ഹോമയാഗത്തിനുള്ള യാഗപീഠം
27
യഹോവ മോശെയോടു പറഞ്ഞു, “കരുവേല ക ത്തടികൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കുക. അതു സമചതുരമായിരിക്കണം. അതിന് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമു ണ്ടായി രി ക്കണം. യാഗപീഠത്തിന്‍റെ നാലു മൂലകളിലും കൊന് പു മുണ്ടായിരിക്കണം. ഓരോ കൊന്പും ഓരോ മൂലയ്ക്കു ചേര്‍ത്ത് ഒറ്റക്കഷണമായിത്തീര്‍ക്കണം. അനന്തരം യാഗ പീഠത്തെ ഓടുകൊണ്ടു പൊതിയുക.
“യാഗപീഠത്തില്‍ ഉപയോഗിക്കാന്‍ പാത്രങ്ങളും ഉപ കരണങ്ങളും ഓടുകൊണ്ട് ഉണ്ടാക്കിയിരിക്കണം. കലങ് ങളും കോരികളും കിണ്ണങ്ങളും മുള്ളുകളും തളികകളും ഉ ണ്ടാക്കണം. യാഗപീഠത്തില്‍നിന്നും ചാരം വാരിക്കള യാ നാണിവ ഉപയോഗിക്കേണ്ടത്. യാഗപീഠത്തിന് ഒരു മൂടി യും ഉണ്ടാക്കണം. മൂടി ഒരു വല പോലെ ഉണ്ടാക് കിയ താവണം. മൂടിയുടെ നാലു മൂലയ്ക്കും ഓടുകൊണ്ടുള്ള ഓരോ വളയങ്ങളും പിടിപ്പിക്കുക. യാഗപീഠത്തിന്‍റെ ചുവട്ടില്‍ അതിന്‍റെ ചുറ്റുപടിക്കു താഴെയായി ലോഹ ക്കൂട് പിടിപ്പിക്കുക. അത് യാഗപീഠത്തിന്‍റെ ചുവട്ടി ല്‍നിന്നും അതിന്‍റെ പകുതിയോളം മൂടുന്നതായി രിക്ക ണം.
“യാഗപീഠത്തിന് കരുവേലകത്തടി കൊണ്ടുണ്ടാക്കി ഓടു പൊതിഞ്ഞ താങ്ങുകളും ഉണ്ടാക്കണം. യാഗപീ ഠത്തിന്‍റെ ഇരുവശത്തും ഉള്ള വളയങ്ങളിലൂടെ തണ്ട് കട ത്തിയിരിക്കണം. പീഠത്തെ ചുമക്കുന്നതിന് തണ്ടുകള്‍ ഉപയോഗിക്കുക. പലകകൊണ്ട് ശൂന്യമായ ഒരു പെട്ടി പോലെ യാഗപീഠത്തെ ഉണ്ടാക്കുക. ഞാന്‍ മലമുകളില്‍ വച്ച് നിങ്ങളോടു പറഞ്ഞതു പോലെ വേണം യാഗ പീ ഠം ഉണ്ടാക്കേണ്ടത്.
വിശുദ്ധകൂടാരത്തിന്‍റെ മുറ്റം
“വിശുദ്ധകൂടാരത്തിന് ഒരു മുറ്റം ഉണ്ടാക്കണം. തെക് കുവശത്ത് നൂറുമുഴം നീളമുള്ള തിരശ്ശീലകളുടെ ഞൊറി കെട്ടിയിരിക്കണം. നേര്‍ത്ത ലിനന്‍കൊണ്ടായിരിക്കണം ആ തിരശ്ശീലകള്‍ ഉണ്ടാക്കേണ്ടത്. 10 ഇരുപതു തൂണുക ളും ഇരുപത് ഓട്ടു ചുവടുകളും ഉപയോഗിക്കുക. തൂണുക ളുടെ കൊളുത്തുകളും ചുറ്റുപട്ടയും വെള്ളികൊ ണ്ടു ണ് ടാക്കണം. 11 വടക്കു വശത്തും തിരശ്ശീലയ്ക്ക് നൂറു മുഴം നീളമുണ്ടായിരിക്കണം. അതിന് ഇരുപതു തൂണകളും ഇ രുപത് ഓട്ടുചുവടുകളും ഉണ്ടായിരിക്കണം. വെള്ളി കൊണ്ടുള്ള കൊളുത്തുകളും വെള്ളി കൊണ്ടുള്ള ചുറ്റു പട്ടകളും ഉണ്ടാക്കണം.
12 “മുറ്റത്തിന്‍റെ പടിഞ്ഞാറെ വശത്ത് പത്തു കാലു കളും പത്തു ചുവടുകളുമായി അന്പതു മുഴം നീളമുള്ള തി രശ്ശീല ഉണ്ടായിരിക്കണം. 13 മുറ്റത്തിന്‍റെ കിഴക്കു വശ ത്തിനും അന്പതു മുഴം നീളമുണ്ടായിരിക്കണം. 14 മുറ്റ ത് തേക്ക് ഈ കിഴക്കു വശം ഒരു കവാടം ആയിരിക്കും. കവാട ത്തിന്‍റെ ഒരു വശത്ത് പതിനഞ്ചു മുഴം നീളമുള്ള തിരശ് ശീലകളുണ്ടായിരിക്കണം. മൂന്നു തൂണുകളും മൂന്നു ചു വടുകളും ആ വശത്തുണ്ടായിരിക്കണം. 15 മറ്റേ വശത്തും പതിനഞ്ചുമുഴം നീളമുള്ള തിരശ്ശീലയാണ് വേണ്ടത്. ആ വശത്ത് മൂന്നു കാലുകളും മൂന്നു ചുവടുകളും വേണം.
16 “മുറ്റത്തിന്‍റെ കവാടത്തിന് ഇരുപതു മുഴം നീളമുള്ള തിരശ്ശീലയുണ്ടാക്കുക. നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂലും ഉപയോഗിച്ചു വേണം തിരശ്ശീല യു ണ്ടാക്കുവാന്‍. അതില്‍ ചിത്രപ്പണികളും തുന്നിപ് പി ടിപ്പിക്കണം. ആ തിരശ്ശീലയ്ക്കു നാലു കാലുകളും നാ ലു ചുവടുകളുമാണ് വേണ്ടത്. 17 മുറ്റത്തിനു ചുറ്റുമുള്ള എല്ലാക്കാലുകളും വെള്ളിപ്പട്ടകൊണ്ട് കൂട്ടി ച്ചേ ര്‍ത്തിരിക്കണം. തൂണുകളിലെ കൊളുത്തുകള്‍ വെള്ളി കൊണ്ടും ചുവടുകള്‍ ഓടു കൊണ്ടും ഉണ്ടാക്കണം. 18 മുറ്റ ത്തിന്‍റെ നീളം നൂറു മുഴവും വീതി അന്‍പതു മുഴവും ആയി രിക്കണം. മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീലകള്‍ക്ക് അഞ് ചു മുഴം ഉയരമുണ്ടായിരിക്കണം. നേര്‍ത്ത ലിനന്‍ കൊ ണ്ടുണ്ടാക്കിയതായിരിക്കണം തിരശ്ശീലകള്‍. തൂണു കള്‍ ക്കു കീഴിലുള്ള ചുവട് ഓടു കൊണ്ടും. 19 വിശുദ് ധകൂടാര ത്തിലെ എല്ലാ ഉപകരണങ്ങളും കൂടാരക്കുറ്റികളും മറ്റു സാധനങ്ങളും ഓടുകൊണ്ട് ഉണ്ടാക്കിയതായിരിക്കണം. മുറ്റത്തിനു ചുറ്റുമുള്ള എല്ലാ തിരശ്ശീലക്കുറ്റികളും ഓടു കൊണ്ടുണ്ടാക്കിയതായിരിക്കണം.
വിളക്കിനുള്ള എണ്ണ
20 “ഏറ്റവും നല്ല ഒലീവെണ്ണ കൊണ്ടുവരാന്‍ യിസ് രായേല്‍ജനതയോടു കല്പിക്കുക. എല്ലാ സന്ധ്യയ് ക് കും കത്തിക്കേണ്ട വിളക്കില്‍ ആ എണ്ണ ഉപയോഗി ക് കുക. 21 വിളക്കിനെ കാത്തുസൂക്ഷിക്കേണ്ടത് അഹരോ ന്‍റെയും പുത്രന്മാരുടെയും ചുമതലയാണ്. സമ്മേളന ക്കൂ ടാരത്തിലെ ആദ്യത്തെ മുറിയിലേക്ക് അവര്‍ പോകും. ക രാറിന്‍റെ പെട്ടകമിരിക്കുന്ന മുറിയുടെ പുറത്ത് രണ്ടു മുറികളെയും വേര്‍തിരിക്കുന്ന തിരശ്ശീലയ്ക്ക് പിന്നി ലാണ് അത്. അവിടെ യഹോവയുടെ തിരുമുന്പില്‍ സന്ധ് യമുതല്‍ പ്രഭാതം വരെ വിളക്കു കാക്കുകയാണിവരുടെ ചുമതല. യിസ്രായേല്‍ജനതയും അവരുടെ പിന്മുറക്കാരും ഈ ചട്ടം എക്കാലവും അനുസരിക്കണം.”