിന്യ മേറിയവ യായിരുന്നു.
ദൈവഭയമുള്ള സൂതികര്‍മ്മിണികള്‍
15 യിസ്രായേലുകാരായ സ്ത്രീകളെ പ്രസവത്തിനു സ ഹായിച്ച രണ്ടു സൂതികര്‍മ്മിണികളുണ്ടായിരുന്നു. ശി പ്രാ എന്നും പൂവാ എന്നുമായിരുന്നു അവരുടെ പേര്. ഈജിപ്തുരാജാവ് അവരോടു പറഞ്ഞു,
16 “നിങ്ങള്‍ എ ബ്രായസ്ത്രീകളെ അവരുടെ പ്രസവത്തില്‍ സഹാ യി ക്കുന്പോള്‍ കുട്ടി ആണോ പെണ്ണോ എന്ന് നിരീ ക് ഷിക്കുക. കുട്ടി ആണാകുന്നുവെങ്കില്‍ അതിനെ വധി ക്കുകയും പെണ്ണാകുന്നുവെങ്കില്‍ അതിനെ ജീവിക് കാനനുവദിക്കുകയും ചെയ്യുക.”
17 പക്ഷേ സൂതികര്‍മ്മിണികള്‍ ദൈവത്തോടു ഭയവും ആ ദരവുമുള്ളവരായിരുന്നതിനാല്‍ രാജാവു കല്പി ച്ചതു പോലെ പ്രവര്‍ത്തിച്ചില്ല. അവര്‍ ആണ്‍കു ഞ്ഞു ങ്ങ ളെയെല്ലാം ജീവിക്കാന്‍ അനുവദിച്ചു.
18 ഈജിപ്തിലെ രാജാവ് സൂതികര്‍മ്മിണികളെ വിളിച് ചു ചോദിച്ചു, “നിങ്ങളെന്താണ് ആണ്‍കുഞ്ഞുങ്ങളെ ജീവിക്കാനനുവദിക്കുന്നത്? നിങ്ങളെന്താണ് ഇങ്ങനെ ചെയ്യുന്നത്?”
19 സൂതികര്‍മ്മിണികള്‍ രാജാവിനോടു പറഞ്ഞു, “എബ് രായസ്ത്രീകള്‍ ഈജിപ്തിലെ സ്ത്രീകളെക്കാള്‍ വളരെ ശ ക്തരാണ്. ഞങ്ങള്‍ക്ക് ചെന്ന് സഹായിക്കാനാകുംമുന്പ് അവര്‍ സ്വയം പ്രസവിക്കും.”
20-21 സൂതികര്‍മ്മിണികളില്‍ ദൈവം സന്തുഷ്ടനായിരുന്നു. അതിനാല്‍ ദൈവം അവരെ അനുഗ്രഹിക്കുകയും അവര്‍ക്കു കുടുംബങ്ങളുണ്ടാകാന്‍ അനുവദിക്കുകയും ചെയ്തു. എബ്രായജനതയ്ക്ക് പിന് നെയും കൂടുതല്‍ കുട്ടികളുണ്ടാകുകയും അവര്‍ അതിശക്ത രാകുകയും ചെയ്തു.
22 അതിനാല്‍ ഫറവോന്‍ തന്‍റെ ജനതയ്ക്ക് ഒരു കല്പന നല്‍കി: “എല്ലാ പെണ്‍ശിശുക്കളും ജീവിക്കട്ടെ. പക്ഷേ ഒരു എബ്രായ ആണ്‍കുട്ടി ജനിക്കുന്പോള്‍ത്തന്നെ അവ നെ നൈല്‍നദിയില്‍ എറിയണം.”