ഹോശേയ യിസ്രായേലില്‍ ഭരണാരംഭിക്കുന്നു
17
1 ഏലയുടെ പുത്രനായ ഹോശേയ ശമര്യയില്‍ യി സ്രായേലിന്‍റെ ഭരണമാരംഭിച്ചു. ആഹാസിന്‍റെ യെഹൂദാഭരണത്തിന്‍റെപന്ത്രണ്ടാംവര്‍ഷത്തിലായിരുന്നു അത്. ഹോശേയ ഒന്പതു വര്‍ഷം ഭരണം നടത്തി.
2 തെ റ്റെന്നു യഹോവ പറഞ്ഞ കാര്യങ്ങളാണ് ഹോശേയ ചെയ്തത്. പക്ഷേ തനിക്കു മുന്പു ഭരിച്ച യിസ്രായേല്‍ രാജാക്കന്മാരെപ്പോലെ ചീത്തയായിരുന്നില്ല ഹോ ശേയ.
3 അശ്ശൂരിലെ രാജാവായ ശല്‍മനേസെര്‍ ഹോശേയ യ്ക് കെതിരെ യുദ്ധത്തിനു വരികയും അയാളെ തോല് പിക് കു കയും ചെയ്തു. ഹോശേയ ശല്‍മനേസെരിന്‍റെ ദാസനാ യി ത്തീര്‍ന്നു. ഹോശേയ ശല്‍മനേസെര്‍ക്കു കപ്പം കൊടു ത്തു.
4 എന്നാല്‍ ഹോശേയ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ശല്‍മനേസെര്‍ മനസ്സിലാക്കി. പിന് നീട് ഹോശേയ ഈജിപ്തിലെ രാജാവായ സോവി ന്‍റെയ ടുത്തേക്കു സഹായം തേടി ദൂതന്മാരെ അയച്ചു. ഹോ ശേ യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അശ്ശൂ രിലെ രാജാവ് മനസ്സിലാക്കി. ആ വര്‍ഷം എല്ലാ വര്‍ഷ ത്തെയും പോലെ ഹോശേയ അശ്ശൂരിലെ രാജാവിനു ക പ്പംകൊടുത്തില്ല.അതിനാല്‍അശ്ശൂരിലെരാജാവ്ഹോശേയയെ ബന്ധിച്ചു തടവറയിലിട്ടു.
5 അനന്തരം അശ്ശൂരിലെ രാജാവ് യിസ്രായേലിലെ നി രവധി സ്ഥലങ്ങള്‍ ആക്രമിച്ചു. അയാള്‍ ശമര്യ യിലെ ത് തി. അയാള്‍ ശമര്യയ്ക്കെതിരെ മൂന്നു വര്‍ഷം യുദ്ധം ചെ യ്തു.
6 ഹോശേയ യിസ്രായേല്‍രാജാവായതിന്‍റെ ഒന്പതാം വര്‍ഷം അശ്ശൂരിലെ രാജാവ് ശമര്യ പിടിച്ചടക്കി അന വധി യിസ്രായേലുകാരെ തന്‍റെ രാജ്യത്തേക്കു തടവു കാ രായി പിടിച്ചുകൊണ്ടു പോയി. ഹലഹിലും ഗോ സാ നിലെ ഹാബോര്‍ നദീതീരത്തും മേദ്യരുടെ നഗര ങ്ങ ളി ലുമായി അവന്‍ അവരെ പാര്‍പ്പിച്ചു.
7 യിസ്രായേലുകാര്‍ തങ്ങളുടെ ദൈവമാകുന്ന യഹോവ യ് ക്കെതിരെ പാപം ചെയ്തതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.
യിസ്രായേലുകാരെ യഹോവ ഈജിപ്തിലെ രാജാവായ ഫറവോന്‍റെ ഭരണത്തില്‍നിന്നും മോചിപ്പിച്ചു. പക് ഷേ യിസ്രായേലുകാര്‍ മറ്റു ദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി.
8 മറ്റുള്ളവരുടെ അതേ പ്രവൃത്തികള്‍ ചെയ്യാന്‍ അവര്‍ ആരംഭിച്ചു. യിസ്രായേലുകാര്‍ വന്നപ്പോള്‍ യ ഹോവ മറ്റു ജനതയെ അവരുടെ നാട്ടില്‍നിന്നും ഒഴിപ് പിച്ചതാണ്. യിസ്രായേലുകാരും രാജാക്കന്മാരാല്‍ ഭരി ക്കപ്പെടാന്‍ ആഗ്രഹിച്ചു. ദൈവത്താല്‍ ഭരി ക്കപ് പെ ടാനല്ല അവരാഗ്രഹിച്ചത്.
9 യിസ്രായേലുകാര്‍ തങ്ങ ളു ടെ ദൈവമാകുന്ന യഹോവയ്ക്കെതിരെ കാര്യങ്ങള്‍ രഹ സ്യമായി ചെയ്തു. ആ കാര്യങ്ങള്‍ തെറ്റുമായിരുന്നു!
യിസ്രായേലുകാര്‍ തങ്ങളുടെ ഏറ്റവും ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ നഗരങ്ങളിലും ഉന്നതസ് ഥാന ങ്ങള്‍ നിര്‍മ്മിച്ചു.
10 എല്ലാ ഉയര്‍ന്ന കുന്നുകള്‍ക്കു മുക ളിലും എല്ലാ പച്ചമരങ്ങളുടെ ചുവട്ടിലും യിസ് രായേ ലുകാര്‍ സ്മാരകശിലകളും അശേരാസ്തംഭങ്ങളും സ്ഥാപി ച്ചു.
11 യിസ്രായേലുകാര്‍ ആ ആരാധനാസ്ഥ ലങ്ങ ളിലെ ല് ലാം ധൂപങ്ങള്‍ കത്തിച്ചു. തങ്ങള്‍ക്കു മുന്പേ യഹോവ അവിടെനിന്നും പുറത്താക്കിയ ജനതയെപ് പോലെ യാ ണവര്‍ കാര്യങ്ങള്‍ ചെയ്തത്. യഹോവയെ ദേഷ്യം പിടി പ്പിച്ച തിന്മകള്‍ യിസ്രായേലുകാര്‍ ചെയ്തു.
12 അവര്‍ വിഗ്രഹാരാധന നടത്തി. യഹോവ അവരോട് ഇങ്ങനെ പ റഞ്ഞിട്ടുണ്ടായിരുന്നു, “ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുവാന്‍ പാടില്ല.”
13 യിസ്രായേലിനെയും യെഹൂദയെയും താക്കീതു ചെയ് യാന്‍ സകല പ്രവാചകരെയും ദര്‍ശകരെയും യഹോവ ഉപ യോഗിച്ചു. യഹോവ പറഞ്ഞു, “നിങ്ങള്‍ ചെയ്യുന്ന തിന്മകളില്‍ നിന്നും പിന്‍തിരിയുക! എന്‍റെ കല്പനകളും നിയമങ്ങളും അനുസരിക്കുക. എന്‍റെ ദാസന്മാരായ പ്ര വാചകന്മാരിലൂടെ നിങ്ങളുടെ പൂര്‍വ്വികര്‍ക്കു ഞാന്‍ ന ല്‍കിയ ന്യായപ്രമാണം പിന്തുടരുക.”
14 എന്നാല്‍ ജനങ്ങളതു ചെവിക്കൊണ്ടില്ല. അവര്‍ തങ്ങളുടെ പൂര്‍വ്വികരെപ്പോലെ കഠിന ഹൃദയരാ യിരു ന്നു. അവരുടെ പൂര്‍വ്വികര്‍ തങ്ങളുടെ ദൈവമാകുന്ന യഹോവയില്‍ വിശ്വസിച്ചില്ല.
15 യഹോവയുടെ നി യമങ്ങളും അവന്‍ അവരുടെ പൂര്‍വ്വികരുമായുണ്ടാക്കിയ കരാറും അവര്‍ തിരസ്കരിച്ചു. യഹോവയുടെ മുന്നറിയി പ്പുകള്‍ ചെവിക്കൊള്ളാനും അവര്‍ കൂട്ടാക്കിയില്ല. അ വര്‍ വിലകെട്ട വിഗ്രഹങ്ങളെ പിന്തുടര്‍ന്ന് വിലകെ ട്ടവരായിത്തീര്‍ന്നു.അവര്‍തങ്ങള്‍ക്കുചുറ്റുമുള്ളജനതയെപിന്തുടര്‍ന്നു.ചെയ്യരുതെന്നുയഹോവയിസ്രായേല്‍ജനതയ്ക്കു മുന്നറിയിപ്പു കൊടുത്ത കാര്യങ്ങള്‍ ഈ ജനങ്ങള്‍ ചെയ്തു.
16 തങ്ങളുടെ ദൈവമാകുന്ന യഹോവയുടെ കല്പനകള്‍ പിന്തുടരുന്നത് ജനങ്ങള്‍ നിര്‍ത്തി. അവര്‍ രണ്ട് സ്വര്‍ ണ്ണക്കാളക്കുട്ടികളെയുണ്ടാക്കി. അവര്‍ അശേരാ തൂ ണുകളുണ്ടാക്കി. അവര്‍ സ്വര്‍ഗ്ഗത്തിലെ മുഴുവന്‍ നക് ഷത്രങ്ങളെയും ആരാധിക്കുകയും ബാലിനെ ശു ശ്രൂ ഷി ക്കുകയും ചെയ്തു.
17 അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയും ബലി നല്‍കുകയും ചെയ്തു. അവര്‍ ഭാവി യറിയാന്‍ മന്ത്രവാദവും ആഭിചാരവും ഉപയോഗിച്ചു. യ ഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ ചെയ് യാനവര്‍ സ്വയം അര്‍പ്പിച്ചു. അവനെ കോപി ഷ്ഠനാ ക്കുവാനാണവര്‍ ഇതു ചെയ്തത്.
18 അതിനാല്‍ യിസ്രാ യേ ല്‍ ജനതയോടു കോപിച്ച് യഹോവ അവരെ തന്‍റെ ദൃഷ് ടിയില്‍ നിന്നോടിച്ചു. യെഹൂദഗോത്രമൊഴികെ ഒരു യിസ്രായേലകാരനും അവശേഷിച്ചില്ല!
യെഹൂദക്കാരും കുറ്റക്കാര്‍
19 എന്നാല്‍ യെഹൂദയിലെ ജനങ്ങള്‍പോലും തങ്ങളുടെ ദൈവമാകുന്നയഹോവയുടെകല്പനകള്‍അനുസരിച്ചില്ല. യെഹൂദയിലെ ജനങ്ങള്‍ യിസ്രായേലുകാരെപ്പോലെ തന്നെ ജീവിച്ചു.
20 യിസ്രായേലുകാരെ മുഴുവന്‍ യഹോവ തിരസ്കരി ച്ചു. അവന്‍ അവര്‍ക്കു പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അവ രെ നശിപ്പിക്കാന്‍ അവന്‍ ജനങ്ങളെ അനുവദിച്ചു. അ വസാനം അവന്‍ അവരെ ദൂരേക്കെറിയുകയും തന്‍റെ കാഴ്ച വെട്ടത്തുനിന്നും ഓടിക്കുകയും ചെയ്തു.
21 യഹോവ യി സ്രായേലുകാരെ ദാവീദിന്‍റെ ഗോത്രത്തില്‍നിന്നും പറി ച്ചെടുക്കുകയും യിസ്രായേലുകാര്‍ നെബാത്തിന്‍റെ പു ത്രനായ യൊരോബെയാമിനെ തങ്ങളുടെ രാജാവാ ക്കു കയും ചെയ്തു. യൊരോബെയാം യിസ്രായേലുകാരെ യ ഹോവയെ പിന്തുടരുന്നതില്‍നിന്നും പിന്നോട്ടു വലി ച്ചു. യിസ്രായേലുകാരെക്കൊണ്ട് യൊരോബെയാം ഒ രു മഹാപാപം ചെയ്യിച്ചു.
22 അതിനാല്‍ യിസ്രായേലുകാര്‍ യൊരോബെയാമിന്‍റെ എല്ലാ പാപങ്ങളെയും പിന്തുടര്‍ന്നു. അവര്‍ ഈ പാപ ങ്ങള്‍ യഹോവ അവരെ തന്‍റെ ദൃഷ്ടിയില്‍നിന്നും ഇല് ലാതാക്കും വരെ അവസാനിപ്പിച്ചില്ല.
23 ഇതു സംഭ വിക്കുമെന്നു യഹോവ പറഞ്ഞിരുന്നു! ഇങ്ങനെ സംഭ വിക്കുമെന്നു പറയാന്‍ അവന്‍ തന്‍റെ പ്രവാചകരെ അയ ച്ചു. അങ്ങനെ യിസ്രായേലുകാര്‍ തങ്ങളുടെ ദേശത്തു നിന്നും അശ്ശൂരിലേക്കു കൊണ്ടുപോകപ്പെട്ടു. ഇക് കാലംവരെ അവര്‍ അവിടെയായിരിക്കുന്നു.
ശമര്യക്കാരുടെ ആരംഭം
24 അശ്ശൂരിലെ രാജാവ് യിസ്രായേലുകാരെ ശമര്യയി ല്‍നിന്നും പുറത്തേക്കു നയിച്ചു. ബാബിലോണ്‍, കൂ ഥാ, അവ്വഹമാത്ത്, സെഫര്‍വ്വയീം എന്നിവി ടങ്ങ ളി ല്‍നിന്ന് അശ്ശൂരിലെ രാജാവ് ആളുകളെ കൊണ്ടുവന്നു. അവന്‍ അവരെ ശമര്യയില്‍ താമസിപ്പിച്ചു. അവര്‍ ശമര് യ സ്വന്തമാക്കുകയും അതിനു ചുറ്റിലുമുള്ള നഗരങ് ങ ളില്‍ താമസമാക്കുകയും ചെയ്തു.
25 ശമര്യയില്‍ താമ സി ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ യഹോവയെ ആദരി ച് ചില്ല. അതിനാല്‍ അവരെ ആക്രമിക്കാന്‍ യഹോവ സിം ഹങ്ങളെ അയച്ചു. ആ സിംഹങ്ങള്‍ അവരില്‍ ചിലരെ വ ധിച്ചു.
26 ചിലര്‍ അശ്ശൂരിലെ രാജാവിനോടു പറഞ്ഞു, “അങ്ങു കൊണ്ടുവന്ന് ഈ നഗരങ്ങളില്‍ താമ സിപ് പി ച്ചവര്‍ക്ക് ആ നാട്ടിലെ ദൈവത്തിന്‍റെ നിയമങ് ങളറി യില്ല. അതിനാല്‍ ദൈവം അവരെ ആക്രമിക്കാന്‍ സിംഹ ങ്ങളെ അയച്ചു. ആ രാജ്യത്തെ ദൈവത്തിന്‍റെ നിയമ ങ്ങളറിഞ്ഞുകൂടാത്ത അവരെ ആ സിംഹങ്ങള്‍ കൊന്നു.”
27 അതിനാല്‍ അശ്ശൂരിലെ രാജാവ് ഈ കല്പന നല്‍കി: “ശമര്യയില്‍നിന്നും നിങ്ങള്‍ ഏതാനും പുരോഹിത ന്മാ രെ തെരഞ്ഞെടുക്കുക. ഞാന്‍ പിടിച്ചെടുത്ത അവരി ലൊരാളെ ശമര്യയിലേക്കു തിരികെ അയയ്ക്കുക. ആ പു രോഹിതന്‍ അവിടെ പോയി താമസിക്കട്ടെ. അപ്പോള്‍ ആ പുരോഹിതന് ആ രാജ്യത്തെ ദൈവത്തിന്‍റെ നിയമ ങ് ങള്‍ അവരെ പഠിപ്പിക്കുവാന്‍ കഴിയും.”
28 അതിനാല്‍ അശ്ശൂരിലെ ജനങ്ങള്‍ ശമര്യയില്‍നിന് നും പിടിച്ചു കൊണ്ടുവന്ന പുരോഹിത ന്മാരി ലൊ രാള്‍ ബേഥേലില്‍ താമസിക്കാനെത്തി. ആ പുരോഹിതന്‍, യഹോവയെ എങ്ങനെ ആദരിക്കണമെന്ന് ജനങ്ങളെ പ ഠിപ്പിച്ചു.
29 അവരാകട്ടെ സ്വന്തം ദേവന്മാരെ സൃഷ്ടിക്കുകയും ശമര്യക്കാര്‍ ഉന്നതസ്ഥലങ്ങളിലുണ്ടാക്കിയ ആലയ ങ്ങളില്‍ അവയെ പ്രതിഷ്ഠിക്കുകയും ചെയ്തു. തങ്ങള്‍ താമസിച്ചിടത്തൊക്കെ അവരങ്ങനെ ചെയ്തു.
30 ബാ ബി ലോണ്‍കാര്‍ സുക്കോത്ത്-ബെനോത്ത് എന്ന വ്യാ ജദൈവത്തെ സൃഷ്ടിച്ചു. കൂഥയിലെ ജനങ്ങള്‍ നേര്‍ഗാല്‍ എന്ന വ്യാജദൈവത്തെ സൃഷ്ടിച്ചു. ഹമാത്തുകാര്‍ അ ശീമാ എന്ന വ്യാജദൈവത്തെ സൃഷ്ടിച്ചു.
31 അവ്വക് കാര്‍ നിബ്ഹസ്, തര്‍ത്തക്ക് എന്നീ വ്യാജദൈവങ്ങളെ സൃഷ്ടിച്ചു. സെഫര്‍വ്വക്കാര്‍ അദ്രമേലെക്ക്, അനമേ ലെക്ക് എന്നീ വ്യാജദൈവങ്ങളെ സൃഷ്ടിച്ചു. സെഫര്‍ വ്വക്കാര്‍ തങ്ങളുടെ അദ്രമേലെക്ക്, അനമേലെക്ക് എന് നീ വ്യാജദൈവങ്ങള്‍ക്ക് തങ്ങളുടെ കുട്ടികളെ അഗ്നി യില്‍ ദഹിപ്പിച്ചു നല്‍കുകയും ചെയ്തു.
32 എന്നാല്‍ അവര്‍ യഹോവയെയും ആദരിച്ചു. ജനങ് ങള്‍ക്കിടയില്‍നിന്നും അവര്‍ ഉന്നതസ്ഥാന ങ്ങളിലേ ക് കുള്ള പുരോഹിതന്മാരെ തെരഞ്ഞെടുത്തു. ഈ പുരോ ഹിതന്മാര്‍ ആ ആരാധനാസ്ഥലങ്ങളില്‍ ജനങ്ങളുടെ ബ ലികള്‍ അര്‍പ്പിച്ചു.
33 അവര്‍ യഹോവയെ ആദരിച്ചു വെങ്കിലും തങ്ങളുടെ സ്വന്തം ദേവന്മാരെ തുടര്‍ന്നു സേവിക്കുകയും ചെയ്തു. തങ്ങള്‍ കൊണ്ടുവരപ്പെട്ട രാജ്യങ്ങളിലേതുപോലെ അവര്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചു.
34 ഇന്നും അവര്‍ ജീവിക്കുന്നതു പഴയകാലത്തു ചെ യ്തതു പോലെയാണ്. അവര്‍ യഹോവയെ ആദരി ച്ചി ല്ല. യിസ്രായേലുകാരുടെ ചട്ടങ്ങളും കല്പനകളും അവ ര്‍ അനുസരിച്ചില്ല. യാക്കോബിന്‍റെ (യിസ്രായേല്‍) സന്തതികള്‍ക്ക് യഹോവ നല്‍കിയ നിയമങ്ങളും കല്പ നകളും അവര്‍ അനുസരിച്ചില്ല.
35 യിസ്രായേല്‍ജ നതയു മായി യഹോവ ഒരു കരാറുണ്ടാക്കി.യഹോവ അവരോടു കല്പിച്ചു, “നിങ്ങള്‍ മറ്റു ദൈവങ്ങളെ ആരാധിക്കുക യോ ആദരിക്കുകയോ ശുശ്രൂഷിക്കുകയോ അവര്‍ക്കു ബലിയര്‍പ്പിക്കുകയോ ചെയ്യരുത്.
36 എന്നാല്‍ നിങ്ങ ള്‍ യഹോവയെ പിന്തുടരണം. നിങ്ങളെ ഈജിപ്തില്‍ നി ന്നും നയിച്ചു കൊണ്ടുവന്ന ദൈവമാണു യഹോവ. നി ങ്ങളെ രക്ഷിക്കാന്‍ യഹോവ തന്‍റെ മഹാശക്തി ഉപ യോഗിച്ചു.നിങ്ങള്‍യഹോവയെആദരിക്കുകയുംആരാധിക്കുകയും അവനു ബലികളര്‍പ്പിക്കുകയും വേണം.
37 അ വന്‍ നിങ്ങള്‍ക്കായി എഴുതിവച്ചിരിക്കുന്ന നിയമങ് ങളും ചട്ടങ്ങളും ഉപദേശങ്ങളും കല്പനകളും നിങ്ങള്‍ അനുസരിക്കണം. ഇക്കാര്യങ്ങള്‍ നിങ്ങള്‍ എപ്പോഴും അനുസരിക്കണം. മറ്റു ദൈവങ്ങളെ നിങ്ങള്‍ ആദരിക് കരുത്.
38 ഞാന്‍ നിങ്ങളുമായുണ്ടാക്കിയ കരാര്‍ നിങ്ങള്‍ മറക്കരുത്. മറ്റു ദൈവങ്ങളെ നിങ്ങള്‍ ആദരിക്കരുത്.
39 അ രുത്! നിങ്ങളുടെ ദൈവമാകുന്ന യഹോവയെ മാത്രമേ നി ങ്ങള്‍ ആദരിക്കാവൂ! അപ്പോഴവന്‍ നിങ്ങളെ എല്ലാ ശ ത്രുക്കളില്‍നിന്നും രക്ഷിക്കും.”
40 എന്നാല്‍ യിസ്രായേലുകാര്‍ അതു ചെവിക് കൊ ണ് ടില്ല. മുന്പു ചെയ്തതൊക്കെ അവര്‍ തുടര്‍ന്നും ചെയ് തു.
41 അങ്ങനെ ആ അന്യനാട്ടുകാര്‍ യഹോവയെ ആദരി ക്കുന്നുണ്ടെങ്കിലും തങ്ങളുടെ സ്വന്തം വിഗ്രഹ ങ് ങളെയും അവര്‍ ആരാധിക്കുന്നുണ്ട്. അവരുടെ മക്കളും കൊച്ചുമക്കളും തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്തതു തന് നെ ചെയ്തു. ഇക്കാലമത്രയും അവര്‍ അതേ കാര്യങ്ങള്‍ ചെയ്യുന്നു. ഈ ദിവസം വരെ അവര്‍ അക്കാര്യങ്ങള്‍ ചെ യ്തുകൊണ്ടേയിരിക്കുന്നു.