വളര്‍ത്തു മൃഗങ്ങളുടെ രോഗം
9
അനന്തരം യഹോവ മോശെയോടു ഫറവോനെ ചെന് നു കണ്ട് ഇങ്ങനെ പറയാന്‍ ആവശ്യപ്പെട്ടു: “എ ബ്രായരുടെ ദൈവമായ യഹോവ പറയുന്നു, ‘എന്‍റെ ജനതയെ എന്നെ ആരാധിക്കാന്‍ വിട്ടയയ്ക്കുക!’ നീയ വരെ പിടിച്ചുവയ്ക്കുകയും പോകാനനു വദിക്കാ തി രിക്കുകയും ചെയ്യുന്നതു തുടര്‍ന്നാല്‍, യഹോവ തന്‍ റെ ശക്തി നിന്‍റെ വളര്‍ത്തു മൃഗങ്ങളുടെമേല്‍ പ്രയോ ഗിക്കും. നിന്‍റെ കുതിരകള്‍ക്കും കഴുതകള്‍ക്കും ഒട്ടകങ് ങള്‍ക്കും കന്നുകാലികള്‍ക്കും ആടുകള്‍ക്കും അവന്‍ മാരക മായ രോഗങ്ങള്‍ വരുത്തും. യിസ്രായേലുകാരുടെ മൃഗ ങ്ങളോട് ഈജിപ്തുകാരുടേതില്‍നിന്നും വ്യത്യ സ്ത മായ പരിഗണന യഹോവ നല്‍കും. യിസ്രായേലുകാരുടെ മൃഗങ്ങളിലൊന്നുപോലും ചാകുകയില്ല. അങ്ങനെ സംഭവിക്കാനുള്ള സമയം യഹോവ ഒരുക്കിക്കഴിഞ്ഞു. നാളെ യഹോവ ഈ രാജ്യത്ത് അതു സംഭവിപ്പിക്കും.’”
പിറ്റേന്നു രാവിലെ ഈജിപ്തിലെ എല്ലാ വളര്‍ത്തു മൃഗങ്ങളും ചത്തു. എന്നാല്‍ യിസ്രായേ ലുകാരുടെ ഒരു മൃഗവും ചത്തില്ല. യിസ്രായേലുകാരുടെ മൃഗങ്ങള്‍ വ ല്ലതും ചത്തോ എന്നറിയാന്‍ ഫറവോന്‍ ആളെ അയച് ചു. എന്നാല്‍ യിസ്രായേലിലെ ഒരു മൃഗവും ചത്തിട്ടി ല്ലായിരുന്നു. ഫറവോന്‍റെ ഹൃദയകാഠിന്യം തുടരുകയും അവന്‍ ആളുകളെ പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
പരുക്കള്‍
യഹോവ മോശെയോടും അഹരോനോടും പറഞ്ഞു, “നിങ്ങള്‍ കൈകളില്‍ നിറയെ ചാരം എടുക്കുക. മോശെ, ചാരം ഫറവോന്‍റെ മുന്പില്‍ വായുവില്‍ എറിയുക. ആ പൊടി ഈജിപ്തിലാകമാനം വ്യാപിക്കും. അത് ഈജി പ്തിലെ ഏതെങ്കിലും ഒരു മനുഷ്യന്‍റെയോ മൃഗത്തി ന്‍റെയോ ദേഹത്തു സ്പര്‍ശിക്കുന്പോള്‍ അവരുടെ ത്വ ക്കില്‍ പരുക്കളുണ്ടാകും.”
10 അതിനാല്‍ മോശെയും അഹരോനും ഒരടുപ്പില്‍ നി ന്നും ചാരമെടുത്തു. അവര്‍ ഫറവോന്‍റെ മുന്പില്‍ പോ യി നിന്നു. അവര്‍ ചാരം വായുവില്‍ എറിയുകയും മനു ഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പരുക്കളു ണ്ടാവു ക യും ചെയ്തു.
11 ഇതില്‍നിന്നും മോശെയെ തടയാന്‍ മാന്ത്രികര്‍ക്കും കഴിഞ്ഞില്ല. കാരണം അവരുടെ ദേഹത്തും പരുക്കളു ണ് ടായിരുന്നു. ഇത് ഈജിപ്തില്‍ എല്ലായിടവും സംഭവിച് ചു. 12 പക്ഷേ യഹോവ ഫറവോനെ കഠിനഹൃദയനാക്കി. അതിനാല്‍ ഫറവോന്‍ മോശെയെയും അഹരോനെയും ശ്ര വിക്കാന്‍ മടിച്ചു. യഹോവ പറഞ്ഞതു പോലെ യാണ് അതു സംഭവിച്ചത്.
ആലിപ്പഴം
13 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “പുല ര്‍ച്ചെ എഴുന്നേറ്റു ഫറവോന്‍റെയടുത്തേക്കു പോവുക. എബ്രായജനതയുടെ ദൈവമായ യഹോവ ഇങ്ങനെ പറയു ന്നതായി അവനോടു പറയുക: ‘എന്‍റെ ജനതയെ എന്നെ ആരാധിക്കാന്‍ വിട്ടയയ്ക്കുക! 14 നീ അങ്ങനെ ചെയ്യു ന്നില്ലെങ്കില്‍ ഞാന്‍ നിനക്കും നിന്‍റെ സേവകര്‍ക്കും നിന്‍റെ ജനതയ്ക്കും മേല്‍ എന്‍റെ മുഴുവന്‍ ശക്തിയും പ്ര യോഗിക്കും. എന്നെപ്പോലെ മറ്റൊരു ദൈവം ലോക ത്തിലില്ലെന്ന് അപ്പോള്‍ നീ മനസ്സിലാക്കും. 15 നിന് നെയും നിന്‍റെ ജനതയെയും ഭൂമുഖത്തുനിന്നും തുടച്ചു മാറ്റാന്‍ പോന്ന ഒരു രോഗം പരത്താന്‍ എനിക്കു കഴി യും. 16 പക്ഷേ ഒരു പ്രത്യേക കാരണംകൊണ്ട് ഞാന്‍ നി ന്നെ ഇവിടെയാക്കിയിരിക്കുന്നു. അതെന്തെന്നാല്‍ എന്‍റെ ശക്തി നിനക്കു കാണിച്ചുതരുവാന്‍ ഞാനാ ഗ്ര ഹിക്കുന്നു. അപ്പോള്‍ ലോകമെന്പാടുമുള്ള ജനങ്ങള്‍ എന്നെ അറിയും! 17 നീ ഇപ്പോഴും എന്‍റെ ജനതയ്ക്ക് എതിരാണ്. നീ അവരെ സ്വതന്ത്രരായി വിടുന്നില്ല. 18 അതിനാല്‍ ഞാന്‍ നാളെ ഈ സമയത്ത് അതിഭീകരമായി ആലിപ്പഴം പെയ്യിക്കും. ഈജിപ്ത് ഒരു രാഷ്ട്രമാ യി ത്തീര്‍ന്നതിനു ശേഷം ഇത്ര വലിയൊരു ആലിപ്പഴം പൊഴിച്ചില്‍ ഇവിടെ ഉണ്ടായിട്ടില്ല. 19 ഇനി നിങ്ങളു ടെ മൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റണം. വയലില്‍ കിടക്കുന്ന നിങ്ങളുടെ എല്ലാ സാധനങ്ങളും സുരക്ഷിതമായൊരിടത്തേക്കു നീക്കണം. എന്തിനെ ന് നോ? വയലില്‍ നില്‍ക്കുന്ന ഏതെങ്കിലും മനുഷ്യനോ മൃഗമോ കൊല്ലപ്പെടാം. നിങ്ങളുടെ വീടുകളില്‍ ഒതു ക്കാത്ത എല്ലാം നശിപ്പിക്കപ്പെട്ടേക്കാം.’”
20 ഫറവോന്‍റെ സേവകന്മാരില്‍ ചിലര്‍ യഹോവയുടെ സന്ദേശം ശ്രദ്ധിച്ചു. അവര്‍ തങ്ങളുടെ മൃഗങ്ങളെയും അടിമകളെയും മുഴുവന്‍ വീട്ടിലേക്കു കയറ്റി. 21 പക്ഷേ മറ്റുള്ളവര്‍ യഹോവയുടെ സന്ദേശം അവഗണിച്ചു. വയ ലിലായിരുന്ന അവരുടെ മുഴുവന്‍ അടിമകളെയും മൃഗങ് ങളെയും അവര്‍ക്ക് നഷ്ടമായി.
22 യഹോവ മോശെയോടു പറഞ്ഞു, “നിന്‍റെ കൈ വാ യുവില്‍ ഉയര്‍ത്തുക. അപ്പോള്‍ ഈജിപ്തിനുമേല്‍ ആലി പ്പഴം വീഴാന്‍ തുടങ്ങും. ഈജിപ്തിലെന്പാടുമുള്ള മനു ഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയുംമേല്‍ അതു പതിക്കും.”
23 അതിനാല്‍ മോശെ തന്‍റെ ഊന്നുവടി വായുവില്‍ ഉയ ര്‍ത്തുകയും അപ്പോള്‍ യഹോവ ഇടിയും മിന്നലും ഉണ് ടാക്കുകയും ഭൂമിയിലേക്ക് ആലിപ്പഴം പെയ്യിക് കുക യും ചെയ്തു. ആലിപ്പഴം ഈജിപ്തില്‍ എല്ലായിടവും പെയ്തു. 24 ആലിപ്പഴം വീഴുകയായിരുന്നു. അവയ്ക് കി ടയിലൂടെ മിന്നല്‍ മിന്നിത്തെളിഞ്ഞു. ഈജിപ്ത് ഒരു രാ ഷ്ട്രമായതിനുശേഷം അവിടെയുണ്ടായ ഏറ്റവും ഭീകര മായ ആലിപ്പഴം പൊഴിച്ചിലായിരുന്നു അത്. 25 ഈജി പ്തിലെ വയലുകളിലെ സകലതും പേമാരി നശിപ് പിച് ചു. ആലിപ്പഴം മനുഷ്യരെയും മൃഗങ്ങളെയും സസ്യ ങ്ങളെയും നശിപ്പിച്ചു. പാടത്തെ മുഴുവന്‍ മരങ്ങളെ യും തകര്‍ത്തു. 26 യിസ്രായേല്‍ജനത വസിച്ചിരുന്ന ഗോ ശെന്‍ ദേശത്തു മാത്രം ആലിപ്പഴം പെയ്യുകയു ണ്ടായി ല്ല.
27 ഫറവോന്‍ മോശെയെയും അഹരോനെയും ആളെ വിട് ട് വിളിപ്പിച്ചു. ഫറവോന്‍ അവരോടു പറഞ്ഞു, “ഇ ത്തവണ ഞാന്‍ പാപം ചെയ്തിരിക്കുന്നു. യഹോവയാണ് ശരി. ഞാനും എന്‍റെ ജനതയും തെറ്റുകാരും. 28 ദൈവം അയ ച്ച ആലിപ്പഴവും ഇടിയും വളരെയധികമായി! ദൈവത് തോട് ഇതവസാനിപ്പിക്കാന്‍ അപേക്ഷിക്കൂ. ഞാന്‍ നി ങ്ങളെ പോകാനനുവദിക്കാം. നിങ്ങള്‍ ഇനിയും ഇവിടെ തങ്ങേണ്ടതില്ല.”
29 മോശെ ഫറവോനോടു പറഞ്ഞു, “ഞാന്‍ ഈ നഗരം വിടുന്പോള്‍ ഞാനെന്‍റെ കൈയുയര്‍ത്തി യഹോവയോടു പ്രാര്‍ത്ഥിക്കാം, അങ്ങനെ ഇടിയും ആലിപ്പഴവും നില യ്ക്കും. അപ്പോള്‍ യഹോവ ഈ ദേശത്തുണ്ടെന്ന്* അപ്പോള്‍ … ഈ ദേശത്തുണ്ടെന്ന് ഭൂമി ദൈവത്തിനുള്ളത് എന്നാണിതിനര്‍ത്ഥം.” നിന ക്കറിയാന്‍ കഴിയും. 30 പക്ഷേ നിനക്കോ നിന്‍റെ സേവകര്‍ ക്കോ ഇനിയും യഹോവയില്‍ ഭയമോ ആദരവോ ഉണ് ടാ യിട്ടില്ലെന്ന് എനിക്കറിയാം.”
31 ചണം അതിന്‍റെ വിത്തുകള്‍ രൂപപ്പെടുത് തിക്ക ഴി ഞ്ഞിരുന്നു. ബാര്‍ളിയും നന്നായി വളര്‍ന്നിരുന്നു. അ തിനാല്‍ ആ സസ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു. 32 എന് നാല്‍ ഗോതന്പും തിനയും വൈകിയ വിളവായിരു ന്നതി നാല്‍ നശിപ്പിക്കപ്പെട്ടില്ല.
33 മോശെ ഫറവോനെ വിട്ട് നഗരത്തിനു പുറത്തേക്കു പോയി. അവന്‍ തന്‍റെ കൈകളുയര്‍ത്തി യഹോവയോടു പ്രാര്‍ത്ഥിച്ചു. ഇടിയും ആലിപ്പഴവും നിലച്ചു. മഴ പോലും നിലച്ചു.
34 മഴയും ആലിപ്പഴവും ഇടിയുമെല്ലാം നിലച്ചതു ക ണ്ടപ്പോള്‍ ഫറവോന്‍ വീണ്ടും തെറ്റു ചെയ്തു. അവനും സേവകന്മാരും വീണ്ടും തങ്ങളുടെ ഹൃദയം കഠിനപ് പെടു ത്തി. 35 ഫറവോനും സേവകരും ഒന്നും കേള്‍ക്കാ തിരിക് കുകയും ഫറവോന്‍ തന്‍റെ ഹൃദയത്തെ കഠിനമാക്കുകയും യിസ്രായേലുകാരെ സ്വതന്ത്രരായി പോകുവാന്‍ അനുവ ദിക്കാതിരിക്കുകയും ചെയ്തു. അങ്ങനെയു ണ്ടാകുമെന് ന് യഹോവ മോശെയിലൂടെ അറിയിച്ചിരുന്നു.