പത്തു കല്പനകള്‍
20
1 അനന്തരം ദൈവം പറഞ്ഞു,
2 “നിങ്ങളടിമകളായിരുന്ന ഈജിപ്തില്‍നിന്ന് നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു. അതിനാല്‍ ഈ കല്പനകള്‍ നിങ്ങളനുസരിക്കണം:
3 “എന്നെ അല്ലാതെ മറ്റു ദൈവങ്ങളെയൊന്നും നിങ്ങള്‍ ആരാധിക്കരുത്.
4 “ഒരു വിഗ്രഹവും നിങ്ങള്‍ ഉണ്ടാക്കരുത്. ആകാശത് തിലോ ഭൂമിയിലെ ജലത്തിന്‍റെ ആഴങ്ങളിലോ ഉള്ള ഒന് നിന്‍റെയും പ്രതിമയുണ്ടാക്കുകയോ രൂപം മെനയുക യോ ചെയ്യരുത്.
5 ഒരു തരത്തിലുള്ള വിഗ്രഹത്തെയും ആ രാധിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യാന്‍ പാടില് ല. എന്തെന്നോ? നിങ്ങളുടെ ദൈവമായ യഹോവ ഞാ നാകുന്നു. മറ്റു ദൈവങ്ങളെ എന്‍റെ ജനത ആരാധിക് കു ന്നത് ഞാന്‍ വെറുക്കുന്നു. എനിക്കെതിരെ പാപം ചെയ് യുന്നവര്‍ എന്‍റെ ശത്രുക്കളാകും. അവരെ ഞാന്‍ ശിക് ഷിക്കുകയും ചെയ്യും. അവരുടെ മക്കളും കൊച്ചു മക്ക ളും മാത്രമല്ല അവരുടെ മക്കള്‍ പോലും ശിക്ഷിക് കപ് പെടാം.
6 പക്ഷേ എന്‍റെ കല്പനകള്‍ അനുസരിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്നവരോട് ഞാന്‍ കരു ണകാട്ടും. അവരുടെ ആയിരക്കണക്കിന് തലമുറക ളോടു ഞാന്‍ കരുണാമയനായിരിക്കും!
7 “നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങ ളൊരിക്കലും തെറ്റായ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കരുത്. ആ നാമം തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവന്‍ അപ രാധിയാകും. യഹോവ അവനെ നിഷ്കളങ്കനാ ക്കുകയി ല്ല.
8 “ശബ്ബത്ത് ഒരു വിശേഷദിവസമായിത്തന്നെ നിങ്ങ ള്‍ കാണണം.
9 ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുക.
10 പക്ഷേ ഏഴാം ദിവസം നിങ്ങളുടെ ദൈവമായ യഹോവ യെ ആദരിക്കുന്നതിനുള്ള വിശ്രമദിനമാണ്. അന്ന് ആരും ജോലി ചെയ്യരുത്. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ പു ത്രന്മാരും പുത്രിമാരും അടിമസ്ത്രീകളും പുരുഷന്മാ രു മൊന്നും അന്ന് ഒരു പണിയുമെടുക്കരുത്. നിങ്ങളുടെ മൃ ഗങ്ങളും നിങ്ങളുടെ നഗരങ്ങളില്‍ താമസിക്കുന്ന അ ന്യദേശക്കാരും അന്നു ജോലി ചെയ്യരുത്!
11 എന്തെ ന് നാല്‍, ആറു ദിവസം ജോലി ചെയ്ത് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളവയും സൃഷ്ടിച്ചു. ഏ ഴാം ദിവസം ദൈവം വിശ്രമിച്ചു. അങ്ങനെ, വിശ്രമ ത്തി ന്‍റെ ദിവസമായ ശബ്ബത്തിനെ യഹോവ അനുഗ്ര ഹിച് ചു. യഹോവ ആ ദിവസത്തെ വളരെ പ്രത്യേ കതയുള് ള താക്കി.
12 “നിങ്ങള്‍ നിങ്ങളുടെ പിതാവിനെയും മാതാവിനെയും ആദരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് തരുന്ന ഭൂമിയില്‍ ഒരു സന്പൂര്‍ ണ് ണ ജീവിതം നിങ്ങള്‍ക്കുണ്ടാവും.
13 “നിങ്ങള്‍ ആരെയും കൊല്ലരുത്.
14 “നിങ്ങള്‍ വ്യഭിചരിക്കരുത്.
15 “നിങ്ങള്‍ ഒന്നും മോഷ്ടിക്കരുത്.
16 “നിങ്ങളൊരിക്കലും മറ്റുള്ളവരെപ്പറ്റി നുണ പറയരുത്.
17 “അയല്‍ക്കാരന്‍റെ വീട് നിങ്ങള്‍ മോഹിക്കരുത്. അവ ന്‍റെ ഭാര്യയെ നിങ്ങള്‍ മോഹിക്കരുത്. അവന്‍റെ ആണ ടിമകളെയും പെണ്ണടിമകളെയും നിങ്ങള്‍ മോഹിക്കരുത്. അവന്‍റെ കന്നുകാലികളെയോ കഴുതകളെയോ നിങ്ങള്‍ മോഹിക്കരുത്. മറ്റൊരാളുടെ ഒരു വസ്തുവും നിങ്ങള്‍ മോഹിക്കരുത്!”
ജനങ്ങള്‍ക്ക് ദൈവഭയം
18 ഈ സമയത്ത് താഴ്വരയിലായിരുന്ന ജനങ്ങള്‍ മലമു കളില്‍ ഇടിമുഴക്കം കേള്‍ക്കുകയും മിന്നല്‍പ്പിണരുകള്‍ കാണുകയും ചെയ്തു. മലയില്‍നിന്നും പുക ഉയരുന്നത് അവര്‍ കണ്ടു. അവര്‍ പേടിച്ചിരുന്നു. അവര്‍ ഭയന്നു വി റച്ചു. അവര്‍ മലയില്‍നിന്നും വളരെ മാറി നിന്ന് നിരീ ക്ഷിച്ചു.
19 അനന്തരം ജനങ്ങള്‍ മോശെയോടു പറഞ്ഞു, “അങ്ങയ്ക്കു ഞങ്ങളോടു സംസാരിക്കണമെങ്കില്‍ ഞ ങ്ങള്‍ ശ്രവിക്കാം. പക്ഷേ ദൈവം ഞങ്ങളോടു സംസാ രി ക്കാന്‍ അനുവദിക്കരുത്. അങ്ങനെയുണ്ടായാല്‍ ഞങ്ങള്‍ മരിക്കും.”
20 അപ്പോള്‍ മോശെ ജനങ്ങളോടു പറഞ്ഞു, “ഭയപ് പെടരുത്! നിങ്ങളെ പരീക്ഷിക്കാന്‍ യഹോവ വന്നി രിക്കുന്നു. നിങ്ങള്‍ പാപം ചെയ്യാതിരിക്കുന്നതിന് ദൈവത്തെ ആദരിക്കണമെന്ന് അവന്‍ ആഗ്രഹി ക്കുന് നു.”
21 മോശെ, ദൈവമിരുന്ന കാര്‍മേഘത്തിനടുത്തേക്കു പോയപ്പോള്‍ ജനം മലയില്‍നിന്നും അകന്നു നിന്നു.
22 അപ്പോള്‍ യഹോവ മോശെയെ ഈ കാര്യങ്ങള്‍ യിസ് രായേല്‍ജനതയോടു പറയാന്‍ നിയോഗിച്ചു, “ഞാന്‍ സ്വ ര്‍ഗ്ഗത്തില്‍ നിന്നും നിങ്ങളോടു സംസാരി ക്കുന്നത് നിങ്ങള്‍ കണ്ടു.
23 അതിനാല്‍ നിങ്ങള്‍ എന്നോടു മത്സരി ക്കാന്‍ സ്വര്‍ണ്ണം കൊണ്ടോ വെള്ളികൊണ്ടോ യാ തൊരു വിഗ്രഹങ്ങളും ഉണ്ടാക്കരുത്. വ്യാജദൈ വങ്ങ ളെ നിങ്ങള്‍ ഉണ്ടാക്കരുത്.
24 “എനിക്കായി ഒരു പ്രത്യേക യാഗപീഠം ഉണ്ടാക്കുക. മണ്ണ് ഉപയോഗിച്ചു വേണം അതുണ്ടാക്കാന്‍. ഹോമ യാഗങ്ങളും സമാധാനബലികളും ആ യാഗപീഠത്തില്‍ അര്‍പ്പിക്കുക. കൂടാതെ നിന്‍റെ കുഞ്ഞാടുകളെയും കന് നുകാലികളെയും ഉപയോഗിക്കുക. എന്നെ ഓര്‍മ്മിക്കാന്‍ ഞാന്‍ പറയുന്നിടങ്ങളിലെല്ലാം നിങ്ങള്‍ ഇത് ഉണ്ടാക്ക ണം. അപ്പോള്‍ ഞാന്‍ വന്ന് നിങ്ങളെ അനുഗ്രഹിക്കും.
25 കല്ലുപയോഗിച്ചാണ് യാഗപീഠം ഉണ്ടാക്കു ന്നതെ ങ്കില്‍ ഇരുന്പായുധംകൊണ്ട് വെട്ടിയെടുത്ത കല്ല് ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ ഞാന്‍ ആ യാ ഗപീഠം സ്വീകരിക്കില്ല.
26 യാഗപീഠത്തിലേക്കു കയറാ ന്‍ പടവുകളുണ്ടാക്കരുത്. പടവുകളുണ്ടാക്കിയാല്‍, മുക ളില്‍ ബലിപീഠത്തിലേക്കാരെങ്കിലും നോക്കുന്പോള്‍ അവര്‍ നിങ്ങളുടെ നഗ്നത കാണും.”