ബെസലേലും ഒഹൊലിയാബും
31
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “എനിക്കുവേണ്ടി ചില പ്രത്യേക ജോലികള്‍ ചെയ്യാന്‍ ഞാന്‍ യെഹൂദയുടെ കുടുംബഗോത്ര ത്തില്‍ നി ന്നും ഒരാളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഹൂരിന്‍റെ പുത്ര നായ ഊരിയുടെ മകനായ ബെസലേലാണവന്‍. ബെസലേലിനെ ഞാന്‍ ദൈവത്തിന്‍റെ ആത്മാവിനാല്‍ നിറച്ചു. എല്ലാത്തരം കാര്യങ്ങളും ചെയ്യാനുള്ള സാ മര്‍ത്ഥ്യവും അറിവും ഞാനവനു നല്‍കി. ബെസലേല്‍ നല് ലൊരു കലാകാരനാണ്. സ്വര്‍ണ്ണവും വെള്ളിയും ഓടും ഉപയോഗിച്ചുള്ള സാധനങ്ങള്‍ അവന്‍ നിര്‍മ്മിക്കും. മനോഹരമായ രത്നങ്ങള്‍ വെട്ടിയുണ്ടാക്കാന്‍ അവനാ വും. നന്നായി തടിപ്പണി ചെയ്യാനും, എല്ലാത്തര ത് തിലുള്ള ജോലികള്‍ ചെയ്യാനും ബെസലേലിനു കഴിയും. അവനോടൊത്തു ജോലി ചെയ്യാന്‍ ഒഹൊലിയാബ് എ ന്നൊരുവനെക്കൂടി ഞാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ദാന്‍ റെ വംശത്തില്‍ പിറന്ന അഹീസാമാക്കിന്‍റെ പുത്രനാണ് ഒഹൊലിയാബ്. ഞാന്‍ നിന്നോടു കല്പിച്ചതിന നുസ രിച്ചുള്ള എല്ലാ സാധനങ്ങളും ഉണ്ടാക്കാനുള്ള സാമര്‍ ത്ഥ്യം ഞാന്‍ മറ്റു ജോലിക്കാര്‍ക്കും നല്‍കിയിട്ടുണ്ട്.
സമ്മേളനക്കൂടാരം, സാക്ഷ്യപെട്ടകം, പെട്ടകത്തി നുള്ള മൂടി, കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും
മേശയും അതിന്മേലുള്ള സാധനങ്ങളും തനിത്തങ്കം കൊണ്ടുണ്ടാക്കിയ വിളക്കു തണ്ടും അതിന്‍റെ എല്ലാ ഉപകരണങ്ങളും ധൂമഹോമത്തിനുള്ള യാഗപീഠം,
ഹോമബലിക്കുള്ള യാഗപീഠം, യാഗപീഠത്തിലു പ യോഗിക്കേണ്ട സാധനങ്ങള്‍, പാത്രവും അതിന്‍റെ അടി ത്തറയും,
10 പുരോഹിതനായ അഹരോന്‍റെ വിശിഷ്ടവസ്ത്രം, പുരോഹിതന്മാരായിരിക്കുന്പോള്‍ അഹരോന്‍റെ പുത്രന്മാര്‍ക്കു ധരിക്കാനുള്ള വിശിഷ്ടവസ്ത്രങ്ങള്‍,
11 സൌരഭ്യമുള്ള അഭിഷേകതൈലം, സൌരഭ്യമുള്ള വി ശുദ്ധസ്ഥലത്തേക്കുള്ള ധൂപം,
ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ ഈ ജോലി ക്കാര്‍ എല്ലാ സാധനങ്ങളും ഉണ്ടാക്കണം.”
ശബ്ബത്ത്
12 അനന്തരം യഹോവ മോശെയോടു പറഞ്ഞു, 13 “യിസ്രായേല്‍ജനതയോടു നീ ഇങ്ങനെ പറയുക: ‘എന്‍ റെ വിശേഷ വിശ്രമ ദിനങ്ങളുടെ ചട്ടങ്ങള്‍ നിങ്ങള്‍ പി ന്തുടരണം. എനിക്കും നിങ്ങള്‍ക്കും തമ്മില്‍ തലമുറക ളായി നീണ്ടു നില്‍ക്കുന്ന ഉടന്പടിയുടെ അടയാള മായി ട്ടാണ് നിങ്ങളങ്ങനെ ചെയ്യേണ്ടത്. യഹോവയായ ഞാ ന്‍ നിങ്ങളെ എന്‍റെ വിശിഷ്ടജനതയാക്കി എന്നതിനെ ഇതു കാണിക്കുന്നു.
14 “‘ശബ്ബത്തിനെ ഒരു വിശിഷ്ടദിനമാക്കുക. ശബ് ബത്തിനെ ആരെങ്കിലും മറ്റേതെങ്കിലും ദിവസത് തെ പോലെ കരുതിയാല്‍ അവന്‍ വധിക്കപ്പെടും. ശബ്ബ ത് തുദിവസം ജോലി ചെയ്യുന്നവന്‍ തന്‍റെ ജനങ്ങള്‍ക്കി ടയില്‍നിന്നും വേര്‍പെടുത്തപ്പെടണം. 15 ജോലി ചെ യ്യാന്‍ ആഴ്ചയില്‍ വേറെ ആറുദിവസങ്ങളുണ്ട്. ഏഴാംദി വസമാകട്ടെ വിശ്രമത്തിന്‍റെ വിശിഷ്ടദിവസവുമാണ്. യഹോവയെ മഹത്വപ്പെടുത്തുവാനുള്ള വിശേഷ ദിവ സമായ ശബ്ബത്തില്‍ ജോലി ചെയ്യുന്നവന്‍ ആരാ യാ ലും കൊല്ലപ്പെടണം. 16 യിസ്രായേല്‍ജനത ശബ്ബത് തിനെ അനുസ്മരിക്കുകയും ഒരു വിശിഷ്ടദിനമായി അതി നെ ആചരിക്കുകയും വേണം. എന്നെന്നേക്കും അവരിതു തുടരണം. 17 ശബ്ബത്ത് യിസ്രായേല്‍ജനതയ്ക്കും എനിക് കുമിടയില്‍ എന്നെന്നേക്കുമായുള്ള ഒരു അടയാളമാ യിരി ക്കും. യഹോവ ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഏഴാം ദിവസം വിശ്രമിച്ച് ഉന്മേഷം വീണ് ടെടുത്തു.’”
18 അതിനാല്‍ യഹോവ സീനായി പര്‍വ്വതത്തില്‍ നിന് നുകൊണ്ട് മോശെയോടുള്ള സംഭാഷണം അവസാനി പ് പിച്ചു. അനന്തരം യഹോവ കരാറെഴുതിയ രണ്ടു പര ന്ന കല്ലുകള്‍ അവനു നല്‍കി. തന്‍റെ വിരലുകള്‍ ഉപ യോ ഗിച്ചാണ് ദൈവം അതിലെഴുതിയത്.