യോവാശ് തന്‍റെ ഭരണമാരംഭിക്കുന്നു
12
യേഹൂ യിസ്രായേല്‍രാജാവായതിന്‍റെ ഏഴാം വര്‍ഷ മാണ് യോവാശ് ഭരണമാരംഭിച്ചത്. യോവാശ് യെരൂ ശലേമില്‍ നാല്പതു വര്‍ഷം ഭരണം നടത്തി. ബേര്‍-ശേബ യിലെ സിബ്യാ ആയിരുന്നു അയാളുടെ അമ്മ. യഹോവ യുടെ ദൃഷ്ടിയില്‍ ശരിയായതു യോവാശ് ചെയ്തു. തന്‍റെ ജീവിതത്തിലുടനീളം യോവാശ് യഹോവയെ അനുസരി ച്ചു. പുരോഹിതനായ യെഹോയാദാ അവനെ പഠിപ്പി ച്ച കാര്യങ്ങള്‍ അവന്‍ പ്രവര്‍ത്തിച്ചു. പക്ഷേ അവന്‍ ഉന്നതസ്ഥലങ്ങള്‍ നശിപ്പിച്ചില്ല. ആ ആരാധനാസ് ഥലങ്ങളില്‍ ജനങ്ങളപ്പോഴും വഴിപാടുകളും ധൂപാര്‍ ച് ചനകളും അര്‍പ്പിച്ചിരുന്നു.
ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്ക് യോവാശ് കല്പിക്കുന്നു
4-5 യോവാശ് പുരോഹിതന്മാരോടു പറഞ്ഞു, “യഹോ വയുടെ ആലയത്തില്‍ ആവശ്യത്തിനു പണമുണ്ട്. ജനങ് ങള്‍ ആലയത്തിലേക്കു സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജ നസംഖ്യയെടുക്കുന്പോള്‍ ജനങ്ങള്‍ ആലയത്തി ലേ ക് കു നികുതിയടച്ചിട്ടുണ്ട്. കൂടാതെ ഔദാര്യമായും ജന ങ്ങള്‍ ആലയത്തിലേക്കു പണം നല്‍കിയിട്ടുണ്ട്. പുരോ ഹിതന്മാരായ നിങ്ങള്‍ ആ പണമെടുത്ത് യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യണം. ഓരോ പുരോഹിതനും അവരവര്‍ സേവിക്കുന്ന ജനങ്ങളില്‍ നി ന്നും കിട്ടുന്ന പണം ഉപയോഗിക്കണം. അയാള്‍ ആ പ ണം യഹോവയുടെ ആലയത്തിന്‍റെ കേടുപാടുകള്‍ തീര്‍ക് കുവാന്‍ ഉപയോഗിക്കണം.”
എന്നാല്‍ പുരോഹിതന്മാര്‍ അറ്റകുറ്റപ്പണികള്‍ നട ത്തിയില്ല. യോവാശിന്‍റെ ഭരണത്തിന്‍റെ ഇരുപത്തി മൂ ന്നാം വര്‍ഷത്തിലും പുരോഹിതന്മാര്‍ ആലയം നന്നാ ക് കിയിരുന്നില്ല. അതിനാല്‍ യോവാശുരാജാവ് പുരോ ഹിതനായ യെഹോയാദായെയും മറ്റു പുരോഹിതന് മാരെ യും വിളിച്ച് അവരോടു ചോദിച്ചു, “നിങ്ങളെന്താണ് ആലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത്? നി ങ്ങള്‍ സേവിക്കുന്ന ജനങ്ങളില്‍നിന്നും പണം സ്വീക രിക്കരുത്. ആ പണം ഉപയോഗിക്കുന്നതു നിര്‍ത്തുക. ആ പണം ആലയം നന്നാക്കാന്‍ തന്നെ ഉപയോഗിക്കണം.”
ജനങ്ങളില്‍നിന്നും പണം സ്വീകരിക്കുന്നതു നിര്‍ത് താമെന്ന് പുരോഹിതന്മാര്‍ സമ്മതിച്ചു. പക്ഷേ ആല യം നന്നാക്കേണ്ടതില്ലെന്നും അവര്‍ നിശ്ചയിച്ചു. അതിനാല്‍ പുരോഹിതനായ യെഹോയാദാ ഒരു പെട് ടി യെടുത്ത് അതിന്‍റെ മുകളില്‍ ഒരു ദ്വാരമിട്ടു. അനന്തരം യെഹോയാദാ പെട്ടി യാഗപീഠത്തിന്‍റെ തെക്കു വശത്തു വച്ചു. അത് ജനങ്ങള്‍ യഹോവയുടെ ആലയത്തിലേക്കു പ്രവേശിക്കുന്ന വാതില്‍ക്കലായിരുന്നു. പുരോഹിത ന്മാരില്‍ ചിലര്‍ ആലയ വാതില്‍ക്കല്‍ കാവല്‍ നിന്നു. ജന ങ്ങള്‍ യഹോവയ്ക്കു നല്‍കിയ പണം എടുത്ത് അവര്‍ ആ പെട്ടിയിലിട്ടു.
10 അനന്തരം ആലയത്തിലേക്കു പോകുന്പോള്‍ ജനങ് ങള്‍ പണം ആ പെട്ടിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. രാ ജാവിന്‍റെ കാര്യദര്‍ശിയും ഉന്നതപുരോഹിതനും പെട് ടി യില്‍ ധാരാളം പണമുണ്ടെന്നു കണ്ട് ആ പണം എടുത്തു. അവര്‍ പണം എണ്ണി സഞ്ചികളിലാക്കി. 11 അനന്തരം അവര്‍ യഹോവയുടെ ആലയത്തില്‍ജോലിചെയ്തവര്‍ക്കു പ്രതിഫലം നല്‍കി. യഹോവയുടെ ആലയത്തില്‍ പണിത മരപ്പണിക്കാര്‍ക്കുംമറ്റുനിര്‍മ്മാണവേലക്കാര്‍ക്കുംഅവര്‍ പ്രതിഫലം നല്‍കി. 12 കല്പണിക്കാര്‍ക്കും കല്ലുവെ ട്ടുകാര്‍ക്കും പ്രതിഫലം നല്‍കാന്‍ അവര്‍ ആ പണം ഉപ യോഗിച്ചു. തടി, ചെത്തുകല്ല്, യഹോവയുടെ ആലയം നന്നാക്കാനുള്ള സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ ആ പ ണം ഉപയോഗിച്ചു.
13-14 ജനങ്ങള്‍ യഹോവയുടെ ആലയത്തിലേക്കു പണം നല്‍കി.എന്നാല്‍വെള്ളിക്കിണ്ണമോകത്രികകളോകോപ്പകളോകാഹളങ്ങളോസ്വര്‍ണ്ണംകൊണ്ടോവെള്ളികൊണ്ടോ ഉള്ള പാത്രങ്ങള്‍ ഉണ്ടാക്കാന്‍പുരോഹിതന്മാര്‍ ആപണംഉപയോഗിച്ചില്ല.പണിക്കാര്‍ക്കുപ്രതിഫലം നല്‍കാനേ ആ പണം ഉപയോഗിച്ചുള്ളൂ. ആ പണിക്കാര്‍ യഹോവയുടെ ആലയം നന്നാക്കുകയും ചെയ്തു. 15 ആരും പണംമുഴുവന്‍എണ്ണുകയോപണത്തിനെന്തുസംഭവിച്ചെന്ന്പണിക്കാരെചോദ്യംചെയ്യുകയോഉണ്ടായില്ല.എന്തുകൊണ്ടെന്നാല്‍ആപണിക്കാര്‍വിശ്വസ്തരായിരുന്നു!
16 അപരാധബലികളും പാപബലികളും അര്‍പ്പിക്കു ന് പോള്‍ജനങ്ങള്‍പണംനല്‍കി.പക്ഷേആപണംയഹോവയുടെആലയംപണിതപണിക്കാര്‍ക്കുനല്‍കാനല്ലഉപയോഗിച്ചത്. ആ പണം പുരോഹിതര്‍ക്കുള്ളതായിരുന്നു.
യോവാശ് ഹസായേലില്‍നിന്നും യെരൂശലേമിനെ രക്ഷിക്കുന്നു
17 അരാമിലെ രാജാവായിരുന്നു ഹസായേല്‍. ഹസായേ ല്‍, ഗത്ത്നഗരത്തിനെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഗത്തിനെ ഹസായേല്‍ പരാജയപ്പെടുത്തി. അനന്തരം അ യാള്‍ യെരൂശലേമിനെതിരെ യുദ്ധത്തിനു തയ്യാറെടുത്തു.
18 യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന് നിവര്‍യെഹൂദയിലെരാജാക്കന്മാരായിരുന്നു.അവര്‍യോവാശിന്‍റെ പൂര്‍വ്വികരായിരുന്നു. അവര്‍ യഹോ വയ്ക്ക് ധാരാളംസാധനങ്ങള്‍കാഴ്ചവച്ചിരുന്നു.അവആലയത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. യോവാശുംയഹോവയ്ക്ക് ധാരാളം കാഴ്ചവസ്തുക്കള്‍ നല്‍കിയിരുന്നു. യോവാശ് ആ മുഴുവന്‍സാധനങ്ങളും,ആലയത്തിലുംതന്‍റെകൊട്ടാരത്തിലുമുള്ള സ്വര്‍ണ്ണവും എടുത്തു. അനന്തരംയോവാശ്ആ വിലയേറിയവസ്തുക്കള്‍അരാമിലെരാജാവായഹസായേലിനുനല്‍കി.താന്‍സ്വീകരിച്ചആനിധികളെല്ലാംയെരൂശലേമിനെആക്രമിക്കാനുള്ളപരിപാടിയില്‍നിന്നുംഹസായേലിനെ പിന്തിരിപ്പിച്ചു.
യോവാശിന്‍റെ മരണം
19 യോവാശിന്‍റെ എല്ലാ മഹദ്പ്രവൃത്തികളും ‘യെഹൂ ദയിലെ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.
20 യോവാശിന്‍റെ ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തി നെ തിരെ ഗൂഢാലോചന നടത്തി. സില്ലായിലേക്കുള്ള പാ തയിലുള്ള മില്ലോയുടെ വസതിയില്‍ വച്ച് അവര്‍ യോ വാശിനെ വധിച്ചു. 21 ശിമെയാത്തിന്‍റെ പുത്രനായ യോ സാഖാരും ശോമേരിന്‍റെ പുത്രനായ യെഹോസാബാദും ആയിരുന്നു യോവാശിന്‍റെ ഉദ്യോഗസ്ഥന്മാര്‍. അവരാ യിരുന്നു യോവാശിനെ വധിച്ചത്.
ജനങ്ങള്‍ യോവാശിനെ തന്‍റെ പൂര്‍വ്വികരോ ടൊ പ് പം ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിച്ചു. അയാള്‍ക്കു ശേഷം യോവാശിന്‍റെ പുത്രന്‍ അമസ്യാവ് പുതിയ രാജാ വായി.