ഹിസ്കീയാവ് യെഹൂദയില്‍ ഭരണമാരംഭിക്കുന്നു
18
1 ആഹാസിന്‍റെ പുത്രനായ ഹിസ്കീയാവായിരുന്നു യെഹൂദയിലെ രാജാവ്. ഏലയുടെ പുത്രനായ ഹോ ശേയ യിസ്രായേല്‍രാജാവായതിന്‍റെ മൂന്നാം വര്‍ഷം ഹി സ്കീയാവ് ഭരണമാരംഭിച്ചു.
2 ഭരണമാരംഭിച്ചപ്പോള്‍ ഹിസ്കീയാവിന് ഇരുപത്തഞ്ചു വയസ്സായിരുന്നു പ് രായം. ഹിസ്കീയാവ് ഇരുപത്തൊന്‍പതു വര്‍ഷം യെരൂ ശ ലേമില്‍ ഭരണം നടത്തി. സെഖര്യാവിന്‍റെ പുത്രിയായ അ ബി ആയിരുന്നു അവന്‍റെ അമ്മ.
3 തന്‍റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെ ഹിസ്കീ യാവും നല്ലതെന്നു യഹോവ പറഞ്ഞ കാര്യങ്ങളേ ചെ യ്തുള്ളൂ.
4 ഉന്നതസ്ഥലങ്ങള്‍ ഹിസ്കീയാവ് തകര്‍ത്തു. അവന്‍ സ്മാരകശിലകള്‍ ഉടയ്ക്കുകയും അശേരാതൂണുകള്‍ മുറിച് ചിടുകയും ചെയ്തു. അക്കാലത്ത് യിസ്രായേലുകാര്‍ മോ ശെ ഉണ്ടാക്കിയ വെങ്കല സര്‍പ്പത്തിന് ധൂപാര്‍ പ്പ ണം നടത്തിയിരുന്നു. “നെഹുഷ്ഠാന്‍”എന്നായിരുന്നു ആ സര്‍പ്പത്തിന്‍റെ പേര്. ജനങ്ങള്‍ ആ സര്‍പ്പത്തെ ആ രാധിച്ചിരുന്നതിനാലാണ് ഹിസ്കീയാവ് ആ വെങ്കല സര്‍പ്പത്തെ ഉടച്ചത്.
5 ഹിസ്കീയാവ് യിസ്രായേലിന്‍റെ ദൈവമാകുന്ന യ ഹോവയില്‍ വിശ്വസിച്ചു. ഹിസ്കീയവിനു മുന്പോ ശേഷമോ അയാളെപ്പോലെ ഒരു രാജാവ് യെഹൂ ദയിലു ണ്ടായിരുന്നിട്ടില്ല.
6 ഹിസ്കീയാവ് യഹോവയോടു വളരെ വിശ്വസ്തനായിരുന്നു. യഹോവയെ പിന്തു ട രുന്നത് അയാള്‍ നിര്‍ത്തിയില്ല. യഹോവ മോശെയ്ക്കു നല്‍കിയ കല്പനകള്‍ അവന്‍ അനുസരിച്ചു.
7 യഹോവ ഹി സ്കീയാവിനോടൊപ്പമായിരുന്നു. തന്‍റെ പ്രവൃ ത്തി കളിലെല്ലാം ഹിസ്കീയാവ് വിജയിച്ചിരുന്നു.
അശ്ശൂരിലെ രാജഭരണത്തില്‍നിന്നും ഹിസ്കീയാവ് വിട്ടുപോയി. അശ്ശൂര്‍രാജാവിനെ സേവിക്കുന്നത് അവ ന്‍ അവസാനിപ്പിച്ചു.
8 ഗസ്സയിലും ചുറ്റു പ്രദേശ ങ്ങളിലുമുള്ള ഫെലിസ്ത്യരെ ഹിസ്കീയാവ് തോല് പി ച്ചു. ചെറുതു മുതല്‍ വലുതുവരെ എല്ലാ ഫെലി സ്ത് യ നഗരങ്ങളെയും അവന്‍ തോല്പിച്ചു.
അശ്ശൂരിലെ ജനങ്ങള്‍ ശമര്യ പിടിച്ചെടുക്കുന്നു
9 അശ്ശൂരിലെ രാജാവായ ശല്‍മനേസെര്‍ ശമര്യയ്ക് കെ തിരെ യുദ്ധത്തിനു പോയി. അയാളുടെ സൈന്യം നഗരം വളഞ്ഞു. ഹിസ്കീയാവ് യെഹൂദാരാജാവായതിന്‍റെ നാ ലാം വര്‍ഷവും ഏലയുടെ പുത്രനായ ഹോശേയ യിസ് രാ യേല്‍രാജാവായതിന്‍റെ ഏഴാം വര്‍ഷവുമായിരുന്നു അത്.
10 മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ശല്‍മനേസെര്‍ ശമര്യ പി ടിച്ചെടുത്തു. ഹിസ്കീയാവ് യെഹൂദരാജാവായതിന്‍റെ ആറാം വര്‍ഷത്തിലും ഹോശേയ യിസ്രായേല്‍ രാജാ വാ യതിന്‍റെ ഒന്‍പതാം വര്‍ഷത്തിലുമായിരുന്നു അയാള്‍ ശമ ര്യ പിടിച്ചത്.
11 അശ്ശൂരിലെ രാജാവ് യിസ്രാ യേലു കാ രെ അശ്ശൂരിലേക്കു തടവുകാരായി അയച്ചു. ഹലഹ്, ഗോസാന്‍നദീതീരത്തുള്ള ഹാബോര്‍, മേദ്യരുടെ നഗര ങ്ങള്‍ എന്നിവിടങ്ങളില്‍ അയാള്‍ അവരെ താമസി പ് പി ച്ചു.
12 തങ്ങളുടെ ദൈവമാകുന്ന യഹോവയെ യിസ്രാ യേലുകാര്‍ അനുസരിക്കാത്തതു മൂലമായിരുന്നു അങ്ങ നെ സംഭവിച്ചത്. യഹോവയുടെ കരാര്‍ അവര്‍ ലംഘി ച് ചു. യഹോവയുടെ ദാസനായ മോശെ കല്പിച്ച എല്ലാ കാര്യങ്ങളും അവര്‍ അനുസരിച്ചില്ല. യിസ്രാ യേലു കാര്‍ യഹോവയുടെ കരാറിനെ ചെവിക്കൊള്ളുകയോ ചെ യ്യേണ്ടതെങ്ങനെയെന്ന് അവര്‍ക്കു പഠിപ്പിച്ചു കൊടുത്ത കാര്യങ്ങള്‍ ചെയ്യുകയോ ഉണ്ടായില്ല.
യെഹൂദാ കയ്യടക്കാന്‍ അശ്ശൂര്‍ തയ്യാറെടുക്കുന്നു
13 ഹിസ്കീയാവിന്‍റെ പതിനാലാം ഭരണവര്‍ഷം അശ്ശൂ രിലെ സന്‍ഹേരീബുരാജാവ് യെഹൂദയിലെ ശക്തമായ ന ഗരങ്ങള്‍ക്കെതിരെ യുദ്ധത്തിനു വന്നു. സന്‍ഹേരീബ് ആ നഗരങ്ങളെല്ലാം തോല്പിച്ചു.
14 യെഹൂദയിലെ ഹിസ് കീയാരാജാവ് അശ്ശൂരിലെ രാജാവിന് ലാഖീശിലേക്കു ഒരു സന്ദേശമയച്ചു. ഹിസ്കീയാവു പറഞ്ഞു, “ഞാന്‍ തെറ്റു ചെയ്തു. എന്നെ വെറുതെ വിടൂ. അപ്പോള്‍ അങ്ങയ്ക്കു വേണ്ടതെല്ലാം ഞാന്‍ നല്‍കാം.”
അപ്പോള്‍ അശ്ശൂരിലെ രാജാവ് യെഹൂദരാജാവായ ഹി സ്കീയാവിനോട് പതിനൊന്നു ടണ്‍ വെള്ളിയും ഒരു ടണ്‍ സ്വര്‍ണ്ണവും നല്‍കാന്‍ ആവശ്യപ്പെട്ടു.
15 ഹിസ്കീ യാ വ്, യഹോവയുടെ ആലയത്തിലും രാജാവിന്‍റെ ഖജനാ വി ലുമുള്ള മുഴുവന്‍ വെള്ളിയും നല്‍കി.
16 അനന്തരം ഹിസ് കീ യാവ് യഹോവയുടെ ആലയത്തിന്‍റെ വാതിലുകളിലും കട് ടിളകളിലുമുള്ള സ്വര്‍ണ്ണം ഇളക്കിയെടുത്തു. ഹിസ് കീ യാരാജാവായിരുന്നു ആ കതകുകളിലും കട്ടിളകളിലും സ് വര്‍ണ്ണം പിടിപ്പിച്ചത്. ഹിസ്കീയാവ് ആസ്വര്‍ണ്ണം അശ്ശൂര്‍രാജാവിനു നല്‍കി.
അശ്ശൂരിലെ രാജാവ് യെരൂശലേമിലേക്കു ആളയയ്ക്കുന്നു
17 അശ്ശൂരിലെ രാജാവ് തന്‍റെ മൂന്നു പ്രധാന സൈന് യാധിപന്മാരെ വലിയൊരു സേനയോടൊപ്പം യെരൂ ശലേമില്‍ ഹിസ്കീയാരാജാവിന്‍റെ അടുത്തേക്കയച്ചു. അവര്‍ ലാഖീശില്‍ നിന്നും യെരൂശലേമിലേക്കു പോയി. അവര്‍ പെരുവഴിയില്‍ മുകളിലത്തെ കുളത്തിന്‍റെ ഓവി ന്നരികില്‍ നിന്നു. (അലക്കുകാരന്‍റെ വയലിലേക്കുള്ള മാര്‍ഗ്ഗത്തിലാണ് മുകളിലത്തെ കുളം.)
18 അവര്‍ രാജാ വി നെ വിളിച്ചു. അപ്പോള്‍ ഹില്‍ക്കീയാവിന്‍റെ പുത്രനും കൊട്ടാരം ചുമതലക്കാരനുമായിരുന്ന എല്യാക്കീം, കാ ര്യദര്‍ശിയായിരുന്ന ശെബ്നാ, ആസാഫിന്‍റെ പുത്രനും രായസക്കാരനുമായിരുന്ന യോവാഹ് എന്നിവര്‍ അവരെ കാണാന്‍ ഇറങ്ങിവന്നു.
19 സേനാനായകന്മാരിലൊരാള്‍ അവരോടു പറഞ്ഞു, “ മഹാരാജാവായ, അശ്ശൂരിലെ രാജാവ് ഇങ്ങനെ പറയു ന്ന തായി ഹിസ്കീയാവിനോടു പറയുക:
നീയെന്തിലാണ് ഇത്ര ആശ്രയിക്കുന്നത്?
20 വെറും അര്‍ത്ഥശൂന്യമായ വാക്കുകളാണല്ലോ നീ പറയുന്നത്. നീ പറയുന്നു, “യുദ്ധത്തില്‍ എന്നെ സഹായിക്കാന്‍ മതി യായത്ര ഉപദേശവും ശക്തിയുമുണ്ട്.”എന്നാല്‍ എന്‍റെ ഭ രണത്തില്‍നിന്നും വിട്ടുപോന്നതിനു ശേഷം നീ ആരി ലാണ് ആശ്രയിക്കുന്നത്?
21 നീ പൊട്ടിയ ഓടക്കുഴല്‍ ഊ ന്നുവടിയാക്കി അതില്‍ ഊന്നിനില്‍ക്കുകയാണ്! ആ ഊ ന്നുവടി ഈജിപ്താകുന്നു. ആ വടിയില്‍ ആരെങ്കിലും ഊന്നി നിന്നാല്‍ അത് ഒടിഞ്ഞ് അവന്‍റെ കൈയിലൂടെ തുളച്ചുകയറി അവനെ മുറിവേല്പിക്കും! ഈജിപ്തിലെ രാജാവ് തന്നെ ആശ്രയിക്കുന്നവനോട് അങ്ങനെയാണ്.
22 “ഞങ്ങളുടെ ദൈവമാകുന്ന യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു”എന്നു നിങ്ങള്‍ പറഞ്ഞേക്കാം. പക് ഷെ യഹോവയുടെ ഉന്നതസ്ഥലങ്ങളും യാഗപീഠങ്ങളും ഹിസ്കീയാവ് എടുത്തുകൊണ്ടുപോയെന്നും യെരൂശ ലേമിനോടും യെഹൂദയോടും “യെരൂശലേമിലെ യാഗ പീഠ ത്തിന്‍റെ മുന്പിലേ നിങ്ങള്‍ ആരാധന നടത്താവൂ”എന് നു പറഞ്ഞുവെന്നും എനിക്കറിയാം.
23 ഇനി എന്‍റെ യജമാനനായ അശ്ശൂരിലെ രാജാവി നോ ട് ഈ കരാര്‍ ഉണ്ടാക്കുക. കുതിരക്കാരെ കണ്ടെത്താന്‍ നി നക്കാവുമെങ്കില്‍ രണ്ടായിരം കുതിരകളെ നിനക്കു തരാ മെന്നു ഞാന്‍ വാക്കു തരുന്നു.
24 എന്‍റെ യജമാനന്‍റെ ഉദ് യോഗസ്ഥന്മാരില്‍ ഏറ്റവും താഴ്ന്ന ഒരുദ്യോഗസ്ഥനെ തോല്പിക്കാന്‍ പോലും നിനക്കാവില്ല! രഥങ്ങള്‍ക്കും കുതിരകള്‍ക്കും വേണ്ടി നീ ഈജിപ്തിനെ ആശ്രയിക്കു ന്നു!
25 യെരൂശലേമിനെതിരെ അതിനെ നശിപ്പിക്കാന്‍ യഹോവയെ കൂടാതെയല്ല ഞാന്‍ വന്നിരിക്കുന്നത്! യ ഹോവ എന്നോടു പറഞ്ഞു, “ഈ രാജ്യത്തിനെതിരെ ചെന്ന് ഇതിനെ നശിപ്പിക്കുക!”
26 അപ്പോള്‍ ഹില്‍ക്കീയാവിന്‍റെ പുത്രനായ എല് യാ ക്കീം, ശെബ്നാ, യോവാഹ് എന്നിവര്‍ സേനാനായക നോ ടു പറഞ്ഞു, “ദയവായി ഞങ്ങളോട് അരാമ്യഭാഷയില്‍ സംസാരിക്കൂ. ഞങ്ങള്‍ക്കു ആ ഭാഷ മനസ്സിലാകും. ഞ ങ്ങളോട് യെഹൂദഭാഷയില്‍ സംസാരിക്കരുത്. കാരണം, മ തിലിലുള്ളവര്‍ അതു കേള്‍ക്കും!”
27 എന്നാല്‍ റബ്-ശാക്കേ അവരോടു പറഞ്ഞു, “നിന് നോടും നിന്‍റെ രാജാവിനോടും മാത്രം സംസാരിക് കാന ല്ല എന്‍റെ യജമാനന്‍ എന്നെ അയച്ചത്. മതിലിലി രി ക്കുന്നവരോടും കൂടിയാണ് ഞാന്‍ സംസാരിക്കുന്നത്! അ വര്‍ നിങ്ങളോടൊപ്പം സ്വന്തം മലം തിന്നാനും സ്വന് തം മൂത്രം കുടിക്കാനും വിധിക്കപ്പെട്ടവരാണ്!”
28 അനന്തരം സൈന്യാധിപന്‍ യെഹൂദഭാഷയില്‍ ഉച് ചത്തില്‍ വിളിച്ചു പറഞ്ഞു, “അശ്ശൂരിലെ മഹാരാ ജാ വിന്‍റെ സന്ദേശമിതാ!
29 രാജാവു പറയുന്നു, ‘ഹിസ് കീ യാവ് നിങ്ങളെ വിഡ്ഢിയാക്കാന്‍ അനുവദിക്കരുത്! എ ന്‍റെ ശക്തിയില്‍നിന്നും നിങ്ങളെ രക്ഷിക്കാന്‍ അവ നാവില്ല!
30 നിങ്ങളെ യഹോവയില്‍ ആശ്രയി ക്കു ന്ന വരാക്കാന്‍ ഹിസ്കീയാവിനെ അനുവദിക്കരുത്! ഹിസ് കീയാവു പറയുന്നു, ‘യഹോവ നമ്മെ രക്ഷിക്കും! ഈ നഗരത്തെ തോല്പിക്കാന്‍ അശ്ശൂരിലെ രാജാവിനാ വി ല്ല!’
31 എന്നാല്‍ ഹിസ്കീയാവിനെ ചെവിക്കൊള്ളരുത്!
“അശ്ശൂരിലെ രാജാവ് ഇങ്ങനെ പറയുന്നു: ‘എന്നോ ടു സമാധാനം സ്ഥാപിച്ച് എന്നിലേക്കു വരിക. അപ് പോള്‍ നിങ്ങളിലോരോരുത്തര്‍ക്കും സ്വന്തം മുന്തി രി യില്‍നിന്നും സ്വന്തം അത്തിമരത്തില്‍നിന്നും തിന്നു വാനും സ്വന്തം കിണറ്റില്‍നിന്നും കുടിക്കുവാനും കഴി യും.
32 ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോ ലു ള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോകുംവരെ നിങ്ങള്‍ക് കങ്ങനെ ചെയ്യാം. അതു ധാന്യത്തിന്‍റെയും പുതുവീഞ് ഞിന്‍റെയും നിലമായിരിക്കും. അപ്പത്തിന്‍റെ ഭൂമിയും മുന്തിരിയുടെ നിറഞ്ഞ വയലുകളുമായിരിക്കുമത്. ഒലീ വുകളുടെയും തേനിന്‍റെയും ഭൂമി. അപ്പോള്‍ നിങ്ങള്‍ക്കു മരിക്കാതെ ജീവിക്കാനാകും. പക്ഷേ, ഹിസ്കീയാവിനെ ചെവിക്കൊള്ളാതിരിക്കുക! അവന്‍ നിങ്ങളുടെ മനസ്സു മാറ്റാന്‍ ശ്രമിക്കുകയാണ്. അവന്‍ പറയുന്നു, ‘യഹോവ നമ്മെ രക്ഷിക്കും.’
33 മറ്റു ജനതകളുടെ ഏതെങ്കിലും ദേ വന്‍ എന്നെങ്കിലും തന്‍റെ ദേശത്തെ അശ്ശൂരിലെ രാജാ വില്‍നിന്നും രക്ഷിച്ചിട്ടുണ്ടോ? ഇല്ല!
34 ഹാമാത് തി ലെയും അര്‍പ്പാദിലെയും ദേവന്മാരെവിടെ? സെഫര്‍ വ്വ യീമിലെയുംഹേനയിലെയുംഇവ്വയിലെയുംദേവന്മാ രെ വിടെ? അവര്‍ എന്നില്‍നിന്നും ശമര്യയെ രക്ഷിച് ചു വോ? ഇല്ല!
35 മറ്റു രാജ്യങ്ങളുടെ ദേവന്മാരി ലാരെ ങ് കിലും തങ്ങളുടെ ദേശത്തെ എന്നില്‍നിന്നും രക്ഷിച് ചുവോ? യെരൂശലേമിനെ എന്നില്‍നിന്നും രക്ഷിക്കാന്‍ യഹോവയ്ക്കാകുമോ? ഇല്ല!”
36 എന്നാല്‍ ജനങ്ങള്‍ നിശ്ശബ്ദരായിരുന്നു. ഹിസ്കീ യാരാജാവ് ഒരു കല്പന നല്‍കിയിരുന്നതിനാല്‍ അവര്‍ ഒരു വാക്കുപോലും സേനാനായകനോടു പറഞ്ഞില്ല. അവ ന്‍ പറഞ്ഞു, “അയാളോട് ഒന്നും പറയരുത്.”
37 ഹില്‍ക്കീയാവിന്‍റെ പുത്രനും രാജകൊട്ടാരത്തി ന്‍ റെ ചുമതലക്കാരനുമായിരുന്ന എല്യാക്കീം, കാര്യദര്‍ ശിയായിരുന്ന ശെബ്ന, ആസാഫിന്‍റെ പുത്രനും രായസ ക്കാരനുമായിരുന്ന യോവാഹ് എന്നിവര്‍ ഹിസ്കീ യാ വിന്‍റെ അടുത്തേക്കു വന്നു. തങ്ങള്‍ ദു:ഖിതരാണെന്നു കാണിക്കാന്‍ അവരുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു. അശ് ശൂരിലെ സൈന്യാധിപന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ ഹിസ്കീയാവിനോടു പറഞ്ഞു.