ശബ്ബത്തിന്‍റെ ചട്ടങ്ങള്‍
35
യിസ്രായേല്‍ജനതയെ മുഴുവന്‍ മോശെ വിളിച്ചു കൂട്ടി. മോശെ അവരോടു പറഞ്ഞു, “നിങ്ങള്‍ ചെ യ്യണമെന്ന് യഹോവ കല്പിച്ച കാര്യങ്ങള്‍ ഞാന്‍ നി ങ്ങളോടു പറയാം:
“ആറു ദിവസങ്ങള്‍ ജോലി ചെയ്യാനുണ്ട്. പക്ഷേ ഏഴാം ദിവസം വിശേഷദിനമാണ്. അന്നു വിശ്രമിച്ച് നിങ്ങള്‍ യഹോവയെ മഹത്വപ്പെടുത്തണം. ഏഴാം ദിവ സം ജോലി ചെയ്യുന്നവന്‍ വധിക്കപ്പെടണം. ശബ് ബത്തു ദിവസം നിങ്ങള്‍ ജീവിക്കുന്ന സ്ഥലങ് ങളി ലൊരിടത്തും തീ കത്തിക്കുകപോലും ചെയ്യരുത്.”
വിശുദ്ധകൂടാരത്തിലേക്കുള്ള സാധനങ്ങള്‍
സകല യിസ്രായേല്‍ജനതയോടുമായി മോശെ പറഞ് ഞു, “യഹോവ കല്പിച്ചത് ഇതാണ്: യഹോവയ്ക്ക് വി ശേഷപ്പെട്ട സമ്മാനങ്ങള്‍ ശേഖരിക്കുക. എന്തു നല്‍ക ണമെന്നും എത്ര നല്‍കണമെന്നും നിങ്ങളോ രോരുത്ത രും സ്വമനസ്സില്‍ നിശ്ചയിക്കുക. എന്നിട്ടവ യഹോ വയുടെ മുന്പില്‍ കൊണ്ടുവരിക. സ്വര്‍ണ്ണം, വെള്ളി, ഓട്, നീല-ധൂമ്ര-ചുവപ്പു നൂലും നേര്‍ത്ത ലിനനും ആട് ടിന്‍ രോമം, ചുവപ്പു ചായം പൂശിയ ആട്ടിന്‍ തോല്‍, തോല്, കരുവേലകത്തടി, വിളക്കെണ്ണ, അഭിഷേക തൈ ലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, സൌരഭ്യമുള്ള ധൂപത് തിനുവേണ്ടിയുള്ള സുഗന്ധവസ്തുക്കള്‍ എന്നിവ കൊ ണ്ടുവരിക. കൂടാതെ ഗോമേദകക്കല്ലും. ഏഫോദിലും ന്യായവിധിമാര്‍ച്ചട്ടയിലും പതിക്കാനുള്ള കല്ലുകളും കൊണ്ടുവരിക.
10 നിങ്ങള്‍ക്കിടയിലുള്ള സമര്‍ത്ഥരായ പണിക്കാര്‍ യ ഹോവ കല്പിച്ച സാധനങ്ങളെല്ലാം ഉണ്ടാക്കണം: 11 വിശുദ്ധകൂടാരം, പുറമേയുള്ള കൂടാരം, അതിന്‍റെ മൂടി, കൊളുത്തുകള്‍, പലകകള്‍, പട്ടകള്‍, കാലുകള്‍, അടിത്ത റകള്‍, 12 വിശുദ്ധപെട്ടകം, അതിന്‍റെ തണ്ടുകള്‍, മൂടി, പെ ട്ടകമിരിക്കുന്ന സ്ഥലം മറയ്ക്കാനുള്ള തിരശ്ശീല, 13 മേ ശയും അതിന്‍റെ തണ്ടുകളും, അതിന്‍റെ മുഴുവന്‍ ഉപകര ണങ്ങള്‍, മേശപ്പുറത്തെ വിശിഷ്ട അപ്പം, 14 വിളക്കുകാലും അതിനോടനുബന് ധിച്ചുപയോ ഗി ക്കുന്ന സാധനങ്ങളും വിളക്കുകള്‍, വിളക്കെണ്ണ; 15 ധൂപബലിയ്ക്കുള്ള യാഗപീഠം, അതിന്‍റെ കാലുകള്‍, അഭിഷേകതൈലം, സുഗന്ധ ധൂപങ്ങള്‍, വിശുദ്ധ കൂടാ രത്തിന്‍റെ കവാടത്തിലെ തിരശ്ശീല; 16 ഹോമയാഗ പീഠ വും അതിന്‍റെ ഓട് അഴികളും കാലുകള്‍, യാഗപീഠത്തി ലുപയോഗിക്കുന്ന വസ്തുക്കള്‍, ഓട്ടുപാത്രവും അതി ന്‍റെ ചുവടും 17 മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീലകള്‍, അ വയുടെ കാലുകളും ചുവടുകളും മുറ്റത്തിന്‍റെ കവാടത്തെ മറയ്ക്കുന്ന തിരശ്ശീലകള്‍; 18 കൂടാരത്തെയും മുറ്റത്തിനു ചുറ്റുമുള്ള തിരശ്ശീലഭിത്തിയെയും താങ്ങുന്ന കുറ്റിക ള്‍, കുറ്റികളിലേക്കു വലിച്ചു കെട്ടുന്ന കയര്‍, 19 വിശു ദ്ധസ്ഥലത്തു പുരോഹിതര്‍ക്കു ധരിക്കാന്‍ പ്രത്യേ കമായി നെയ്ത വസ്ത്രങ്ങള്‍ എന്നിവയും കൊണ്ടു വരി ക. അഹരോനും പുത്രന്മാര്‍ക്കും ധരിക്കാനുള്ളവയാണ് ഈ വസ്ത്രങ്ങള്‍. പുരോഹിതരായിരിക്കുന്പോഴാണ് അ വര്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുന്നത്.”
ജനങ്ങള്‍ നല്‍കിയ വഴിപാട്
20 അനന്തരം യിസ്രായേല്‍ജനത മുഴുവന്‍ മോശെയെ വിട്ടുപോയി. 21 യഹോവയ്ക്ക് വിശുദ്ധസമ്മാനങ്ങള്‍ നല്‍കാനുള്ളവരെല്ലാം അതുമായി വന്നു. സമ്മേളനക്കൂ ടാരവും അതിലെ സാധനങ്ങളും പുരോഹിതരുടെ വസ് ത്രങ്ങളും ഉണ്ടാക്കാന്‍ അവയെ ഉപയോഗിച്ചു. 22 യഹോവയ്ക്കു സമര്‍പ്പിക്കാന്‍ വന്ന സ്ത്രീ-പുരു ഷന്മാര്‍ എല്ലാത്തരം രത്നങ്ങളും കൊണ്ടുവ ന്നിരു ന്നു. വളയം, ചെവിവളയം, മോതിരങ്ങള്‍, മറ്റ് ആഭരണ ങ്ങള്‍ എല്ലാം അവര്‍ കൊണ്ടുവന്നു. തങ്ങളുടെ ആഭര ണങ്ങള്‍ മുഴുവനും അവര്‍ യഹോവയ്ക്കു സമര്‍പ്പിച്ചു. അതൊരു വിശുദ്ധബലി തന്നെയായിരുന്നു.
23 നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂലുകളും ഉള് ളവര്‍ അത് യഹോവയുടെ മുന്പില്‍ കൊണ്ടുവന്നു. ആട് ടിന്‍രോമവും ചുവപ്പു നിറം പൂശിയ ആട്ടിന്‍തോലോ നേര്‍ത്ത തോലോ ഉള്ളവര്‍ അതു കൊണ്ടുവന്നു. 24 വെ ള് ളിയോ ഓടോ യഹോവയ്ക്കു സമര്‍പ്പിക്കാനാ ഗ്രഹി ച്ചവര്‍ അവ കൊണ്ടുവന്നു. കരുവേലകത്തടി കൈവ ശമുള്ളവര്‍ അതു യഹോവയ്ക്കു സമര്‍പ്പിച്ചു. 25 സമര്‍ത്ഥരായ സ്ത്രീകളെല്ലാം അവരുണ്ടാക്കിയ നേര്‍ ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂലുകളും കൊണ്ടുവ ന്നു. 26 സഹായിക്കാനാഗ്രഹമുള്ള, സമര്‍ത്ഥരായ സ്ത്രീക ള്‍ എല്ലാവരും ആട്ടിന്‍രോമംകൊണ്ട് വസ്ത്രം നെയ്തു.
27 മൂപ്പന്മാര്‍ ഗോമേദകക്കല്ലുകളും മറ്റാഭരണങ്ങളും കൊണ്ടുവന്നു. അവ പുരോഹിതരുടെ ഏഫോദിലും ന്യായവിധിമാര്‍ച്ചട്ടയിലും ചേര്‍ത്തു. 28 ജനങ്ങള്‍ സുഗ ന്ധ വസ്തുക്കളും ഒലിവെണ്ണയും കൊണ്ടുവന്നു. സു ഗന്ധധൂപങ്ങള്‍, അഭിഷേകതൈലം, വിളക്കെണ്ണ എ ന് നിവയുണ്ടാക്കാന്‍ അത് ഉപയോഗിച്ചു.
29 യിസ്രായേല്‍ജനങ്ങളില്‍ ആഗ്രഹിച്ചവരെല്ലാം യ ഹോവയ്ക്ക് സമ്മാനങ്ങള്‍ കൊണ്ടുവന്നു. അവര്‍ മനസ് സറിഞ്ഞു ദാനമായാണ് അവ നല്‍കിയത്. മോശെയോടും ജനങ്ങളോടും യഹോവ കല്പിച്ചതനുസരിച്ചുള്ള സാധനങ്ങളുണ്ടാക്കുവാനാണിവ ഉപയോഗിച്ചത്.
ബെസലേലും ഒഹൊലീയാബും
30 മോശെ യിസ്രായേല്‍ജനതയോടു പറഞ്ഞു, “നോക് കുവിന്‍, യെഹൂദയുടെ വംശത്തില്‍പ്പെട്ട ഊരിന്‍റെ പുത് രനായ ബെസലേലിനെ യഹോവയിതാ തെരഞ്ഞെ ടുത് തിരിക്കുന്നു. (ഹൂരിന്‍റെ പുത്രനായിരുന്നു ഊര്‍) 31 ബെ സെലേലില്‍ യഹോവ ദൈവത്തിന്‍റെ ആത്മാവ് നിറച്ചു-എല്ലാത്തരം പ്രവൃത്തികളും ചെയ്യുന്നതിന് ദൈവം അ വന് പ്രത്യേകം കഴിവു നല്‍കി. 32 സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവയുപയോഗിച്ചുള്ള സാധനങ്ങള്‍ രൂപക ല്പന ചെയ്യാനും അവ ഉണ്ടാക്കാനും അവനു കഴിയും. 33 രത്നങ്ങള്‍ മുറിക്കാനും ആഭരണങ്ങളുണ്ടാക്കുവാനും അവനു കഴിയും. മരസാമാനങ്ങളും മറ്റെല്ലാത്തരം വസ് തുക്കളും ഉണ്ടാക്കുവാനും ബെസലേലിനു കഴിയും. 34 മറ് റുള്ളവരെ പഠിപ്പിക്കാനുള്ള പ്രത്യേക കഴിവും യഹോ വ ബെസലേലിനും ദാന്‍റെ വംശത്തില്‍പ്പെട്ട അഹീ സാ മാക്കിന്‍റെ പുത്രനായ ഒഹൊലീയാബിനും നല്‍കി. 35 എ ല്ലാത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള കഴിവും യഹോ വ ഇവരിരുവര്‍ക്കും നല്‍കി. മരയാശാരിയുടെയും ലോഹ പ്പണിക്കാരുടെയും പണികള്‍ ചെയ്യാന്‍ അവര്‍ പ്രാപ് തരാണ്. നീല-ധൂമ്ര-ചുവപ്പു നൂലുകളും നേര്‍ത്ത ലിന നും ഉപയോഗിച്ച് ചിത്രത്തുന്നലുള്ള വസ്ത്രങ്ങ ളുണ് ടാക്കാനുള്ള കഴിവും അവര്‍ക്കുണ്ട്. കന്പിളിവസ്ത്ര ങ്ങ ള്‍ നെയ്യാനും അവര്‍ക്കു കഴിയും.