16
തുടര്‍ന്ന് യിസ്രായേലുകാര്‍ ഏലീമില്‍ നിന്നും പു റപ്പെട്ട് ഏലീമിനും സീനായ്ക്കുമിടയ്ക്കുള്ള സീനായി മരുഭൂമിയിലെത്തി. ഈജിപ്തു വിട്ടതിന്‍റെ രണ്ടാം മാസത്തിലെ പതിനഞ്ചാം തീയതിയാണവര്‍ ആ സ്ഥലത്തെത്തിയത്. അപ്പോള്‍ യിസ്രായേലുകാര്‍ വീണ്ടും പരാതിപ്പെടാന്‍ തുടങ്ങി. അവര്‍ മരുഭൂമിയില്‍ മോശെയോടും അഹരോനോടും പരാതിപ്പെട്ടു. ജനങ് ങള്‍ പറഞ്ഞു, “യഹോവ ഞങ്ങളെ ഈജിപ്തില്‍വച്ചു കൊന്നുകളയുകയായിരുന്നു ഇതിലും നല്ലത്. അവിടെ ഞങ്ങള്‍ക്കു ഭക്ഷണമെങ്കിലും ധാരാളം കിട്ടുമായിരു ന്നു. ഞങ്ങള്‍ക്കാവശ്യമുള്ളത്ര ആഹാരം അ വിടെക്കിട് ടിയിരുന്നു. പക്ഷേ ഇന്നു നിങ്ങള്‍ ഞങ്ങളെ ഈ മരുഭൂ മിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഞങ്ങളെല്ലാ മിവിടെ വിശന്നു ചാകും.”
അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “ആ കാശത്തുനിന്നും ഞാന്‍ ഭക്ഷണം പെയ്യിക്കും. നിങ്ങ ള്‍ക്കു ഭക്ഷിക്കാന്‍ അതു മതിയാകും. എന്നും ജനങ്ങള്‍ പുറത്തുപോയി അതാതു ദിവസത്തേക്കുള്ള ഭക്ഷണം പെ റുക്കിയെടുക്കണം. ഞാന്‍ പറയുന്നത് ആളുകള്‍ ചെയ്യു ന്നുണ്ടോ എന്നു നോക്കാനാണിത്. ഒരു ദിവസത് തേ ക്കാവശ്യമുള്ള ഭക്ഷണമേ ജനങ്ങള്‍ ഓരോ ദിവസവും ശേഖരിക്കാവൂ. പക്ഷേ വെള്ളിയാഴ്ച ജനങ്ങള്‍ ഭക്ഷണം തയ്യാറാക്കുന്പോള്‍ ആ ഭക്ഷണം രണ്ടു ദിവസത്തേക്കു തികയുമെന്നവര്‍ കാണും* നിങ്ങളുടെ … അത് “നിന്‍റെ കൈയിലൊരടയാളവും നിന്‍റെ കണ്ണുകള്‍ക്കിടയിലൊരു ഓര്‍മ്മക്കുറിയും” എന്നു വാച്യാര്‍ത്ഥം. തനിക്കുള്ള ദൈവത്തിന്‍റെ നിയമം അവനെ ഓര്‍മ്മിപ്പിക്കുന്നതിന് ഒരു യെഹൂദന്‍ കയ്യിലും നെറ്റിയിലും കെട്ടിയിരുന്ന ഒരു വിശിഷ്ട വസ്തുവാകാമിതു സൂചിപ്പിക്കുന്നത്. .”
അതിനാല്‍ മോശെയും അഹരോനും യിസ്രായേ ല്‍ജ നങ്ങളോടു പറഞ്ഞു, “ഇന്നു രാത്രി നിങ്ങള്‍ യഹോവ യുടെ ശക്തി കാണും. നിങ്ങളെ ഈജിപ്തില്‍നിന്നും പു റത്തേക്കു കൊണ്ടുവന്നത് അവനാണെന്ന് നിങ്ങള്‍ അ റിയും. നിങ്ങള്‍ യഹോവയോടു പരാതിപ്പെട്ടപ്പോള്‍ അവന്‍ അതു കേട്ടു. അതിനാല്‍ നാളെ പുലര്‍ച്ചെ നിങ്ങള്‍ യഹോവയുടെ തേജസ്സ് കാണും. നിങ്ങള്‍ ഞങ്ങളോടു പ രാതിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കു വിശ്രമിക്കാമല്ലോ.”
മോശെ വീണ്ടും പറഞ്ഞു, “്നിങ്ങള്‍ പരാതിപ് പെട് ടുകൊണ്ടിരുന്നത് യഹോവ കേട്ടു. അതിനാല്‍ ഇന്നു രാ ത്രി യഹോവ നിങ്ങള്‍ക്കു മാംസം തരും. പ്രഭാതത്തില്‍ നിങ്ങള്‍ക്കാവശ്യമുള്ള അപ്പം മുഴുവന്‍ കിട്ടും. നിങ്ങള്‍ അഹരോനോടും എന്നോടും പരാതിപ്പെടു കയായി രുന് നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്കല്പം വിശ്രമം കിട്ടും. നിങ്ങള്‍ എനിക്കോ അഹരോനോ എതിരായിട്ടല്ല പി റുപിറുക്കുന്നത് എന്നോര്‍ക്കുക. യഹോവ യ്ക്കെതി രെയാണ് നിങ്ങള്‍ പിറുപിറുക്കുന്നത്.”
അനന്തരം മോശെ അഹരോനോടു പറഞ്ഞു, “എല്ലാ യിസ്രായേല്‍ജനതയോടും സംസാരിക്കുക. അവരോടു പറ യുക: ‘യഹോവയ്ക്കു മുന്പില്‍ ഒരുമിച്ചു വരിക. എന് തെന്നാല്‍ നിങ്ങളുടെ പരാതികള്‍ അവന്‍ കേട്ടിരി ക്കു ന്നു.’”
10 അഹരോന്‍ യിസ്രായേല്‍ജനതയോ ടെല്ലാവരോടു മായി സംസാരിച്ചു. അവരെല്ലാം ഒരിടത്ത് ഒത്തുകൂടി. അഹരോന്‍ സംസാരിക്കവേ എല്ലാവരും തിരിഞ്ഞ് മരു ഭൂമിയിലേക്കു നോക്കി. യഹോവയുടെ മഹത്വം ഒരു മേഘത്തില്‍ പ്രത്യക്ഷപ്പെടുന്നത് അവര്‍ കണ്ടു.
11 യഹോവ മോശെയോടു പറഞ്ഞു, 12 “യിസ്രായേല്‍ജനതയുടെ പരാതികള്‍ ഞാന്‍ കേട്ടു. അതി നാല്‍ അവരോടു പറയുക, ‘ഇന്നു രാത്രി നിങ്ങള്‍ മാംസം ഭക്ഷിക്കും. പ്രഭാതത്തില്‍ നിങ്ങള്‍ ആവശ്യ മുള്ളത്ര അ പ്പവും ഭക്ഷിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കാമെന്നറിയും.’”
13 ആ രാത്രിയില്‍ കാടപ്പക്ഷികള്‍ താവളത്തിനു ചുറ്റും വന്നു. അവര്‍ ആ പക്ഷികളെ ഇറച്ചിക്കായി പിടിച്ചു. രാവിലെ താവളത്തിനു ചുറ്റും മഞ്ഞുതുള്ളികള്‍ പൊഴി ഞ്ഞു കിടന്നിരുന്നു. 14 സൂര്യനുദിച്ചപ്പോള്‍ മഞ്ഞു രുകി. മഞ്ഞുനീങ്ങിക്കഴിഞ്ഞപ്പോള്‍ പൊടിമ ഞ്ഞി ന്‍റെ ചെതുന്പലുകള്‍ പോലെ എന്തോ ചിലത് തറയിലു ണ്ടായിരുന്നു. 15 അതു കണ്ട് യിസ്രായേല്‍ജനത പരസ്പ രം ചോദിച്ചു, “എന്താണത്?” എന്താണത്? “മന്നാ” എന്ന വാക്കു പോലെയാണ് എബ്രായ ഭാഷയില്‍ ഇത്. അതെന്താണെന്ന് അവര്‍ ക്കറിവില്ലാത്തതിനാലാണ് അവരിങ്ങനെ ചോദിച്ചത്. അതിനാല്‍ മോശെ അവരോടു പറഞ്ഞു, “യഹോവ നിങ് ങള്‍ക്കു തിന്നാന്‍തരുന്ന ഭക്ഷണമാണിത്. 16 യഹോവ പറ യുന്നു, ‘ഓരോരുത്തരും അവനവനു വേണ്ടത് സംഭരിക് കുക. നിങ്ങളില്‍ ഓരോരുത്തരും ഒരാള്‍ക്ക് ഒരിടങ്ങഴി ഒരിടങ്ങഴി 1 ഓമര്‍. എ ന്ന കണക്കില്‍ കുടുംബത്തിലുള്ളവര്‍ക്കെല്ലാം ശേഖരി ക്കുക.’”
17 യിസ്രായേല്‍ജനത അങ്ങനെ ചെയ്തു. ഓരോരു ത്ത രും ഭക്ഷണം ശേഖരിച്ചു. ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടു തല്‍ ശേഖരിച്ചു. 18 ജനങ്ങള്‍ തങ്ങളുടെ കുടുംബ ത്തി ലു ള്ളവര്‍ക്കെല്ലാം ഭക്ഷണം നല്‍കി. ആഹാരമെല്ലാം അള ന്നതിനു ശേഷം എല്ലാവര്‍ക്കും വേണ്ടത്ര ഭക്ഷണം എ പ്പോഴുമുണ്ടായിരുന്നു. പക്ഷേ അധികം ഒരിക്കലും ഉണ്ടായില്ല. ഓരോരുത്തരും അവനവനും കുടുംബ ത്തി നും ആവശ്യമുള്ള ഭക്ഷണം ശേഖരിച്ചു.
19 മോശെ അവരോടു പറഞ്ഞു, “പിറ്റേ ദിവസത്തേ ക് കു തിന്നുവാനായി ആ ഭക്ഷണം സൂക്ഷിക്കരുത്.” 20 പക് ഷേ ജനങ്ങള്‍ മോശെയെ അനുസരിച്ചില്ല. ചിലര്‍ പിറ് റേ ദിവസത്തേക്കുള്ള ഭക്ഷണവും സൂക്ഷിച്ചു. പക്ഷേ അതില്‍ പുഴുക്കള്‍ വളര്‍ന്ന് നാറ്റമുണ്ടാകാന്‍ തുടങ്ങി.
21 എന്നും പ്രഭാതത്തില്‍ ജനങ്ങള്‍ ഭക്ഷണം ശേഖരിച് ചു. തിന്നാവുന്നത്ര ഭക്ഷണം ഓരോരുത്തരും ശേഖരിച് ചു. പക്ഷേ ഉച്ചയോടെ ഭക്ഷണം ഉരുകിയൊലിച്ചു പോയി.
22 വെള്ളിയാഴ്ച അവര്‍ ഇരട്ടി ഭക്ഷണം സന്പാദിച്ചു. ഓരോരുത്തര്‍ക്കും പതിനാറു കോപ്പ§ കോപ്പ 2 ഓമര്‍. വീതം അവര്‍ ശേഖ രിച്ചു. അതിനാല്‍ എല്ലാ മൂപ്പന്മാരും ഇക്കാര്യം മോ ശെയോടു പറഞ്ഞു.
23 മോശെ അവരോടു പറഞ്ഞു, “ഇങ്ങനെ സംഭവിക് കുമെന്നാണ് യഹോവ പറഞ്ഞത്. യഹോവയെ ആദരി ക്കാനുള്ള പ്രത്യേക വിശ്രമദിനമായ ശബ്ബത്താണ് നാളെ എന്നതിനാലാണിങ്ങനെ സംഭവിച്ചത്. ഇന്നത് തേക്കു പാകപ്പെടുത്തേണ്ട ആഹാരമെല്ലാം നിങ്ങള്‍ ക്ക് ഇന്നു പാകപ്പെടുത്താം. എന്നാല്‍ മിച്ചംവരുന്ന ആഹാരം നാളെ കാലത്തേക്കു മാറ്റിവയ്ക്കുക.”
24 ആളുകള്‍ മിച്ചം വന്ന ആഹാരം പിറ്റേ ദിവസത് തേക് കായി നീക്കി വച്ചു. അവയ്ക്കാകട്ടെ കേടു വന്നുമില് ല. അതു പുഴുവരിച്ചുമില്ല.
25 ശനിയാഴ്ച മോശെ ജനങ്ങളോടു പറഞ്ഞു, “ഇന്നാ ണ് യഹോവയെ മഹത്വപ്പെടുത്തുവാനുള്ള വിശേഷ വി ശ്രമദിനമായ ശബ്ബത്ത്. അതിനാല്‍ നിങ്ങളിലാരും പുറ ത്തു വയലുകളിലേക്കു ഭക്ഷണം ശേഖരിക്കാന്‍ പോക രു ത്. കാരണം അതവിടെ ഉണ്ടായിരിക്കില്ല. ഇന്നലെ നിങ് ങള്‍ ശേഖരിച്ച ഭക്ഷണം കഴിക്കുക. 26 ആറു ദിവസത് തേ ക്കുള്ള ഭക്ഷണം നിങ്ങള്‍ ശേഖരിക്കണം. പക്ഷേ ആഴ്ച യുടെ ഏഴാം ദിവസം വിശ്രമദിനമായിരിക്കും. അതിനാല്‍ അന്ന് നിലത്തു പ്രത്യേക ആഹാരത്തിന് ഒന്നും ഉണ്ടാ യിരിക്കുകയില്ല.”
27 ശനിയാഴ്ച ചിലര്‍ ഭക്ഷണം ശേഖരിക്കാന്‍ പുറത്തു പോയെങ്കിലും അവര്‍ക്ക് ഒന്നും ലഭിച്ചില്ല. 28 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “നിങ്ങള്‍ എത്രനാള്‍ എന്‍റെ കല്പനകളും ഉപദേശങ്ങളും അനുസ രി ക്കാതിരിക്കും? 29 യഹോവ ശബ്ബത്തുദിവസത്തെ നിങ് ങള്‍ക്കായുള്ള വിശ്രമദിനമാക്കി എന്നോര്‍ക്കുക. അതി നാല്‍ വെള്ളിയാഴ്ച യഹോവ നിങ്ങള്‍ക്കു രണ്ടു ദിവസത് തേക്കുള്ള ഭക്ഷണം തരും. അപ്പോള്‍ ശബ്ബത്തുദിവസം നിങ്ങളെല്ലാവരും വിശ്രമിക്കണം. എവിടെയാ ണെങ് കിലും നിങ്ങള്‍ അവിടെത്തന്നെ തങ്ങുക.” 30 അങ്ങനെ ജനങ്ങള്‍ ശബ്ബത്തു ദിവസം വിശ്രമിച്ചു.
31 ആ വിശേഷാഹാരത്തെ ജനങ്ങള്‍ “മന്നാ”എന്നു വിളിക്കാന്‍ തുടങ്ങി. അത് ചെറിയ കൊത്തമല്ലിയരി പോലെ വെളുത്തതും തേന്‍ ചേര്‍ത്തുണ്ടാക്കിയ അടപോ ലെയുമായിരുന്നു. 32 മോശെ പറഞ്ഞു, “യഹോവ പറഞ് ഞു: ‘നിങ്ങളുടെ പിന്‍ഗാമികള്‍ക്കായി ഇത് രണ്ടിടങ്ങഴി കരുതുക. അപ്പോള്‍, ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന് നും കൊണ്ടുവന്നപ്പോള്‍ മരുഭൂമിയില്‍വെച്ച് നിങ്ങള്‍ ക്കു തന്ന ഭക്ഷണമെന്തെന്ന് അവര്‍ക്കു കാണാന്‍ കഴി യും.’”
33 അതിനാല്‍ മോശെ അഹരോനോടു പറഞ്ഞു, “ഒരു ഭരണിയെടുത്ത് രണ്ടിടങ്ങഴി മന്നാ അതില്‍ നിറയ്ക്കുക. യഹോവയ്ക്കു മുന്പില്‍, നിങ്ങളുടെ പിന്‍ഗാമിക ള്‍ക്കാ യി ഇതു സൂക്ഷിച്ചു വയ്ക്കുക.” 34 യഹോവ മോശെ യോടു കല്പിച്ചത് അഹരോന്‍ പിന്നീടു ചെയ്തു. കരാ റിന്‍റെ മുന്പില്‍ അഹരോന്‍ മന്നാ നിറച്ച ഭരണി വച് ചു. 35 നാല്പതു വര്‍ഷത്തേക്കു ജനങ്ങള്‍ മന്നാ ഭക്ഷിച് ചു. വിശ്രമദേശത്ത്, അതായത് കനാന്‍ ദേശത്തിന്‍റെ അതി ര്‍ത്തിയില്‍ എത്തുംവരെ അവര്‍ മന്നാ ഭക്ഷിക്കുന്നത് തു ടര്‍ന്നു. ( 36 ഇടങ്ങഴി (ഓമര്‍) ആയിരുന്നു മന്നാ അളക്കാന്‍ അവരുപയോഗിച്ചിരുന്നത്. രണ്ടിടങ്ങഴിയാണ് ഒരു ഓ മര്‍.)