അസര്യാവിന്‍റെ യെഹൂദാഭരണം
15
യൊരോബെയാം യിസ്രായേല്‍രാജാവായതിന്‍റെ ഇ രുപത്തേഴാം വര്‍ഷം അമസ്യാരാജാവിന്‍റെ പുത്രന്‍ അസര്യാവ് യെഹൂദയിലെ രാജാവായി. ഭരണമാരം ഭിച്ച പ്പോള്‍ അസര്യാവിനു പതിനാറു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരണം നടത്തി. യെരൂശലേംകാരിയായ യെഖാല്യാ ആയിരുന്നു അസര്യാവിന്‍റെ അമ്മ. തന്‍റെ പിതാവായ അമസ്യാ വി നെപ്പോലെ തന്നെ, യഹോവയുടെ ദൃഷ്ടിയില്‍ ശരി യായതു ആണ് അസര്യാവ് ചെയ്തത്. തന്‍റെ പിതാവായ അമസ്യാവിന്‍റെ പ്രവൃത്തികളെല്ലാം അസര്യാവ് പി ന്തുടര്‍ന്നു. എന്നാല്‍ ഉന്നതസ്ഥലങ്ങള്‍ അയാള്‍ നശിപ് പിക്കുകയുണ്ടായില്ല. ഈ ആരാധനാസ്ഥലങ്ങളില്‍ ജന ങ്ങളിന്നും വഴിപാടുകളും ധൂപങ്ങളും അര്‍പ്പിക്കുന്നു.
യഹോവ, അസര്യാരാജാവിനെ കുഷ്ഠരോഗിയാക്കി. മരണം വരെ അയാള്‍ ഒരു കുഷ്ഠരോഗിയായിരുന്നു. അസര് യാവ് വേറെ ഒരു വസതിയിലായിരുന്നു താമസിച് ചിരു ന് നത്. രാജാവിന്‍റെ പുത്രനായ യോഥാം കൊട്ടാരാധി കാരി യായി നീതി നിര്‍വ്വഹണം നടത്തി.
അസര്യാവിന്‍റെ എല്ലാ മഹദ്പ്രവൃത്തികളും ‘യെ ഹൂദാരാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അസര്യാവ് മരണമടയുകയും ദാവീദി ന്‍ റെ നഗരത്തില്‍ തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ് ക രിക്കപ്പെടുകയും ചെയ്തു. അയാള്‍ക്കു ശേഷം അസര് യാ വിന്‍റെ പുത്രന്‍ യോഥാം പുതിയ രാജാവായി.
യിസ്രായേലിനുമേല്‍ സെഖര്യാവിന്‍റെ ഹ്രസ്വകാലത്തെ ഭരണം
യൊരോബെയാമിന്‍റെ പുത്രനായ സെഖര്യാവ് ആറു മാസം ശമര്യയില്‍ യിസ്രായേല്‍ ഭരിച്ചു. യെഹൂദാ രാജാ വെന്ന നിലയില്‍ അസര്യാവിന്‍റെ ഭരണത്തിന്‍റെ മുപ് പ ത്തെട്ടാം വര്‍ഷത്തിലായിരുന്നു അത്. യഹോവയുടെ ദൃ ഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ സെഖര്യാവ് ചെയ്തു. തന്‍റെ പൂര്‍വ്വികര്‍ ചെയ്ത കാര്യങ്ങള്‍ തന്നെ അവനും ചെയ്തു. യിസ്രായേലിനെ പാപത്തിലേക്കു നയിച്ച നെബാത്തിന്‍റെ പുത്രന്‍ യൊരോബെയാമിന്‍റെ പാപ ങ് ങള്‍ ചെയ്യുന്നത് അവന്‍ അവസാനിപ്പിച്ചില്ല.
10 യാബേശിന്‍റെ പുത്രനായ ശല്ലൂം സെഖ ര്യാ വിനെ തിരായി ഗൂഢാലോചന നടത്തി. ജനങ്ങളുടെ മുന്പില്‍ വ ച്ച് ശല്ലൂം സെഖര്യാവിനെ വധിച്ചു. അയാള്‍ക്കു ശേ ഷം ശല്ലൂം പുതിയ രാജാവായി. 11 സെഖര്യാവിന്‍റെ മറ്റെ ല്ലാ പ്രവൃത്തികളും ‘യിസ്രായേല്‍രാജാക്കന്മാരുടെ ച രിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. 12 അ ങ്ങനെ യഹോവയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി. അ വന്‍റെ പിന്‍ഗാമികളുടെ നാലു തലമുറക്കാര്‍ യിസ് രായേ ലില്‍ രാജാക്കന്മാരാകുമെന്ന് യഹോവ യേഹൂവിനോടു പറഞ്ഞിരുന്നു.
ശല്ലൂമിന്‍റെ ഹ്രസ്വകാലത്തെ യിസ്രായേല്‍ഭരണം
13 ഉസ്സിയാവിന്‍റെ യെഹൂദാഭരണത്തിന്‍റെ മുപ്പത് തൊന്പതാം വര്‍ഷം, യാബേശിന്‍റെ പുത്രനായ ശല്ലൂം യിസ്രായേലില്‍ രാജാവായി. ശല്ലൂം ശമര്യയില്‍ ഒരു മാസം രാജാവായിരുന്നു.
14 ഗാദിയുടെ പുത്രനായ മെനഹേം തിര്‍സ്സയി ല്‍നിന് നും ശമര്യയിലേക്കെത്തി. യാബേശിന്‍റെ പുത്രനായ ശ ല്ലൂമിനെ മെനഹേം വധിച്ചു. അനന്തരം അയാള്‍ക്കു ശേ ഷം മെനഹേം പുതിയ രാജാവായി.
15 ശല്ലൂമിന്‍റെ എല്ലാ പ്രവൃത്തികളും, സെഖര്യാ വിനെതിരെ അവന്‍ നടത്തിയ ഗൂഢാലോചന സഹിതം ‘ യിസ്രായേല്‍ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥ ത്തില്‍ എഴുതിയിട്ടുണ്ട്.
മെനഹേമിന്‍റെ യിസ്രായേല്‍ ഭരണം
16 ശല്ലൂമിന്‍റെ മരണശേഷം മെനഹേം, തിപ്സഹും പരി സരപ്രദേശങ്ങളും കീഴടക്കി. അവന് നഗരകവാടം തുറന് നുകൊടുക്കുവാന്‍ ജനങ്ങള്‍ വിസമ്മതിച്ചു. അതിനാല്‍ മെനഹേം അവരെ തോല്പിക്കുകയും ആ നഗരത്തിലുള്ള ഗര്‍ഭിണികളെയെല്ലാം പിളര്‍ന്നു കളയുകയും ചെയ്തു.
17 അസര്യാവിന്‍റെ യെഹൂദാഭരണത്തിന്‍റെ മുപ്പത് തൊന്പതാം വര്‍ഷം ഗാദിയുടെ പുത്രനായ മെനഹേം യി സ്രായേലില്‍ രാജാവായി. മെനഹേം ശമര്യയില്‍ പത്തു വ ര്‍ഷം ഭരണം നടത്തി. 18 യഹോവയുടെ ദൃഷ്ടിയില്‍ തിന്മ യായ കാര്യങ്ങള്‍ മെനഹേം ചെയ്തു. യിസ്രായേ ലിനെ ക് കൊണ്ടു പാപം ചെയ്യിച്ച, നെബാത്തിന്‍റെ പുത്രനാ യ യൊരോബെയാമിന്‍റെ പാപങ്ങള്‍ ചെയ്യുന്നത് അയാ ള്‍ അവസാനിപ്പിച്ചില്ല.
19 അശ്ശൂര്‍രാജാവായ പൂല്‍ യിസ്രായേലിനെതിരെ യു ദ്ധത്തിനു വന്നു. മെനഹേം പൂലിന് എഴുപത്തയ്യായിരം പൌണ്ടു വെള്ളി നല്‍കി. തന്‍റെ രാജ്യം ശക്തമാക്കു ന്ന തിന് പൂലിന്‍റെ പിന്തുണ നേടാനാണ് മെനഹേം ആ ധനം കൊടുത്തത്. 20 ധനികരും ശക്തരുമായവരില്‍ നിന്നും കരം പിരിച്ചാണ് മെനഹേം ആ പണം സ്വരൂപിച്ചതത്. മെന ഹേം ഓരോരുത്തര്‍ക്കും ഇരുപത് ഔണ്‍സ് വെള്ളി കരം ചു മത്തി. അനന്തരം മെനഹേം ആ പണം അശ്ശൂരിലെ രാജാ വിനു നല്‍കി. അതിനാല്‍ അശ്ശൂരിലെ രാജാവ് യിസ്രാ യേ ലില്‍ തങ്ങാതെ അവടം വിട്ടു.
21 മെനഹേമിന്‍റെ എല്ലാ മഹദ്പ്രവൃത്തികളും ‘യിസ് രായേല്‍ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. 22 മെനഹേം മരണമടയുകയും തന്‍റെ പൂ ര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ് തു. മെനഹേമിനു ശേഷം അയാളുടെ പുത്രന്‍ പെക്കഹ് യാ വ് പുതിയ രാജാവായി.
പെക്കഹ്യാവിന്‍റെ യിസ്രായേല്‍ഭരണം
23 അസര്യാവിന്‍റെ യെഹൂദാഭരണത്തിന്‍റെ അന്‍പതാം വര്‍ഷം മെനഹേമിന്‍റെ പുത്രനായ പെക്കഹ്യാവ് ശമര്യ യില്‍ യിസ്രായേലിന്‍റെ രാജാവായി. പെക്കഹ്യാവ് രണ് ടു വര്‍ഷം ഭരിച്ചു. 24 യഹോവയുടെ ദൃഷ്ടിയില്‍ തിന്മ യായ കാര്യങ്ങള്‍ പെക്കഹ്യാവ് ചെയ്തു. യിസ്രാ യേലി നെക്കൊണ്ടു പാപം ചെയ്യിച്ച, നെബാത്തിന്‍റെ പുത് രന്‍ യെരോബെയാമിന്‍റെ പാപങ്ങള്‍ ചെയ്യുന്നത് പെ ക്കഹ്യാവ് അവസാനിപ്പിച്ചില്ല.
25 രെമല്യാവിന്‍റെ പുത്രനായ പേക്കഹ് ആയിരുന്നു പെക്കഹ്യാവിന്‍റെ സൈന്യാധിപന്‍. പേക്കഹ് പെക്ക ഹ്യാവിനെ വധിച്ചു. ശമര്യയില്‍ രാജകൊട്ടാരത്തില്‍ വച്ചാണ് അയാള്‍ അവനെ വധിച്ചത്. പെക്കഹ്യാവിനെ വധിക്കുന്പോള്‍ അന്‍പതു ഗിലെയാദുകാരു കൂടി പേക്ക ഹിനോടൊപ്പമുണ്ടായിരുന്നു. അനന്തരം പേക്കഹ്, പെക്കഹ്യാവിനു ശേഷം പുതിയ രാജാവായി.
26 പെക്കഹ്യാവിന്‍റെ എല്ലാ പ്രധാന പ്രവൃത്തിക ളും ‘യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്ര ന്ഥത്തിലുട്ടുണ്ട്.
പേക്കഹിന്‍റെ യിസ്രായേല്‍ ഭരണം
27 അസര്യാവ് യെഹൂദയിലെ രാജാവായതിന്‍റെ അന്‍പത് തിരണ്ടാം വര്‍ഷം രെമല്യാവിന്‍റെ പുത്രനായ പേക്കഹ് ശമര്യയില്‍ യിസ്രായേലിന്‍റെ ഭരണം ആരംഭിച്ചു. പേക് കഹ് ഇരുപതു വര്‍ഷം ഭരിച്ചു. 28 തെറ്റെന്നു യഹോവ പറ ഞ്ഞ കാര്യങ്ങള്‍ പേക്കഹ് ചെയ്തു. യിസ്രായേ ലിനെ ക് കൊണ്ടു പാപം ചെയ്യിച്ച, നെബാത്തിന്‍റെ പുത്ര നാ യ യൊരോബെയാമിന്‍റെ പാപങ്ങള്‍ ചെയ്യുന്നത് പേക് കഹ് നിര്‍ത്തിയില്ല.
29 അശ്ശൂരിലെ രാജാവായ തിഗ്ലത്ത്പിലേസെര്‍ യിസ് രായേലിനെതിരെ യുദ്ധത്തിനു വന്നു. പേക്കഹ് യിസ് രാ യേല്‍ രാജാവായിരുന്ന കാലത്തായിരുന്നു അത്. ഈ യോ ന്‍, ആബേല്‍ ബേത്ത്-മയഖ, യാനോവഹ്, കേദെശ്, ഹാ സോര്‍, ഗിലയാദ്, ഗെലീലി എന്നീ സ്ഥലങ്ങളും നഫ്താ ലിയുടെ മുഴുവന്‍പ്രദേശവും തിഗ്ലത്ത് പിലേസെര്‍ പിടി ച്ചെടുത്തു. തിഗ്ലത്ത് പിലേസെര്‍ ഈ സ്ഥലങ്ങളിലെ ജനങ്ങളെ അശ്ശൂരിലേക്കു തടവുകാരായി കൊ ണ്ടു പോയി.
30 ഏലാവിന്‍റെ പുത്രനായ ഹോശേയ രെമല്യാവിന്‍റെ പുത്രനായ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി. ഹോശേയ പേക്കഹിനെ വധിച്ചു. അനന്തരം പേക്ക ഹിനു ശേഷം ഹോശേയ പുതിയ രാജാവായി. ഉസ്സീയാ വിന്‍റെ പുത്രനായ യോഥാം യെഹൂദയിലെ രാജാവായ തി ന്‍റെ ഇരുപതാം വര്‍ഷത്തിലായിരുന്നു അത്.
31 പേക്കഹ് ചെയ്ത എല്ലാ വലിയ കാര്യങ്ങളും ‘യി സ്രായേല്‍ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥ ത് തിലുണ്ട്.
യോഥാം യെഹൂദയില്‍ ഭരണമാരംഭിക്കുന്നു
32 ഉസ്സീയാവിന്‍റെ പുത്രനായ യോഥാം യെഹൂദയില്‍ രാജാവായി. രെമല്യാവിന്‍റെ പുത്രനായ പേക്കഹ് യിസ് രായേല്‍രാജാവായതിന്‍റെ രണ്ടാം വര്‍ഷമായിരുന്നു അത്. 33 രാജാവാകുന്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ് സായിരുന്നു. യോഥാം യെരൂശലേമില്‍ പതിനാറു വര്‍ഷം ഭരിച്ചു. സാദോക്കിന്‍റെ പുത്രിയായ യെരൂശാ ആയിരു ന്നു യോഥാമിന്‍റെ അമ്മ. 34 തന്‍റെ പിതാവായ ഉസ്സീ യാ വിനെപ്പോലെ, യഹോവയുടെ ദൃഷ്ടിയില്‍ ശരിയായതു യോഥാം ചെയ്തു. 35 എന്നാലയാള്‍ ഉന്നതസ്ഥലങ്ങള്‍ ന ശിപ്പിക്കുകയുണ്ടായില്ല. ജനങ്ങളിന്നും ആ ആരാധ നാസ്ഥലത്ത് ബലികളും ധൂപങ്ങളും അര്‍പ്പി ക്കുന്നു ണ്ട്. യോഥാം, യഹോവയുടെ ആലയത്തിന് ഉന്നതക വാ ടം നിര്‍മ്മിച്ചു. 36 യോഥാമിന്‍റെ എല്ലാ മഹദ്പ്രവൃ ത് തികളും ‘യെഹൂദയിലെ രാജാക്കന്മാരുടെ ചരിത്രം’ എന് ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.
37 അക്കാലത്ത് യെഹൂദയ്ക്കെതിരെ യുദ്ധം ചെയ്യുന് നതിന് യഹോവ അരാമിലെ രാജാവായ രെസീനെയും രെമ ല്യാവിന്‍റെ പുത്രനായ പേക്കഹിനെയും അയച്ചു. 38 യോഥാം മരണമടയുകയും തന്‍റെ പൂര്‍വ്വികരോ ടൊപ് പം ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിക്കപ്പെടുകയും ചെയ്തു. യോഥാമിനു ശേഷം അവന്‍റെ പുത്രന്‍ ആഹാസ് പുതിയ രാജാവായി.