അമസ്യാവ് യെഹൂദയില്‍ ഭരണമാരംഭിക്കുന്നു
14
യെഹൂദയിലെ രാജാവായ യോവാശിന്‍റെ പുത്രന്‍ അമസ്യാവ്,യെഹോവാഹാസിന്‍റെപുത്രനായയോവാശിന്‍റെ രണ്ടാം ഭരണവര്‍ഷത്തില്‍, രാജാവായി. ഭരണ മാരംഭിച്ചപ്പോള്‍ അമസ്യാവിന് ഇരുപത്തഞ്ചു വയ സ്സായിരുന്നു. അമസ്യാവ് ഇരുപത്തൊന്പതു വര്‍ഷം യെരൂ ശലേമില്‍ ഭരണം നടത്തി. യെരൂശലേംകാരിയായ യെ ഹോവദ്ദാന്‍ ആയിരുന്നു അമസ്യാവിന്‍റെ മാതാവ്. ശരി യെന്ന് യഹോവ പറഞ്ഞ കാര്യങ്ങളേ അമസ്യാവ് ചെയ് തുള്ളൂ. എന്നാല്‍ തന്‍റെ പൂര്‍വ്വികനായ ദാവീദി നെപ് പോലെ അവന്‍ പൂര്‍ണ്ണമായും ദൈവത്തെ പിന്തുട ര്‍ന് നില്ല. തന്‍റെ പിതാവായ യോവാശ് ചെയ്ത എല്ലാ കാര് യങ്ങളും അമസ്യാവ് ചെയ്തു. അവന്‍ ഉന്നതസ്ഥല ങ്ങ ള്‍ നശിപ്പിച്ചില്ല. ആ ആരാധനാസ്ഥലങ്ങളില്‍ ജനങ് ങളിന്നും വഴിപാടുകളും ധൂപാര്‍പ്പണവും നടത്തുന്നുണ്ട്.
രാജ്യത്തിനുമേല്‍ തനിക്ക് ശക്തമായ നിയന്ത്രണ മു ണ്ടായപ്പോള്‍ അമസ്യാവ്, തന്‍റെ പിതാവിനെ കൊന്ന ഉദ്യോഗസ്ഥന്മാരെയെല്ലാം വധിച്ചു. പക്ഷേ മോ ശെയുടെ ന്യായപ്രമാണ പുസ്തകത്തില്‍ എഴുതി യി രി ക്കുന്നതു മൂലം കൊലയാളികളുടെ കുട്ടികളെ അവന്‍ വ ധിച്ചില്ല. മോശെയുടെ നിയമത്തില്‍ യഹോവ ഈ കല് പന നല്‍കി: “കുട്ടികളുടെ പ്രവൃത്തിക്ക് മാതാ പിതാക് കള്‍ക്കു വധശിക്ഷ നല്‍കരുത്. മാതാപിതാക്കളുടെ പ്രവൃ ത്തിക്ക് കുട്ടികള്‍ക്കും വധശിക്ഷ നല്‍കരുത്. ഒരാള്‍ സ്വ യം ചെയ്ത തിന്മയ്ക്കേ അയാളെ ശിക്ഷിക്കുവാന്‍ പാടു ള്ളൂ.”
അമസ്യാവ്, ഉപ്പുതാഴ്വരയില്‍ വച്ച് പതിനായിരം എദോമ്യരെ വധിച്ചു. യുദ്ധത്തില്‍ അമസ്യാവ് സേലാ പിടിച്ചെടുക്കുകയും അതിനെ “യൊക്തെയേല്‍”എന്നു വിളിക്കുകയുംചെയ്തു,ഇന്നുവരെയുംആസ്ഥലംയൊക്തെയേല്‍”എന്നപേരില്‍ത്തന്നെയാണുവിളിക്കപ്പെടുന്നത്.
അമസ്യാവ് യെഹോവാശിനെതിരെ യുദ്ധമാഗ്രഹിക്കുന്നു
യിസ്രായേല്‍രാജാവായ യേഹൂവിന്‍റെ പുത്രനായ യെ ഹോവാഹാസിന്‍റെ പുത്രനായ യെഹോവാശി ന്‍റെയ ടു ത്ത് അമസ്യാവ് ദൂതന്മാരെ അയച്ചു. അമസ്യാവിന്‍റെ സന്ദേശം ഇതായിരുന്നു, “വരൂ, നമുക്കു യുദ്ധത്തില്‍ നേ ര്‍ക്കു നേര്‍ പോരാടാം.”
യിസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദയിലെ രാജാവായ അമസ്യാവിന് ഒരു മറുപടി അയച്ചു. യെഹോ വാശ് പറഞ്ഞു, “ലെബാനോനിനലെ മുള്‍പ്പടര്‍പ്പ് ലെ ബാനോനിലെ ദേവദാരു വൃക്ഷത്തിനൊരു സന്ദേ ശമയ ച്ചു. അതില്‍, ‘നിന്‍റെ പുത്രിയെ എന്‍റെ മകനു വിവാഹം ചെയ്തു കൊടുക്കൂ’ എന്നുണ്ട്. എന്നാല്‍ ലെബാനോ നില്‍നിന്ന് ഒരു കാട്ടുമൃഗം മുള്‍പ്പടര്‍പ്പിനു മുകളിലൂ ടെ നടന്നുപോയി. 10 സത്യത്തില്‍ നീ എദോമിനെ തോല് പിച്ചു. പക്ഷേ എദോമിനു മേലുള്ള നിന്‍റെ വിജയത്തി ല്‍ നീ അഭിമാനിക്കുന്നു. എന്നാല്‍ വീട്ടിലിരുന്നു പൊ ങ്ങച്ചം പറയുക. നിനക്കു തന്നെ കുഴപ്പമു ണ്ടാക്കാ തിരിക്കുക. ഇങ്ങനെ ചെയ്താല്‍ നീയും നിന്നോ ടൊപ് പം യെഹൂദയും വീഴും!”
11 എന്നാല്‍ അമസ്യാവ് യെഹോവാശിന്‍റെ മുന്നറിയി പ്പു വകവെച്ചില്ല. അതിനാല്‍ യിസ്രായേല്‍രാജാവായ യെഹോവാശ്, യെഹൂദാരാജാവായ അമസ്യാവിനെതിരെ യു ദ്ധം ചെയ്യാന്‍ യെഹൂദയിലെ ബേത്ത്-ശേമെശിലേ ക്കു പോയി. 12 യിസ്രായേല്‍ യെഹൂദയെ തോല്പിച്ചു. എല്ലാ യെഹൂദക്കാരും വീട്ടിലേക്കോടി. 13 ബേത്ത്-ശേ മെശില്‍, യിസ്രായേല്‍രാജാവായ യെഹോവാശ് അഹസ് യാ വിന്‍റെ പുത്രനായ യെഹോവാശിന്‍റെ പുത്രനും യെഹൂദ യിലെ രാജാവുമായ അമസ്യാവിനെ പിടികൂടി. യെഹോ വാശ് അമസ്യാവിനെ യെരൂശലേമിലേക്കു കൊണ്ടു പോയി. യെഹോവാശ് യെരൂശലേമിന്‍റെ ഭിത്തി എഫ്ര യീമിലെകവാടംമുതല്‍മൂലക്കതകുവരെഅറുന്നൂറടിയോളം പൊളിച്ചു. 14 എന്നിട്ട് യെഹോവാശ് യഹോവയുടെ ആലയത്തിലുംരാജകൊട്ടാരത്തിലെനിധിപ്പുരയിലുമുള്ള മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയുംഎടുത്തു.ജനങ്ങളെ യെഹോവാശ്തന്‍റെതടവുകാരായികൊണ്ടുപോയി.അനന്തരം അവന്‍ ശമര്യയിലേക്കു മടങ്ങിപ്പോയി.
15 യെഹൂദാരാജാവായ അമസ്യാവിനെതിരെ യുദ്ധം ചെ യ്തതടക്കമുള്ള യെഹോവാശിന്‍റെ പ്രവൃത്തികള്‍ മുഴു വന്‍ ‘യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്ര ന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 16 യെഹോവാശ് മ രണമടയുകയുംതന്‍റെപൂര്‍വ്വികരോടൊപ്പംസംസ്കരിക്കപ്പെടുകയുംചെയ്തു.യിസ്രായേല്‍രാജാക്കന്മാരോടൊപ്പംശമര്യയിലാണ്യെഹോവാശ്സംസ്കരിക്കപ്പെട്ടത്.അയാള്‍ക്കുശേഷംയെഹോവാശിന്‍റെപുത്രന്‍യൊരോബെയാം പുതിയ രാജാവായി.
അമസ്യാവിന്‍റെ മരണം
17 യെഹൂദാരാജാവായ യോവാശിന്‍റെ പുത്രനായ അമസ് യാവ്, യിസ്രായേല്‍ രാജാവായ യെഹോവാഹാസിന്‍റെ പു ത്രനായ യെഹോവാശിന്‍റെ മരണശേഷം പതിനഞ്ചു കൊല്ലം ജീവിച്ചു. 18 അമസ്യാവിന്‍റെ എല്ലാ മഹദ് പ്രവൃത്തികളും ‘യെഹൂദാരാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 19 യെരൂശ ലേ മില്‍ ജനങ്ങള്‍ അമസ്യാവിനെതിരെ ഒരു ഗൂഢാലോചന നടത്തുകയുംഅമസ്യാവ്ലാഖീശിലേക്കുഓടിപ്പോവുകയും ചെയ്തു. പക്ഷേ ജനങ്ങള്‍ അമസ്യാവിന് പിന്നാലെ ലാഖീശിലേക്കു ചിലരെ അയച്ചു.അവര്‍അമസ്യാവിനെ ലാഖീശില്‍ വച്ച് വധിക്കുകയും ചെയ്തു. 20 അവര്‍ അമസ് യാവിന്‍റെ മൃതദേഹം കുതിരപ്പുറത്തു കയറ്റി തിരിച്ചു കൊണ്ടുവന്നു. അമസ്യാവ് ദാവീദിന്‍റെ നഗരത്തില്‍ തന്‍ റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെട്ടു.
അസര്യാവ് യെഹൂദയില്‍ ഭരണമാരംഭിക്കുന്നു
21 അനന്തരം യെഹൂദക്കാര്‍ അസര്യാവിനെ പുതിയ രാ ജാവാക്കി. അസര്യാവിനു പതിനാറു വയസ്സായിരുന്നു. 22 അങ്ങനെ അമസ്യാവു രാജാവ് മരണമടയുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെ യ്തു. അനന്തരം അസര്യാവ് ഏലത്ത് വീണ്ടും പണി യു കയും യെഹൂദയ്ക്കു തിരികെ നല്‍കുകയും ചെയ്തു.
യൊരോബെയാം രണ്ടാമന്‍ യിസ്രായേലില്‍ തന്‍റെ ഭരണമാരംഭിക്കുന്നു
23 യോവാശിന്‍റെ പുത്രനായ അമസ്യാവ് യെഹൂ ദാരാ ജാവായിരുന്നതിന്‍റെ പതിനഞ്ചാം വര്‍ഷം യിസ്രാ യേല്‍ രാജാവായ യെഹോവാശിന്‍റെ പുത്രനായ യൊരോ ബെ യാം ശമര്യയില്‍ ഭരണമാരംഭിച്ചു. യൊരോബെയാം നാല് പത്തൊന്നു വര്‍ഷം ഭരിച്ചു. 24 യഹോവയുടെ ദൃഷ്ടി യി ല്‍ തിന്മയായ കാര്യങ്ങള്‍ യൊരോബെയാം ചെയ്തു. യി സ്രായേലിനെ പാപത്തിലേക്കു നയിച്ച, നെബാത് തിന്‍ റെ പുത്രനായ യൊരോബെയാമിന്‍റെ പാപങ്ങള്‍ ചെയ് യുന്നത് യൊരോബെയാം തുടര്‍ന്നു. 25 ലേബോഹാമാത്ത് മുതല്‍ അരാബാകടല്‍* അരാബാ കടല്‍ ചാവുകടല്‍. വരെയുള്ള യിസ്രായേലിന്‍റെ ഭൂപ്ര ദേശം യൊരോബെയാം തിരികെ പിടിച്ചു. യിസ്രാ യേ ലിന്‍റെ യഹോവ തന്‍റെ ദാസനും അമിത്ഥായിയുടെ പു ത്രനുമായ യോനയിലൂടെ പറഞ്ഞതുപോലെയാണു സംഭ വിച്ചത്. ഗത്ത്ഹെഫര്‍ സ്വദേശിയായിരുന്നു അമിത് ഥാ യി. 26 അടിമകളും സ്വതന്ത്രരുമടക്കം സകല യിസ്രായേ ലുകാരും വളരെ കഷ്ടപ്പെടുന്നത് യഹോവ കണ്ടു. യി സ്രായേലിനെ സഹായിക്കാന്‍ കഴിയുമായിരുന്ന ആരും അവശേഷിച്ചിരുന്നില്ല. 27 യിസ്രായേലിന്‍റെ നാമം ലോകത്തു നിന്നും ഇല്ലായ്മ ചെയ്യുമെന്ന് യഹോവ പറഞ്ഞില്ല. അതിനാല്‍ യിസ്രായേല്‍ജനതയെ രക്ഷി ക് കാന്‍ യഹോവയെ ഹോവാശിന്‍റെ പുത്രനായ യൊ രോ ബെയാമിനെ ഉപയോഗിച്ചു.
28 യൊരോബെയാമിന്‍റെ എല്ലാ മഹദ്പ്രവൃത്തികളും ‘യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ് തകത്തില്‍ എഴുതിയിട്ടുണ്ട്. യൊരോബെയാം യിസ് രാ യേലിനുവേണ്ടി ദമ്മേശെക്കും ഹാമാത്തും പിടി ച്ചെടു ത്തത് ഇതിലുള്‍പ്പെടുന്നു. (ഈ നഗരങ്ങള്‍ യെഹൂദ യുടേ തായിരുന്നു.) 29 യൊരോബെയാം മരണമടയുകയും യിസ് രായേല്‍രാജാക്കന്മാരായ തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. യൊരോ ബെയാ മി ന്‍റെ പുത്രനായ സെഖര്യാവ് അയാള്‍ക്കുശേഷം പുതിയ രാജാവായി.