പുരോഹിതന്മാരെ വാഴിക്കുന്നതിനുള്ള ചടങ്ങ്
29
1 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “അ ഹരോനും മക്കളും പുരോഹിതന്മാരെന്ന നിലയി ല്‍ എന്നെ ശുശ്രൂഷിക്കുന്നുവെന്നു തെളിയിക്കാന്‍ നീ എന്താണു ചെയ്യേണ്ടതെന്ന് ഞാന്‍ ഇനി പറയാം. ഒരു കുറവുമില്ലാത്ത ഒരു കാളക്കുട്ടിയെയും രണ്ട് ആണാടു കളെയും സംഘടിപ്പിക്കുക.
2 അനന്തരം നേര്‍ത്ത ഗോത ന്പു പൊടികൊണ്ട് പുളിമാവു ചേര്‍ക്കാതെ അപ്പമു ണ്ടാക്കുക. ഇതേ സാധനങ്ങള്‍ കൊണ്ട് ഒലീവെണ്ണ ചേര്‍ത്ത് കനം കുറഞ്ഞ അടകളുമുണ്ടാക്കുക. എന്നിട്ട് പരന്നു കട്ടികുറഞ്ഞ അടകള്‍ എണ്ണയുപയോഗിച്ച് ഉണ്ടാക്കുക.
3 ഈ അപ്പങ്ങളും അടകളും ഒരു കൂടയില്‍ എടുക്കുക. ആ കൂട അഹരോനെയും മക്കളെയും ഏല്പിക് കുക. കാളയേയും രണ്ട് ആണാടുകളേയും അതോടൊപ്പം അവരെ ഏല്പിക്കണം.
4 “അനന്തരം അഹരോനെയും അവന്‍റെ പുത്രന്മാരെ യും സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തിലേക്കു കൊ ണ്ടുവന്ന് വെള്ളത്തില്‍ കഴുകുക.
5 അനന്തരം അഹരോനെ വിശേഷ വസ്ത്രങ്ങളണിയിക്കുക. നെയ്തെടുത്ത വെള്ള മേലങ്കിയും ഏഫോദിനോടൊപ്പമുള്ള നീല മേലങ്കി യും അവനെ ധരിപ്പിക്കുക. ഏഫോദും ന്യായവിധി മാര്‍ച്ചട്ടയും അവനെ ധരിപ്പിക്കുക. അനന്തരം മനോ ഹരമായ അരപ്പട്ടയും അവനെ അണിയിക്കുക.
6 തലപ് പാവ് അവന്‍റെ തലയില്‍ ചൂടുക. തലപ്പാവിനു ചുറ്റുമാ യി പ്രത്യേക കിരീടവും അണിയിക്കുക.
7 അഭിഷേക തൈ ലമെടുത്ത് അഹരോന്‍റെ തലയില്‍ തളിക്കുക. അഹരോന്‍ ആ ജോലിക്കു തെരഞ്ഞെടുക്കപ്പെട്ടു എന്ന് അതു തെളിയിക്കും.
8 “അനന്തരം അഹരോന്‍റെ പുത്രന്മാരെ ഇവിടെ കൊ ണ്ടുവരിക. നെയ്തെടുത്ത വെളുത്ത മേലങ്കി അവരെ ധരിപ്പിക്കുക.
9 എന്നിട്ട് അവരുടെ അരയില്‍ അരപ്പ ട്ടമുറുക്കുക. പ്രത്യേക തൊപ്പിയും അവര്‍ക്കു ധരിക് കാന്‍ കൊടുക്കുക. ആ സമയം അവര്‍ പുരോഹിതരാകാന്‍ ആരംഭിക്കും. എന്നേക്കും തുടരുന്ന പ്രത്യേക നിയമം മൂലം അവര്‍ പുരോഹിതന്മാരായിത്തീരും. അങ്ങനെയാ ണ് അഹരോനെയും അവന്‍റെ പുത്രന്മാരെയും നിങ്ങള്‍ പുരോഹിതന്മാരാക്കേണ്ടത്.
10 “അനന്തരം കാളയെ സമ്മേളനക്കൂടാരത്തിനു മുന്പി ലുള്ള ആ സ്ഥലത്തേക്കു കൊണ്ടുവരിക. അഹരോനും പുത്രന്മാരും തങ്ങളുടെ കൈകള്‍ കാളയുടെ തലയില്‍ വയ് ക്കണം.
11 എന്നിട്ട് സമ്മേളനക്കൂടാരത്തിന്‍റെ പ്രവേശ നകവാടത്തില്‍വച്ചു തന്നെ ആ കാളയെ കൊല്ലുക. യ ഹോവ ഇതു കാണും.
12 അനന്തരം കാളയുടെ രക്തം കുറെ എടുത്ത് യാഗപീഠത്തിലേക്കു പോവുക. നിന്‍റെ വിരലു കൊണ്ട് ആ രക്തം യാഗപീഠത്തിലെ കൊന്പുകളില്‍ ചാ ര്‍ത്തുക. മിച്ചമുള്ള രക്തം മുഴുവന്‍ യാഗപീഠത്തിനു താ ഴെയും ഒഴിക്കുക.
13 അനന്തരം കാളയുടെ ഉള്ളിലുള്ള മുഴു വന്‍ കൊഴുപ്പും കരളിന്‍റെ കൊഴുത്ത ഭാഗവും രണ്ടു വൃ ക്കകളും അവയ്ക്കു ചുറ്റുമുള്ള കൊഴുപ്പും എടുക്കുക. ബലിപീഠത്തില്‍ അവയെ ഒരു യാഗമായി ഹോമിക്കുക.
14 അനന്തരം കാളയുടെ മാംസവും ചര്‍മ്മവും മറ്റു ഭാഗങ് ങളുമെടുത്ത് നിങ്ങളുടെ പാളയത്തിനു പുറത്തു കൊ ണ്ടുപോയി കത്തിച്ചുകളയുക. പുരോഹിതന്മാരുടെ പാപം ഇല്ലായ്മ ചെയ്യാനുള്ള വഴിപാടാണിത്.
15 “അനന്തരം തങ്ങളുടെ കൈകള്‍ ആണാടുകളില്‍ ഒന്നി ന്‍റെ തലയില്‍ വയ്ക്കാന്‍ അഹരോനോടും പുത്രന്മാ രോ ടും പറയുക.
16 ആ ആണാടിനെ കൊന്ന് രക്തം ശേഖരി ക് കുക. ആ രക്തം യാഗപീഠത്തിന്‍റെ നാലു വശത്തും തളിക് കുക.
17 എന്നിട്ട് ആണാടിനെ പല കഷണങ്ങളായി മുറിക് കുക. അതിന്‍റെ ആന്തരഭാഗങ്ങളും കാലും കഴുകുക. ഈ ഭാഗങ്ങള്‍ ആണാടിന്‍റെ ശിരസ്സിനോടും മറ്റു കഷണങ്ങ ളോടും ഒപ്പം വയ്ക്കുക.
18 അനന്തരം എല്ലാം യാഗപീഠ ത്തില്‍ ഹോമിക്കുക. അതൊരു ഹോമബലിയാണ്. അ ഗ്നിയിലൂടെ യഹോവയ്ക്കു നല്‍കുന്ന വഴിപാടാണിത്. അതിന്‍റെ ഗന്ധം യഹോവയെ സന്തുഷ്ടനാക്കുന്നു.
19 “മറ്റേ ആണാടിന്‍റെ തലയിലും തങ്ങളുടെ കൈകള്‍ വയ്ക്കാന്‍ അഹരോനോടും പുത്രന്മാരോടും പറയുക.
20 ആ ആണാടിനെ കൊന്ന് കുറേ രക്തം ശേഖരിക്കുക. ആ രക്തം അഹരോന്‍റെയും പുത്രന്മാരുടെയും വലതു ചെ വിമടക്കില്‍ പുരട്ടുക. കുറേ രക്തം അവരുടെ വലതു കൈ യിലെ തള്ളവിരലിലും പുരട്ടുക. കുറച്ച് അവരുടെ വല തു കാലിലെ പെരുവിരലിലും പുരട്ടുക. എന്നിട്ട് മിച്ച മുള്ള രക്തം യാഗപീഠത്തിന്‍റെ നാലുവശത്തേക്കും ഒഴിക് കുക.
21 അനന്തരം യാഗപീഠത്തില്‍നിന്നും കുറേ രക്തം എടുക്കുക. അത് എണ്ണ ചേര്‍ത്ത് അഹരോന്‍റെ ശരീര ത്തിലും വസ്ത്രത്തിലും തളിക്കുക. അവന്‍റെ മക്കളുടെ മേലും വസ്ത്രത്തിലും തളിക്കുക. അഹരോനും മക്കളും എന്‍റെ ശുശ്രൂഷകരാണെന്നതിന് അതു സാക്ഷ്യം നല്‍ കും. പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ അവരുടെ വസ് ത്രങ്ങള്‍ ഉപയോഗിക്കൂ എന്നും ഇതു കാണിക്കും.
22 “അനന്തരം അഹരോനെ മഹാപുരോഹിതനാക്കുന്ന ചടങ്ങിലേക്കുള്ള ആണാടിന്‍റെ കൊഴുപ്പ് എടുക്കുക. വാലിനു ചുറ്റുമുള്ള കൊഴുപ്പും ആന്ത രാവയവ ങ്ങള്‍ ക്കു ചുറ്റുമുള്ള കൊഴുപ്പും കരളിന്‍റെയും രണ്ടു വൃക് കകളുടെ ചുറ്റുമുള്ളതും അവയിലുള്ളതുമായ കൊഴുപ്പു മുഴുവനും വലതു കാലിലെ കൊഴുപ്പും എടുക്കണം.
23 എന്നിട്ട് പുളിപ്പില്ലാതെ നിങ്ങളുണ്ടാക്കിയ അപ് പം നിറച്ച കൂട എടുക്കുക. നിങ്ങള്‍ യഹോവയുടെ മുന് പില്‍ വച്ച കൂട തന്നെയാണിത്. കൂടയില്‍ നിന്ന് ഇനി പറയുന്ന സാധനങ്ങള്‍ പുറത്തെടുക്കുക: ഒരു കഷണം അപ്പം, എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അട, ഒരു കനം കുറഞ്ഞ അട.
24 ഇവ അഹരോനും പുത്രന്മാര്‍ക്കും നല്‍ കുക. യഹോവയുടെ മുന്പില്‍ ഇതെല്ലാം അവരുടെ കയ് യില്‍ പിടിച്ച് ഉയര്‍ത്തിക്കാട്ടാന്‍ അവരോടു പറയുക. അത് യഹോവയ്ക്കുള്ള ഒരു വിശേഷ വഴിപാടായിരിക്കും.
25 അനന്തരം അഹരോന്‍റെയും പുത്രന്മാരുടെയും കയ്യി ല്‍നിന്ന് അതെല്ലാം വാങ്ങി ആണാടിനോടൊപ്പം യാ ഗപീഠത്തില്‍ വയ്ക്കുക. അനന്തരം യാഗപീഠത്തിലുള്ള സാധനങ്ങളെല്ലാം ഹോമിക്കുക. അഗ്നിയിലൂടെ യ ഹോവയ്ക്കു നല്‍കുന്ന ഹോമബലിയാണത്. അതിന്‍റെ മണം യഹോവയെ സന്തുഷ്ടനാക്കും.
26 “അനന്തരം അഹരോനെ മഹാപുരോഹിതനാ ക്കു ന്നതിനുള്ള ചടങ്ങിനുപയോഗിക്കുന്ന ആണാടിന്‍റെ നെഞ്ച് എടുക്കുക. ആണാടിന്‍റെ നെഞ്ച് യഹോവയുടെ മുന്പില്‍ വഴിപാടായി എടുത്തു പിടിക്കുക. അനന്തരം മടക്കിയെടുത്തു സൂക്ഷിക്കുക. മൃഗത്തിന്‍റെ ഈ ഭാഗം നിനക്കുള്ളതാണ്.
27 അഹരോനെ മഹാപുരോഹിതനാ ക് കാനുപയോഗിച്ച ആണാടിന്‍റെ നെഞ്ചും കാലുമെടു ത്ത് വിശുദ്ധമാക്കുക. അനന്തരം ആ വിശിഷ്ടഭാഗങ്ങള്‍ അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും നല്‍കുക.
28 യി സ്രായേലുകാര്‍ അഹരോനും പുത്രന്മാര്‍ക്കും എപ് പോ ഴും ഈ ഭാഗങ്ങള്‍ നല്‍കും. യിസ്രായേല്‍ജനത യഹോവ യ് ക്കു വഴിപാട് നടത്തുന്പോഴൊക്കെ ഈ ഭാഗങ്ങള്‍ പു രോഹിതന്മാരുടെ അവകാശമായിരിക്കും. അവര്‍ ഭാഗ ങ്ങള്‍ പുരോഹിതന്മാര്‍ക്കു നല്‍കുന്പോള്‍ അതു യഹോ വയ്ക്കു നല്കുന്നതിനു സമമായിരിക്കും.
29 “അഹരോനു വേണ്ടിയുണ്ടാക്കിയ വിശുദ്ധ വസ്ത് രങ്ങളും ശേഖരിക്കുക. അത് അയാളുടെ കാലശേഷം അയാ ളുടെ പുത്രന്മാര്‍ക്കുള്ളതാണ്. പുരോഹിത രായിരിക് കു ന്പോള്‍ അവരതു ധരിക്കും.
30 അഹരോനു ശേഷം അവന്‍ റെ പുത്രന്‍ മഹാപുരോഹിതനാകും. വിശുദ്ധസ്ഥലത്ത് ശുശ്രൂഷ നടത്താന്‍ സമ്മേളനക്കൂടാരത്തിലേക്കു വരു ന് പോള്‍ അയാള്‍ ആ വസ്ത്രങ്ങള്‍ ഏഴു ദിവസത്തേക്കു ധരി ക്കണം.
31 “അഹരോന്‍റെ മഹാപൌരോഹിത്യാഭിഷേകത്തിന് ഉപയോഗിച്ച ആണാടിന്‍റെ മാംസം പാകപ്പെടുത്തുക. ഒരു വിശുദ്ധസ്ഥലത്തുവേണം പാചകം നടത്താന്‍.
32 അന ന്തരം അഹരോനും പുത്രന്മാരും സമ്മേളന ക്കൂടാരത് തി ന്‍റെ മുന്പില്‍വച്ച് ആ മാംസം ഭക്ഷിക്കണം. കൂടാതെ കൂ ടയിലിരിക്കുന്ന അപ്പവും അവര്‍ ഭക്ഷിക്കണം.
33 പു രോഹിതന്മാരാക്കപ്പെട്ടപ്പോള്‍ അവര്‍ക്കുണ് ടായിരു ന്ന പാപങ്ങള്‍ ഇല്ലാതാക്കാനാണ് ഈ വഴിപാടുകള്‍. അ വര്‍ മാത്രം ഈ വഴിപാടുകള്‍ ഭക്ഷിക്കണം. ഈ ബലികള്‍ വിശുദ്ധമായതിനാല്‍ മറ്റാരും ഇത് ഭക്ഷിക്കരുത്.
34 പിറ്റേന്നു പ്രഭാതത്തില്‍ അവശേഷിക്കുന്ന ആണാ ടിന്‍റെ മാംസമോ അപ്പമോ ഉണ്ടെങ്കില്‍ അവ ഹോമിക് കണം. അത് ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേകരീ തി യില്‍ തിന്നേണ്ടവയായതിനാല്‍ ആ അപ്പമോ മാംസമോ നീ ഭക്ഷിക്കരുത്.
35 “ഇതെല്ലാം നീ അഹരോനും പുത്രനും വേണ്ടി ചെയ് യണം. ഞാന്‍ പറഞ്ഞതുപോലെ തന്നെ നീ അതു ചെയ്യ ണം. അവരുടെ പൌരോഹിത്യാഭിഷേക ചടങ്ങുകള്‍ ഏഴു ദിവസത്തേക്കുണ്ടായിരിക്കണം.
36 ഏഴു ദിവസത്തേക്ക് ഓരോ ദിവസവും നിങ്ങള്‍ ഒരു കാളയെ വീതം യാഗമര്‍പ്പിക്കണം. അഹരോന്‍റെയും പുത്രന്മാരുടെയും പാപത്തിന്‍റെ ബലിയായിരിക്കണം അത്. യാഗപീഠത്തെ വിശുദ്ധമാക്കുന്നതിനാണ് നിങ്ങ ളിതു ചെയ്യേണ്ടത്. യാഗപീഠത്തില്‍ ഒലീവെണ്ണ ഒഴിച് ച് അതു ശുദ്ധമാക്കുക.
37 ഏഴു ദിവസത്തേക്ക് നിങ്ങള്‍ യാഗപീഠത്തെ ശുദ്ധവും വിശുദ്ധവുമാക്കണം. ആ സമയം യാഗപീഠം അതിവിശുദ്ധമാകും. യാഗപീഠത്തില്‍ സ്പര്‍ശി ക്കുന്ന വസ്തുക്കളും ശുദ്ധമാകും.
38 “എല്ലാ ദിവസവും നീ യാഗപീഠത്തില്‍ വഴിപാടര്‍ പ് പിക്കണം. ഒരു വയസ്സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ നീ കൊല്ലണം.
39 ഒരാടിനെ രാവിലെയും മറ്റേതിനെ വൈകി ട്ടും.
40-41 ആദ്യത്തെ ആടിനെ നീ ബലിയര്‍പ്പി ക്കുന് പോള്‍ എട്ടു കോപ്പ നേര്‍ത്ത ഗോതന്പുമാവുകൂടി അ തോടൊപ്പം കൊടുക്കുക. ആ മാവ് കാല്‍ഹീന്‍ വീഞ്ഞു മായി കൂട്ടിക്കലര്‍ത്തുക. രണ്ടാമത്തെ കുഞ്ഞാടിനെ കൊല്ലുന്പോള്‍ എട്ടു കോപ്പ നേര്‍ത്ത ഗോതന് പു മാവും കാല്‍ഹീന്‍ വീഞ്ഞുമായി വഴിപാട് അര്‍പ്പിക്കുക. പ്രഭാതത്തില്‍ ചെയ്തതുപോലെ തന്നെ അപ്പോഴും ചെയ്യുക. ഇത് യഹോവയ്ക്കൊരു ഭോജനബലിയാണ്. ഇത് ഹോമയാഗമായി അര്‍പ്പിക്കുന്പോള്‍ ഉണ്ടാവുന്ന ഗന്ധം യഹോവയെ സന്തോഷിപ്പിക്കും.
42 “എല്ലാ ദിവസവും ഈ വഴിപാടുകള്‍ നിങ്ങള്‍ യഹോ വയ്ക്കു ഹോമിച്ചു സമര്‍പ്പിക്കണം. യഹോവയ്ക്കു മുന്പില്‍ സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ വേണം ഇതു നടത്താന്‍. നിങ്ങളുടെ എല്ലാ തലമുറകളിലൂടെയും ഇതു തുടരുക. നിങ്ങള്‍ വഴിപാടര്‍പ്പിക്കുന്പോള്‍ യ ഹോവയായ ഞാന്‍ നിങ്ങളെ വന്നു കണ്ടു സംസാരി ക് കും.
43 യിസ്രായേല്‍ജനതയെ ഞാനവിടെ കണ്ടുകൊള്ളാം. എന്‍റെ മഹത്വം ആ സ്ഥലത്തെ പരിശുദ്ധമാക്കും.
44 “അങ്ങനെ ഞാന്‍ സമ്മേളനക്കൂടാരത്തെ ശുദ്ധമാ ക് കും. യാഗപീഠത്തെയും ഞാന്‍ വിശുദ്ധമാക്കും. അഹരോ നെയും മക്കളെയും അവരെന്ന പുരോഹിതന്മാരായി ശു ശ്രൂ ഷിക്കാന്‍ പാകത്തില്‍ വിശുദ്ധരാക്കും.
45 യിസ് രാ യേല്‍ ജനതയോടൊത്തു ഞാന്‍ വസിക്കും. ഞാനവരുടെ ദൈവവുമായിരിക്കും.
46 ഞാന്‍ അവരുടെ ദൈവമായ യ ഹോവയെന്നു ജനം അറിയും. അവര്‍ക്കിടയില്‍ വസി ക് കാനായി അവരെ ഈജിപ്തില്‍നിന്നും കൊണ്ടുവന്നവന്‍ ഞാനാണെന്ന് അവരറിയും. അവരുടെ യഹോവയായ ദൈ വം ഞാനാകുന്നുവെന്ന് അവരറിയും.”