യിസ്രായേലുമായുള്ള ദൈവത്തിന്‍റെ കരാര്‍
19
ഈജിപ്തില്‍നിന്നും യാത്രയാരംഭിച്ചതിന്‍റെ മൂന് നാം മാസം യിസ്രായേല്‍ജനത സീനായി മരുഭൂമിയി ലെത്തി. രെഫീദീമില്‍ നിന്നാണവര്‍ മരുഭൂമിയിലേക്കു പോയത്. യിസ്രായേല്‍ജനത ഹോരേബ്മലയുടെ സമീപം പാളയമടിച്ചു. അപ്പോള്‍ മോശെ ദൈവത്തെ കാണാന്‍ മലയിലേക്കു കയറി. മലയില്‍ വച്ച് ദൈവം അവനോടു സംസാരിച്ചു, “യിസ്രായേല്‍ ജനതയോട്, യാക്കോ ബി ന്‍റെ മഹാവംശത്തോട് ഇക്കാര്യങ്ങള്‍ പറയുക: ‘എന്‍റെ ശത്രുക്കളോട് എനിക്ക് എന്തു ചെയ്യാനാകുമെന്നത് നിങ്ങള്‍ കണ്ടു. ഈജിപ്തുജനതയോടു ഞാന്‍ ചെയ്തത് നിങ്ങള്‍ കണ്ടു. ഞാന്‍ ഒരു കഴുകനെപ്പോലെ നിങ്ങളെ വഹിച്ച് ഈജിപ്തില്‍നിന്നും പുറത്തേക്കു നയിച്ച തും ഇവിടെ എന്‍റെയടുത്തേക്കു കൊണ്ടുവന്നതും നി ങ്ങള്‍ കണ്ടു. അതിനാല്‍ എന്‍റെ കല്പനകള്‍ അനുസരിക് കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്‍റെ കരാര്‍ സൂക്ഷിച്ച് നിങ്ങള്‍ ഇതു ചെയ്താല്‍ നിങ്ങളെ ന്‍റെ സ്വന്തം വിശിഷ്ട ജനതയായിരിക്കും. ഈ ലോകം മുഴുവന്‍ എന്‍റേതാകുന്നു. പക്ഷേ എന്‍റെ സ്വന്തം ജനത യായിരിക്കാന്‍ നിങ്ങളെ ഞാന്‍ തെരഞ്ഞെടുക്കുന്നു. നിങ്ങളൊരു പ്രത്യേക രാഷ്ട്രമായിരിക്കും - പുരോ ഹിതരുടെ രാജ്യം.’ മോശെ, ഇതാണ് നീ യിസ്രായേല്‍ ജനതയോടു പറയേണ്ടത്.”
അതിനാല്‍ മോശെ മലയില്‍ നിന്നിറങ്ങി ജനങ്ങളുടെ മൂപ്പന്മാരെ വിളിച്ചുകൂട്ടി. യഹോവ അവരോടു പറ യാന്‍ കല്പിച്ചതെല്ലാം മോശെ മൂപ്പന്മാരോടു പറ ഞ്ഞു. എല്ലാവരും ഒരേ സമയത്തു പറഞ്ഞു, “യഹോവ അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കാം.”
അനന്തരം മോശെ മലമുകളില്‍ ദൈവത്തിന്‍ റെയടു ത്തേക്കു മടങ്ങി. ജനങ്ങള്‍ അവനെ അനുസരിക്കുമെന്ന് മോശെ ദൈവത്തോടു പറഞ്ഞു. യഹോവ മോശെ യോ ടു പറഞ്ഞു, “ഞാന്‍ തിങ്ങിയ മേഘത്തില്‍ കയറി നിന്‍റെ യടുത്തേക്കു വരും. ഞാന്‍ നിന്നോടു സംസാരിക്കും. ഞാ ന്‍ നിന്നോടു സംസാരിക്കുന്നത് ജനങ്ങളെല്ലാം കേള്‍ക് കും. നീ അവരോടു പറയുന്നതൊക്കെ അവര്‍ എപ്പോ ഴും വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിങ്ങനെ ചെയ്യുന്നത്.”
അപ്പോള്‍, ജനങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം മോ ശെ ദൈവത്തോടു പറഞ്ഞു.
10 യഹോവ മോശെയോടു പറഞ്ഞു, “ഇന്നും നാളെയും നീ ജനങ്ങളെ ഒരു പ്രത്യേക യോഗത്തിനായി ഒരുക്ക ണം. ജനങ്ങള്‍ അവരുടെ വസ്ത്രങ്ങള്‍ കഴുകുകയും 11 മൂന്നാം ദിവസം എനിക്കായി തയ്യാറായിരിക്കുകയും വേണം. മൂന്നാം ദിവസം, യഹോവ സീനായിമല യിലേ ക് കിറങ്ങിവരും. ജനങ്ങളെല്ലാവരും എന്നെ കാണുകയും ചെയ്യും. 12-13 പക്ഷേ, മലയുടെ അടുത്തു നിന്നും വളരെ അകന്നു നില്‍ക്കാന്‍ നീ ജനങ്ങളോടു പറയണം. ഒരു വര വരച്ച് ആരും അതു മുറിച്ച് കടക്കാതെ നോക്കണം. മല യെ സ്പര്‍ശിക്കുന്ന മനുഷ്യനോ മൃഗമോ കൊല്ല പ് പെടും. അവന്‍ പാറകളാലോ അന്പിനാലോ കൊല്ല പ് പെടും. എന്നാല്‍ അവനെ തൊടാനാരെയും അനുവദി ക്ക രുത്. കാഹളം മുഴുങ്ങുംവരെ ജനങ്ങള്‍ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അവര്‍ക്ക് മല കയറാനാവൂ.”
14 അതിനാല്‍ മോശെ മലയിറങ്ങി ജനങ്ങള്‍ക്കിട യിലേ ക്കുചെന്നു. മോശെ അവരെ ഒരു പ്രത്യേക യോഗത്തിന് തയ്യാറാക്കുകയും അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകു കയും ചെയ്തു.
15 മോശെ ജനത്തോടു പറഞ്ഞു, “ദൈവവുമായി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു യോഗത്തിനു തയ്യാറാവുക. ആ സമയം വരെ പുരുഷന്മാര്‍ സ്ത്രീകളെ സ്പര്‍ശിക് കരു ത്.”
16 മൂന്നാം ദിവസം പ്രഭാതത്തില്‍ തിങ്ങിയ ഒരു മേഘം മലയിലേക്കിറങ്ങി വന്നു. ഇടിയും മിന്നലും വലിയൊ രു കാഹളശബ്ദവും അവിടെയുണ്ടായി. പാളയത്തിലു ണ്ടായിരുന്നവരെല്ലാം ഭയന്നു. 17 അനന്തരം മോശെ ദൈവത്തിനു കാണാനായി ജനങ്ങളെ മലയടിവാരത്തി ലേക്കു കൊണ്ടുപോയി. 18 സീനായിപര്‍വ്വതം പുക കൊണ്ടു മൂടപ്പെട്ടിരുന്നു. ഒരു തീച്ചൂളയില്‍നിന് നെ ന്നപോലെ മലയില്‍നിന്നും പുക ഉയര്‍ന്നു. യഹോവ അഗ്നിയില്‍ മലയിലേക്കിറങ്ങി വന്നതാണിതിനു കാര ണം. കൂടാതെ മലയാകെ കുലുങ്ങാനും തുടങ്ങി. 19 കാഹള ത്തില്‍ നിന്നുള്ള ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. എല്ലായ്പ്പോഴും മോശെ ദൈവത്തോടു സംസാരിച്ചു. ഇടിമുഴക്കം പോലൊരു ശബ്ദത്തില്‍ ദൈവം അവനു മറു പടിയും നല്‍കി.
20 അങ്ങനെ യഹോവ സീനായി പര്‍വ്വതത്തിലേക്ക് ഇറങ്ങിവന്നു. യഹോവ സ്വര്‍ഗ്ഗത്തില്‍ നിന്നും മലമു കളിലേക്കിറങ്ങി വന്നു. അനന്തരം യഹോവ മോശെയെ തന്നോടൊപ്പം മലയിലേക്കു വരാന്‍ ക്ഷണിച്ചു. അ തിനാല്‍ മോശെ മലമുകളിലേക്കു കയറി. 21 യഹോവ മോ ശെയോടു പറഞ്ഞു, “താഴേക്കു ചെന്ന് ജനങ്ങളോടു എന്‍റെ അടുത്തേക്കു വരികയോ എന്നെ നോക്കുകയോ ചെയ്യരുതെന്ന് പറയുക. അവരിതു ചെയ്താല്‍ അനവ ധിപേര്‍ മരിക്കും. 22 എന്‍റെയടുത്തേക്കു വരുന്ന പുരോ ഹിതന്മാരോടും ഈ പ്രത്യേകസമാഗമത്തിനായി തയ്യാ റെടുക്കുവാന്‍ പറയുക. അവരങ്ങനെ ചെയ്തില് ലെങ് കി ല്‍ ഞാനവരെ ശിക്ഷിക്കും.”
23 മോശെ യഹോവയോടു പറഞ്ഞു, “പക്ഷേ ജനങ്ങ ള്‍ക്ക് മലമുകളിലേക്കു വരാനാവില്ല. ഒരു വര വരയ്ക് കു വാനും അതു മുറിച്ചു കടന്നു ആരും വിശുദ്ധഭൂ മിയിലേ ക്കു വരരുതെന്നും അങ്ങു തന്നെയാണല്ലോ പറഞ്ഞ ത്.”
24 യഹോവ അവനോടു പറഞ്ഞു, “ആളുകള്‍ക്കി ടയി ലേക്കിറങ്ങിച്ചെല്ലുക. അഹരോനെയും കൂട്ടി മടങ് ങിവരിക. പക്ഷേ എന്‍റെ അടുത്തേക്കു വരാന്‍ പുരോ ഹിതന്മാരെയോ ജനങ്ങളെയോ അനുവദിക് കാതിരിക് കുക. അവര്‍ അധികം അടുത്തുവന്നാല്‍ ഞാന്‍ അവരെ ശിക്ഷിക്കും.”
25 അതിനാല്‍ മോശെ താഴേക്കിറങ്ങിച്ചെന്ന് ജനങ്ങ ളോട് ഇതെല്ലാം പറഞ്ഞു.