യെഹൂദയുടെ ശത്രുക്കളെ ശിക്ഷിക്കുമെ ന്നു യഹോവ വാക്കു കൊടുക്കുന്നു
3
“പ്രവാസത്തിലുള്ള യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളെ ഞാന്‍ മട ക്കിക്കൊണ്ടു വരുന്ന, ആ ദിവസങ്ങളിലും ആ സമയത്തും സത്യമായും
എല്ലാ രാഷ്ട്രങ്ങളെയും ഞാന്‍ ഒത്തുകൂട്ടും. അവരെ യഹോശാഫാത്ത് താഴ്വരയിലേക്കു ഞാന്‍ വരുത്തും. അവിടെവച്ച് എന്‍െറ ജനത്തി നും എന്‍െറ മുതലാവകാശമായ യിസ്രായേലി നും വേണ്ടി, അവരെ അവര്‍ അര്‍ഹിക്കുംവിധം ഞാന്‍ ശിക്ഷിക്കും. കാരണം, അവര്‍ എന്‍െറ ജനത്തെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചിതറിക്കുക യും എന്‍െറ ദേശത്തെ തങ്ങള്‍ക്കിടയില്‍ പങ്കു വെയ്ക്കുകയും ചെയ്തിരിക്കുന്നു. അവര്‍ എന്‍െറ ജനത്തിനുവേണ്ടി നറുക്കിട്ടിരിക്കുന്നു. അവര്‍ ഒരു വേശ്യയെ വാങ്ങുന്നതിന് ഒരു ആണ്‍ കുട്ടിയെ കൊടുക്കുകയും തങ്ങള്‍ കുടിച്ച വീഞ്ഞിനുവേണ്ടി ഒരു പെണ്‍കുട്ടിയെ വില്‍ ക്കുകയും ചെയ്തിരിക്കുന്നു.
“സോരേ, സീദോനേ, ഫെലിസ്ത്യദേശ ങ്ങളേ, എന്‍െറ നേരെ നിങ്ങളുടെ ഉദ്ദേശങ്ങളെ ന്തായിരുന്നു? എന്തിനോവേണ്ടി നിങ്ങളെന്നോ ടു പകരംവീട്ടുകയായിരുന്നോ? അതോ എന്നെ വ്രണപ്പെടുത്താന്‍വേണ്ടി വല്ലതും ചെയ്യുകയാ യിരുന്നോ? നിങ്ങളുടെ പ്രവൃത്തികള്‍ ക്ഷണം കൊണ്ടും അതിവേഗത്തിലും തിരിച്ച് നിങ്ങളു ടെ തലമേല്‍ത്തന്നെ ഞാന്‍ വരുത്തും. എന്‍െറ വെള്ളിയും എന്‍െറ സ്വര്‍ണ്ണവും നിങ്ങള്‍ എടു ത്തിരിക്കുന്നു, എന്‍െറ ഏറ്റവും ശ്രേഷ്ഠമായ സ്വത്തുക്കള്‍ നിങ്ങള്‍ എടുത്ത് നിങ്ങളുടെ ആല യങ്ങളില്‍ വച്ചിരിക്കുന്നു. “യെഹൂദയിലേയും യെരൂശലേമിലെയും ജനങ്ങളെ അവരുടെ ദേശത്തില്‍നിന്നു ദൂരെ ആക്കേണ്ടതിനായി നിങ്ങള്‍ ഗ്രീക്കുകാര്‍ക്കു വിറ്റുകളഞ്ഞിരിക്കുന്നു. അവരെ വിറ്റുകളഞ്ഞ സ്ഥലങ്ങളില്‍നിന്നു ഞാന്‍ അവരെ ഉണര്‍ത്തുകയാണ്. എന്നിട്ട് നിങ്ങളുടെ പ്രതിക്രിയകള്‍ മടക്കി നിങ്ങളുടെ തലമേല്‍ത്തന്നെ ഞാന്‍ വരുത്തും. നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദയിലെ ജനങ്ങള്‍ക്ക് ഞാന്‍ വില്‍ക്കും, അവര്‍ അവരെ അതിദൂരെയുള്ള ശെബായര്‍ക്കു വില്‍ക്കും.”ഇത് സംഭവിക്കും, യഹോവ ഇങ്ങനെയാണു അരുളി ച്ചെയ്തത്
യുദ്ധത്തിനൊരുങ്ങുക
രാഷ്ട്രങ്ങളുടെ ഇടയില്‍ ഇതു പ്രഖ്യാപി ക്കുക:
യുദ്ധത്തിനായി നിങ്ങളെത്തന്നെ ഒരുക്കി ക്കൊള്ളുക!
ധൈര്യശാലികളായ യോദ്ധാക്കളെ ഉണര്‍ത്തുക!
സകലപോരാളികളും അടുത്തു വരട്ടെ.
10 നിങ്ങളുടെ കലപ്പകള്‍ അടിച്ച് വാളുകളാ ക്കുക,
നിങ്ങളുടെ അരിവാളുകള്‍ അടിച്ച്, കുന്ത ങ്ങളാക്കുക.
“ഞാനൊരു ബലമുള്ള പോരാളി യാണ്”
എന്നു ദുര്‍ബലന്‍ പറയട്ടെ.
11 ചുറ്റുമുള്ള സകലരാഷ്ട്രങ്ങളുമേ,
വേഗം വരികയും അവിടെ കൂട്ടംകൂടുകയും ചെയ്യുക.
യഹോവേ, നിന്‍െറ യോദ്ധാക്കളെ കൂട്ടിവരു ത്തേണമേ!
12 രാഷ്ട്രങ്ങള്‍ ജാഗരൂഗരാക്കപ്പെടുകയും
യഹോശാഫാത്ത് താഴ്വരയിലേക്കു ആക്രമണ ത്തിനു മുന്നേറുകയും ചെയ്യട്ടെ.
കാരണം ചുറ്റു മുള്ള സകലരാഷ്ട്രങ്ങളെയും
ന്യായവിചാരണ ചെയ്യാന്‍ അവിടെ ഞാന്‍ ഇരിക്കും.
13 അരിവാള്‍ വീശുക
കാരണം വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു.
വന്നുചവി ട്ടുക,
കാരണം വീഞ്ഞുചക്ക് നിറഞ്ഞിരിക്കുന്നു.
തൊട്ടികള്‍ കവിഞ്ഞൊഴുകുകയാണ്,
കാരണം അവരുടെ ദുഷ്ടത വലുതാണ്.
14 വിധിയുടെ താഴ്വരയില്‍ ആള്‍ക്കൂട്ടത്തിനു മേല്‍ ആള്‍ക്കൂട്ടമുണ്ട്.
വിധിയുടെ താഴ്വരയില്‍ യഹോവയുടെ പ്രത്യേകദിവസം അടുത്തു പോയി.
15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും.
നക്ഷത്രങ്ങള്‍ പ്രകാശിക്കാതാവും.
16 യഹോവയായ ദൈവം സീയോനില്‍നിന്നു ഗര്‍ജ്ജിക്കും,
അവന്‍ യെരൂശലേമില്‍നിന്നു അല റും.
ആകാശവും ഭൂമിയും നടുങ്ങും.
എന്നാല്‍ തന്‍െറ ജനത്തിന് യഹോവയായ ദൈവം ഒരു രക്ഷാസ്ഥാനവും
യിസ്രായേല്‍മക്കള്‍ക്ക് ഒരു കോട്ടയുമായിരിക്കും.
17 “എന്‍െറ വിശുദ്ധപര്‍വതമായ സീയോ നില്‍പാര്‍ക്കുന്ന
നിങ്ങളുടെ ദൈവമായ യഹോവ, ഞാനാണെന്നു അപ്പോള്‍ നിങ്ങള്‍ അറിയും.
യെരൂശലേം വിശുദ്ധമായിത്തീരും
അന്യജനങ്ങള്‍ ഇനിമേല്‍ ആ പട്ടണത്തിലൂടെ കടന്നു പോകുകയുമില്ല.
യെഹൂദജനതയ്ക്കു ഒരു പുതുജീവന്‍
വാഗ്ദാനം ചെയ്യുന്നു
18 “ആ ദിവസം പര്‍വതങ്ങള്‍ മധുരമുള്ള മുന്തിരിനീരു ചുരത്തും.
കുന്നുകള്‍ പാല്‍ ഒഴു ക്കും.
യെഹൂദയിലെ സകല ഉണങ്ങിയനദിക ളിലും വെള്ളമൊഴുകും.
യഹോവയുടെ ആലയ ത്തില്‍നിന്നു ഒരു ഉറവ പുറപ്പെട്ട്
അക്കേഷ്യാ താഴ്വരയ്ക്ക് വെള്ളം കൊടുക്കും.
19 യെഹൂദമക്കളോടു ക്രൂരത കാട്ടുകയും
അവ രുടെ മണ്ണില്‍ നിഷ്കളങ്കരക്തം വീഴ്ത്തുകയും ചെയ്കയാല്‍
ഈജിപ്ത് ഒരു മരുഭൂമി ആയി പ്പോകും
എദോം ജനശൂന്യമായ ഒരു പാഴ്ഭൂമി ആയിപ്പോകും.
20 യെഹൂദയിലാകട്ടെ ശാശ്വതമായി ജനവാ സമുണ്ടാകും
യെരൂശലേമില്‍ തലമുറതലമുറ യായി ജനവാസമുണ്ടാകും.
21 അവര്‍ എന്‍െറ ജനത്തെ കൊന്നതിനാല്‍
ഞാനവരെ ശിക്ഷിക്കും!”
യഹോവയായ ദൈവം സീയോനില്‍ വസിക്കും!
1”നിങ്ങള്‍ … ഉടുപ്പല്ല”ജനങ്ങള്‍ തങ്ങളുടെ വ്യസനം കാണിക്കാന്‍ വസ്ത്രം വലിച്ചു കീറിയിരുന്നു. ഇവി ടെ, അവര്‍ ചെയ്ത തിന്മകളെ ച്ചൊല്ലി സത്യമായും വ്യസനിക്കാനാണ് ദൈവം പറഞ്ഞത്.
??
??
??
??
6