ന്യായാധിപന്മാര്‍
യെഹൂദാ കനാന്യരോടു യുദ്ധം ചെയ്യുന്നു
1
1 യോശുവ മരിച്ചു. അനന്തരം യിസ്രായേലുകാര്‍ യ ഹോവയോടു പ്രാര്‍ത്ഥിച്ചു, ഞങ്ങളില്‍ ഏതു ഗോ ത്രക്കാരാണ് ഞങ്ങള്‍ക്കുവേണ്ടി ആദ്യം കനാന്യരോടു യുദ്ധം ചെയ്യാന്‍ പോകേണ്ടത്?”
2 യഹോവ യിസ്രായേല്‍ജനതയോടു മറുപടി പറഞ്ഞു, “യെഹൂദയുടെ ഗോത്രക്കാര്‍ വേണം പോകുവാന്‍. ഈ ഭൂ മി എടുക്കാന്‍ ഞാനവരെ അനുവദിക്കും.”
3 യെഹൂദയിലെ ആളുകള്‍ ശിമെയോന്‍റെ ഗോത്രത്തി ല്‍പ്പെട്ടവരോട്, തങ്ങളുടെ സഹോദരന്മാരോട്, സഹാ യത്തിനഭ്യര്‍ത്ഥിച്ചു. യെഹൂദയിലെ ആളുകള്‍ പറഞ്ഞു, സഹോദരന്മാരേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുറെ ഭൂമി നല്‍കാമെന്ന് യഹോവ വാഗ്ദാനം ചെയ്തു. ഞങ്ങളുടെ ഭൂ മിക്കു വേണ്ടിയുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിച് ചാല്‍ നിങ്ങളുടെ ഭൂമിക്കു വേണ്ടിയുള്ള യുദ്ധത്തില്‍ ഞങ്ങളും സഹായിക്കും.”ശിമെയോന്‍ഗോത്രക്കാര്‍ യെ ഹൂദയില്‍ നിന്നുള്ള തങ്ങളുടെ സഹോദരന്മാരെ യുദ്ധ ത്തില്‍ സഹായിക്കാമെന്നു സമ്മതിച്ചു.
4 കനാന്യരെയും പെരിസ്യരെയും തോല്പിക്കാന്‍ യ ഹോവ യെഹൂദക്കാരെ സഹായിച്ചു. യെഹൂദക്കാര്‍ ബേ സെക്കു നഗരത്തിലെ പതിനായിരം പേരെ വധിച്ചു.
5 ബേസെക്കുനഗരത്തില്‍ ബേസെക്കിലെ ഭരണാ ധിപ നെ കണ്ടെത്തി യെഹൂദക്കാര്‍ അവനോടു യുദ്ധം ചെയ് തു. കനാന്യരെയും പെരിസ്യരെയും യെഹൂദക്കാര്‍ പരാ ജയപ്പെടുത്തി.
6 ബേസെക്കിലെ ഭരണാധിപന്‍ രക്ഷപ്പെടാന്‍ ശ്രമി ച്ചു. പക്ഷേ യെഹൂദയിലെ ജനങ്ങള്‍ അയാളെ പിന്തുട ര്‍ന്നു പിടികൂടി. അവര്‍ അവനെ പിടികൂടി കൈയിലെ പെരുവിരലുകളും കാലിലെ പെരുവിരലുകളും മുറിച് ചുക ളഞ്ഞു.
7 അപ്പോള്‍ ബേസെക്കിലെ ഭരണാധിപന്‍ പറഞ്ഞു, “ഞാന്‍ എഴുപതു രാജാക്കന്മാരുടെ കൈകളുടെയും കാ ലുകളുടെയും പെരുവിരലുകള്‍ മുറിച്ചുകളഞ്ഞു. എന്‍റെ മേശയില്‍നിന്നു വീണ ആഹാരക്കഷണങ്ങളായിരുന്നു അവര്‍ക്ക് തിന്നാന്‍ കിട്ടിയത്. ഞാന്‍ അവരോടു ചെയ്ത തിനുള്ള ശിക്ഷ ദൈവം ഇപ്പോള്‍ എനിക്കു തന്നിരി ക് കുന്നു.”യെഹൂദക്കാര്‍ ബേസെക്കിലെ രാജാവിനെ യെരൂ ശലേമിലേക്കു കൊണ്ടുപോവുകയും അവന്‍ അവിടെ വ ച്ചു മരിക്കുകയും ചെയ്തു.
8 യെഹൂദക്കാര്‍ യെരൂശലേമിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചെടുത്തു. യെരൂശലേംകാരെ വധിക്കാന്‍ യെഹൂദക്കാര്‍ തങ്ങളുടെ വാള്‍ ഉപയോഗിച്ചു. അനന്ത രം അവര്‍ നഗരം ചുട്ടുകരിച്ചു കളഞ്ഞു.
9 അനന്തരം യെഹൂദക്കാര്‍ കുറെ കനാന്യരോടു കൂടി യുദ്ധം ചെയ്യാന്‍ ഇറങ്ങിച്ചെന്നു. ആ കനാന്യര്‍ മല ന്പ്രദേശത്തുംനെഗവിലുംപടിഞ്ഞാറന്‍മലഞ്ചെരിവിലും വസിച്ചിരുന്നു.
10 അനന്തരം യെഹൂദക്കാര്‍ കിര്യത്ത് അര്‍ബ്ബാ എന് നു വിളിക്കപ്പെട്ടിരുന്ന ഹെബ്രോന്‍നഗരത്തില്‍ ജീ വിച്ചിരുന്ന കനാന്യരോടു യുദ്ധം ചെയ്യാന്‍ പുറപ് പെട്ടു. യെഹൂദക്കാര്‍ ശേശായി, അഹീമാന്‍, തല്‍മായി എ ന്നിവരെ വധിച്ചു.
കാലേബും പുത്രിയും
11 യെഹൂദക്കാര്‍ അവിടംവിട്ട് മുന്പു കിര്യത്ത് സേ ഫെര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ദെബീര്‍ എന്ന നഗ രത്തിലേക്കു അവിടെ താമസിക്കുന്നവര്‍ക്കെതിരെ യു ദ്ധത്തിനു പോയി.
12 യെഹൂദക്കാര്‍ യുദ്ധം ചെയ്തു തുട ങ്ങുന്നതിനു മുന്പ് കാലേബ് അവര്‍ക്കൊരു വാഗ്ദാനം ചെയ്തു. കാലേബു പറഞ്ഞു, “കിര്യത്ത് സേഫെരിനെ ആക്രമിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ആ നഗരം ആ ക്രമിച്ചു പിടിച്ചടക്കുന്നവന് എന്‍റെ പുത്രിയായ അ ക്സയെ ഞാന്‍ നല്‍കും. എന്‍റെ മകളെ വിവാഹം കഴിക്കാന്‍ ഞാന്‍ അവനെ അനുവദിക്കും.”
13 കാലേബിന്കെനാസ്എന്നൊരുഇളയസഹോദരനുണ്ടായിരുന്നു.”കെനാസിന് ഒത്നീയേല്‍ എന്നൊരു പുത്ര നും. ഒത്നീയേല്‍ കിര്യത്ത് സേഫെര്‍ നഗരം പിടിച്ചെ ടു ത്തു. അതിനാല്‍ കാലേബ് തന്‍റെ പുത്രിയായ അക്സയെ ഒത്നീയേലിനു ഭാര്യയായി നല്‍കി.
14 അക്സ ഒത്നീയേലിനോടൊത്ത് ജീവിക്കാന്‍ പോ യി. ഒത്നീയേല്‍ അക്സയോടു അവളുടെ പിതാവില്‍നി ന് നും കുറച്ചു ഭൂമി വാങ്ങാന്‍ പറഞ്ഞു. അക്സ പിതാവിന്‍ റെയടുത്തേക്കു പോയി. അവള്‍ കഴുതപ്പുറത്തുനിന്നും ഇറങ്ങിയപ്പോള്‍ കാലേബ് അവളോടു ചോദിച്ചു, “എ ന്താണു കുഴപ്പം?”
15 അക്സ കാലേബിനോടു മറുപടി പറഞ്ഞു, “എനി ക്കൊരു അനുഗ്രഹം നല്‍കൂ. അങ്ങ് എനിക്കു നെഗവി ലെ വരണ്ട മരുപ്രദേശമാണ് നല്‍കിയത്. വെള്ളമുള്ള കുറ ച്ചു ഭൂമി എനിക്കു തരൂ.”അതിനാല്‍ കാലേബ് അവള്‍ ആ വശ്യപ്പെട്ടതു നല്‍കി. അയാള്‍ അവള്‍ക്ക് മുകളിലും താ ഴെയും ജലാശയങ്ങളുള്ള ഭൂമി നല്‍കി.
16 കേന്യര്‍ പനമരങ്ങളുടെ നഗരമായ യെരീഹോ വിട്ട് യെഹൂദക്കാരോടൊപ്പം പോയി. അവര്‍ യെഹൂദയിലെ മരുഭൂമിയിലേക്ക് അവിടത്തെ ജനങ്ങളോടൊത്തു വസി ക്കാന്‍ പോയി. അത് അരാദുനഗരത്തിനടുത്ത് നെഗവി ലായിരുന്നു. മോശെയുടെ അമ്മായിയപ്പന്‍റെ കുടും ബ ത്തില്‍ നിന്നുള്ളവരായിരുന്നു കെനീയജനങ്ങള്‍.
17 ഏതാനും കനാന്യര്‍ സെഫാത്തില്‍ വസിച്ചിരുന്നു. അതിനാല്‍ യെഹൂദയുടെയും ശിമെയോന്‍റെയും ഗോത് രക് കാര്‍ ആ കനാന്യരെ ആക്രമിച്ചു. അവര്‍ ആ നഗരം പൂര്‍ ണ്ണമായും നശിപ്പിച്ചു. അതിനാല്‍ അവര്‍ ആ നഗര ത് തെ ഹോര്‍മ്മ* ഹോര്‍മ്മ “പൂര്‍ണ്ണമായും നശിപ്പിച്ചു” എന്നര്‍ത്ഥം. എന്നു വിളിച്ചു.
18 യെഹൂദക്കാര്‍ ഗസ്സാനഗരവും അതിനു ചുറ്റിലു മുള് ള ചെറുപട്ടണങ്ങളും പിടിച്ചെടുത്തു. അസ്കലോന്‍, എക്രോന്‍ എന്നീ നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള ചെ റുപട്ടണങ്ങളും യെഹൂദക്കാര്‍ പിടിച്ചെടുത്തു.
19 യുദ്ധംചെയ്തപ്പോള്‍യഹോവയെഹൂദക്കാരോടൊപ്പമായിരുന്നു. അവര്‍ മലന്പ്രദേശം കയ്യടക്കി. പക് ഷേ താഴ്വരയിലെ സ്ഥലം കയ്യടക്കുന്നതില്‍ യെഹൂദ ക് കാര്‍ പരാജയപ്പെട്ടു. അവിടത്തുകാര്‍ക്ക് ഇരുന് പുരഥ ങ്ങളുണ്ടായിരുന്നു.
20 ഹെബ്രോനു സമീപമുള്ള സ്ഥലം കാലേബിനു നല്‍ കാമെന്നു മോശെ വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ ആ സ്ഥലം കാലേബിന്‍റെ കുടുംബത്തിനു നല്‍കപ്പെട്ടു. കാലേബുകാര്‍ അനാക്കിന്‍റെ മൂന്നു പുത്രന്മാരെ അവി ടെനിന്നും ഒഴിപ്പിച്ചു.
ബെന്യാമീന്‍ജനത യെരൂശലേമില്‍ താമസമാക്കുന്നു
21 ബെന്യാമീന്‍റെ ഗോത്രക്കാര്‍ യെരൂശലേമില്‍ വസി ച്ചിരുന്ന യെബൂസ്യരെ പുറത്താക്കിയില്ല. അതിനാ ല്‍ ഇന്നും യെരൂശലേമില്‍ ബെന്യാമീന്‍റെ വംശക്കാര്‍ക് കിടയില്‍ യെബൂസ്യരും വസിക്കുന്നു.
യോസേഫിന്‍റെ ജനത ബേഥേല്‍ പിടിക്കുന്നു
22-23 യോസേഫിന്‍റെ ഗോത്രക്കാര്‍ മുന്പ് ലൂസ് എന് നറിയപ്പെട്ടിരുന്ന ബേഥേല്‍ നഗരത്തിനെതിരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു.യഹോവയോസേഫിന്‍റെ ഗോ ത്രക്കാരോടൊപ്പമുണ്ടായിരുന്നു. യോസേഫിന്‍റെ കുടുംബക്കാര്‍ ഏതാനും ചാരന്മാരെ ബേഥേലി ലേക്കയ ച്ചു. ബേഥേല്‍നഗരത്തെ തോല്പിക്കാനുള്ള വഴി അവര്‍ ആലോചിച്ചു.
24 നഗരം പരിശോധിക്കവേ, ആ നഗരത്തില്‍നിന്നും ഒ രാള്‍ വരുന്നത് ചാരന്മാര്‍ കണ്ടു. ചാരന്മാര്‍ അയാളോടു പറഞ്ഞു, “നഗരത്തിലേക്കുള്ള ഒരു രഹസ്യവഴി ഞങ്ങ ള്‍ക്കു കാണിച്ചു തരൂ. ഞങ്ങള്‍ നഗരത്തെ ആക്രമിക്കും. പക്ഷേ നീ ഞങ്ങളെ സഹായിച്ചാല്‍ ഞങ്ങള്‍ നിന്നെ ഉപദ്രവിക്കില്ല.”
25 അയാള്‍അവര്‍ക്ക്നഗരത്തിലേക്കുള്ളഒരുരഹസ്യമാര്‍ഗ്ഗം കാണിച്ചുകൊടുത്തു. ബേഥേലുകാരെ കൊല്ലാന്‍ യോസേഫിന്‍റെജനതതങ്ങളുടെവാളുകളുപയോഗിച്ചു.പക്ഷേതങ്ങളെസഹായിച്ചവനെഅവര്‍ഉപദ്രവിച്ചില്ല. അവന്‍റെ കുടുംബത്തെയും അവര്‍ ഉപദ്രവിച്ചില്ല. അയാളെയുംഅയാളുടെകുടുംബത്തെയുംസ്വതന്ത്രമാകാന്‍ അവര്‍ അനുവദിച്ചു.
26 അനന്തരം അയാള്‍ ഹിത്യരുടെ വാ സസ്ഥലത്തു ചെന്ന് ഒരു നഗരം നിര്‍മ്മിച്ചു. ആ നഗര ത്തിന് അവന്‍ ലൂസ് എന്നു പേരുമിട്ടു. ആ നഗരം ഇന്നും ലൂസ് എന്ന് വിളിക്കപ്പെടുന്നു.
മറ്റു ഗോത്രക്കാര്‍ കനാന്യരോടു യുദ്ധം ചെയ്യുന്നു
27 ബേത്ത്ശെയാന്‍,താനാക്ക്,ദോര്‍,മെഗിദ്ദോയിബ്ലെയാം എന്നീ നഗരങ്ങളിലും അവയ്ക്കു ചുറ്റുമുള്ള ചെറു പട്ടണങ്ങളിലും കനാന്യര്‍ ജീവിച്ചിരുന്നു. മനശ്ശെ യുടെഗോത്രക്കാര്‍അവരെആപട്ടണങ്ങളില്‍നിന്നും പുറത്താക്കിയില്ല. അതിനാല്‍ കനാന്യര്‍ അവിടെത് തന് നെ താമസിച്ചു. തങ്ങളുടെ വീടുകള്‍ വിട്ടുപോകാന്‍ അവര്‍ വിസമ്മതിച്ചു.
28 പിന്നീട് യിസ്രായേല്‍ജനത ശക് തരായി വളരുകയും കനാന്യരെ അവരുടെ അടിമകളാക്കുക യും ചെയ്തു. അതിനാല്‍ യിസ്രായേല്‍ജനത എല്ലാ കനാ ന്യരെയും ആ ഭൂമിയില്‍നിന്നും നീക്കിക്കളഞ്ഞില്ല.
29 എഫ്രയീംഗോത്രക്കാര്‍ക്കുംഇതുതന്നെസംഭവിച്ചു. ഗേസെരില്‍ കനാന്യര്‍ താമസിക്കുന്നുണ്ടായിരുന്നു. എഫ്രയീംജനത അവിടുത്തെ കനാന്യരെ മുഴുവന്‍ പുറ ത് താക്കിയില്ല. അതിനാല്‍ കനാന്യര്‍ ഗേസെരില്‍ എഫ് രയീംകാരോടൊപ്പം തുടര്‍ന്നു താമസിച്ചു.
30 സെബൂലൂന്‍റെ ഗോത്രക്കാര്‍ക്കും ഇതു തന്നെ സംഭ വിച്ചു. കിത്രോന്‍ നഹലോല്‍ നഗരങ്ങളില്‍ ഏതാനും കനാന്യര്‍ വസിച്ചിരുന്നു. സെബൂലൂന്‍റെ ജനതആ ക നാന്യരെതങ്ങളുടെഭൂമിയില്‍നിന്നുപുറത്താക്കിയില്ല.സെബൂലൂന്‍ഗോത്രക്കാരോടൊപ്പം ആ കനാന്യര്‍ അ വിടെ താമസിച്ചു. പക്ഷേ സെബൂലൂന്‍ ഗോത്രക്കാര്‍ അവരെ തങ്ങളുടെ അടിമകളാക്കി.
31 ആശേരിന്‍റെ ഗോത്രക്കാര്‍ക്കും ഇതു തന്നെ സംഭ വിച്ചു. അക്കോ, സീദോന്‍, അഹ്ലാബ്, അക്സീബ്, ഹെ ല്‍ബാ, ആഫീക്ക് രെഹോബ്നഗരങ്ങളില്‍നിന്നും മറ്റുള്ള വരെ ആശേര്‍ ജനത പുറത്താക്കിയില്ല.
32 ആശേരിന്‍റെ ജനത ആ കനാന്യരെ തങ്ങളുടെ ഭൂമയില്‍നിന്നു പുറത് താക്കിയില്ല. അതിനാല്‍ കാനാന്യര്‍ ആശേരിന്‍റെ ജനത യോടൊപ്പം തുടര്‍ന്നും താമസിച്ചു.
33 നഫ്താലിയുടെ ഗോത്രക്കാര്‍ക്കും ഇങ്ങനെ തന്നെ സംഭവിച്ചു. ബേത്ത്ശേമെശ്, ബേത്ത് അനാത്ത് എന്നീ നഗരങ്ങളില്‍നിന്നും മറ്റു ജനതകളെ നഫ്താലിയുടെ ജന ത പുറത്താക്കിയില്ല. അതിനാല്‍ നഫ്താലിയുടെ ജനത ആ നഗരത്തിലെ ജനങ്ങള്‍ക്കിടയില്‍ത്തന്നെ താമസി ച് ചു. അവിടത്തെ കാനാന്യര്‍ നഫ്താലിയുടെ ജനതയ്ക്കു വേണ്ടി അടിമപ്പണി ചെയ്തു.
34 അമോര്യര്‍ദാന്‍റെ ഗോ ത്രക്കാരെമലന്പ്രദേശത്തേക്കു ഓടിച്ചുവിട്ടു. താഴ്വ രയില്‍ താമസിക്കാന്‍ അമോര്യര്‍ അവരെഅനുവദിക്കാ ത് തതിനാല്‍അവര്‍ക്ക്അവിടത്തന്നെ താമസിക്കേണ്ടി വന് നു.
35 ഹര്‍ഹേരെസ്, അയ്യാലോന്‍, ശാല്‍ബിം എന്നീ പര്‍ വ്വതങ്ങളില്‍ താമസിക്കാന്‍ അമോര്യര്‍ തീരുമാനിച്ചു. പിന്നീട് യോസേഫിന്‍റെ ഗോത്രക്കാര്‍ ശക്തരായി വളര്‍ ന്നു. അപ്പോള്‍ അവര്‍ അമോര്യരെ തങ്ങളുടെ അടിമക ളാക്കി.
36 സ്കോര്‍പിയോണ്‍ ചുരംമുതല്‍ സേലയും സേലാ കഴിഞ്ഞുള്ള മലന്പ്രദേശം വരെയുമായിരുന്നു അമോര്യ രുടെ അതിര്‍ത്തി.