വന്നെത്തുന്ന യഹോവയുടെ ദിവസം
2
സീയോനില്‍ കാഹളമൂതുക!
എന്‍െറ വിശുദ്ധപര്‍വതത്തില്‍നിന്നു അലറിവിളി ക്കുക!”
ദേശവാസികള്‍ മുഴുവന്‍ നടുങ്ങട്ടെ.
കാരണം, യഹോവയുടെ പ്രതേകദിവസം വരി കയാണ്,
യഹോവയുടെ പ്രത്യേകദിവസം അടുത്തിരിക്കയാണ്.
അതൊരു ഇരുട്ടും മൂടലുമുള്ള ദിവസമാണ്.
ഇരുണ്ടുകറുത്ത മേഘങ്ങളുടെ ഒരു ദിവസം.
പര്‍വതങ്ങളെ പുതച്ചുമൂടുന്ന ഇരുട്ടുപോലെ യാകുന്നു,
സൂര്യോദയത്തില്‍ പര്‍വതങ്ങള്‍ക്കു മീതെ വിശാലവും കരുത്തുള്ളതുമായ ആ സൈ ന്യത്തെ നീ കാണും.
അതുപോലെയൊന്ന് ഇതിനുമുന്പൊരിക്കലും ഉണ്ടായിട്ടില്ല.
അതു പോലെയൊന്ന് ഇനിയൊരിക്കലും ഉണ്ടാവുക യുമില്ല.
അതിന്‍െറ മുന്പില്‍ ഒരു തീ ആളിക്കൊണ്ടിരി ക്കുന്നു,.
അതിന്‍െറ പിന്നിലും ഒരു തീ ആളി ക്കൊണ്ടിരിക്കുന്നു.
അതിന്‍െറ മുന്പിലുള്ള പ്രദേശം ഏദെന്‍തോട്ടം പോലെയാണ്.
പക്ഷെ പിന്നിലുള്ളത് തരിശാക്കിയ ഒരു പാഴ്നില മാണ്.
അവര്‍ കാഴ്ചയില്‍ കുതിരകളെപ്പോലെയു ണ്ട്.
ആക്രമിക്കുന്നത് കുതിരപ്പടയെപ്പോലെയും.
അവയെ ശ്രദ്ധിക്കുക.
പര്‍വതശിഖരങ്ങളില്‍ രഥങ്ങള്‍ ഉണ്ടാക്കുന്നതു പോലെയൊരു
ശബ്ദമു ണ്ടാക്കിക്കൊണ്ട് അവര്‍ ഉന്തുകയും തള്ളുകയും ചെയ്യുന്നു.
ആ ശബ്ദം ഉണങ്ങിയ കച്ചി കത്തു ന്പോഴും
ഒരു ശക്തമായസൈന്യം അണിനിര ന്നാലും ഉണ്ടാവുന്ന ശബ്ദംപോലെയുണ്ട്.
രാഷ്ട്രങ്ങള്‍ അവരുടെ മുന്നില്‍ ഭയം കൊണ്ടു കിടുകിടുക്കുന്നു.
സകലമുഖങ്ങളും ഭീതികൊ ണ്ട് കരുവാളിക്കുന്നു.
അവര്‍ വീരന്മാരെപ്പോലെ യുദ്ധത്തിലേക്കു കുതിക്കുന്നു;
പോരാളികളെപ്പോലെ മതിലുകള്‍ കയറി മറിയുന്നു.
അവരെല്ലാവരും നേരെ മുന്നോട്ടു അണിനീങ്ങുന്നു.
തങ്ങളുടെ പാതക ളില്‍നിന്നു അവര്‍ തെന്നുന്നുമില്ല.
പാര്‍ശ്വത്തിലുള്ളവന്‍െറ ഇടത്തിലേക്കു ഒരു വനും അതിക്രമിക്കുന്നില്ല.
ഓരോരുത്തനും അവ നവന്‍െറ പാതയില്‍ നടക്കുന്നു.
ഒരുവന്‍ മുറി വേറ്റു വീണാലും
ബാക്കിയുള്ളവര്‍ മുന്നേറി ക്കൊണ്ടേയിരിക്കും.
അവര്‍ നഗരത്തിനെതിരെ പാഞ്ഞു ചെല്ലു ന്നു,
മതിലുകളില്‍ പാഞ്ഞു കയറുന്നു.
കള്ളന്മാ രെപ്പോലെ ജനാലകളിലൂടെ
അവര്‍ വീടുക ളില്‍ കയറി ച്ചെല്ലുന്നു.
10 അവരുടെ മുന്പില്‍ ഭുമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു,
സൂര്യനും ചന്ദ്രനും ഇരു ളുന്നു, നക്ഷത്രങ്ങള്‍ തിളക്കമവസാനിപ്പിക്കുന്നു.
11 യഹോവ തന്‍െറ സൈന്യത്തിന്‍െറ തലപ്പ ത്തുനിന്നുകൊണ്ട് കല്പനകള്‍ ഗര്‍ജ്ജിക്കുന്നു.
സത്യമായും ആ സൈന്യം ഗംഭീരമാകുന്നു.
സത്യമായും അവന്‍െറ കല്പന നടത്തുന്ന സൈന്യം അതിഭീമമാകുന്നു.
സത്യമായും യഹോവയുടെ ദിവസം ഭയങ്കരമാണ്.
അതിനെ സഹിക്കാന്‍ ആര്‍ക്കു കഴിയും?
മാറണമെന്നു യഹോവ ജന ങ്ങളോടു കല്പിക്കുന്നു
12 “ഇപ്പോഴെങ്കിലും പൂര്‍ണ്ണഹൃദയത്തോടു കൂടെയും
ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുകൂടെയും
എന്നിലേക്കു മടങ്ങി വരിക”എന്നു യഹോവ പറയുന്നു.
13 നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഹൃദയമാണു പിളര്‍ക്കേണ്ടത്, ഉടുപ്പല്ല.” * “നിങ്ങള്‍ … ഉടുപ്പല്ല” ജനങ്ങള്‍ തങ്ങളുടെ വ്യസനം കാണിക്കാന്‍ വസ്ത്രം വലിച്ചു കീറിയിരുന്നു. ഇവി ടെ, അവര്‍ ചെയ്ത തിന്മകളെ ച്ചൊല്ലി സത്യമായും വ്യസനിക്കാനാണ് ദൈവം പറഞ്ഞത്.
എന്തായാലും നിങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു മടങ്ങുക,
കാരണം, അവന്‍ കരുണയും ദയയുമു ള്ളവനും
ക്ഷമാശീലനും സ്നേഹത്തില്‍ ഉന്നതനും
ശിക്ഷയുടെ കാര്യത്തില്‍ മനസ്സു മാറ്റാന്‍ തയ്യാ റുള്ളവനുമാണ്.
14 ആര്‍ക്കറിയാം? കരുതിവെച്ച ശിക്ഷയില്‍ നിന്നു യഹോവ ഒരുപക്ഷെ പിന്‍തിരിയുകയും മനസ്സുമാറ്റുകയും ചെയ്തേക്കാം.
ഒരനുഗ്രഹം അവന്‍ ബാക്കിവെച്ചേക്കാം.
അപ്പോള്‍ നിങ്ങള്‍ ക്ക് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു
ധാന്യബലിയും പാനീയയാഗവും കൊടുക്കാം.
യഹോവയോടു പ്രാര്‍ത്ഥിക്കുക
15 സീയോനില്‍ കാഹളം ഊതുക!
ഒരു ഉപവാ സം നടത്തുക!
ഒരു സഭായോഗം വിളിക്കുക!
16 ജനത്തെ വിളിച്ചുകൂട്ടുക!
ഒരു വിശിഷ്ട യോഗം നടത്തുക!
മൂപ്പന്മാരെ ഒരുമിച്ചുകൂട്ടുക യും
കുട്ടികളെയും പിഞ്ചുപൈതങ്ങളെയും ശേഖരിക്കുകയും ചെയ്യുക!
മണവാളന്‍ അവ ന്‍െറ സ്വകാര്യമുറിയില്‍നിന്നും
മണവാട്ടി അവളുടെ മണിയറയില്‍നിന്നും പുറത്തു വര ട്ടെ.
17 യഹോവയുടെ ദാസന്മാരായ പുരോഹിതര്‍
പൂമുഖത്തിനും യാഗപീഠത്തിനും മദ്ധ്യേ കര ഞ്ഞു കൊണ്ടിരിക്കട്ടെ.
എന്നിട്ട് അവര്‍ പറയട്ടെ, “യഹോവേ, നിന്‍െറ ജനത്തിനുമേല്‍ കരുണയു ണ്ടാകണമേ.
നിന്‍െറ സ്വന്തം സ്വത്തിനെ പുച്ഛിക്കാനും പരിഹസിക്കാനും
രാഷ്ട്രങ്ങ ള്‍ക്കിടയില്‍ ഇട്ടുകൊടുക്കരുതേ.
‘അവരുടെ ദൈവം എവിടെ?’
എന്നു രാഷ്ട്രങ്ങളുടെ ഇട യില്‍ ജനങ്ങള്‍ പറയാതിരിക്കട്ടെ!”
യഹോവ ദേശം പുന:സ്ഥാപിക്കും
18 അപ്പോള്‍ യഹോവ തന്‍െറ ദേശത്തിനുവേ ണ്ടി തീവ്രമായ താല്പര്യമുള്ളവനായി.
അവന് തന്‍െറ ജനത്തോടു കനിവുണ്ടായിരുന്നു.
19 പിന്നെ യഹോവ തന്‍െറ ജനത്തോടു ഇങ്ങ നെ പറഞ്ഞു,
“ഞാന്‍ നിങ്ങള്‍ക്കായി ധാന്യ വും പുതുവീഞ്ഞും ഒലിവെണ്ണയും കൊടുത്തയ യ്ക്കുന്നു.
അതു കൊണ്ട് നിങ്ങള്‍ക്കു നിറയും.
രാഷ്ട്രങ്ങള്‍ക്കിടയില്‍ നിങ്ങളെ നിന്ദിക്കാന്‍ ഇനി ഒരിക്കലും ഞാന്‍ ഇടവരുത്തുകയുമില്ല.
20 വടക്കുനിന്നുള്ളവരെ നിങ്ങളില്‍നിന്നു വള രെ അകലത്തേക്കു ഞാന്‍ അയയ്ക്കും.
വരണ്ട് വിജനമായ ഒരിടത്തേക്കു ഞാന്‍ അവരെ ആട്ടി ക്കളയും.
അവരില്‍ ചിലര്‍ കിഴക്കന്‍കടലിലും
ചിലര്‍ പടിഞ്ഞാറന്‍കടലിലും പോകും.
അവര്‍ അത്രമാത്രം ഭീകരകൃത്യങ്ങള്‍ ചെയ്തു.
എന്നാല വര്‍ ചത്തഴുകിയ വസ്തുപോലെയാകും.
ഭയങ്ക രമായ നാറ്റം അവിടെയുണ്ടാവുകയും ചെയ്യും.
ദേശം വീണ്ടും പുതുക്കപ്പെടും
21 ദേശമേ, ഭയപ്പെടാതെ.
യഹോവ വന്‍കാര്യ ങ്ങള്‍ ചെയ്തിട്ടുള്ളതു കാരണം
ആഹ്ളാദിക്കുക യും ആഘോഷിക്കുകയും ചെയ്യുക.
22 വന്യമൃഗങ്ങളെ, ഭയപ്പെടാതെ.
കാരണം, മരു ഭൂമിയിലെ മേച്ചില്‍പ്പുറങ്ങള്‍ പച്ചവെക്കും.
മരം കായണിയും.
അത്തിമരവും മുന്തിരിവള്ളിയും ഏറ്റവുംനല്ല വിളവുതരും.
23 സീയോന്‍മക്കളേ, നിങ്ങളുടെ ദൈവമായ യഹോവയില്‍
ആഹ്ളാദിക്കുകയും ആനന്ദിക്കു കയും ചെയ്യുക.
കാരണം, തന്‍െറ വിശ്വസ്തത യ്ക്കുള്ള അടയാളമായി
അവന്‍ നിങ്ങള്‍ക്ക് മുന്‍ മഴയും പിന്‍മഴയും പെയ്യിച്ചുതരും.
24 നിങ്ങളുടെ മെതിക്കളങ്ങള്‍ ധാന്യം കൊണ്ടു നിറയും.
വീപ്പകള്‍ പുതുവീഞ്ഞും ഒലിവെണ്ണ യുംകൊണ്ടു കവിയും.
25 “ഞാന്‍ നിങ്ങള്‍ക്കെതിരെ അയച്ച മഹാ സൈന്യമായി
കൂട്ടത്തോടെവരുന്ന വെട്ടുക്കിളി യും ചാടുന്നവെട്ടുക്കിളിയും
നശിപ്പിക്കുന്ന വെട്ടുക്കിളിയും നുറുക്കുന്നവെട്ടുക്കിളിയും തിന്നു തീര്‍ത്ത
വിളവുകളുടെ കൊല്ലങ്ങള്‍
നിങ്ങള്‍ക്കു നികത്തിത്തരും.
26 നിങ്ങള്‍ വിണ്ടും വീണ്ടും തിന്നു മതിവരിക യും
നിങ്ങള്‍ക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ ത്തിച്ച,
നിങ്ങളുടെ ദൈവമായ, യഹോവയുടെ നാമത്തെ വാഴ്ത്തുകയും ചെയ്യും.
യഹോവ പറയുന്നു, “എന്‍െറ ജനം ഇനി ഒരിക്കലും നിന്ദിക്കപ്പെടുകയില്ല.
27 ഞാന്‍ യിസ്രായേലിലാണു പാര്‍ക്കുന്നതെ ന്നും
ഞാനാണ് നിങ്ങളുടെ ദൈവമായ യഹോ വയെന്നും
ഞാനല്ലാതെ വേറൊരു ദൈവമില്ലെ ന്നും നിങ്ങളറിയും.
എന്‍െറ ജനം ഇനി ഒരിക്ക ലും നിന്ദിക്കപ്പെടുകയുമില്ല.
ദൈവം അവന്‍െറ ആത്മാവിനെ എല്ലാ
ജനങ്ങള്‍ക്കും കൊടുക്കും
28 “അതിനുശേഷം
ഞാന്‍ എന്‍െറ ആത്മാ വിനെ എല്ലാവരുടെയുംമേല്‍ പകരും.
അപ്പോള്‍ നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചി ക്കും.
നിങ്ങളുടെ വൃദ്ധന്മാര്‍ക്ക് സ്വപ്നങ്ങളുണ്ടാ കും,
നിങ്ങളുടെ യുവാക്കള്‍ക്ക് ദര്‍ശനങ്ങളു ണ്ടാകും.
29 നിങ്ങളുടെ ദാസന്മാരുടെയും ദാസികളു ടെയും മേല്‍പോലും
ഞാന്‍ ആ ദിവസങ്ങളില്‍ എന്‍െറ ആത്മാവിനെ പകരും.
30 ഞാന്‍ ആകാശത്തും ഭൂമിയിലും അതിശയക രമായ അടയാളങ്ങള്‍ കാണിക്കും.
ചോരയും തീയും പുകത്തൂണും ഉണ്ടാവും.
31 ഗംഭീരവും ഭയങ്കരവുമായ യഹോവയുടെ ആ ദിവസം വരുന്നതിനുമുന്പുതന്നെ,
സൂര്യന്‍ ഇരുട്ടായും
ചന്ദ്രന്‍ ചോരയായും മാറിപ്പോകും.”
32 എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേ ക്ഷിക്കുന്ന സകലരും രക്ഷിക്കപ്പെടും,
കാരണം, യഹോവ അരുളിച്ചെയ്തതുപോലെ
സീയോന്‍ മലയിലും യെരൂശലേമിലും ശേഷിച്ചവരുണ്ടാ കും.
യഹോവ വിളിക്കുന്നവര്‍ തിരികെവരും.