ദൈവത്തിന്‍െറ കാരുണ്യം യോനയെ കുപിതനാക്കുന്നു
4
1 ദൈവം നഗരത്തെ രക്ഷിച്ചത് യോനയെ അസുന്തുഷ്ടനാക്കി. യോനാ കോപിഷ്ഠ നായി.
2 അവന്‍ യഹോവയോടു പരാതിപ്പെട്ടു, “ഇങ്ങനെ സംഭവിക്കുമെന്നെനിക്കറിയാമായി രുന്നു. ഞാന്‍ എന്‍െറ രാജ്യത്തായിരുന്നു. ഇങ്ങോട്ടു വരാന്‍ നീ എന്നോടു കല്പിച്ചു. ആ ദുഷ്ടനഗരത്തോടു നീ ക്ഷമിക്കുമെന്ന് എനിക്ക പ്പോള്‍ അറിയാമായിരുന്നു. അതിനാലാണ് തര്‍ശീശിലേക്ക് ഓടിപ്പോകാന്‍ തീരുമാനിച്ചത്. നീയൊരു കാരുണ്യവാനായ ദൈവമാണെന്നു എനിക്കറിയാമായിരുന്നു! നീ അവരോടു കാരു ണ്യം കാട്ടുമെന്നും അവരെ ശിക്ഷിക്കാനാഗ്രഹി ക്കുന്നില്ലെന്നും എനിക്കറിയാമായിരുന്നു! അവര്‍ പാപം ചെയ്യുന്നതവസാനിപ്പിച്ചാല്‍ അവരെ ശിക്ഷിക്കാനുള്ള തീരുമാനം നീ മാറ്റുമെന്നും എനിക്കറിയാമായിരുന്നു.
3 അതിനാല്‍ യഹോ വേ; ഞാന്‍ നിന്നോടപേക്ഷിക്കുകയാണ്. ദയ വായി എന്നെ കൊന്നാലും. ഞാനിനി ജീവിക്കു ന്നതിലും ഭേദം മരിക്കുകയാണ്!”
4 അപ്പോള്‍ യഹോവ ചോദിച്ചു, “ഞാനവരെ നശിപ്പിക്കുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ടു മാത്രം നീ എന്നോടു കോപിക്കുന്നതു ശരിയാ ണെന്നു നീ കരുതുന്നുവോ?”
5 ഇക്കാരണത്താല്‍ യോനാ അപ്പോഴും കോ പാകുലനായിരുന്നു. അതിനാലവന്‍ നഗരം വിട്ടിറങ്ങി സമീപത്ത് കിഴക്കുഭാഗത്തുള്ള സ്ഥലത്തേക്കു പോയി. അവിടെ അയാള്‍ തനി ക്കായി ഒരു കൂടാരമൊരുക്കി. അനന്തരം അവന്‍ നഗരത്തിന് ഇനിയെന്താണു സംഭവിക്കുന്നതെ ന്നറിയാന്‍ തണലത്തു കാത്തിരുന്നു.
ആവണക്കു ചെടിയും പുഴുവും
6 യഹോവ യോനയുടെ തലയ്ക്കു മുകളില്‍ ഒരു ആവണക്കുചെടി വേഗത്തില്‍ വളര്‍ത്തി. അത് അയാള്‍ക്കിരിക്കാന്‍ ഒരു ശീതളസ്ഥലമാ ക്കിത്തീര്‍ത്തു. അത് അവന് കൂടുതല്‍ ആശാസ മേകി. ആ ചെടി ഉണ്ടായതില്‍ യോനാ വളരെ സന്തോഷിച്ചു.
7 പിറ്റേന്നു പ്രഭാതത്തില്‍ ആ ചെടിയുടെ ഒരു ഭാഗം തിന്നാന്‍ ദൈവം ഒരു പുഴുവിനെ അയ ച്ചു. പുഴു ചെടി തിന്നുതുടങ്ങുകയും അതു നശിക്കുകയും ചെയ്തു.
8 നേരം ഉച്ചയായിക്കഴിഞ്ഞപ്പോള്‍ ദൈവം ഒരു കിഴക്കന്‍കാറ്റിനെ സൃഷ്ടിച്ചു. യോനയുടെ തല യില്‍ സൂര്യരശ്മികള്‍ ശക്തിയായി പതിക്കുക യും അയാള്‍ വല്ലാതെ ക്ഷീണിക്കുകയും ചെയ്തു. തന്നെ മരിക്കാനനുവദിക്കണമെന്നു യോനാ ദൈവത്തോടപേക്ഷിച്ചു. അവന്‍ പറ ഞ്ഞു, “ഞാനിനി ജീവിക്കുന്നതിലും ഭേദം മരി ക്കുക തന്നെയാണ്.”
9 എന്നാല്‍ ദൈവം യോനയോടു ചോദിച്ചു, “ഈ ചെടി നശിച്ചതുകൊണ്ടു മാത്രം നീ എന്നോടു കോപിക്കുന്നതു ശരിയാണോ?”യോനാ മറുപടി പറഞ്ഞു, “ഞാന്‍ കോപിക്കു ന്നതു ശരി തന്നെ! മരിക്കാന്‍തക്ക കോപമെനി ക്കുണ്ട്!”
10 യഹോവ പറഞ്ഞു, “ആ ചെടിക്കുവേണ്ടി നീ ഒന്നുംചെയ്തില്ല. നീ അതിനെ വളര്‍ത്തി യില്ല. രാത്രിയില്‍ അതു വളരുകയും പകല്‍ വെളിച്ചത്തില്‍ പട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ നീ ചെടിയെച്ചൊല്ലി ഖേദിക്കുന്നു.
11 ചെടിയെച്ചൊല്ലി നിനക്കു ദു:ഖിക്കാമെങ്കില്‍ നീനെവേ പോലൊരു വലിയ നഗരത്തെച്ചൊ ല്ലി തീര്‍ച്ചയായും എനിക്കും കഷ്ടം തോന്നാം. ആ നഗരത്തില്‍ ധാരാളം മനുഷ്യമൃഗാദികളുണ്ട്. തങ്ങള്‍ തെറ്റു ചെയ്യുകയായിരുന്നുവെന്നറി യാത്ത ഒരുലക്ഷത്തി ഇരുപത്തിനായിരത്തി ലധികംപേരുണ്ട് ആ നഗരത്തില്‍!”