മോശെയുടെ അമ്മായിയപ്പന്‍റെ ഉപദേശം
18
മിദ്യാനിലെ പുരോഹിതനായ യിത്രോ ആയിരു ന്നു മോശെയുടെ അമ്മായിയപ്പന്‍. ദൈവം മോ ശെയെയും യിസ്രായേല്‍ ജനതയെയും പലവിധത്തിലും സഹായിച്ച വഴികളെപ്പറ്റി യിത്രോ കേട്ടു. ഈജിപ് തില്‍നിന്നും യിസ്രായേല്‍ ജനതയെ യഹോവ നയിക്കു ന്നതും യിത്രോ അറിഞ്ഞു. മോശെ ദൈവത്തിന്‍റെ മല യ്ക്കടുത്ത് പാളയമടിച്ചിരുന്നപ്പോള്‍ യിത്രോ അവ നെ സന്ദര്‍ശിച്ചു. മോശെയുടെ ഭാര്യയായ സിപ്പോ റയെയും അയാള്‍ കൂടെക്കൂട്ടിയിരുന്നു. (മോശെ അവളെ വീട്ടിലേക്കു വിട്ടിരുന്നതിനാല്‍ അവള്‍ മോശെയോ ടൊപ്പമായിരുന്നില്ല.) മോശെയുടെ രണ്ടു പുത്രന് മാരെയും യിത്രോ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആദ് യത്തെ പുത്രന്‍റെ പേര് ഗേര്‍ഷോം എന്നായിരുന്നു. എന് തെന്നാല്‍ അവന്‍ ജനിച്ചപ്പോള്‍ മോശെ പറഞ്ഞു, “ഈ വിദേശരാജ്യത്ത് ഞാനൊരു അപരിചിതനാകുന്നു.” എലീയേസെര്‍ എന്നായിരുന്നു മറ്റേ പുത്രന്‍റെ പേര്. എന്തെന്നാല്‍ അവന്‍ ജനിച്ചപ്പോള്‍ മോശെ പറഞ്ഞു, “എന്‍റെ പിതാവിന്‍റെ ദൈവം എന്നെ സഹായിക്കുകയും ഈജിപ്തിലെ രാജാവില്‍നിന്ന് എന്നെ രക്ഷിക്കുകയും ചെയ്തു.” അങ്ങനെ, ദൈവത്തിന്‍റെ മലയായ സീനാ യിയുടെ സമീപം താവളമടിച്ചിരിക്കുന്ന മോശെയെ യി ത്രോ സന്ദര്‍ശിച്ചു. മോശെയുടെ ഭാര്യയും രണ്ടു പു ത്രന്മാരും യിത്രോയോടൊത്തുണ്ടായിരുന്നു.
യിത്രോ മോശെയ്ക്ക് ഒരു സന്ദേശമയച്ചു. യിത്രോ പറഞ്ഞു, “നിന്‍റെ അമ്മായിയപ്പനായ യിത്രോ ആണി ത്. ഞാന്‍ നിന്‍റെ പത്നിയെയും അവളുടെ രണ്ടു പുത്രന് മാരെയും കൊണ്ടുവരുന്നു.” അതിനാല്‍ മോശെ തന്‍റെ അമ്മായിയപ്പനെ കാണാന്‍ ഇറങ്ങിവന്നു. മോശെ യി ത്രോയുടെ മുന്പില്‍ നമസ്കരിക്കുകയും അവനെ ചുംബി ക്കുകയും ചെയ്തു. ഇരുവരും പരസ്പരം ആരോഗ്യനി ല യെപ്പറ്റി ചോദിച്ചു. അനന്തരം അവര്‍ കൂടുതല്‍ സംഭാ ഷണങ്ങള്‍ക്കായി മോശെയുടെ കൂടാരത്തിലേക്കു കയറി. യിസ്രായേല്‍ജനതയ്ക്കുവേണ്ടി യഹോവ ചെയ്ത കാര് യങ്ങള്‍ മോശെ യിത്രോവിനു വിശദീകരിച്ചു കൊടു ത് തു. യഹോവ ഫറവോനോടും ഈജിപ്തുകാരോടും ചെയ് ത കാര്യങ്ങളും മോശെ വിശദീകരിച്ചു. വഴിയിലുടനീളം തങ്ങള്‍ക്കു നേരിട്ട എല്ലാ പ്രശ്നങ്ങളെപ്പറ്റിയും മോശെ പറഞ്ഞു. പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം യഹോവ തങ്ങളെ രക്ഷിച്ച കാര്യവും മോശെ തന്‍റെ അമ്മായിയപ്പനോടു പറഞ്ഞു.
യിസ്രായേലിനുവേണ്ടി യഹോവ ചെയ്ത എല്ലാ നന്മകളെയുംപറ്റി കേട്ടപ്പോള്‍ യിത്രോവിനു സന് തോഷം തോന്നി. യിസ്രായേല്‍ ജനതയെ ഈജിപ് തു കാരില്‍നിന്നും യഹോവ മോചിപ്പിച്ചതില്‍ അദ്ദേ ഹത്തിനു വളരെ ആഹ്ലാദമുണ്ടായി. 10 യിത്രോ പറ ഞ് ഞു,
“യഹോവയെ വാഴ്ത്തുക! അവന്‍ നിങ്ങളെ ഈജി പ്തു കാരുടെ ശക്തിയില്‍നിന്നും മോചിപ്പിച്ചു. യഹോവ നിങ്ങളെ ഫറവോനില്‍നിന്നും രക്ഷിച്ചു.
11 ദൈവങ്ങളില്‍ വച്ചെല്ലാം ശ്രേഷ്ഠന്‍ യഹോവയാ ണെന്ന് ഞാന്‍ ഇപ്പോളറിയുന്നു. തങ്ങള്‍ നിയന്ത്രണ ത്തിലായിരുന്നെന്ന് അവര്‍ കരുതി, പക്ഷേ ദൈവം എന് താണു ചെയ്തതെന്ന് നോക്കൂ!”
12 യിത്രോ ദൈവത്തിന് ചില ബലികളും വഴിപാടുകളും അര്‍പ്പിച്ചു. അനന്തരം അഹരോനും യിസ്രായേല്‍ മൂപ് പന്മാരും യിത്രോവിനടുത്തിരുന്ന് ആഹാരം കഴിക്കാന്‍ വന്നു. അവരെല്ലാം അവിടെ ഒന്നിച്ചിരുന്ന് യഹോ വയുടെ മുന്പില്‍ വച്ച് ആഹാരം കഴിച്ചു* അവരെല്ലാം … കഴിച്ചു അവര്‍ ദൈവത്തിന്‍റെ യാഗപീഠത്തിന്‍റെ മുന്പിലിരുന്ന് ഭക്ഷിച്ചു എന്ന് ഇതിന് അര്‍ത്ഥം കല്പിക്കാം. . 13 പിറ്റേന്ന്, മോശെയ്ക്ക് ജനങ്ങളുടെമേല്‍ ന്യായവിധി നടത്തുക എ ന്ന ഒരു പ്രത്യേക ജോലിയും ഉണ്ടായിരുന്നു. അനേ കം പേരുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ദിവസം മുഴുവനും മോശെയുടെ മുന്പില്‍ നില്‍ക്കേണ്ടി വന്നു.
14 മോശെ ന്യായവിധി നടത്തുന്നത് യിത്രോ കണ്ടു. അയാള്‍ ചോദിച്ചു, “നീയെന്തിനാണിതു ചെയ്യുന്നത്? നീ മാത്രമായിട്ടെന്തിനാണ് ജനങ്ങളെ വിധിക്കുന്നത്? ദിവസം മുഴുവന്‍ എന്തിനാണ് ജനങ്ങള്‍ നിന്‍റെയടുത്തു വരുന്നത്?”
15 അപ്പോള്‍ മോശെ തന്‍റെ അമ്മായിയപ്പനോടു പറ ഞ്ഞു, “ഞാനിതു ചെയ്യണം, കാരണം, തങ്ങളുടെ പ്രശ്ന ങ്ങളുടെ മേലുള്ള ദൈവത്തിന്‍റെ തീരുമാനമെ ന്താ ണെന് നു അറിയുന്നതിനാണ് ജനം എന്‍റെയടുത്തു വരുന്നത്. 16 ജനങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കമുണ്ടായാല്‍ അവര്‍ എന്‍ റെയടുത്തു വരും. ആരുടെ പക്ഷത്താണ് ശരിയെന്ന് ഞാ ന്‍ നിശ്ചയിക്കും. അങ്ങനെ ദൈവത്തിന്‍റെ നിയമങ്ങളും ഉപദേശങ്ങളും ഞാന്‍ ജനങ്ങളെ പഠിപ്പിക്കുന്നു.”
17 പക്ഷേ മോശെയുടെ അമ്മായിയപ്പന്‍ മോശെ യോ ടു പറഞ്ഞു, “ഇങ്ങനെ ചെയ്യുന്നതിനുള്ള ശരിയായ രീതി ഇതല്ല. 18 ഒറ്റയ്ക്കിതു ചെയ്യുന്നത് അമിത വേ ലയാണ്. നിനക്ക് ഒറ്റയ്ക്കിതു ചെയ്യാന്‍ കഴിയില്ല. അതു നിന്നെ ക്ഷീണിപ്പിക്കും! നിന്‍റെ കൂടെയു ള്ളവ രെയും ക്ഷീണിപ്പിക്കും! 19 ഇനി ഞാന്‍ പറയുന്നത് കേ ള്‍ക്കുക. ഞാന്‍ നിനക്കു ചില ഉപദേശങ്ങള്‍ നല്‍കട്ടെ. ദൈവം നിന്നോടൊത്തുണ്ടായിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നീ കാ തുകൊടുക്കുന്നത് തുടരണം. ഇവയെപ്പറ്റി നീ തുടര്‍ന് നും ദൈവത്തോടു സംസാരിക്കണം. 20 ദൈവത്തിന്‍റെ ഉപ ദേശങ്ങളെയും അവന്‍റെ നിയമങ്ങളെയും നീ അവരെ പഠി പ്പിക്കണം. നിയമം ലംഘിക്കരുതെന്ന് നീ അവര്‍ക്ക് മു ന്നറിയിപ്പു നല്‍കണം. നേരായ മാര്‍ഗ്ഗത്തില്‍ ജീവി ക് കാന്‍ അവരെ ഉപദേശിക്കുക. ചെയ്യേണ്ടവ യെന്തെന്ന വര്‍ക്കു പറഞ്ഞു കൊടുക്കുക. 21 ന്യായാധിപന്മാരും നേ താക്കളുമായിരിക്കുവാന്‍ മറ്റു ചിലരെ നീ തെരഞ് ഞെടു ക്കണം.
“ദൈവത്തെ ബഹുമാനിക്കുന്ന, നിനക്കു വിശ്വസിക് കാവുന്ന ഏതാനും പേരെക്കൂടി സംഘടിപ്പിക്കുക. പ ണത്തിനുവേണ്ടി മനസ്സു മാറാത്തവരെ സംഘടിപ് പി ക്കുക. ഇവരെ ജനങ്ങളുടെ ഭരണാധിപന്മാരായി നിയമി ക്കുക. ആയിരം പേര്‍ക്കും നൂറുപേര്‍ക്കും അന്‍പതു പേര്‍ ക്കും പത്തുപേര്‍ക്കും വീതം ജനങ്ങളുടെമേല്‍ അധിപന് മാരുണ്ടായിരിക്കണം. 22 അവര്‍ പതിവായി ജനങ്ങളുടെ ന്യായവിധി നടത്തട്ടെ. പ്രധാന പ്രശ്നമുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ അടുത്തു വരികയും നിനക്ക് ആ പ്രശ് നത്തില്‍ തീര്‍പ്പു കല്പിക്കാന്‍ കഴിയുകയും ചെയ്യും. മറ്റു പ്രശ്നങ്ങള്‍ അവര്‍ തന്നെ കൈകാര്യം ചെയ്തു കൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍, അവര്‍ നിന്‍റെ ജോ ലി നിന്നോടൊപ്പം പങ്കുവയ്ക്കും. അപ്പോള്‍ ജനങ് ങളെ നയിക്കുക എന്നത് നിനക്ക് എളുപ്പമായിത്തീരും. 23 നീ ഇങ്ങനെയൊക്കെ ചെയ്താല്‍, യഹോവയുടെ ഹിതം പോലെ നിനക്കു ജോലികള്‍ സുഗമമായി ചെയ്യാന്‍ കഴി യും. 24 അതേ സമയം ആളുകള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകിട്ടുകയും ചെയ്യും.”
അതിനാല്‍ യിത്രോ പറഞ്ഞതുപോലെ മോശെ പ്രവ ര്‍ത്തിച്ചു. 25 യിസ്രായേലുകാര്‍ക്കിടയില്‍നിന്ന് നല്ലവ രായ ഏതാനും പേരെ മോശെ തെരഞ്ഞെടുത്തു. അവരെ മോശെ ഗണത്തലവന്മാരാക്കി. അവരെ ആയിരം, നൂറ്, അന്പത്, പത്ത് എന്നിങ്ങനെയുള്ള ഗണങ്ങളുടെ അധി പന്മാരാക്കി. 26 അവര്‍ ജനങ്ങള്‍ക്കുമേല്‍ ന്യായാധിപ ന്മാരായി സേവനം ചെയ്തു. തങ്ങള്‍ക്കിടയിലെ തര്‍ക്ക ങ്ങള്‍ ജനങ്ങള്‍ക്ക് എപ്പോഴും ഇവരുടെ മുന്പില്‍ കൊ ണ്ടുവരാന്‍ കഴിഞ്ഞു. ഏറ്റവും പ്രധാനമായ പ്രശ്നങ്ങള്‍ മാത്രമേ മോശെയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നു ള് ളൂ.
27 കുറെ സമയത്തിനുശേഷം തന്‍റെ അമ്മായിയപ്പനായ യിത്രോ മോശെയോടു യാത്ര പറഞ്ഞു. യിത്രോ സ്വ ദേശത്തേക്കു പോവുകയും ചെയ്തു.