യോനാ
ദൈവം വിളിക്കുകയും യോനാ പാലായനം ചെയ്യുകയും ചെയ്യുന്നു
1
1 അമിത്ഥായുടെ പുത്രനായ യോനയോടു* യോനാ 2 രാജാ. 14:25 ല്‍ പറയുന്ന അതേ പ്രവാചകനാവാം ഇത്. യഹോവ സംസാരിച്ചു. യഹോവ പറഞ്ഞു,
2 “നീനെവേ† നീനേവാ അശ്ശൂരിന്‍െറ തലസ്ഥാനം. അശ്ശൂരിന്‍െറ സൈന്യം ബി. സി. 723-721-ല്‍ വടക്കന്‍ യിസ്രായേല്‍ നശിപ്പിച്ചു. ഒരു വലിയ നഗരമാണ്. അവിട ത്തുകാര്‍ ചെയ്യുന്ന അനവധി ദുഷ്ടതകളെപ്പറ്റി ഞാന്‍ കേട്ടിരിക്കുന്നു. അതിനാല്‍ ആ നഗരത്തി ലേക്കുചെന്നു അവരോടു തിന്മകള്‍ ചെയ്യുന്നത വസാനിപ്പിക്കാന്‍ പറയുക.”
3 ദൈവത്തെ അനുസരിക്കാന്‍ യോനയ്ക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാലയാള്‍ യഹോവയില്‍നിന്നും ഓടിയകലാനാണു ശ്രമിച്ചത്. അയാള്‍ യോപ്പയിലേക്കു‡ യോപ്പ മധ്യധരണ്യാഴിക്കു ചേര്‍ന്നുള്ള യിസ്രായേലിലെ ഒരു തീരദേശപട്ടണം. പോയി. അവിടെ, വളരെ ദൂരെയുള്ള തര്‍ശീശിലേക്കു§ തര്‍ശീശ് സ്പെയിനിലെ ഒരു പട്ടണമാവാം ഇത്. യോനയ്ക്കു ചെന്നെത്താവുന്നത്ര അകലത്തിലാ ണത്. യിസ്രായേലിനു കിഴക്കായിരുന്നു ഈ പട്ടണം. പോകുന്ന ഒരു കപ്പല്‍ അയാള്‍ കണ്ടു. അയാള്‍ യാത്രക്കൂലി കൊടുത്ത് കപ്പലില്‍ യാത്ര തിരി ച്ചു. ആ കപ്പലിലെ യാത്രക്കാരോടൊപ്പം തര്‍ശീ ശിലേക്കു പോകുവാനും യഹോവയില്‍നിന്ന് ഓടിയകലുവാനും അയാള്‍ നിശ്ചയിച്ചു.
കൊടുങ്കാറ്റ്
4 എന്നാല്‍ യഹോവ സമുദ്രത്തിലേക്കു വലി യൊരു കൊടുങ്കാറ്റിനെ അയച്ചു. കാറ്റ് സമുദ്ര ത്തെ ഇളക്കിമറിച്ചു. അതിശക്തമായ കാറ്റായി രുന്നതിനാല്‍ കപ്പല്‍ പിളര്‍ന്നു പോകാറായി.
5 കപ്പല്‍ മുങ്ങിപ്പോകാതിരിക്കാന്‍ അതിന്‍െറ ഭാരം കുറയ്ക്കണമെന്നു നാവികര്‍ നിശ്ചയിച്ചു. അതിനാലവര്‍ ചരക്കുകളെടുത്ത് സമുദ്രത്തി ലേക്കെറിയാന്‍ തുടങ്ങി. നാവികര്‍ വല്ലാതെ ഭയന്നിരുന്നു. ഓരോരുത്തരും തങ്ങളുടെ ദൈവ ത്തെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. യോന യാകട്ടെ കപ്പലിന്‍െറ താഴത്തെ തട്ടിലേക്കു കിട ക്കാന്‍ പോയിരുന്നു. അയാള്‍ ഉറങ്ങുകയായി രുന്നു.
6 കപ്പിത്താന്‍ യോനയെ കാണുകയും അയാളെ വിളിച്ചുണര്‍ത്തുകയും ചെയ്തു, “എഴുന്നേല്‍ക്ക്! നീ എന്താണുറങ്ങുന്നത്? നിന്‍െറ ദൈവത്തോടു പ്രാര്‍ത്ഥിക്കുക! ഒരു പക്ഷേ നിന്‍െറ ദൈവം നിന്‍െറ പ്രാര്‍ത്ഥന കേട്ട് നമ്മെ രക്ഷിച്ചേക്കാം!”
ഈ കൊടുങ്കാറ്റിന്‍െറ കാരണമെന്ത്?
7 അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു, “ഇനി നമുക്ക്, ഈ കുഴപ്പങ്ങളുണ്ടാകാന്‍ കാരണ മെന്തെന്നറിയാന്‍ നറുക്കിട്ടു നോക്കാം.”
അതിനാല്‍ അവര്‍ നറുക്കിട്ടു. യോനാ കാരണ മാണ് ദുരിതങ്ങളുണ്ടായതെന്നു അവര്‍ മനസ്സി ലാക്കി.
8 അപ്പോള്‍ അവര്‍ യോനയോടു പറ ഞ്ഞു, “നിന്‍െറ തെറ്റുമൂലമാണ് ഞങ്ങള്‍ക്ക് ഈ അനര്‍ഥങ്ങളൊക്കെ ഉണ്ടായത്! അതിനാല്‍, നീ ചെയ്ത തെറ്റെന്താണെന്നു പറയുക. നിന്‍െറ തൊഴിലെന്താണ്? നീ എവിടെ നിന്നാണു വരു ന്നത്? നിന്‍െറ രാജ്യമേതാണ്? നിന്‍െറ ജനത ആരാണ്?”
9 യോനാ അവരോടു പറഞ്ഞു, “ഞാനൊരു എബ്രായനാണ് (യെഹൂദന്‍). സമുദ്രവും കര യും സൃഷ്ടിച്ച സ്വര്‍ഗ്ഗത്തിലെദൈവമാകുന്ന യഹോവയെ ഞാന്‍ ആരാധിക്കുന്നു.”
10 താന്‍ യഹോവയില്‍നിന്നും പാലായനം ചെയ്യുകയായിരുന്നുവെന്നു യോനാ അവരോടു പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ അവര്‍ വല്ലാതെ ഭയന്നു. അവര്‍ യോനയോടു ചോദിച്ചു, “നിന്‍െറ ദൈവത്തിനെതിരെ നീ എന്തനര്‍ത്ഥ മാണു ചെയ്തത്?”
11 കൊടുങ്കാറ്റും സമുദ്രത്തിലെ തിരമാലകളും കുടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. അതിനാല്‍ അവര്‍ യോനയോടു ചോദിച്ചു, “സ്വരക്ഷയ്ക്കു ഞങ്ങളെന്താണു ചെയ്യേണ്ടത്? സമുദ്രത്തെ ശാന്തമാക്കാന്‍ ഞങ്ങള്‍ നിന്നെ എന്തുചെയ്യ ണം?”
12 യോനാ അവരോടു പറഞ്ഞു, “ഞാന്‍ തെറ്റു ചെയ്തതുകൊണ്ടാണ് കടലില്‍ കൊടുങ്കാറ്റു ണ്ടായതെന്നു ഞാനറിയുന്നു. അതിനാലെന്നെ കടലിലേക്കെറിയുക. അത് ശാന്തമായിക്കൊ ള്ളും.”
13 പക്ഷെ അയാളെ കടലിലേക്കെറിയാന്‍ അവരിഷ്ടപ്പെട്ടില്ല. അവര്‍ കപ്പല്‍ തിരികെ തുറമുഖത്തേക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാറ്റും തിരയും അതിശക്തമായി രുന്നു. പോരെങ്കില്‍ അവ കൂടുതല്‍ ശക്തമായി ക്കൊണ്ടുമിരുന്നു!
യോനയുടെ ശിക്ഷ
14 അതിനാലവര്‍ യഹോവയോടു നിലവിളി ച്ചു, “അവന്‍െറ തിന്മകളുടെ ഫലമായി അവ നെ ഞങ്ങള്‍ കടലിലേക്കെറിയുന്നു. ഒരു നിഷ്ക ളങ്കനെ കൊല്ലുന്നു എന്ന കുറ്റം ഞങ്ങളിലുണ്ടാ കരുതേ. അവനെ കൊല്ലുന്നതിനാല്‍ ഞങ്ങളെ വധിക്കരുതേ. നീയാണ് യഹോവയെന്നും നിന്‍െറ ഇച്ഛയ്ക്കൊത്തു നീ പ്രവര്‍ത്തിക്കു മെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളോടു കരുണ കാട്ടേണമേ.”
15 അങ്ങനെ അവര്‍ യോനയെ കടലിലേക്കെ റിഞ്ഞു. കൊടുങ്കാറ്റു നിലച്ചു. സമുദ്രം ശാന്തമാ കുകയും ചെയ്തു!
16 അതു കണ്ടപ്പോള്‍ അവര്‍ ഭയക്കാനും യഹോവയെ ബഹുമാനിക്കാനും തുടങ്ങി. അവര്‍ ഒരു ബലിയര്‍പ്പിക്കുകയും യഹോവയ്ക്കു പ്രത്യേകവാഗ്ദാനങ്ങള്‍ നേരു കയും ചെയ്തു.
17 യോനാ സമുദ്രത്തിലേക്കു വീണപ്പോള്‍ അവനെ വിഴുങ്ങാന്‍ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. മൂന്നു പകലും മൂന്നു രാത്രി യും യോനാ ആ മത്സ്യത്തിന്‍െറ വയറ്റിലായി രുന്നു.