യേഹൂ ശമര്യയിലെ നേതാക്കള്‍ക്കെഴുതുന്നു
10
ആഹാബിന് ശമര്യയില്‍ എഴുപതു പുത്രന് മാരു ണ്ടായിരുന്നു. യേഹൂ കത്തുകളെഴുതുകയും അവ ശമര്യയില്‍ യിസ്രെയേലിലെ ഭരണാധിപന്മാര്‍ക്കും നേ താക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. ആഹാ ബിന്‍റെ പുത്രന്മാരുടെ രക്ഷകര്‍ത്താക്കള്‍ക്കും അവന്‍ എഴുതി. കത്തുകളില്‍ യേഹൂ പറഞ്ഞു, 2-3 “ഈ കത്തു കിട് ടിയാലുടനെ നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ പുത്ര ന് മാരില്‍ ഏറ്റവും യോഗ്യനായവനെ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്കു രഥങ്ങളും കുതിരകളുമുണ്ട്. നിങ്ങളൊരു ശക്തമായ നഗരത്തിലാണു വസിക്കുന്നതും. നിങ്ങ ള്‍ക് കു ആയുധങ്ങളുമുണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്ത പുത്ര നെ അവന്‍റെ പിതാവിന്‍റെ സിംഹാസനത്തിലിരുത്തുക. എന്നിട്ട് നിങ്ങളുടെ യജമാനന്‍റെ കുടുംബത്തിനായി പോരാടുക.”
പക്ഷെ യിസ്രെയേലിലെ ഭരണാധിപന്മാരും നേതാ ക്കളും വല്ലാതെ ഭയന്നിരുന്നു. അവര്‍ പറഞ്ഞു, “രണ് ടു രാജാക്കന്മാര്‍ക്കും (യോരാമിനും അഹസ്യാവിനും) യേഹൂവിനെ തടയാനായില്ല. അതിനാല്‍ നമുക്കും അവ നെ തടയാന്‍ കഴിയില്ല!”
ആഹാബിന്‍റെ ഭവനം സൂക്ഷിച്ചിരുന്നയാള്‍, ആ നഗ രത്തെ നിയന്ത്രിച്ചിരുന്നവന്‍, മൂപ്പന്മാര്‍, ആഹാബി ന്‍റെ പുത്രന്മാരുടെ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ യേ ഹൂവിന് ഒരു സന്ദേശം അയച്ചു. “ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണ്. അങ്ങു പറയുന്നതെന്തും ഞങ്ങള്‍ ചെ യ്യാം. ഞങ്ങളാരെയും രാജാവാക്കില്ല. നല്ലതെന്ന് അ ങ്ങയ്ക്കു തോന്നുന്നതു ചെയ്യുക.”
ശമര്യയിലെ നേതാക്കള്‍ ആഹാബിന്‍റെ കുട്ടികളെ വധിക്കുന്നു
അനന്തരം യേഹൂ ആ നേതാക്കള്‍ക്ക് രണ്ടാമതൊരു ക ത്തുകൂടി അയച്ചു. യേഹൂ പറഞ്ഞു, “നിങ്ങള്‍ എന്നെ പിന്തുണയ്ക്കുകയും അനുസരിക്കുകയും ചെയ്യു ന്നു വെങ്കില്‍ ആഹാബിന്‍റെ പുത്രന്മാരുടെ തലവെട്ടി ക്ക ളയുക. എന്നിട്ടവരെ നാളെ ഈ സമയത്ത് യിസ്രെ യേലി ല്‍ എന്‍റെയടുത്തേക്കു കൊണ്ടുവരിക.”
ആഹാബിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അ വര്‍അവരുടെരക്ഷിതാക്കളായനഗരത്തിലെനേതാക്കന്മാര്‍ക്കൊപ്പമായിരുന്നു. നഗരനേതാക്കന്മാര്‍ കത്തു ല ഭിച്ചപ്പോള്‍ രാജാവിന്‍റെ പുത്രന്മാരെ പിടിച്ച് എഴു പതു പേരെയും കൊന്നു. എന്നിട്ട് നേതാക്കള്‍ രാജപു ത്രന്മാരുടെ തലകള്‍ കൂടകളിലാക്കി. ആ കൂടകള്‍ അവര്‍ യി സ്രെയേലില്‍ യേഹൂവിനയച്ചു കൊടുത്തു. ദൂതന്‍ യേ ഹൂവിന്‍റെയടുത്തേക്കു വന്ന് അവനോടു പറഞ്ഞു, “അ വര്‍ രാജപുത്രന്മാരുടെ തലകള്‍ കൊണ്ടുവ ന്നിരിക്കു ന് നു!”
അപ്പോള്‍ യേഹൂ പറഞ്ഞു, “അവ നഗരകവാടത്തി ങ് കല്‍ പ്രഭാതം വരെ രണ്ടു കൂനകളായി കൂട്ടിയിടുക.” പ്ര ഭാതത്തില്‍ യേഹൂ പുറത്തേക്കു ചെന്ന് ജനങ്ങള്‍ക്കു മുന് പില്‍ നിന്നു. അയാള്‍ ജനങ്ങളോടു പറഞ്ഞു, “നിങ്ങള്‍ നിഷ്കളങ്കരാണ്. നോക്കൂ, ഞാനെന്‍റെ യജമാനനെതിരെ ഗൂഢാലോചന നടത്തി. അദ്ദേഹത്തെ ഞാന്‍ വധിച്ചു. എന്നാല്‍ആഹാബിന്‍റെഈപുത്രന്മാരെആരാണുവധിച്ചത്? നിങ്ങളാണവനെ വധിച്ചത്!”
10 യഹോവ പറയുന്നതെല്ലാം സംഭവിക്കുമെന്ന് നി ങ്ങള്‍ അറിയണം. ആഹാബിന്‍റെ കുടുംബത്തെപ്പറ്റി ഇ ക്കാര്യങ്ങള്‍ പറയാന്‍ യഹോവ ഏലീയാവിനെ ഉപ യോ ഗിച്ചു. സംഭവിക്കുമെന്ന് അവന്‍ പറഞ്ഞ കാര്യങ്ങള്‍ യഹോവയിപ്പോള്‍നടപ്പാക്കുകയുംചെയ്തിരിക്കുന്നു.”
11 അതിനാല്‍ യിസ്രെയേലില്‍ ജീവിച്ചിരുന്ന ആഹാ ബിന്‍റെ കുടുംബക്കാരെ മുഴുവനും യേഹൂ വധിച്ചു. എ ല്ലാ പ്രധാന വ്യക്തികളെയും അടുത്ത സുഹൃത്തു ക്ക ളെയും പുരോഹിതരെയുമെല്ലാം വധിച്ചു. ആഹാബി ന്‍ റെ ബന്ധുക്കളിലാരെയും ജീവനോടെ വിട്ടില്ല.
അഹസ്യാവിന്‍റെ ബന്ധുക്കളെ യേഹൂ വധിക്കുന്നു
12 യേഹൂ യിസ്രെയേല്‍ വിട്ട് ശമര്യയിലേക്കു പോ യി. മാര്‍ഗ്ഗമദ്ധ്യേ യേഹൂ ഇടയന്മാര്‍ തങ്ങളുടെ ചെമ്മ രിയാടുകളില്‍നിന്നും രോമം മുറിച്ചിരുന്ന സ്ഥലമായ, ഇടയന്മാരുടെ പാളയം എന്ന സ്ഥലത്തു തങ്ങി. 13 യേഹൂ, യെഹൂദയിലെ രാജാവായ അഹസ്യാവിന്‍റെ ബന്ധുക്കളു മായി സന്ധിച്ചു. യേഹൂ അവരോടു ചോദിച്ചു, “നി ങ്ങളാരാണ്?”
അവര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ യെഹൂദയിലെ രാജാ വായ അഹസ്യാവിന്‍റെ ബന്ധുക്കളാണ്. രാജാവിന്‍റെ കുട് ടികളേയും രാജമാതാവിന്‍റെ കുട്ടികളെയും കാണാനാണു ഞങ്ങള്‍ വന്നത്.” 14 അപ്പോള്‍ യേഹൂ തന്‍റെയാളുകളോടു പറഞ്ഞു, “അവരെ ജീവനോടെ പിടികൂടുക.”യേഹൂ വിന്‍ റെയാള്‍ക്കാര്‍ അഹസ്യാവിന്‍റെ ബന്ധുക്കളെ ജീവ നോ ടെ പിടികൂടി. അവര്‍ നാല്പത്തിരണ്ടു പേരുണ്ടായിരു ന് നു. യേഹൂ അവരെ ബേത്-എഖേദിനടുത്തുള്ള ഒരു കിണറി നു സമീപത്തു വച്ചു വധിച്ചു. യേഹൂ ആരെയും ജീവ നോടെ വിട്ടില്ല.
യേഹൂ, യോനാദാബിനെ കണ്ടുമുട്ടുന്നു
15 അവിടം വിട്ടതിനുശേഷം യേഹൂ, രേഖാബിന്‍റെ പു ത്രനായ യോനാദാബിനെ കണ്ടുമുട്ടി. യോനാദാബ് യേ ഹൂവിനെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയായിരുന്നു. യേഹൂ യോനാദാബിനെ ആശംസിക്കുകയും അവനോടു ചോദിക്കുകയും ചെയ്തു: “ഞാന്‍ നിന്നോടാ യിരിക് കു ന്നതുപോലെ നീ എനിക്കും ഒരു വിശ്വസ്ത സുഹൃ ത്താ യിരിക്കുമോ?”യോനാദാബ് മറുപടി പറഞ്ഞു, “ഉവ്വ്, ഞാന്‍ നിനക്കൊരു വിശ്വസ്ത സുഹൃത്തായിരിക്കും.”യേഹൂ പറഞ്ഞു, “അങ്ങനെയെങ്കില്‍ നിന്‍റെ കൈ നീട് ടൂ.”അനന്തരം യേഹൂ യോനാദാബിനെ എത്തി പ്പിടി ച് ച് തന്‍റെ രഥത്തിലേക്കു കയറ്റി.
16 യേഹൂ പറഞ്ഞു, “എന്നോടൊപ്പം വരിക. യഹോ വയുടെ കാര്യത്തില്‍ എനിക്കുള്ള വികാരങ്ങള്‍ എത്ര ശക് തമാണെന്നു കാണുക.”അങ്ങനെ യോനാദാബ് യേഹൂ വി ന്‍റെ രഥത്തിലേക്കു കയറി. 17 യേഹൂ ശമര്യയിലെത്തി അ പ്പോഴും അവിടെ ജീവിച്ചിരുന്ന ആഹാബിന്‍റെ ബന് ധുക്കളെ മുഴുവന്‍ വധിച്ചു. യേഹൂ അവരെയെല് ലാവരെ യും വധിച്ചു. യഹോവ ഏലീയാവിനോടു പറഞ്ഞതെ ല്ലാം യേഹൂ ചെയ്തു.
ബാലിന്‍റെ ആരാധകരെ യേഹൂ വിളിക്കുന്നു
18 അനന്തരം യേഹൂ ജനങ്ങളെയെല്ലാം വിളിച്ചുകൂ ട്ടി. യേഹൂ അവരോടു പറഞ്ഞു, “ആഹാബ് ബാലിനെ അ ല്പം സേവിച്ചു. എന്നാല്‍ യേഹൂ ബാലിനെ കൂടുതല്‍ സേവിക്കും! 19 ഇനി ബാലിന്‍റെ എല്ലാ പുരോഹി ത രെ യും പ്രവാചകരെയും വിളിച്ചുകൂട്ടുക. ബാലിനെ ആരാ ധിക്കുന്ന എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടുക. ഒരാ ള്‍ പോലും ഈ സമ്മേളനത്തില്‍ പങ്കെടുക്കാ തിരിക്ക രു ത്. കാരണം, എനിക്ക് ബാലിന് ഒരു മഹായാഗം കഴിക്കാനു ണ്ട്.ഈസമ്മേളനത്തില്‍പങ്കെടുക്കാത്തഏതൊരാളെയും ഞാന്‍ വധിക്കും!”
പക്ഷേ യേഹൂ അവരെ ചതിക്കുകയായിരുന്നു. ബാലി ന്‍റെ ആരാധകരെ നശിപ്പിക്കുകയായിരുന്നു യേഹൂ വി ന്‍റെ ലക്ഷ്യം. അനന്തരം യേഹൂ പറഞ്ഞു, “ബാലിന് ഒരു വിശുദ്ധസമ്മേളനം ഒരുക്കുക.”പുരോഹിതന്മാര്‍ സമ്മേ ളനം പ്രഖ്യാപിക്കുകയും ചെയ്തു. 20-21 അനന്തരം യേഹൂ യിസ്രായേലിലെന്പാടും ഒരു സന്ദേശമയച്ചു. ബാലി ന്‍റെ എല്ലാ ആരാധകരും വന്നു. ഒരാള്‍ പോലും വീട്ടില്‍ തങ്ങിയിരുന്നില്ല. ബാലിന്‍റെ ആരാധകര്‍ ബാലിന്‍റെ ആലയത്തിലേക്കു വന്നു. ആലയം ജനങ്ങളെക്കൊണ്ടു നിറഞ്ഞു.
22 വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നവനോട് യേഹൂ പറ ഞ്ഞു, “ബാലിന്‍റെ ആരാധകര്‍ക്കെല്ലാം വേണ്ട വസ്ത്ര ങ്ങള്‍ കൊണ്ടുവരിക.”അതിനാല്‍ അയാള്‍ ബാലിന്‍റെ ആ രാധകര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ കൊണ്ടുവന്നു.
23 അനന്തരം യേഹൂവും രേഖാബിന്‍റെ പുത്രനായ യോ നാദാബും ബാലിന്‍റെ ആലയത്തിലേക്കു പ്രവേശിച്ചു. യേഹൂ ബാലിന്‍റെ ആരാധകരോടു പറഞ്ഞു, “ചുറ്റും നോ ക്കി, യഹോവയുടെ സേവകരൊന്നും നിങ്ങളോ ടൊ പ് പമില്ലെന്നു ഉറപ്പുവരുത്തുക. ബാലിന്‍റെ ആരാധകര്‍ മാത്രമേയുള്ളൂവെന്നും ഉറപ്പുവരുത്തുക.” 24 ബാലിന്‍റെ ആരാധകര്‍ ബാലിന്‍റെ ആലയത്തിനുള്ളിലേക്കു വഴിപാടു കളും ഹോമയാഗങ്ങളും നടത്താനായി പ്രവേശിച്ചു.
എന്നാല്‍ യേഹൂവും എണ്‍പതു പേരും പുറത്തു കാത്തു നില്പുണ്ടായിരുന്നു. യേഹൂ അവരോടു പറഞ്ഞു, “ഈ ജനങ്ങളിലാരും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഒരുവന്‍ ഒരാളെയെങ്കിലും രക്ഷപ്പെടാനനുവദിച്ചാല്‍ അയാള്‍ തന്‍റെ ജീവന്‍ കൊണ്ട് അതിനു പ്രായശ്ചിത്തം ചെയ് യ ണം.”
25 ഹോമയാഗം കഴിഞ്ഞയുടനെ യേഹൂ പാറാവുകാ രോ ടും നായകന്മാരോടും പറഞ്ഞു, “അകത്തു കടന്ന് ബാ ലി ന്‍റെ ആരാധകരെയെല്ലാം വധിക്കുക. ഒരുത്തനും ജീവ നോടെ ആലയത്തിനു പുറത്തു വരാന്‍ അനുവദിക്കരുത്!”
അതിനാല്‍ നായകന്മാര്‍ കനം കറഞ്ഞ വാളുകളു പയോ ഗിച്ച് ബാലിന്‍റെ ആരാധകരെ വധിച്ചു. പാറാവുകാരും നായകന്മാരും ചേര്‍ന്ന് ബാലിന്‍റെ ആരാധകരുടെ ശരീരങ് ങള്‍ പുറത്തേക്കെറിഞ്ഞു. അനന്തരം പാറാവുകാരും നായ കന്മാരും ബാലിന്‍റെ ആലയത്തിന്‍റെ ഉള്ളറയില്‍ കടന്നു. 26 ബാലിന്‍റെ ആലയത്തിനുള്ളിലെ സ്മാരകശിലകള്‍ അവര്‍ പുറത്തു കൊണ്ടു വന്ന് ആലയം ഹോമിച്ചു. 27 അനന്ത രംഅവര്‍ബാലിന്‍റെസ്മാരകശിലകള്‍അടിച്ചുടച്ചു.ബാലിന്‍റെ ആലയവും അവര്‍ അടിച്ചുടച്ചു. അവര്‍ ബാലി ന്‍റെ ആലയം ഒരു വിസര്‍ജ്ജനമുറിയാക്കി മാറ്റി. ജനങ്ങള്‍ ആ സ്ഥലം ഇന്നും ഒരു വിസര്‍ജ്ജനമുറിയായി ഉപയോ ഗി ക്കുന്നു.
28 അങ്ങനെ യേഹൂ യിസ്രായേലില്‍ ബാലിന്‍റെ ആരാധ ന തകര്‍ത്തു. 29 എന്നാല്‍ യേഹൂ, യിസ്രായേലിനെ പാപത് തിലേക്കുനയിച്ച,നെബാത്തിന്‍റെപുത്രനായയൊരോബെയാമിന്‍റെപാപങ്ങളില്‍നിന്നുംപിന്മാറിയില്ല.ബേഥേലിലും ദാനിലുമുള്ള കാളക്കുട്ടികളുടെ വിഗ്രഹങ്ങള്‍ യേഹൂ നശിപ്പിച്ചില്ല.
യിസ്രായേലിലെ യേഹൂവിന്‍റെ ഭരണം
30 യഹോവ യേഹൂവിനോടു പറഞ്ഞു, “നിന്‍റെ പ്രവൃ ത്തി കൊള്ളാം. നന്മയെന്നു ഞാന്‍ പറഞ്ഞ കാര്യങ്ങ ളാ ണു നീ ചെയ്തത്. നീ ചെയ്യണമെന്നു ഞാന്‍ ആഗ്രഹി ച് ച വിധത്തില്‍തന്നെ ആഹാബിന്‍റെ കുടുംബത്തെ നീ ന ശിപ്പിച്ചു. അതിനാല്‍ നിന്‍റെ പിന്‍ഗാമികള്‍ നാലുതല മുറകളോളം യിസ്രായേല്‍ ഭരിക്കും.”
31 പക്ഷേ യേഹൂ പൂര്‍ണ്ണമനസ്സോടെ യഹോവ യു ടെ നിയമങ്ങളനുസരിച്ചു ജീവിക്കാന്‍ ശ്രദ്ധിച്ചില്ല. യിസ്രായേലിനെ പാപത്തിലേക്കു നയിച്ച യൊരോ ബെയാമിന്‍റെപാപങ്ങള്‍ചെയ്യുന്നത്യേഹൂനിര്‍ത്തിയില്ല.
ഹസായേല്‍ യിസ്രായേലിനെ തോല്പിക്കുന്നു
32 അക്കാലത്ത് യഹോവ യിസ്രായേലിന്‍റെ ചില ഭാഗ ങ്ങള്‍ വിച്ഛേദിക്കാനാരംഭിച്ചു. അരാമിലെ രാജാവായ ഹസായേല്‍ യിസ്രായേലിന്‍റെ എല്ലാഅതിര്‍ത്തികളിലും യിസ്രായേലുകാരെ പരാജയപ്പെടുത്തി. 33 യോര്‍ദ്ദാന്‍ നദിക്കു കിഴക്കുള്ള ഗാദ്, രൂബേന്‍, മനശ്ശെ എന്നിവരുടെ സ്ഥലമടക്കം മുഴുവന്‍ ഗിലെയാദു പ്രദേശവും അവന്‍ കീ ഴടക്കി. അര്‍ന്നോന്‍ താഴ്വരയില്‍ അരോവേര്‍ മുതല്‍ ഗി ലെയാദുംബാശാനുംവരെയുള്ളഎല്ലാസ്ഥലവുംഹസായേല്‍ കീഴടക്കി.
യേഹൂവിന്‍റെ മരണം
34 യേഹൂവിന്‍റെ മറ്റെല്ലാ പ്രവൃത്തികളും ‘യിസ്രാ യേല്‍രാജാക്കന്മാരുടെ ചരിത്രം’എന്ന ഗ്രന്ഥത്തില്‍ രേ ഖപ്പെടുത്തിയിട്ടുണ്ട്. 35 യേഹൂ മരണമടയുകയും തന്‍റെ പൂര്‍വ്വികരോടൊപ്പംസംസ്കരിക്കപ്പെടുകയുംചെയ്തു.ജനങ്ങള്‍യേഹൂവിനെശമര്യയില്‍സംസ്കരിച്ചു.യേഹുവിനുശേഷംഅവന്‍റെപുത്രന്‍യെഹോവാഹാസ്യിസ്രായേലിന്‍റെ പുതിയ രാജാവായി. 36 യേഹൂ ഇരുപത്തെട്ടു വര്‍ ഷം യിസ്രായേലില്‍ ഭരണം നടത്തി.