വെട്ടുക്കിളികള്‍
10
1 യഹോവ മോശെയോടു പറഞ്ഞു, “ഫറവോന്‍ റെ യടുത്തേക്കു പോവുക. അവനെയും അവന്‍റെ സേ വകന്മാരെയും ഞാന്‍ കഠിനഹൃദയരാക്കിയതാണ്. എന്‍റെ ശക്തമായ അത്ഭുതകൃത്യങ്ങള്‍ അവരെ കാണിക്കു വാ നാ ണ് ഞാന്‍ അങ്ങനെ ചെയ്തത്.
2 ഞാന്‍ ഈജിപ്തില്‍ ചെയ്ത എല്ലാ അത്ഭുതകൃത്യങ്ങളും മറ്റ് മഹാകാര്യങ്ങളും നി ങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും പറ ഞ്ഞു കൊടുക്കാനാണ് ഞാനിങ്ങനെ ചെയ്തത്. അപ് പോള്‍ നിങ്ങളെല്ലാവരും ഞാന്‍ യഹോവയാണെന്നു വി ശ്വസിക്കും.”
3 അതിനാല്‍ മോശെയും അഹരോനും ഫറവോ ന്‍റെയ ടുത്തേക്കു പോയി. അവര്‍ അവനോടു പറഞ്ഞു, “എ ബ്രായരുടെ ദൈവമായ യഹോവ പറയുന്നു, ‘നീ എത്ര കാലം എന്നെ അനുസരിക്കാതെ കഴിയും? എന്നെ ആ രാധിക്കാന്‍ എന്‍റെ ജനങ്ങളെ വിട്ടയയ്ക്കുക!
4 എന്‍റെ ജനതയെ നീ വിട്ടയയ്ക്കാത്തപക്ഷം നാളെ നിന്‍റെ രാ ജ്യത്തേക്കു ഞാന്‍ വെട്ടുക്കിളികളെ കൊണ്ടുവരും.
5 വെ ട്ടുക്കിളികള്‍ രാജ്യത്തെ പൊതിയും. നിലം കാണാന്‍ നിന ക്കാകാത്തത്ര വെട്ടുക്കിളികളുണ്ടാകും. ആലിപ്പഴം പൊഴിച്ചിലില്‍ നശിക്കാത്തതെന്തെങ്കിലുമുണ്ടെങ്കില്‍ അത് വെട്ടു ക്കിളികള്‍ തിന്നുതീര്‍ക്കും. നിലത്തുള്ള എല്ലാ വൃക്ഷ ങ്ങളുടെ ഇലയും വെട്ടുക്കിളികള്‍ തിന്നുതീര്‍ക്കും.
6 വെട് ടുക്കിളികള്‍ നിന്‍റെയും നിന്‍റെ ഉദ്യോഗസ്ഥ ന്മാരുടെ യും വീടുകളിലും ഈജിപ്തിലെ മറ്റെല്ലാ വീടുകളിലും വന്നു നിറയും. നിന്‍റെ പിതാക്കന്മാരോ പൂര്‍വ്വികരോ അവര്‍ ഈജിപ്തില്‍ വാസം തുടങ്ങിയ നാള്‍ മുതല്‍ കണ് ടിട്ടുള്ളതിനേക്കാള്‍ വളരെയധികം വെട്ടുക്കിളികള്‍ ഉണ് ടാവും.’”അനന്തരം മോശെ ഫറവോന്‍റെ മുന്പില്‍ നിന് നും തിരിഞ്ഞു നടന്നു.
7 അനന്തരം സേവകന്മാര്‍ ഫറവോനോടു ചോദിച്ചു, “എത്രകാലം ഇവര്‍ നമുക്ക് കെണിയൊരുക്കും? അവര്‍ പോയി അവരുടെ ദൈവമായ യഹോവയെ ആരാധി ക്കട് ടെ. അങ്ങ് അവരെ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ഈജിപ്ത് നശിപ്പിക്കപ്പെടുമെന്ന് അങ്ങറിയുക.”
8 അതിനാല്‍ ഫറവോന്‍ തന്‍റെ സേവകന്മാരോടു മോ ശെയേയും അഹരോനെയും വിളിച്ചു കൊണ്ടുവരുവാന്‍ പറഞ്ഞു. ഫറവോന്‍ അവരോടു പറഞ്ഞു, “നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കാന്‍ പൊയ്ക് കൊള്ളു ക. പക്ഷേ ആരാണ് പോകുന്നതെന്ന് എന്നോടു പറയ ണം.”
9 മോശെ മറുപടി പറഞ്ഞു, “ഞങ്ങളുടെയാള്‍ക്കാര്‍ മു ഴുവനും, ചെറുപ്പക്കാരും വൃദ്ധന്മാരുമടക്കം പോകും. ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും കന്നുകാലികളെയും ആടുകളെയും ഞങ്ങളോടൊത്തു കൊണ്ടുപോകും. യഹോവയുടെ വിരുന്ന് എല്ലാ വര്‍ ക്കും വേണ്ടിയുള്ളതായതിനാല്‍ ഞങ്ങളെല്ലാവരും പോ കും.”
10 ഫറവോന്‍ അവരോടു പറഞ്ഞു, “നിങ്ങളെയും നിങ് ങളുടെ കുട്ടികളെയും ഈജിപ്ത് വിടാന്‍ അനുവദിക് കു ന്നതിനു മുന്പ് യഹോവ യഥാര്‍ത്ഥത്തില്‍ നിങ്ങ ളോ ടൊപ്പമുണ്ടായിരിക്കണം. നോക്കൂ, നിങ്ങള്‍ എന് തൊ ക്കെയോ തിന്മ ആസൂത്രണം ചെയ്യുകയാണ്.
11 യഹോ വയെ ആരാധിക്കാന്‍ പുരുഷന്മാര്‍ക്കു പോകാം. ആദ്യം നിങ്ങളാവശ്യപ്പെട്ടതും അതാണ്. നിങ്ങള്‍ക് കെല് ലാ വര്‍ക്കും കൂടി പോകാന്‍ കഴിയില്ല.”എന്നിട്ട് ഫറവോ ന്‍ മോശെയെയും അഹരോനെയും പറഞ്ഞയച്ചു.
12 യഹോവ മോശെയോടു പറഞ്ഞു, “നിന്‍റെ കൈ ഈ ജിപ്തിനുമേല്‍ ഉയര്‍ത്തി വെട്ടുക്കിളികളെ വരുത്തുക! വെട്ടുക്കിളികള്‍ ഈജിപ്തിലാകമാനം പരക്കട്ടെ. ആലി പ്പഴം നശിപ്പിക്കാത്ത മുഴുവന്‍ സസ്യങ്ങളും വെട്ടുക് കിളികള്‍ തിന്നും.”
13 അതിനാല്‍ മോശെ തന്‍റെ ഊന്നുവടി ഈജിപ്തിനു മേല്‍ ഉയര്‍ത്തുകയും യഹോവ കിഴക്കുനിന്നും ഒരു ശക് തമായ കാറ്റ് അടിപ്പിക്കുകയും ചെയ്തു. രാത്രിയും പക ലും കാറ്റടിച്ചു. പ്രഭാതം വന്നപ്പോള്‍ കാറ്റ് ഈജിപ് തിലേക്കു വെട്ടുക്കിളികളെ കൊണ്ടുവന്നു.
14 വെട്ടുക് കിളികള്‍ ഈജിപ്ത് മുഴുവനും മൂടുകയും രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും അസംഖ്യമായി അടിഞ്ഞുകൂടു കയും ചെയ്തു. ഈജിപ്തില്‍ അതുവരെ അത്രമാത്രം വെട് ടുക്കിളികള്‍ ഉണ്ടായിട്ടില്ല. അതിനു മുന്പ് അത്രയ ധി കം വെട്ടുക്കിളികള്‍ അവിടെ വന്നിട്ടില്ല. ഇനി ഒരിക്ക ലും അത്രയധികം വെട്ടുക്കിളികളുണ്ടാ യിരിക്കുക യുമി ല്ല.
15 വെട്ടുക്കിളികള്‍ നിലം പൊതിയുകയും രാജ്യമാ കെ കറുത്തിരിക്കുകയും ചെയ്തു. ആലിപ്പഴം വീഴ്ചയി ല്‍ നശിക്കാത്ത എല്ലാ സസ്യങ്ങളെയും മരങ്ങളിലെ പഴങ്ങളെയും വെട്ടുക്കിളികള്‍ തിന്നു. ഈജിപ്തി ലെങ് ങും ഒരു മരത്തിലോ ചെടിയിലോ ഒരിലപോലും അവ ശേഷിച്ചില്ല.
16 ഫറവോന്‍ ഉടനെ തന്നെ മോശെയെയും അഹരോനെ യും വിളിച്ചു. ഫറവോന്‍ പറഞ്ഞു, “ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയ്ക്കും നിങ്ങള്‍ക്കുമെതിരെ പാപം ചെയ്തു.
17 ഇപ്പോള്‍, ഒരു പ്രാവശ്യം കൂടി എന്‍റെ പാപം പൊറുക്കുക. ഈ ‘മരണം’ എന്നില്‍നിന്നും നീക്കാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കൂ.”
18 മോശെ ഫറവോന്‍റെയടുത്തുനിന്നും പോയി യ ഹോവയോടു പ്രാര്‍ത്ഥിച്ചു.
19 അതിനാല്‍ യഹോവ കാറ്റിന്‍റെ ഗതിമാറ്റി. പടിഞ്ഞാറു നിന്നൊരു ശക്തമായ കാറ്റിന്‍റെ സഹായത്താല്‍ യഹോവ വെട്ടുക്കിളികളെ ഈജിപ്തില്‍ നിന്നും ചെങ്കടലില്‍ വീഴ്ത്തി. ഈജിപ്തി ല്‍ ഒരു വെട്ടുക്കിളിയും അവശേഷിച്ചില്ല!
20 പക്ഷേ യഹോവ ഫറവോനെ വീണ്ടും കഠിനഹൃദയനാക്കി. യിസ് രായേലുകാരെ ഫറവോന്‍ പോകാന്‍ അനുവദിച്ച തുമി ല് ല.
ഇരുട്ട്
21 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “നീ നി ന്‍റെ കൈ വായുവില്‍ ഉയര്‍ത്തുക. അപ്പോള്‍ ഈജിപ് തി ല്‍ ഇരുട്ട് ഉണ്ടാകും. വെളിച്ചത്തിന്‍റെ ഒരു കിരണം പോ ലുമില്ലാത്തത്ര ഇരുട്ടായിരിക്കും അത്!”
22 അതിനാല്‍ മോശെ തന്‍റെ കൈ വായുവിലുയര്‍ ത്തു കയും ഇരുട്ടിന്‍റെ ഒരു കാര്‍മേഘം ഈജിപ്തിനെ മൂടുകയും ചെയ്തു. ഇരുട്ട് ഈജിപ്തില്‍ മൂന്നു ദിവസം നീണ്ടു നി ന്നു.
23 ജനങ്ങളിലാര്‍ക്കും പരസ്പരം കാണാനാ കുമായി രുന്നില്ല. മൂന്നു ദിവസത്തേക്ക് ആരും എങ്ങും പോ യില്ല. എന്നാല്‍ യിസ്രായേല്‍ജനത വസിച്ചിരുന് നിട ത്തൊക്കെ പ്രകാശമുണ്ടായിരുന്നു.
24 വീണ്ടും ഫറവോന്‍ മോശെയെ വിളിച്ചു. ഫറവോന്‍ പറഞ്ഞു, “യഹോവയെ ആരാധിക്കാന്‍ പൊയ്ക് കൊള് ളുക! നിങ്ങളുടെ കുട്ടികളെയും കൂട്ടിക്കൊണ് ടുപോ വു ക. പക്ഷേ നിങ്ങളുടെ ആടുമാടുകളെ ഇവിടെ നിര്‍ത് തു ക.”
25 മോശെ പറഞ്ഞു, “ആടുമാടുകളെ ഞങ്ങള്‍ കൊണ്ടു പോകുമെന്നു മാത്രമല്ല ബലിയര്‍പ് പിക്കാനാവ ശ്യ മായ വഴിപാടുകളും ബലിമൃഗങ്ങളും നിങ്ങള്‍ ഞങ്ങള്‍ക് കു യഹോവയായ ദൈവത്തെ ആരാധിക്കുന്ന തിനുവേണ് ടി തരികയും വേണം!
26 അതെ, ഞങ്ങള്‍ യഹോവയെ ആരാ ധിക്കുവാന്‍ പോകുന്പോള്‍ ഞങ്ങളുടെ മൃഗങ്ങളെയും ഞങ്ങളോടുകൂടെ കൊണ്ടുപോകും. ഒരു കുളന്പുപോ ലും അവശേഷിക്കപ്പെടുകയില്ല. ബലിമൃഗം ഏതാ ണെന്നുകൂടി ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ പോകുന്ന സ്ഥലത്തെത്തിയിട്ടേ ഞങ്ങള്‍ക്കതറിയാനാവൂ.”
27 യഹോവ ഫറവോനെ വീണ്ടും കഠിന ഹൃദയനാക്കി. ഫറവോന്‍ അവരെ വിട്ടയച്ചില്ല.
28 അനന്തരം ഫറവോ ന്‍ മോശെയോടു പറഞ്ഞു, “കടന്നു പോകൂ! നീ ഇനിയും ഇവിടെ വരുന്നത് എനിക്കിഷ്ടമല്ല! അടുത്ത തവണ നീ ഇവിടെ എന്‍റെ മുന്പില്‍ വന്നാല്‍ നീ വധിക്കപ്പെടും!”
29 അനന്തരം മോശെ ഫറവോനോടു പറഞ്ഞു, “നീ ഒരു കാര്യത്തില്‍ ശരിയാണു പറഞ്ഞത്. ഇനി മേലില്‍ നിന്നെ കാണാന്‍ ഞാന്‍ വരില്ല!”