പുരോഹിതരുടെ വിശുദ്ധവസ്ത്രങ്ങള്‍
39
യഹോവയുടെ വിശുദ്ധസ്ഥലത്ത് പുരോ ഹിതനാ യി ശുശ്രൂഷ നടത്തുന്നവര്‍ക്കു ധരിക്കാനുള്ള വി ശുദ്ധവസ്ത്രങ്ങള്‍ പണിക്കാര്‍ നീല-ധൂമ്ര-ചുവപ്പു നൂ ലുകള്‍ കൊണ്ടുണ്ടാക്കി. യഹോവ മോശെയോടു കല് പിച്ചതനുസരിച്ച് അഹരോനുള്ള വിശുദ്ധവസ്ത് രങ്ങ ളും അവരുണ്ടാക്കി.
ഏഫോദ്
സ്വര്‍ണ്ണനൂലും നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവ പ്പുനൂലും ഉപയോഗിച്ച് അവര്‍ ഏഫോദുണ്ടാക്കി. (അവര്‍ സ്വര്‍ണ്ണം അടിച്ചുപരത്തി കനം കുറഞ്ഞ ത കിടുകളുണ്ടാക്കി. അനന്തരം ആ തകിടുകള്‍ നീണ്ടനൂലു കളായി മുറിച്ചെടുത്തു. എന്നിട്ടവര്‍ ആ സ്വര്‍ണ്ണ നൂ ലുകള്‍ നീല-ധൂമ്ര-ചുവപ്പു നൂലുകളുമായി ചേര്‍ത്തു പാ കി. അത് അതിവിദഗ്ധനായ ഒരു പണിക്കാരനു മാത്രം ചെ യ്യാന്‍ കഴിയുന്നതായിരുന്നു.) ഏഫോദിനുള്ള തോള്‍ പ് പട്ടയും അവര്‍ തയ്ച്ചു പിടിപ്പിച്ചു. ഏഫോദിന്‍റെ രണ്ടു വശത്തുമായാണ് അവര്‍ അതു പിടിപ്പിച്ചത്. ഏഫോദിന്‍റെ നടുക്കെട്ടായി ഒരു അരപ്പട്ടയും അവര്‍ നെയ്തെടുത്തു. ഏഫോദിനുണ് ടാക്കിയതുപോ ലെതന് നെ സ്വര്‍ണ്ണനൂലും നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവ പ്പുനൂലുകളും കൊണ്ടാണവര്‍ ഇതുണ്ടാക്കിയത്. യ ഹോവ മോശെയോടു കല്പിച്ചതും അങ്ങനെ യായിരു ന്നു.
ഏഫോദിനുള്ള ഗോമേദകക്കല്ലുകള്‍ പണിക്കാര്‍ സ് വര്‍ണ്ണവള്ളിക്കെട്ടുകളില്‍ പിടിപ്പിച്ചു. യിസ്രാ യേ ലിന്‍റെ പുത്രന്മാരുടെ പേരുകള്‍ അവര്‍ ആ കല്ലുകളില്‍ എഴുതിവച്ചു. അനന്തരം അവര്‍ ഈ കല്ലുകള്‍ ഏ ഫോ ദിന്‍റെ തോള്‍പ്പട്ടകളില്‍ പിടിപ്പിച്ചു. യിസ്രാ യേ ല്‍ജനതയെപ്പറ്റി ദൈവത്തെ ഓര്‍മ്മിപ് പിക്കാ നു ള്ള തായിരുന്നു ആ രത്നങ്ങള്‍. അത് യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെയായിരുന്നു.
ന്യായവിധിമാര്‍ച്ചട്ട
അനന്തരം അവര്‍ ന്യായവിധിമാര്‍ച്ചട്ട ഉണ്ടാക്കി. ഏഫോദിന്‍റേതുപോലെ വിദഗ്ധകരവിരുതാവശ്യമുള്ള പണിയായിരുന്നു അത്. സ്വര്‍ണ്ണനൂലുകളും നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പുനൂലും ഉപയോഗി ച്ചാണ ത് ഉണ്ടാക്കിയത്. ന്യായവിധിമാര്‍ച്ചട്ട പകുതിമടക്കി ഒരു സമചതുര കീശയുമുണ്ടാക്കി. അതിന് ഒന്പതിഞ്ചു നീളവും ഒന്പതിഞ്ചു വീതിയുമുണ്ടായിരുന്നു. 10 അനന് തരം പണിക്കാര്‍ മനോഹരമായ നാലു നിര രത്നങ്ങള്‍ ന് യായവിധിമാര്‍ച്ചട്ടയില്‍ പതിച്ചു. ആദ്യനിരയില്‍ താ മ്രമണി, പുഷ്യരാഗം, മാണിക്യം എന്നിവയായിരുന്നു. 11 രണ്ടാം നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവ യും. 12 മൂന്നാംനിരയില്‍ ഇളംപച്ച രത്നം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും 13 നാലാം നിരയില്‍ പച്ച ക്കല്ല്, ഗോമേദകം, സൂര്യകാന്തക്കല്ല് എന്നിവയു മാ യിരുന്നു. അവയെല്ലാം സ്വര്‍ണ്ണവള് ളിക്കെട്ടുക ളി ലായിരുന്നു ഉറപ്പിച്ചിരുന്നത്. 14 യിസ്രായേലിന്‍റെ പുത്രന്മാരെ കുറിക്കുന്ന പന്ത്രണ്ടു രത്നങ്ങള്‍ ന്യാ യവിധിമാര്‍ച്ചട്ടയിലുണ്ടായിരുന്നു. ഓരോ രത്നത്തി ന്മേലും യിസ്രായേലിന്‍റെ പുത്രന്മാരിലൊരാളുടെ പേ രു വീതം മുദ്ര ഉണ്ടാക്കുന്പോലെ എഴുതിയിരുന്നു.
15 ന്യായവിധിമാര്‍ച്ചട്ടയ്ക്കുവേണ്ടി പണിക്കാര്‍ ര ണ്ടു സ്വര്‍ണ്ണച്ചങ്ങലകള്‍ ഉണ്ടാക്കി. അവ ഒരു കയ റുപോലെ പിരിച്ചു വച്ചിരുന്നു. 16 അവര്‍ രണ്ടു സ്വര്‍ ണ്ണവളയങ്ങളുണ്ടാക്കി ന്യായവിധിമാര്‍ച്ചട്ടയുടെ വശങ്ങളില്‍ പിടിപ്പിച്ചു. ചുമലില്‍ അണിയാന്‍ സ്വ ര്‍ണ്ണം കൊണ്ടു രണ്ടു വള്ളിക്കെട്ടും അവരുണ്ടാക്കി. 17 ന്യായവിധിമാര്‍ച്ചട്ടയുടെ മൂലകളിലുള്ള വളയങ്ങ ളി ല്‍ അവര്‍ സ്വര്‍ണ്ണച്ചങ്ങല കൊരുത്തു. 18 സ്വര്‍ണ് ണ ച്ചങ്ങലകളുടെ മറ്റേ അഗ്രം അവര്‍ തോള്‍പ്പട്ടകളിലെ വള്ളിക്കെട്ടുകളിലും കൊരുത്തു. ഇതു രണ്ടും അവര്‍ ഏ ഫോദിന്‍റെ മുന്‍ഭാഗവുമായും കൊരുത്തു. 19 അനന്തരം അ വര്‍ രണ്ടുസ്വര്‍ണ്ണവളയങ്ങള്‍കൂടിയുണ്ടാക്കി ന്യായ വിധിമാര്‍ച്ചട്ടയുടെ മറ്റു രണ്ടു വശങ്ങളിലും പിടിപ് പിച്ചു. ഏഫോദിനു തൊട്ടടുത്ത് മാര്‍ച്ചട്ടയ്ക് കുള് ളിലെ അരികിലാണതു പിടിപ്പിച്ചത്. 20 ഏഫോദിനു മുന്പില്‍ തോള്‍പ്പട്ടയുടെ താഴെയായി രണ്ടു സ്വര്‍ ണ് ണവളയങ്ങള്‍ കൂടി അവര്‍ പിടിപ്പിച്ചു. അരപ്പട്ട യു ടെ തൊട്ടുമുകളില്‍ നടുക്കെട്ടിനോടു ചേര്‍ന്നാണവ. 21 അനന്തരം അവര്‍ ഒരു നീലനാട ഉപയോഗിച്ച് ന്യായ വിധിമാര്‍ച്ചട്ടയിലെ വളയങ്ങളെ ഏഫോദിന്‍റെ വളയ ങ്ങളുമായി ബന്ധിച്ചു. അങ്ങനെ ന്യായവി ധിമാര്‍ ച് ചട്ട അരപ്പട്ടയോടു വളരെ ചേര്‍ന്നിരിക്കുകയും ഏ ഫോദിനു നേര്‍ക്ക് മുറുകിയിരിക്കുകയും ചെയ്യും. അവര്‍ ഇങ്ങനെ ചെയ്തതെല്ലാം യഹോവ മോശെയ്ക്കു നല്‍ കിയ കല്പനയനുസരിച്ചായിരുന്നു.
പുരോഹിതര്‍ക്കുള്ള മറ്റു വസ്ത്രങ്ങള്‍
22 അനന്തരം അവര്‍ ഏഫോദിന്‍റെ മേലങ്കിയുണ്ടാ ക് കി. നീലത്തുണിയില്‍ നിന്നാണവര്‍ ഇതുണ്ടാക്കിയത്. ഒരു വിദഗ്ധതൊഴിലാളിയാണ് അതുണ്ടാക്കിയത്. 23 അവര്‍ മേലങ്കിയുടെ നടുവില്‍ ഒരു ദ്വാരമിടുകയും ആ ദ്വാരത് തിനു ചുറ്റും ഒരു തുണിക്കഷണം തുന്നിപ്പിടിപ് പിക് കുകയും ചെയ്തു. മേലങ്കി കീറാതിരിക്കാനായിരുന്നു അത്.
24 അനന്തരം അവര്‍ നേര്‍ത്ത ലിനനും നീല-ധൂമ്ര-ചു വപ്പുനൂലും ഉപയോഗിച്ച് അങ്കിയുടെ താഴത്തെ വക് കില്‍ മാതളപ്പഴങ്ങള്‍ തുന്നിച്ചേര്‍ത്തു. 25 അനന്തരം തങ് കംകൊണ്ടുള്ള മണികളും അവരുണ്ടാക്കി, ആ മണി കള്‍ അങ്കിയുടെ താഴത്തെ അരികില്‍ മാതളപ്പഴങ്ങ ള്‍ക് കിടയിലായി തൂക്കി. 26 അങ്കിയുടെ താഴത്തെ അരികില്‍ ചുറ്റിലുമായി സ്വര്‍ണ്ണമണികളും മാതളപ്പഴങ്ങളും ഇടകലര്‍ന്നു കിടന്നു. ഓരോ മാതളപ്പഴത്തിനും ശേഷം ഓരോ മണിയുണ്ടായിരുന്നു. അത് യഹോവ മോശെ യോടു കല്പിച്ചതിന്‍പ്രകാരം പുരോഹിതനു ശുശ്രൂ ഷാവേളയില്‍ ധരിക്കാനുള്ള അങ്കിയായിരുന്നു.
27 അഹരോനും പുത്രന്മാര്‍ക്കുമുള്ള വസ്ത്രങ്ങളും വി ഗദ്ധരായ പണിക്കാരാണുണ്ടാക്കിയത്. നേര്‍ത്ത ലിന ന്‍ കൊണ്ടാണ് ഈ കുപ്പായങ്ങള്‍ നെയ്തത്. 28 അവര്‍ നേര്‍ ത്ത ലിനനില്‍നിന്നും ഒരു തലപ്പാവും ഉണ്ടാക്കി. തലേ ക്കെട്ടുകളും അടിവസ്ത്രങ്ങളും ഉണ്ടാക്കുവാനും അവര്‍ നേര്‍ത്ത ലിനന്‍ ഉപയോഗിച്ചു. 29 അനന്തരം നേര്‍ത്ത ലി നനും നീല-ധൂമ്ര-ചുവപ്പുനൂലും ഉപയോഗിച്ച് അവര്‍ അരപ്പട്ടയുണ്ടാക്കി. അരപ്പട്ടയില്‍ പല രൂപങ്ങളും തുന്നിപ്പിടിപ്പിച്ചു. യഹോവ മോശെയോടു കല്പി ച്ചതനുസരിച്ചായിരുന്നു അത്.
30 അനന്തരം അവര്‍ വിശുദ്ധകിരീടത്തിനുള്ള നെറ്റി പ്പട്ടം ഉണ്ടാക്കി. തങ്കം കൊണ്ടാണവര്‍ അതുണ് ടാക് കിയത്. അവര്‍ അതിന്മേല്‍ ഈ വാക്കുകള്‍ എഴുതിപ് പിടി പ്പിച്ചു, “യഹോവയ്ക്കു വിശുദ്ധം.” 31 നെറ്റിപ് പട്ട ത്തെ അവര്‍ ഒരു നീലനാടയോടു ബന്ധിച്ചു. അനന്തരം അവര്‍ നീലനാടയെ തലപ്പാവിനു ചുറ്റും കെട്ടി. യഹോ വ മോശെയോടു കല്പിച്ചതനുസരിച്ചായിരുന്നു അ ത്.
മോശെ വിശുദ്ധകൂടാരം പരിശോധിക്കുന്നു
32 അങ്ങനെ വിശുദ്ധകൂടാരത്തിന്‍റെ, അതായത് സമ്മേ ളനക്കൂടാരത്തിന്‍റെ, മുഴുവന്‍ പണിയും പൂര്‍ത്തിയായി. യഹോവ മോശെയോടു കല്പിച്ചതിന്‍പ്രകാരമാണ് യി സ്രായേലുകാര്‍ ജോലി പൂര്‍ത്തിയാക്കിയത്. 33 അനന്തരം അവര്‍ മോശെയ്ക്ക് വിശുദ്ധകൂടാരം കാണിച്ചു കൊടു ത്തു. അവര്‍ അവനെ കൂടാരവും അതിലുള്ള സാധനങ്ങളും കാണിച്ചു. വളയങ്ങളും ചട്ടങ്ങളും പട്ടകളും കാലുകളും ചുവടുകളും എല്ലാം അവര്‍ അവനു കാണിച്ചു കൊടു ത് തു. 34 ഊറയ്ക്കിട്ട ആട്ടിന്‍തോലുകൊണ്ടുണ്ടാക്കിയ മൂ ടിക്കൂടാരം അവര്‍ അവന് കാണിച്ചു കൊടുത്തു. നേര്‍ത്ത തോലുകൊണ്ടുണ്ടാക്കിയ മൂടിക്കൂടാരവും അവര്‍ അവ നെ കാണിച്ചു. അതിവിശുദ്ധസ്ഥലത്തെ കവാടം മൂടു ന്ന തിരശ്ശീലയും അവര്‍ അവനെ കാണിച്ചു.
35 അവര്‍ മോശെയെ സാക്ഷ്യപെട്ടകം കാണിച്ചു. പെ ട്ടകത്തെ താങ്ങിനിര്‍ത്തുന്ന കാലുകളും പെട്ടകത് തിന്‍ റെ മൂടിയും അവര്‍ മോശെയെ കാണിച്ചു. 36 മേശയും അതി ന്മേലിരിക്കുന്ന എല്ലാ സാധനങ്ങളും ദൈവത്തിന് അ ര്‍പ്പിക്കുന്ന വിശിഷ്ടഅപ്പവും അവര്‍ മോശെയെ കാ ണിച്ചു. 37 തങ്കം കൊണ്ടുണ്ടാക്കിയ വിളക്കുകാലും വിളക്കുകളും അവര്‍ കാണിച്ചു. വിളക്കില്‍ ഉപയോ ഗി ക്കുന്ന എണ്ണയും മറ്റെല്ലാ സാധനങ്ങളും അവര്‍ കാ ണിച്ചു കൊടുത്തു. 38 സ്വര്‍ണ്ണയാഗപീഠം, അഭിഷേ ക തൈലം, സുഗന്ധധൂപം, കൂടാരക്കവാടത്തിലെ തിരശ് ശീ ല എന്നിവയെല്ലാം അവര്‍ മോശെയെ കാണിച്ചു. 39 ഓട് ടുയാഗപീഠവും ഓട്ടുമറയും അവര്‍ കാണിച്ചു. യാഗപീഠം താങ്ങുന്ന കാലുകളും കാണിച്ചു. യാഗപീഠത്തിലെ സാ ധനങ്ങളും അവര്‍ അവനെ കാണിച്ചു. തൊട്ടിയും അതി നടിയിലുള്ള ചുവടും അവര്‍ അവനെ കാണിച്ചു.
40 കാലുകളോടും ചുവടുകളോടും കൂടി മുറ്റത്തിന്‍റെ ചു റ്റുമുണ്ടായിരുന്ന തിരശ്ശീലകള്‍ അവര്‍ അവനു കാണി ച് ചുകൊടുത്തു. മുറ്റത്തിന്‍റെ പ്രവേശനകവാടം മറച്ചി രു ന്ന തിരശ്ശീലയും അവര്‍ കാണിച്ചു. കയറുകളും കൂടാര ക്കുറ്റികളും അവര്‍ കാണിച്ചു. വിശുദ്ധകൂടാരത്തില്‍, അ തായത്, സമ്മേളനക്കൂടാരത്തില്‍ ഉണ്ടാ യിരുന്ന തെല് ലാം അവരവനെ കാണിച്ചു.
41 വിശുദ്ധസ്ഥലത്തു ശുശ്രൂഷിക്കുന്പോള്‍ പുരോ ഹിതര്‍ക്കു ധരിക്കാനുള്ള വിശുദ്ധ വസ്ത്രങ്ങളും അവര്‍ കാണിച്ചുകൊടുത്തു. പുരോഹിതനായ അഹരോനും പു ത്രന്മാര്‍ക്കുമുള്ള വസ്ത്രങ്ങളും അവനെ കാണിച്ചു. അ വര്‍ പുരോഹിതസ്ഥാനത്തായിരിക്കുന്പോള്‍ ധരി ക്കാ നുള്ള വസ്ത്രങ്ങളാണവ.
42 യഹോവ മോശെയോടു കല്പിച്ചതുപോലെ തന് നെയാണ് യിസ്രായേല്‍ജനത ഈ ജോലികള്‍ മുഴുവന്‍ ചെ യ്തത്. 43 മോശെ എല്ലാ പണികളും സൂക്ഷ്മമായി പരി ശോധിച്ചു. യഹോവയുടെ കല്പനയ നുസരിച് ചുത ന്നെയാണ് എല്ലാം ഉണ്ടാക്കിയിരിക്കുന്നതെന്ന് അ വന്‍ കണ്ടു. അതിനാല്‍ മോശെ അവരെ അനുഗ്രഹിച്ചു.