വിശുദ്ധസമ്മാനം
25
യഹോവ മോശെയോടു പറഞ്ഞു, “എനിക്കു കാ ഴ്ചവസ്തുക്കള്‍ കൊണ്ടു വരാന്‍ യിസ്രായേല്‍ ജന തയോടു പറയുക. തങ്ങള്‍ എന്താണെനിക്ക് കാഴ്ച വെയ് ക്കേണ്ടതെന്ന് ഓരോരുത്തരും അവരവരുടെ മനസ്സില്‍ നിശ്ചയിക്കുക. ആ സമ്മാനങ്ങള്‍ എനിക്കു വേണ്ടി സ്വീകരിക്കുക. ജനങ്ങളില്‍നിന്നും നിങ്ങള്‍ക്കു സ്വീ കരിക്കാവുന്ന സാധനങ്ങളുടെ പട്ടിക ഇതാ: സ്വര്‍ ണ് ണം, വെള്ളി, ഓട്, നീല-ധൂമ്ര-ചുവപ്പു നൂലുകൊ ണ്ടു ള്ള നേര്‍ത്ത ലിനന്‍, ആട്ടിന്‍ രോമം, ഊറയ്ക്കിട്ട ആട് ടി ന്‍ തോല്‍, മുട്ടനാടിന്‍റെ തോല്‍, കരുവേലകം, വിളക്കെ ണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും ആവ ശ്യമായ സുഗന്ധദ്രവ്യങ്ങള്‍, ഗോമേദകക്കല്ലും മഹാ പുരോഹിതന്‍റെ ഏഫോദിലും ന്യായവിധി മാര്‍ച്ചട്ട യിലും പതിക്കാനുള്ള രത്നക്കല്ലുകള്‍ എന്നിവയും സ് വീകരിക്കുക.”
വിശുദ്ധകൂടാരം
ദൈവം തുടര്‍ന്നു പറഞ്ഞു, “ജനങ്ങള്‍ എനിക്കുവേ ണ്ടി ഒരു വിശുദ്ധസ്ഥലമുണ്ടാക്കട്ടെ. അപ്പോള്‍ എനി ക്ക് അവര്‍ക്കിടയില്‍ വസിക്കാനാവുമല്ലോ. വിശുദ്ധ കൂടാരവും അതിലുള്ള വസ്തുക്കളും എങ്ങനെയിരി ക്ക ണമെന്നും ഞാന്‍ നിന്നെ കാണിക്കാം. ഞാന്‍ നിന്നെ കാ ണിക്കുന്നതു പോലെ തന്നെ എല്ലാം പണിയുക.
സാക്ഷ്യപെട്ടകം
10 “കരുവേലകം ഉപയോഗിച്ച് ഒരു പ്രത്യേകപെ ട്ടക മുണ്ടാക്കുക. അതിന് രണ്ടര മുഴം നീളവും, ഒന്നരമുഴം വീ തിയും, ഒന്നരമുഴം ഉയരവുമുണ്ടായിരിക്കണം. 11 പെട്ടക ത്തിന്‍റെ അകവും പുറവും സ്വര്‍ണ്ണം കൊണ്ടു പൊതി യുക. പെട്ടകത്തിന്‍റെ വക്കിനു ചുറ്റും സ്വര്‍ണ്ണപ് പ ട്ട പിടിപ്പിക്കണം. 12 അതിന് നാലു സ്വര്‍ണ് ണവളയ ക്കാതുകളും പിടിപ്പിക്കുക. ഈ സ്വര്‍ണ്ണവളയങ്ങള്‍ നാലുമൂലകളില്‍ വേണം പിടിപ്പിക്കാന്‍. ഓരോ വശത് തും രണ്ടു വീതം. 13 പെട്ടകം ചുമക്കുന്നതിന് കരുവേലകം കൊണ്ടുണ്ടാക്കി സ്വര്‍ണ്ണം പൊതിഞ്ഞ തണ്ടുകള്‍ ഉണ്ടാക്കുക. 14 തണ്ടുകള്‍ പെട്ടകത്തിന്‍റെ മൂലകളിലുള്ള വളയങ്ങളിലൂടെ കടത്തുക. പെട്ടകം ചുമക്കാന്‍ ആ തണ് ടുകളുപയോഗിക്കുക. തണ്ടുകള്‍ പുറത്തെടുക്കരുത്. 15 ഈ തണ്ടുകള്‍ എപ്പോഴും പെട്ടകത്തിന്‍റെ വളയങ്ങളില്‍ തന്നെ കിടക്കട്ടെ. ഇത് പുറത്തെടുക്കരുത്.”
16 ദൈവം പറഞ്ഞു, “ഞാന്‍ നിനക്കു കരാര്‍ തരാന്‍ പോ കുന്നു. കരാര്‍ പെട്ടകത്തിലാക്കുക. 17 അനന്തരം ഒരു മൂ ടി ഉണ്ടാക്കുക. ശുദ്ധമായ സ്വര്‍ണ്ണത്തില്‍ വേണം ഉ ണ്ടാക്കാന്‍. ഇതിന് രണ്ടര മുഴം നീളവും ഒന്നരമുഴം വീ തിയും വേണം. 18 എന്നിട്ട് സ്വര്‍ണ്ണം അടിച്ചു പരത്തി രണ്ടു കെരൂബുമാലാഖമാരെ ഉണ്ടാക്കി മൂടിയുടെ രണ്ട റ്റത്തുമായി വയ്ക്കുക. 19 ഒരു ദൂതനെ മൂടിയുടെ ഒരറ്റത് തും മറ്റേ ദൂതനെ മറ്റേ അറ്റത്തും വയ്ക്കുക. അവരെ മൂടി യുടെ ഭാഗമായിത്തന്നെ ചേര്‍ക്കണം. 20 അവരുടെ ചിറ കു കള്‍ ആകാശത്തേക്ക് വിടര്‍ത്തി വച്ചിരിക്കണം. ദൂതന് മാരുടെ ചിറകുകള്‍ കൊണ്ട് പെട്ടകം മൂടിയിരിക്കണം. അ വ പരസ്പരം നോക്കിയും മൂടിയിലേക്കു നോക്കിയു മാ ണ് നില്‍ക്കേണ്ടത്.
21 “നിനക്കു ഞാന്‍ കരാര്‍ തരാം. കരാര്‍ ഈ പെട്ടക ത്തി ല്‍വച്ച് മൂടികൊണ്ട് അടയ്ക്കുക. 22 ഞാന്‍ നിങ്ങളെ കണ് ടുമുട്ടുന്പോഴൊക്കെ സാക്ഷ്യപെട്ടകപ്പുറത്തുള്ള കെരൂബുമാലാഖകള്‍ക്കിടയില്‍നിന്നു സംസാരിക്കും. ആ സ്ഥലത്തു നിന്നുകൊണ്ട് യിസ്രായേല്‍ജനതയ്ക്ക് ഞാ നെന്‍റെ എല്ലാ ആജ്ഞകളും നല്‍കും.
മേശ
23 “കരുവേലകത്തടികൊണ്ട് ഒരു മേശയുണ്ടാക്കുക. അ തിന് രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം. 24 മേശയെ ശുദ്ധമായ സ്വ ര്‍ണ്ണം കൊണ്ടു പൊതിയുകയും ചുറ്റും സ്വര്‍ ണ്ണ പ് പട്ട അടിക്കുകയും വേണം. 25 മേശയ്ക്കു ചുറ്റിലും ഒരു കൈ വീതിയില്‍* ഒരു കൈ വീതിയില്‍ നാലു വിരലുകളുടെ വീതി; അതായത് മൂന്നിഞ്ച്. ഒരു ചട്ടമുണ്ടാക്കണം. ചട്ടത്തിന് സ്വ ര്‍ണ്ണപ്പട്ട പിടിപ്പിക്കണം. 26 അനന്തരം നാലു സ്വര്‍ ണ്ണവളയങ്ങളുണ്ടാക്കി മേശക്കാലുകളിലിരിക്കുന്ന നാലു മൂലകളിലും ഉറപ്പിക്കുക. 27 മേശയ്ക്കു ചുറ്റുമുള്ള ചട്ടത്തിനോടു ചേര്‍ത്തുവയ്ക്കണം ഈ വളയങ്ങള്‍. മേശ ചുമക്കാനുള്ള തണ്ടുകള്‍ ഈ വളയങ്ങളിലാണ് വയ്ക്കേ ണ്ടത്. 28 കരുവേലകത്തടി കൊണ്ടുണ്ടാക്കിയ തണ്ടുക ളും സ്വര്‍ണ്ണം പൊതിഞ്ഞതായിരിക്കണം. മേശ ചുമക് കാനുള്ളതാണ് ഈ തണ്ടുകള്‍. 29 ശുദ്ധമായ സ്വര്‍ണ്ണ ത്തി ല്‍ കിണ്ണങ്ങളും കോരികളും ഭരണികളും പാത്രങ്ങളും ഉണ്ടാക്കണം. ഭരണികളും പാത്രങ്ങളും പാനീയയാഗ ത് തിനുള്ള വസ്തുക്കള്‍ എടുക്കാനുള്ളവയാണ്. 30 മേശമേല്‍ എന്‍റെ മുന്പില്‍ പ്രത്യേക അപ്പവും വച്ചിരിക്കണം. അതെല്ലായ്പ്പോഴും എന്‍റെ മുന്പിലുണ്ടാ യിരിക്ക ണം.
വിളക്കുകാല്‍
31 “അനന്തരം നിങ്ങള്‍ ഒരു വിളക്കുകാല്‍ ഉണ്ടാക്കണം. അതിന്‍റെ ചുവടും തണ്ടും തനി സ്വര്‍ണ്ണം കൊണ് ടു ണ്ടാക്കുക. പൂക്കളും പുഷ്പപുടങ്ങളും മൊട്ടുകളും ത നി സ്വര്‍ണ്ണംകൊണ്ട് ഉണ്ടാക്കുക. അതെല്ലാം ഒറ്റക് കഷണമായി ചേര്‍ക്കുക.
32 “വിളക്കുകാലിന് മൂന്നു ശാഖകള്‍ ഒരു വശത്തും മൂന് നു ശാഖകള്‍ മറുവശത്തുമായി ആറു ശാഖകളുണ്ടാ യിരിക് കണം. 33 ഓരോ ശാഖയിലും മൂന്നു പൂക്കള്‍ വീതം. പുഷ്പ പുടങ്ങളും മൊട്ടുകളുമുള്ള ബദാം പൂക്കള്‍പോ ലെയാ യിരിക്കണം അവ. 34 വിളക്കുകാലിന് നാലു പൂക്കള്‍ കൂടി യുണ്ടാക്കുക. മൊട്ടുകളും പുഷ്പപുടങ്ങളും ചേര്‍ന്ന ബദാംപുഷ്പം പോലെയായിരിക്കണം അവയും. 35 തണ്ടി ന്‍റെ ഇരുവശത്തുനിന്നും മൂന്നു ശാഖകള്‍ വീതമുള്ള ആറു ശാഖകള്‍ വിളക്കുകാലിനുണ്ടായിരിക്കണം. ശാഖകള്‍ തണ് ടിനോടു ചേരുന്ന ഭാഗങ്ങളിലോരോന്നിനും താഴെയുള്ള സ്ഥലത്തുനിന്നും മൊട്ടും പുഷ്പപുടവുമുള്ള ഒരു പൂ വും വയ്ക്കണം. 36 തനിതങ്കത്തില്‍ വേണം വിളക്കു കാ ലും പൂക്കളും ശാഖകളും എല്ലാം നിര്‍മ്മിക്കാന്‍. അവയെ ല്ലാം അടിച്ച് ഒറ്റക്കഷണമായി ചേര്‍ക്കണം. 37 അനന്ത രം ഏഴു ദീപങ്ങള്‍ ഉണ്ടാക്കുക. അത് വിളക്കുകാലില്‍ പി ടിപ്പിക്കണം. വിളക്കുകാലിനു മുന്പിലുള്ള പ്രദേശ മാ കെ അതു വെളിച്ചം പകരും. 38 കരിനീക്കികളും പാത്രങ്ങ ളും തങ്കത്തില്‍ ഉണ്ടാക്കണം. 39 വിളക്കുകാലും മറ്റു സാ ധനങ്ങളുമുണ്ടാക്കാന്‍ എഴുപത്തഞ്ചു പൌണ്ട് തങ്കം ഉപയോഗിക്കണം. 40 മലമുകളില്‍ ഞാന്‍ കാണിച്ചു തന്ന തു പോലെ കൃത്യമായി എല്ലാം ഉണ്ടാക്കാന്‍ ശ്രദ് ധിക് കുക.”