യഹോവ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
2
ഏഴാം മാസത്തിന്‍െറ ഇരുപത്തൊന്നാം തീയതി യഹോവയില്‍നിന്ന് ഈ സന്ദേശം ഹഗ്ഗായിക്കു ലഭിച്ചു. യെഹൂദയിലെ അധികാ രിയായ ശെയല്‍തീയേലിന്‍െറ പുത്രനുമായ സെരുബാബേലിനോടും മഹാപുരോഹിതനും യെഹോസാദാക്കിന്‍െറ പുത്രനുമായ യോശുവ യോടും എല്ലാ ജനങ്ങളോടും സംസാരിക്കുക. ഇക്കാര്യങ്ങള്‍ പറയുക. 3”നിങ്ങളിലെത്രപേര്‍ ഈ ആലയത്തെനോക്കി നശിപ്പിക്കപ്പെട്ട മനോഹരമായ ആലയവുമായി താരതമ്യം ചെയ്യുന്നുണ്ട്? നിങ്ങളെന്താണു കരുതുന്നത്? ആദ്യത്തെ ആലയവുമായി താരതമ്യപ്പെടുത്തു ന്പോള്‍ ഈ ആലയം ഒന്നുമല്ലെന്നാണോ? എന്നാല്‍ സെരുബാബേലേ, യഹോവ പറയു ന്നു, ‘നിരുത്സാഹിതനാകാതിരിക്കുക!’ യെഹോ സാദാക്കിന്‍െറ പുത്രനും മഹാപുരോഹിതനു മായ യോശുവയേ, ‘നിരുത്സാഹപ്പെടരുത്!’ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളേ, യഹോവ പറയു ന്നു, ‘നിരുത്സാഹപ്പെടരുത്! ജോലി തുടരുക. എന്തെന്നാല്‍, ഞാന്‍ നിങ്ങളോടൊപ്പമുണ്ട്!’ സര്‍വശക്തനായ യഹോവയാണിതു പറയു ന്നത്!”
യഹോവ പറയുന്നു, “നിങ്ങള്‍ ഈജിപ്തു വിട്ടപ്പോള്‍ നിങ്ങളുമായി ഞാനൊരു കരാറു ണ്ടാക്കി. ഞാനെന്‍െറ വഗ്ദാനം പാലിക്കുകയും ചെയ്തു! എന്‍െറ ആത്മാവ് നിങ്ങളുടെ ഇടയി ലുണ്ട്. അതുകൊണ്ട് ഭയപ്പെടേണ്ടതില്ല! എന്തു കൊണ്ടെന്നാല്‍, സര്‍വശക്തനായ യഹോവ യാണ് ഇക്കാര്യങ്ങള്‍ പറയുന്നത്! അല്പകാല ത്തിനുള്ളില്‍ ഒരിക്കല്‍ക്കൂടി ഞാനെല്ലാം തകിടം മറിക്കും! ഭൂമിയെയും ആകാശത്തെയുംവരെ ഞാന്‍ വിറപ്പിക്കും! സമുദ്രത്തെയും മരുഭൂമിയെ യും ഞാന്‍ വിറപ്പിക്കും! രാഷ്ട്രങ്ങളെ ഞാന്‍ വിറപ്പിക്കുകയും എല്ലാ രാഷ്ട്രങ്ങളിലെയും സന്പത്തുമായി അവര്‍ നിങ്ങളുടെയടുത്തേക്കു വരികയും ചെയ്യും. അപ്പോള്‍ ഈ ആലയ ത്തില്‍ ഞാന്‍ തേജസ്സു നിറയ്ക്കും. സര്‍വശക്ത നായ യഹോവയാണിതു പറയുന്നത്. അവ രുടെ വെള്ളി മുഴുവനും എനിക്കുള്ളതാകുന്നു! സ്വര്‍ണ്ണവും മുഴുവനും എന്‍േറതാകുന്നു. സര്‍വ ശക്തനായ യഹോവയാണിക്കാര്യങ്ങള്‍ പറയു ന്നത്. ഒടുവിലത്തെ ഈ ആലയം മുന്പത്തേതി നെക്കാള്‍ മനോഹരമായിരിക്കും! അതിന് വളരെ മഹത്വം ലഭിക്കും. ഞാന്‍ ഈ സ്ഥലത്ത് സമാ ധാനം കൊണ്ടുവരികയും ചെയ്യും! സര്‍വശക്ത നായ യഹോവയാണിക്കാര്യങ്ങള്‍ പറയുന്ന തെന്ന് ഓര്‍മ്മിക്കുക!”
പണി ആരംഭിച്ചിരിക്കുന്നു- അനു ഗ്രഹങ്ങള്‍ വരും
10 പാര്‍സിയിലെ ദാര്യാവേശുരാജാവിന്‍െറ രണ്ടാം ഭരണവര്‍ഷത്തിലെ ഒന്‍പതാംമാസം ഇരുപത്തിനാലാം ദിവസം പ്രവാചകനായ ഹഗ്ഗായിക്ക് യഹോവയില്‍നിന്നുള്ള ഈ സന്ദേ ശം ലഭിച്ചു: 11 ഇക്കാര്യങ്ങളെപ്പറ്റിയുള്ള നിയമ ങ്ങളെന്താണെന്ന് പുരോഹിതരോടു ചോദി ക്കാന്‍ സര്‍വശക്തനായ യഹോവ നിങ്ങളോടു കല്പിക്കുന്നു. 12 “ഒരുവന്‍ തന്‍െറ വസ്ത്രങ്ങളുടെ മടക്കില്‍ കുറച്ചു മാംസം കൊണ്ടുപോകുന്നു വെന്നിരിക്കട്ടെ. ഒരു ബലിയുടെ ഭാഗമായതി നാല്‍ ആ മാംസം വിശുദ്ധവുമാണ്. ആ വസ്ത്രം ഏതെങ്കിലും അപ്പത്തിലോ പാകംചെയ്ത ഭക്ഷ ണത്തിലോ വീഞ്ഞിലോ തൈലത്തിലോ മറ്റേ തെങ്കിലും ആഹാരത്തിലോ സ്പര്‍ശിച്ചാലെ ന്താവും ഫലം. വസ്ത്രം സ്പര്‍ശിക്കുന്ന വസ്തു വിശുദ്ധമാകുമോ?”
പുരോഹിതന്മാര്‍ മറുപടി പറഞ്ഞു, “ഇല്ല”
13 അപ്പോള്‍ ഹഗ്ഗായി ചോദിച്ചു, “ഒരുവന്‍ ഒരു മൃതദേഹത്തെ തൊട്ടാല്‍ അയാള്‍ അശുദ്ധ നാകുമല്ലോ. ഇനി അയാള്‍ മറ്റേതെങ്കിലും വസ്തു വില്‍ തൊട്ടാല്‍ അതും അശുദ്ധമാകുമോ?”
പുരോഹിതന്മാര്‍ മറുപടി പറഞ്ഞു, “ഉവ്, ആ സാധനവും അശുദ്ധമാകും.”
14 അപ്പോള്‍ ഹഗ്ഗായി പറഞ്ഞു, “യഹോവ യായ ദൈവമിങ്ങനെ പറയുന്നു, ‘ഈ രാജ്യത്തി ലെ ജനങ്ങളെ സംബന്ധിച്ചും അതു ശരിയാണ്! അവര്‍ എനിക്കു മുന്പാകെ നിര്‍മ്മലരും വിശുദ്ധ രും അല്ല. അതിനാല്‍ അവരുടെ കൈകള്‍ കൊണ്ടു സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായി ത്തീരും! യാഗപീഠത്തില്‍ അവര്‍ എന്തര്‍പ്പിച്ചാ ലും അവ അശുദ്ധമാകും. 15 ഇന്നോളം സംഭവിച്ച കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. യഹോവയുടെ ആലയംപണി ആരംഭിക്കുന്നതിനു മുന്പുണ്ടായി രുന്ന കാലത്തെപ്പറ്റി ചിന്തിക്കുക. 16 ഇരുപതള വുധാന്യം ആവശ്യമുണ്ടെങ്കിലും പത്തളവേ കൂന്പാരത്തില്‍ ഉള്ളൂ. അന്പതുഭരണി വീഞ്ഞു വേണ്ടിടത്ത് ഇരുപതുഭരണി മാത്രം! 17 എന്തു കൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളെ ശിക്ഷിച്ചു. ഞാനയച്ച രോഗങ്ങള്‍ നിങ്ങളുടെ സസ്യങ്ങളെ നശിപ്പിച്ചു. നിങ്ങളുടെ കൈകള്‍ നിര്‍മ്മിച്ച സാധനങ്ങളെ നശിപ്പിക്കാന്‍ ഞാന്‍ ആലിപ്പഴം അയച്ചു. ഞാനിതൊക്കെ ചെയ്തിട്ടും നിങ്ങള്‍ എന്നിലേക്കു വന്നില്ല.’ യഹോവയാണ് ഇതൊ ക്കെ പറഞ്ഞത്.”
18 യഹോവ പറഞ്ഞു, “ഒന്‍പതാം മാസത്തി ന്‍െറ ഇതുപത്തിനാലാം ദിവസമാണിന്ന്. യഹോവയുടെ ആലയത്തിന് അടിത്തറയി ടുന്ന പണി നിങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അതിനാലിനി ഇന്നു മുതല്‍ എന്തൊക്കെയാണു സംഭവിക്കുന്നതെന്നു കണ്ടുകൊള്ളുക! 19 പത്താ യത്തില്‍ അല്പമെങ്കിലും ധാന്യം അവശേഷിക്കു ന്നുണ്ടോ? മുന്തിരിവള്ളികളും അത്തിമരങ്ങളും മാതളനാരങ്ങകളും ഒലീവുമരങ്ങളും നോക്കുക. അവ പഴങ്ങളുണ്ടാക്കുന്നുണ്ടോ? ഇല്ല! എന്നാല്‍ ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും!”
20 ആ മാസം ഇരുപത്തിനാലാം തീയതി മറ്റൊരു സന്ദേശംകൂടി യഹോവയില്‍നിന്നു ഹഗ്ഗായിക്കു ലഭിച്ചു. ഇതായിരുന്നു സന്ദേശം: 21 “യെഹൂദയിലെ അധികാരിയായ സെരുബാ ബേലിന്‍െറയടുത്തേക്കു പോവുക. ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ഞാന്‍ വിറപ്പിക്കുമെന്ന് അവ നോടു പറയുക. 22 അനവധി രാജാക്കന്മാരെയും സിംഹാസനങ്ങളെയും ഞാന്‍ തകിടം മറിക്കും. മറ്റു ജനതകളുടെ രാജ്യങ്ങളുടെ ശക്തി ഞാന്‍ തകര്‍ക്കും. അവരുടെ തേരുകളെയും തേരാളിക ളെയും ഞാന്‍ തകര്‍ക്കും. അവരുടെ പോര്‍ക്കു തിരകളെയും കുതിരപ്പടയാളികളെയും ഞാന്‍ പരാജയപ്പെടുത്തും. ആ സൈന്യം പരസ്പരം സ്നേഹിതരാണെങ്കിലും അവര്‍ പരസ്പരം പോരടിക്കുകയും വാളെടുത്ത് പരസ്പരം കൊ ല്ലുകയും ചെയ്യും. 23 സര്‍വശക്തനായ യഹോവ യാണിതൊക്കെ പറയുന്നത്. ശെയല്‍തീയേലി ന്‍െറപുത്രനായ സെരുബാബേലേ, നീ എന്‍െറ ദാസനാകുന്നു. നിന്നെ ഞാന്‍ തെരഞ്ഞെടുത്തി രിക്കുന്നു. അന്നു നിന്നെ ഞാനെന്‍െറ അട യാളമോതിരം പോലെയാക്കും. ഞാനിതെല്ലാം ചെയ്തുവെന്നതിനു തെളിവായിരിക്കും നീ!”സര്‍വശക്തനായ യഹോവയാണ് ഇക്കാര്യ ങ്ങള്‍ പറഞ്ഞത്.